ranji trophy – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 Jan 2023 13:42:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ranji trophy – malayalees.ch https://malayalees.ch 32 32 രഞ്ജി ട്രോഫി: ആദ്യ ഇന്നിംഗ്സിൽ 371 റൺസിനു പുറത്ത്; കേരളത്തിനു പണികൊടുത്ത് പോണ്ടിച്ചേരി https://malayalees.ch/ranji-trophy-pondicherry-innings-kerala-h/ Wed, 25 Jan 2023 13:42:36 +0000 https://malayalees.ch/?p=75012 രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളത്തിനെതിരായ ആദ്യ ഇന്നിംഗ്സിൽ പോണ്ടിച്ചേരി 371 റൺസിനു പുറത്ത്. ക്യാപ്റ്റൻ പാരസ് ഡോഗ്ര (159), കെബി അരുൺ കാർത്തിക് (85) എന്നിവരാണ് പോണ്ടിച്ചേരിയുടെ പ്രഥാന സ്കോറർമാർ. കേരളത്തിനായി ജലജ് സക്സേന 5 വിക്കറ്റ് വീഴ്ത്തി. പോണ്ടിച്ചേരി മികച്ച സ്കോർ പടുത്തുയർത്തിയതോടെ ഇന്നത്തെ മത്സരത്തിൽ വിജയിച്ച് അടുത്ത ഘട്ടം ഉറപ്പിക്കാനിറങ്ങിയ കേരളം ഇതോടെ ബാക്ക്ഫൂട്ടിലായിരിക്കുകയാണ്. രണ്ടാം ദിനത്തിൻ്റെ പാതിയും പിന്നിട്ടതോടെ ഒന്നര ദിവസത്തിൽ വിജയം ഏറെക്കുറെ അസാധ്യമാണ്. അതേസമയം, ഇന്ന് ഝാർഖണ്ഡിനെതിരെ കർണാടകയ്ക്ക് വിജയിക്കാനായാൽ കേരളം ഒരു സമനില കൊണ്ട് ഏറെക്കുറെ അടുത്ത ഘട്ടത്തിലെത്തും.

ടൂർണമെൻ്റിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ബൗളർമാരിൽ ഒരാളായ വൈശാഖ് ചന്ദ്രനെ പുറത്തിരുത്തി ഇറങ്ങിയ കേരളം ദുർബലരായ പോണ്ടിച്ചേരിക്കെതിരെ വിയർക്കുന്നതാണ് ഇന്ന് കണ്ടത്. ആദ്യ മൂന്ന് വിക്കറ്റുകൾ വേഗം വീഴ്ത്താനായെങ്കിലും പിന്നീട് പോണ്ടിച്ചേരി തിരികെവരികയായിരുന്നു. അഞ്ചാം വിക്കറ്റിൽ പാരസ് ഡോഗ്രയും അരുൺ കാർത്തികും ഒത്തുചേർന്നതോടെ കേരളം ബാക്ക്ഫൂട്ടിലായി. 180 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. അരുൺ കാർത്തിക്, ആകാശ് കർഗവെ (48) എന്നിവർക്കൊപ്പം പോണ്ടിച്ചേരിയെ മികച്ച സ്കോറിലേക്ക് നയിച്ച ഡോഗ്ര വാലറ്റം എളുപ്പം കീഴടങ്ങിയതോടെ മുട്ടുമടക്കുകയായിരുന്നു. അവസാന വിക്കറ്റായാണ് ഡോഗ്ര പുറത്തായത്.

]]>
‘മെലിഞ്ഞ ആൾക്കാരെയാണ് വേണ്ടതെങ്കിൽ ഫാഷൻ ഷോയിൽ പോയി ടീം തെരഞ്ഞെടുക്കൂ’; രൂക്ഷവിമർശനവുമായി സുനിൽ ഗവാസ്കർ https://malayalees.ch/sarfaraz-khan-sunil-gavaskar/ Fri, 20 Jan 2023 09:39:52 +0000 https://malayalees.ch/?p=74772 രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം നടത്തുന്ന മുംബൈ ബാറ്റർ സർഫറാസ് ഖാനെ ദേശീയ ടീമിൽ പരിഗണിക്കാത്തതിനെതിരെ മുൻ താരം സുനിൽ ഗവാസ്കർ. മാച്ച് ഫിറ്റല്ലെന്ന കാരണം നിരത്തിയാണ് സെലക്ടർമാർ സർഫറാസിനെ പരിഗണിക്കാത്തത് എന്നാണ് വിവരം. ഇതിനെതിരെയാണ് ഗവാസ്കർ ആഞ്ഞടിച്ചത്.

മെലിഞ്ഞ ആൾക്കാരെയാണ് വേണ്ടതെങ്കിൽ ഫാഷൻ ഷോയിൽ പോയി ടീം തെരഞ്ഞെടുക്കൂ എന്ന് ഗവാസ്കർ പറഞ്ഞു. ഒരാൾ അൺഫിറ്റ് ആണെങ്കിൽ അയാൾ സെഞ്ചുറി നേടില്ല. അതുകൊണ്ട് തന്നെ ക്രിക്കറ്റിൽ ഫിറ്റ്നസ് വളരെ പ്രധാനമാണ്. സെഞ്ചുറി നേടിയതിനു ശേഷവും ഫീൽഡ് ചെയ്യുന്ന താരമാണ് സർഫറാസ്. അയാൾ ക്രിക്കറ്റിനു ഫിറ്റാണെന്നാണ് ഇതൊക്കെ കാണിക്കുന്നത് എന്നും ഗവാസ്കർ പറഞ്ഞു.

കഴിഞ്ഞ ഏതാനും സീസണുകളായി അവിശ്വസനീയ ഫോമിലാണ് സർഫറാസ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 80നടുത്താണ് താരത്തിൻ്റെ ശരാശരി. കഴിഞ്ഞ മൂന്ന് ആഭ്യന്തര സീസണുകളിൽ നിന്നായി 2441 റൺസാണ് സർഫറാസ് സ്കോർ ചെയ്തിരിക്കുന്നത്.

]]>
രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ 73 പ്രതിരോധിച്ച് വിദർഭ; റെക്കോർഡ് https://malayalees.ch/ranji-vidarbha-record-gujarat/ Thu, 19 Jan 2023 12:40:17 +0000 https://malayalees.ch/?p=74717 രഞ്ജി ട്രോഫിയിൽ പുതിയ റെക്കോർഡുമായി വിദർഭ. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 73 റൺസ് പ്രതിരോധിച്ച് വിജയിച്ചതോടെയാണ് വിദർഭ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 54 റൺസിന് ഗുജറാത്തിനെ ഓളൗട്ടാക്കിയ വിദർഭ 18 റൺസിന് വിജയിച്ചു. രഞ്ജി ചരിത്രത്തിൽ തന്നെ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്കോർ ആണിത്.

ബീഹാറിൻ്റെ റെക്കോർഡാണ് വിദർഭ തകർത്തത്. 1948/49 സീസണിൽ ഡൽഹിക്കെതിരെ 78 റൺസ് പ്രതിരോധിച്ചാണ് ബീഹാർ റെക്കോർഡിട്ടത്. ഡൽഹിയെ അന്ന് 48 റൺസിന് ബീഹാർ ഓളൗട്ടാക്കിയിരുന്നു.

വിദർഭയ്ക്കായി സ്പിന്നർ ആദിത്യ സർവടെയാണ് തിളങ്ങിയത്. താരം 17 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ വിദർഭ 74 റൺസിന് ഓളൗട്ടായി. മറുപടിയായി ഗുജറാത്ത് 256 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ വിദർഭ രണ്ട് റൺസിനിപ്പുറം ഓളൗട്ടായി. ഇതോടെ ഗുജറാത്തിൻ്റെ വിജയലക്ഷ്യം 73 ആയി. കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് 54 റൺസിന് ഓളൗട്ടാവുകയായിരുന്നു. ആദിത്യ സർവടെയ്ക്കൊപ്പം ഹർഷ് ദുബെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 18 റൺസെടുത്ത സിദ്ധാർത്ഥ് ദേശായി മാത്രമേ ഗുജറാത്ത് നിരയിൽ ഇരട്ടയക്കം കടന്നുള്ളൂ.

]]>
രഞ്ജി ട്രോഫി: 300 കടന്ന് കേരളം; കർണാടകയ്ക്കെതിരെ 342ന് ഓൾഔട്ട് https://malayalees.ch/ranji-trophy-kerala-score-karnataka-2/ Wed, 18 Jan 2023 10:12:20 +0000 https://malayalees.ch/?p=74657 രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ കർണാടകയ്ക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ. അദ്യ ഇന്നിംഗ്സിൽ കേരളം 342 റൺസിന് ഓൾ ഔട്ടായി. സച്ചിൻ ബേബി (141) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ജലജ് സക്സേന (57), വത്സൽ ഗോവിന്ദ് (46) എന്നിവരും തിളങ്ങി. കർണാടകയ്ക്കായി കൗശിക് വി 6 വിക്കറ്റ് വീഴ്ത്തി.

പൊന്നം രാഹുൽ (0), രോഹൻ പ്രേം (0), രോഹൻ എസ് കുന്നുമ്മൽ (5) എന്നിവർ വേഗം മടങ്ങിയപ്പോൾ കേരളത്തിന് 6 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റിൽ സച്ചിൻ ബേബിയും വത്സൽ ഗോവിന്ദും ചേർന്നാണ് കേരളത്തെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 120 റൺസ് നീണ്ട നിർണായക കൂട്ടുകെട്ടിനൊടുവിൽ വത്സൽ (46) മടങ്ങി. സർവീസസിനെതിരായ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സൽമാൻ നിസാർ റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ കേരളം വീണ്ടും ബാക്ക്ഫൂട്ടിലായി. ആറാം വിക്കറ്റിൽ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും (17) ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. അക്ഷയ് ചന്ദ്രം മടങ്ങിയതോടെ ജലജ് സക്സേന ക്രീസിലെത്തി. കൂടുതൽ നഷ്ടങ്ങളില്ലാതെ ഇരുവരും ആദ്യ ദിനം അവസാനിപ്പിച്ചു.

രണ്ടാം ദിനം കേരളത്തിന് ആദ്യം നഷ്ടമായത് സച്ചിൻ ബേബിയുടെ വിക്കറ്റാണ്. സക്സേനയ്ക്കൊപ്പം 88 റൺസിൻ്റെ അമൂല്യമായ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് സച്ചിൻ മടങ്ങിയത്. ഇതിനിടെ ജലജ് സക്സേന ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ 57 റൺസെടുത്ത താരം മടങ്ങുകയും ചെയ്തു. 8 വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എന്ന നിലയിൽ നിന്ന് വാലറ്റത്തിൻ്റെ പ്രകടനമാണ് കേരളത്തെ മാന്യമായ സ്കോറിലെത്തിച്ചത്. ക്യാപ്റ്റൻ സിജോമോൻ ജോസഫ് (24), നിഥീഷ് എംഡി (22) എന്നിവർ പുറത്തായപ്പോൾ വൈശാഖ് ചന്ദ്രൻ (12) പുറത്താവാതെ നിന്നു.

]]>
‘സഞ്ജുവിന്റെ അഭാവത്തിലും മിന്നും ജയവുമായി കേരളം’; സര്‍വീസസിനെ തോൽപ്പിച്ചത് 204 റണ്‍സിന് https://malayalees.ch/ranji-trophy-kerala-won-by-204-runs-against-services/ Fri, 13 Jan 2023 10:10:07 +0000 https://malayalees.ch/?p=74439 രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സ‍ർവീസസിനെതിരെ കേരളത്തിന് 204 റൺസ് വിജയം. ജലജ് സക്‌സേന എട്ട് വിക്കറ്റ് വീഴ്‌ത്തി. രണ്ട് ഇന്നിംഗ്‌‌സിലുമായി സക്സേന 11 വിക്കറ്റ് നേടി. അവസാന ദിനത്തിൽ ജയിക്കാന്‍ വേണ്ടിയിരുന്ന 321 റണ്‍സിലേക്ക് ബാറ്റിംഗ് പുനരാരംഭിച്ച സര്‍വീസസ് 136 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോര്‍ കേരളം- 327, 242/7 ഡിക്ലയര്‍. സര്‍വീസസ്- 229, 136.

ശ്രീലങ്കൻ ടി 20 യിൽ പരുക്കേറ്റ സഞ്ജുവിന്റെ അഭാവത്തിലും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വിജയിക്കാൻ സാധിച്ചത് ഏറെ പ്രശംസനീയമാണ്. വിക്കറ്റ് നഷ്‌ടമില്ലാതെ 20 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് തുടങ്ങിയ സര്‍വീസസിനെ തകർത്തത് ജലജ് സക്‌സേനയുടെ തകർപ്പൻ ബൗളിങാണ്. സൂഫിയാന്‍ ആലാം 108 പന്തില്‍ 52 റണ്‍സ് നേടി റൺ ഔട്ടായി. പിന്നീടുള്ള എട്ട് വിക്കറ്റുകളും ജലജ് സക്‌സേനക്കായിരുന്നു.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 98 റൺസ് ലീഡ് നേടിയ കേരളം ഏഴ് വിക്കറ്റിന് 242 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 93 റൺസെടുത്ത സച്ചിൻ ബേബിയാണ് രണ്ടാം ഇന്നിംഗ്‌സിലും കേരളത്തിന്‍റെ ടോപ് സ്കോറർ.

]]>
രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ; റെക്കോർഡ് പട്ടികയിൽ പൃഥ്വി ഷാ https://malayalees.ch/prithvi-shaw-ranji-trophy-record/ Wed, 11 Jan 2023 07:32:17 +0000 https://malayalees.ch/?p=74308 രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ മുംബൈ താരം പൃഥ്വി ഷായും. എലീ ഗ്രൂപ്പ് ബിയിൽ അസമിനെതിരെ 379 റൺസ് നേടി പുറത്തായ പൃഥ്വി ഷാ ഈ പട്ടികയിൽ രണ്ടാമതെത്തി. താരം റിയാൻ പരഗിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 1948-49 സീസണിൽ മഹാരാഷ്ട്രക്കായി കത്തിയവാറിനെതിരെ ഭാനുസാഹെബ് ബാബാസഹേബ് നിംബൽകർ നേടിയ 443 നോട്ടൗട്ട് ആണ് പട്ടികയിൽ ഒന്നാമത്.

383 പന്തുകളിൽ നിന്നാണ് ഷാ 379 റൺസ് നേടിയത്. ആകെ 49 ബൗണ്ടറികളും 4 സിക്സറുകളും പൃഥ്വിയുടെ ഇന്നിംഗ്സിൽ പെടുന്നു. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെക്കൊപ്പം 401 റൺസിൻ്റെ മാമത്ത് കൂട്ടുകെട്ടിലും പൃഥ്വി പങ്കാളി ആയി. ഇന്നിംഗ്സിനിടെ ഒരു മുംബൈ ബാറ്ററുടെ ഏറ്റവും ഉയർന്ന രഞ്ജി സ്കോറും ഷാ സ്വന്തം പേരിലാക്കി. 1990-91 സീസണിൽ സഞ്ജയ് മഞ്ജരേക്കർ നേടിയ 377 ആണ് താരം പഴങ്കഥയാക്കിയത്.

പൃഥ്വിയുടെയും രഹാനെയുടെയും മികവിൽ മുംബൈ അസമിനെതിരെ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 615 റൺസ് നേടിയിട്ടുണ്ട്. രഹാനെ (145) ക്രീസിൽ തുടരുകയാണ്.

]]>
ജലജ് സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ 149ൽ ഒതുങ്ങി ഛത്തീസ്ഗഡ് https://malayalees.ch/chhattisgarh-all-out-kerala-149-ranji-trophy/ Tue, 27 Dec 2022 10:53:35 +0000 https://malayalees.ch/?p=73505 രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ ഛത്തീസ്ഗഡിനെ എറിഞ്ഞിട്ട് കേരളം. മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഛത്തീസ്ഗഡിനെ 149 റൺസിന് കേരളം കെട്ടുകെട്ടിച്ചു. ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ഭാട്ടിയ (40) ആണ് ഛത്തീസ്ഗഡിൻ്റെ ടോപ്പ് സ്കോറർ. മായങ്ക് യാദവ് (29) പുറത്താവാതെ നിന്നു. കേരളത്തിനായി ഓൾറൗണ്ടർ ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ സച്ചിൻ ബേബിയും വൈശാഖ് ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കം മുതൽ തന്നെ നിശ്ചിതമായ ഇടവേളകളിൽ ഛത്തീസ്ഗഡിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്നും 9 വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്നും തകർന്ന ഛത്തീസ്ഗഡിനെ അവസാന വിക്കറ്റിലെ 45 റൺസാണ് 149ലെത്തിച്ചത്. ഈ കൂട്ടുകെട്ട് തകർത്തത് ജലജ് സക്സേനയാണ്.

ഗ്രൂപ്പിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഛത്തീസ്ഗഡ് 13 പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ്. ഒരു ജയവും ഒരു സമനിലയുമുള്ള കേരളം 10 പോയിൻ്റുമായി ഗ്രൂപ്പിൽ മൂന്നാമതുണ്ട്.

]]>
സഞ്ജുവിന്‍റെ ഡിക്ലറേഷൻ ഇടപെടൽ; ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് നാടകീയ ജയം https://malayalees.ch/ranjitrophy-kerala-won-over-jarkhand/ Sat, 17 Dec 2022 04:26:02 +0000 https://malayalees.ch/?p=72983 രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് നാടകീയ ജയം. സമനിലയാവുമെന്ന് കരുതിയ മത്സരം കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ ഡിക്ലറേഷന്‍ തീരുമാനമാണ് വിജയത്തിലേക്ക് നയിച്ചത് ജാര്‍ഖണ്ഡിനെതിരെ 85 റണ്‍സിന്‍റെ ജയമാണ് കേരളം സ്വന്തമാക്കിയത്.

ജാര്‍ഖണ്ഡിനെതിരെ 323 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവച്ച കേരളം ജാര്‍ഖണ്ഡിനെ 237 റണ്‍സിന് പുറത്താക്കിയാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. സ്കോര്‍ കേരളം 475, 187-7, ജാര്‍ഖണ്ഡ് 340, 237. 323 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ജാര്‍ഖഖണ്ഡ് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമാവുകയായിരുന്നു എന്നാൽ ഏഴാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ 112-റണ്‍സെന്ന സ്കോര്‍ ആയിരുന്നു.

എന്നാൽ എട്ടാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുഷ്ഗരയും മനീഷിയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി കേരളത്തെ വെല്ലുവിളിച്ചു. 112 റണ്‍സില്‍ ഒത്തു ചേര്‍ന്ന ഇരുവരും 231 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജലജ് സക്സേന നാലു വിക്കറ്റുമായി തിളങ്ങി.

]]>
വിദേശ ലീഗുകളിൽ കളിക്കുന്നത് താരങ്ങൾക്ക് ഗുണം ചെയ്യും, പക്ഷേ രഞ്ജി ട്രോഫി തകരും: രാഹുൽ ദ്രാവിഡ് https://malayalees.ch/rahul-ravid-t20-leagues/ Fri, 11 Nov 2022 04:20:04 +0000 https://malayalees.ch/?p=71058 വിദേശ ലീഗുകളിൽ കളിക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് ഗുണം ചെയ്യുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ദ്രാവിഡ് പ്രതികരിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ദ്രാവിഡിൻ്റെ അഭിപ്രായ പ്രകടനം.

“ഒരുപാട് താരങ്ങൾക്ക് ഇത്തരം വിദേശ ലീഗുകളിൽ കളിക്കാനുള്ള അവസരം നഷ്ടമാവുന്നുണ്ട്. അതൊരു വലിയ പ്രതിസന്ധിയാണ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. പക്ഷേ, ഈ ലീഗുകൾ പലതും നടക്കുന്നത് നമ്മുടെ ആഭ്യന്തര സീസണിനിടയിലാണ്. ആ സമയത്ത് ഇന്ത്യൻ താരങ്ങൾ ഈ ലീഗിൽ കളിച്ചാൽ നമ്മുടെ രഞ്ജി ട്രോഫി അവസാനിക്കും. അതായത്, ടെസ്റ്റ് ക്രിക്കറ്റ് അവസാനിക്കും.”- ദ്രാവിഡ് പ്രതികരിച്ചു.

സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തകർപ്പൻ ജയം നേടിയിരുന്നു. വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി.

]]>
രഞ്ജി ട്രോഫി ജനുവരി 13 മുതൽ ആരംഭിക്കും; തിരുവനന്തപുരത്തും മത്സരങ്ങൾ https://malayalees.ch/ranji-trophy-from-january-13-bcci/ Tue, 31 Aug 2021 08:22:50 +0000 https://malayalees.ch/?p=48860 അടുത്ത രഞ്ജി ട്രോഫി സീസൺ ജനുവരി 13 മുതൽ ആരംഭിക്കും. ടീമുകളെ 6 ഗ്രൂപ്പുകളാക്കി തിരിച്ചാവും മത്സരങ്ങൾ. ടീമുകൾ അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറൻ്റീൻ കാലാവധി പൂർത്തിയാക്കിയതിനു ശേഷം രണ്ട് ദിവസത്തെ പരിശീലനത്തിന് അനുവദിക്കും. ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ, ചെന്നൈ, തിരുവനന്തപുരം, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇക്കൊല്ലത്തെ രഞ്ജി ട്രോഫി റദ്ദാക്കിയിരുന്നു. (ranji trophy january 13)

6 ടീമുകളുള്ള അഞ്ച് എലീറ്റ് ഗ്രൂപ്പുകളും 8 ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് രഞ്ജി ട്രോഫിയിൽ പങ്കെടുക്കുക. എലീറ്റ് എ ഗ്രൂപ്പിൽ ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, സർവീസസ്, അസം എന്നീ ടീമുകൾ കളിക്കും. മുംബൈയിലാണ് മത്സരങ്ങൾ. ബെംഗാൾ, വിദർഭ, രാജസ്ഥാൻ, ഹരിയാന, ത്രിപുര എന്നിവരടങ്ങുന്ന എലീറ്റ് ബി ഗ്രൂപ്പിലാണ് കേരളം. ബെംഗളൂരുവിൽ മത്സരങ്ങൾ നടക്കും. മരണഗ്രൂപ്പായ ഗ്രൂപ്പ് സിയിൽ കർണാടക, ഡൽഹി, മുംബൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ ടീമുകൾ കളിക്കും. കൊൽക്കത്തയാണ് വേദി. അഹ്മദാബാദിലാണ് എലീറ്റ് ഗ്രൂപ്പ് ഡിയുടെ മത്സരങ്ങൾ. സൗരാഷ്ട്ര, തമിഴ്നാട്, റെയിൽവേയ്സ്, ജമ്മുകശ്മീർ, ഝാർഖണ്ഡ്, ഗോവ എന്നീ ടീമുകൾ ഈ ഗ്രൂപ്പിൽ പരസ്പരം ഏറ്റുമുട്ടും. ആന്ധ്രപ്രദേശ്, ഉത്തർ പ്രദേശ്, ബറോഡ, ഒഡീഷ, ഛത്തീസ്ഗഡ്, പോണ്ടിച്ചേരി എന്നീ ടീമുകളടങ്ങിയ എലീറ്റ് ഗ്രൂപ്പ് ഇയിലെ മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. ഛണ്ഡീഗഡ്, മേഘാലയ, ബീഹാർ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, സിക്കിം, അരുണാചൽ പ്രദേശ് എന്നീ ടീമുകളാണ് പ്ലേറ്റ് ഗ്രൂപ്പിലുള്ളത്. മത്സരങ്ങൾ ചെന്നൈയിൽ നടക്കും.

നോക്കൗട്ട് മത്സരങ്ങൾ കൊൽക്കത്തയിലാണ് നടക്കുക. ഫെബ്രുവരി 20 മുതലാണ് നോക്കൗട്ട് മത്സരങ്ങൾ. നോക്കൗട്ടിനെത്തുന്ന ടീമുകൾ വീണ്ടും അഞ്ച് ദിവസം ക്വാറൻ്റീനിൽ കഴിയണം. ക്വാർട്ടർ ഫൈനലുകൾ ഫെവ്രുവരി 28 മുതൽ മാർച്ച് മൂന്ന് വരെയും സെമി ഫൈനലുകൾ മാർച്ച് 8 മുതൽ 12 വരെയും നടക്കും. മാർച്ച് 16-20 തീയതികളിൽ കൊൽക്കത്തയിലാണ് ഫൈനൽ.

അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 മത്സരങ്ങൾ നവംബർ 4ന് ആരംഭിക്കും. ലക്നൗ, ഗുവാഹത്തി, ബറോഡ, ഡൽഹി, ഹരിയാന, വിജയവാഡ എന്നിവിടങ്ങളിലാവും മത്സരങ്ങൾ. വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ ഡിസംബർ 8 മുതൽ 27 വരെയാണ് നടക്കുക.

]]>