rape attempt – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Jul 2023 06:54:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rape attempt – malayalees.ch https://malayalees.ch 32 32 ചെറായിയിൽ 90 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 26 കാരൻ അറസ്റ്റിൽ https://malayalees.ch/cherai-90-year-rape-attempt-youth-arrested/ Sat, 29 Jul 2023 06:54:44 +0000 https://malayalees.ch/?p=85242 കൊച്ചി ചെറായിയിൽ 90 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെറായി സ്വദേശി 26കാരനായ ശ്യാംലാലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പിലായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ശ്യാംലാൽ. വൃദ്ധയും മകളും താമസിക്കുന്ന പള്ളിപ്പുറം ചെറായി കരയിൽ വീട്ടിലെത്തിയായിരുന്നു അതിക്രമം. ഈ സമയത്ത് വൃദ്ധയുടെ മകൾ വീട്ടിലില്ലായിരുന്നു. മകൾ ജോലിക്ക് പോയ സമയത്താണ് ശ്യാംലാൽ വീട്ടിലെത്തിയത്.

അയൽക്കാരനായ പ്രതി വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ചെന്ന സംശയം തോന്നിയ വൃദ്ധ വീട്ടിൽ നിന്ന് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് നിഷേധിച്ച ശ്യാംലാൽ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്യാംലാൽ നിരന്തരം അയൽക്കാരെ ഉപദ്രവിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.

]]>
കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം https://malayalees.ch/rape-attempt-medical-student-in-ksrtc-bus/ Tue, 27 Jun 2023 04:34:30 +0000 https://malayalees.ch/?p=83354 കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിനുളളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ തിരുവല്ല സ്വദേശി സാബു പിടിയിലായി. ബസിലെ യാത്രക്കാരാണ് പ്രതിയെ പിടികൂടിയത്.

മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് സംഭവം. ആയൂരില്‍ നിന്ന് ബസില്‍ കയറിയ സാബു പെണ്‍കുട്ടിയിരുന്ന സീറ്റിന് സമീപമെത്തിയാണ് പീഡനശ്രമം നടത്തിയത്. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടി ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചതോടെയാണ് യാത്രക്കാര്‍ ഇയാളെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ചടയമംഗലം പൊലീസ് സ്ഥലത്ത് എത്തി ബസ് ചടയമംഗലം സ്റ്റേഷനിലേക്ക് മാറ്റുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്ത പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്തെ നഗ്‌നതാ പ്രദര്‍ശനത്തിനും പീഡനശ്രമത്തിനും സാബുവിന് എതിരെ കേസെടുത്ത് അറസ്റ്റ് രേവപ്പെടുത്തി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

]]>
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം https://malayalees.ch/rape-attempt-against-woman-inside-ksrtc-bus/ Mon, 22 May 2023 04:23:08 +0000 https://malayalees.ch/?p=81548 കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് – പത്തനംതിട്ട കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ പീഡനശ്രമമുണ്ടായത്. യുവതിയുടെ പരാതിയില്‍ യുവാവിനെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. പിന്നീട് കോഴിക്കോട് വച്ചുതന്നെ യുവാവിന്റെ ശല്യം ആരംഭിച്ചതായി ബസിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു.

എന്നാല്‍ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും കണ്ടക്ടറും മറ്റ് യാത്രക്കാരും ചേര്‍ന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. നിലവില്‍ യുവാവ് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലാണുള്ളത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം.

]]>
ഡ്രൈവിംഗ് ടെസ്റ്റിനിടെ പീഡന ശ്രമം; എം.വി.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ https://malayalees.ch/attempted-harassment-during-driving-test-mvd-officer-arrested/ Wed, 30 Nov 2022 04:12:43 +0000 https://malayalees.ch/?p=72086 ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ കേസിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിജുവാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ബിജുവിനെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ഈ മാസം 17-നായിരുന്നു കേസിനാസ്പദമായ സംഭവം. റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനത്തിനുള്ളില്‍വച്ച് ഉദ്യോഗസ്ഥൻ ശരീരത്തില്‍ കൈവച്ചു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍ തന്നെ യുവതി പൊലീസിൽ‍ പരാതി നല്‍കുകയായിരുന്നു.

യുവതി പരാതി നൽകിയതോടെ മഞ്ചേരി കാരക്കുന്ന് സ്വദേശിയായ ബിജു ഒളിവിൽ പോവുകയായിരുന്നു. മലപ്പുറം വനിത പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ വയനാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

]]>
അട്ടപ്പാടി ആശുപത്രിയിൽ ആദിവാസി യുവതിക്ക് നേരെ പീഡന ശ്രമം https://malayalees.ch/attempt-to-molest-a-tribal-woman-in-attappadi-hospital/ Tue, 29 Nov 2022 06:58:06 +0000 https://malayalees.ch/?p=72047 അട്ടപ്പാടി കോട്ടത്തറ ആശുപത്രി നിരീക്ഷണ മുറിയിൽ ആദിവാസി യുവതിക്ക് നേരെ പീഡന ശ്രമം. കോട്ടത്തറ ആശുപത്രിയിൽ ഇന്ന് പുലർച്ചയാണ് സംഭവം നടന്നത്. യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ച താവളം സ്വദേശി ചന്ദ്രൻ (42)നെ അഗളി പൊലിസ് കസ്റ്റഡിയിൽ എടുത്തു.

ബൈക്ക് അപകടത്തിൽപ്പെട്ടതായി പറഞ്ഞാണ് ചന്ദ്രൻ ചികിത്സ തേടിയത്. ഡോക്ടർ പരിശോധിച്ച് ചന്ദ്രനെ നിരീക്ഷണ മുറിയിൽ കിടത്തിയിരിക്കുകയായിരുന്നു. അപ്പോഴാണ് സമീപത്ത് നിരീക്ഷണത്തിനായി കിടത്തിയിരുന്ന 23 കാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ യുവാവ് ശ്രമിച്ചത്.

]]>
ഉപദ്രവിച്ചു എന്ന പെൺകുട്ടി പറയുന്ന സമയത്ത് ബസ് ഓടിക്കുകയായിരുന്നു : കെഎസ്ആർടിസി ഡ്രൈവർ https://malayalees.ch/ksrtc-driver-against-rape-allegation/ Wed, 20 Apr 2022 08:00:35 +0000 https://malayalees.ch/?p=60420
Twitter
WhatsAppMore

കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് ഡ്രൈവർ ഷാജഹാൻ. താൻ പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്നും ഉപദ്രവിച്ചു എന്ന പെൺകുട്ടി പറയുന്ന സമയത്ത് ബസ് ഓടിക്കുകയായിരുന്നുവെന്നും ഷാജഹാൻ പറഞ്ഞു. സംഭവത്തിൽ എല്ലാ യാത്രക്കാരുടേയും മൊഴിയെടുക്കണമെന്ന് ഷാജഹാൻ ആവശ്യപ്പെട്ടു. പെൺകുട്ടിക്കെതിരെ കേസ് കൊടുക്കുമെന്നും ഷാജഹാൻ പറഞ്ഞു.

‘നാലാം നമ്പർ സീറ്റിലിരുന്ന പെൺകുട്ടി ആറാം നമ്പർ സീറ്റിൽ വന്നിരുന്നു. പക്ഷേ ലേഡീസ് ക്വാട്ട ആയതിനാൽ ഞാനൊന്നും സംസാരിക്കാൻ പോയില്ല. കുറുവിലങ്ങാട് ആയപ്പോൾ ആറാം നമ്പർ സീറ്റിലേക്കുള്ള വ്യക്തി വന്നു. ചോദിച്ചപ്പോൾ കാൽ നിവർത്തി വയ്‌ക്കേണ്ടതുകൊണ്ട് അവിടെ ഇരുന്നതാണെന്ന് പറഞ്ഞു. അങ്ങനെ ആ വ്യക്തി നാലാം നമ്പർ സീറ്റിലേക്ക് പോയിരുന്നു. ബാക്കി 39 സീറ്റും ഫുൾ റിസർവേഷനായിരുന്നു. പെൺകുട്ടിയെ ഞാൻ അടുത്തിരിക്കാൻ വിളിച്ചുവെന്നാണ് പറയുന്നത്. എന്റെ അടുത്ത ആളുണ്ട്. അയാളുടെ മണ്ടയ്ക്ക് കയറി ഇരിക്കാൻ എനിക്ക് പറയാൻ പറ്റില്ലല്ലോ ? കൃഷ്ണഗിരിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പറയുന്നത്. വെളുപ്പിന് 3 മണിക്ക് ഞാൻ വണ്ടിയോടിക്കുന്ന സമയമാണ്. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഓരോ വണ്ടിയിലും പഠിക്കാൻ പോകുന്ന പെൺകുട്ടികൾ എനിക്ക് എന്റെ മക്കൾക്ക് തുല്യമാണ്’-ഡ്രൈവർ പറഞ്ഞു.

കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ഡ്രൈവർ ശ്രമിച്ചെന്ന് പരാതി ഉയരുന്നത് ഇന്ന് രാവിലെയാണ്. പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്‌സ് ബസിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിലെ ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെതിരേയാണ് പരാതി. ശനിയാഴ്ച പുലർച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡിപ്പിക്കാൻ ശ്രമം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. യുവതി ബംഗളൂരുവിൽ എത്തിയതിന് ശേഷം ഇമെയിലിലാണ് പരാതി നൽകിയത്. പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് ഓഫിസർ അന്വേഷണം തുടങ്ങി.

]]>