ranjini haridas – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Dec 2023 04:22:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ranjini haridas – malayalees.ch https://malayalees.ch 32 32 ‘ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും’; ആശുപത്രിയിലാണെന്ന് രഞ്ജിനി ഹരിദാസ് https://malayalees.ch/ranjini-haridas-admitted-in-hospital/ Wed, 27 Dec 2023 04:22:24 +0000 https://malayalees.ch/?p=93552 ക്രിസ്മസിന്റെ പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും എന്നാണ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ രഞ്ജിനി കുറിച്ചിരിക്കുന്നത്.നെഞ്ചിലുണ്ടായ ഒരു ചെറിയ അണുബാധയാണ് കാര്യങ്ങൾ ഈ നിലയിലെത്തിച്ചതെന്ന് രഞ്ജിനി പറഞ്ഞു. കുറേ നാളുകൾക്ക് മുന്നേതന്നെ പ്രശ്നം തോന്നിയിരുന്നെങ്കിലും അവ​ഗണിക്കുകയായിരുന്നു.

കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങൾസഹിതമാണ് താൻ ആശുപത്രിയിലാണെന്ന് രഞ്ജിനി അറിയിച്ചിരിക്കുന്നത്. ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ ദീർഘനാളുകളായി അവഗണിച്ചതിന്റെ ഫലമായാണ് ഇപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നതെന്ന് രഞ്ജിനി പറയുന്നു.

ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് പ്രശ്നത്തിന്റെ ​ഗൗരവം തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും എന്ന് രഞ്ജിനി പറയുന്നു.ക്രിസ്മസ് ആഘോഷങ്ങൾ സംഭവബഹുലമായിരുന്നു.

എന്നാൽ ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരികയെന്നത് അത്ര രസമുള്ള കാര്യമല്ല എന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് രഞ്ജിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.

]]>
‘കുറ്റാരോപിതരെ അമ്മ മാറ്റിനിര്‍ത്തണം’; സംഘടനയ്ക്കിരെ രൂക്ഷവിമര്‍ശനവുമായി രഞ്ജിനി ഹരിദാസ് https://malayalees.ch/ranjini-haridas-criticize-amma/ Mon, 09 May 2022 05:17:52 +0000 https://malayalees.ch/?p=61506 അമ്മയിലെ നിയമവ്യവസ്ഥയ്‌ക്കെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്. അമ്മയില്‍ അംഗമല്ലെങ്കിലും എല്ലാ കാര്യങ്ങളും അറിയുന്നുണ്ടെന്ന് രഞ്ജിന് ഹരിദാസ് പറഞ്ഞു. കുറ്റാരോപിതരെ മാറ്റിനിര്‍ത്തണമെന്നും നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. അമ്മയിലെ അംഗങ്ങള്‍ സ്ത്രീ സംഘടനയില്‍ പോയി പരാതി പറയാന്‍ പറയുന്നവരെ മാറ്റി നിര്‍ത്തണമെന്ന് രഞ്ജിനി പറഞ്ഞു. മണിയന്‍ പിള്ള രാജുവിനെതിരെയും രഞ്ജിനി വിമര്‍ശനമുന്നയിച്ചു. 

]]>