ranjitrophy – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Jan 2022 04:39:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ranjitrophy – malayalees.ch https://malayalees.ch 32 32 ഒമിക്രോൺ വ്യാപനം; രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചു https://malayalees.ch/ranjitrophy-2022-posponed/ Wed, 05 Jan 2022 04:39:36 +0000 https://malayalees.ch/?p=55052 രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്തതാണ് തീരുമാനം. ഇതോടെ രഞ്ജി ട്രോഫിക്കുമേല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് കൊവിഡ് മഹാമാരി. രാജ്യത്തെ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജിയുടെ പുതിയ സീസണ്‍ അനിശ്ചിതമായി മാറ്റിവയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിലെ രഞ്ജി കൊവിഡ് കാരണം ഉപേക്ഷിച്ചിരുന്നു. ഈ സീസണില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കെയാണ് എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വീണ്ടും കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ് രഞ്ജി ട്രോഫി. അടുത്തിടെ ഐ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിന്റെ പുതിയ സീസണും നീട്ടിവയ്ക്കാന്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു.

]]>