ramya haridas – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Jul 2022 12:28:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ramya haridas – malayalees.ch https://malayalees.ch 32 32 വിഷയം ചർച്ചക്കെടുക്കുക പോലും ചെയ്യാതെ സസ്പൻഡ് ചെയ്തു; പ്രതികരിച്ച് രമ്യ ഹരിദാസ് https://malayalees.ch/ramya-haridas-mp-response/ Mon, 25 Jul 2022 12:27:51 +0000 https://malayalees.ch/?p=65385 വിഷയം ചർച്ചക്കെടുക്കാൻ പോലും സഭ തയ്യാറായില്ലെന്ന് ലോക്സഭയിൽ നിന്ന് സസ്പൻഡ് ചെയ്യപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസ്. അവർക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവർക്ക് വിഷയമല്ല എന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് രമ്യ ഹരിദാസ് അടക്കം 4 എംപിമാരെയാണ് സ്പീക്കർ സസ്പൻഡ് ചെയ്തത്. മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്, ജോതിമണി, ടി.എൻ പ്രതാപൻ എന്നിവർക്കെതിരെയാണ് നടപടി. 

“ദൈനംദിനമായിട്ട്, അന്നന്ന് കൂലിപ്പണിയെടുത്ത് കുടുംബങ്ങളിലേക്ക് പോയിട്ട് കുടുംബം നോക്കുന്ന ആളുകൾ. അവരുടെ ജീവിത പ്രശ്നങ്ങൾ സഭ ചർച്ച ചെയ്യാൻ തയ്യാറല്ല. അരിയുൾപ്പെടെ പെൻസിൽ വരെ ദൈനം ദിനമായി ഉപയോഗിക്കുന്ന എല്ലാ അവശ്യ വസ്തുക്കൾക്കും വലിയ രീതിയിൽ ജിഎസ്ടി ചുമത്തിയിരിക്കുന്നു. അത് ചർച്ച ചെയ്യാൻ കുറേ ദിവസങ്ങളായി ഞങ്ങൾ ആവശ്യപ്പെടുന്നു. അത് അവർക്ക് താത്പര്യമില്ല. മുദ്രാവാക്യം വിളിക്കുന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. പ്ലക്കാർഡ് പിടിക്കുന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. എൻ്റെയൊക്കെ പാർലമെൻ്റ് മണ്ഡലത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് പോയി ആ കൂലി കൊണ്ട് കുടുംബം കൊണ്ടുപോകുന്നവരാണ്. അവരുടെ പ്രശ്നങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. അത് സഭയിൽ ഉന്നയിച്ചതിൻ്റെ പേരിൽ പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം വിളിച്ചു എന്ന കാരണം കൊണ്ട് ഞങ്ങളെ സസ്പൻഡ് ചെയ്തിരിക്കുകയാണ്. അതൊന്ന് ചർച്ചക്കെടുക്കാൻ പോലും തയ്യാറാവുന്നില്ല. ഞങ്ങളൊന്നും ഞങ്ങളുടെ വീട്ടിലെ കാര്യമല്ല. ജനങ്ങളുടെ കാര്യമാണ് പറയുന്നത്. അവർക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവർക്ക് വിഷയമല്ല.”- രമ്യ ഹരിദാസ് പറഞ്ഞു.

]]>
ഹോട്ടലില്‍ കയറിയത് മഴയായതിനാല്‍: പാഴ്‌സല്‍ വാങ്ങാനാണെത്തിയതെന്ന് രമ്യ ഹരിദാസ് എംപി https://malayalees.ch/ramya-haridas-mp-says-she-came-to-hotel-buy-parcel-because-raining/ Mon, 26 Jul 2021 04:50:00 +0000 https://malayalees.ch/?p=47230 പാലക്കാട് ചന്ദ്രാ നഗറിലുള്ള ഹോട്ടലില്‍ കയറി കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി രമ്യ ഹരിദാസ് എംപി. മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്ന് എംപി പറഞ്ഞു. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പാഴ്‌സലിനായി കാത്തുനില്‍ക്കുകയായിരുന്നെന്നും രമ്യ വ്യക്തമാക്കി.

‘കാലിന് പരുക്കുള്ളതിനാലാണ് മഴ ഉള്ള സ്ഥലത്തിരിക്കാതെ ഹോട്ടലിലെ ചേട്ടന്‍ ഉള്ളിലേക്ക് കസേരയിട്ട് തന്നത്. അവിടെ പാഴ്‌സല്‍ പറഞ്ഞിരിക്കുന്ന സമയത്താണ് ഒരു പയ്യന്‍ വന്നത്. എംപി അല്ല പ്രധാനമന്ത്രിയായാലും പാഴ്‌സല്‍ വാങ്ങിക്കാന്‍ പുറത്ത് മഴയാണെങ്കിലും അവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് വാക്കുതര്‍ക്കം ഉണ്ടാകുന്നത്. തട്ടിക്കയറി വളരെ മോശമായ രീതിയിലേക്ക് പോയി. കടക്കാരനോടും തട്ടിക്കേറി. ഹോട്ടലിലെ ചേട്ടനും കാലിന് പരുക്കുള്ളതിനാലാണ് ഉള്ളില്‍ കയറിയതെന്ന് പറഞ്ഞിരുന്നു.’- രമ്യ ട്വന്റിഫോറിനോട് പറഞ്ഞു.

]]>
കോവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പിയും, കെ. ബാബു എം.എൽ.എയും https://malayalees.ch/ramya-haridas-mp-in-covid-contact-list/ Sat, 16 May 2020 04:12:06 +0000 https://malayalees.ch/?p=25654 രോഗി ചികിത്സ തേടിയ മുതലമടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒമ്പതാം തിയ്യതി ഇവർ എത്തിയിരുന്നു

പാലക്കാട് മുതലമടയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പിയും, നെന്മാറ എം.എൽ.എ കെ. ബാബുവും. രോഗി ചികിത്സ തേടിയ മുതലമടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒമ്പതാം തിയ്യതി ഇവർ എത്തിയിരുന്നു. രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള ജനപ്രതിനിധികളും, ആരോഗ്യപ്രവർത്തകരുമടക്കമുള്ള 46 പേരോട് ജില്ല മെഡിക്കൽ ബോർഡ് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. മെയ് 14നാണ് മുതലമട സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

മെയ് 9,11 തീയ്യതികളിൽ ഇയാൾ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഒമ്പതാം തിയ്യതിയാണ് ആലത്തൂർ എം.പി രമ്യ ഹരിദാസും, നെന്മാറ എം.എൽ.എ കെ. ബാബുവും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയത്. മുതലമടയിലെ വെള്ളാരംകടവ് ബാബുപതി കോളനിയിലെ വീടില്ലാത്ത വൃദ്ധദമ്പദികളെ മാറ്റി പാർപ്പിക്കുന്നതിന്‍റെ ഭാഗമായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇവർ. വാളയാർ സംഭവത്തോടെ ജില്ലയിൽ ക്വറന്‍റൈനുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ വിവാദം കത്തി നിൽക്കയാണ് ഒരു സി.പി.എം എം.എൽ.എയോട് ഉൾപെടെ നിരീക്ഷണത്തിൽ പോവാൻ ജില്ല മെഡിക്കൽ ബോർഡ് നിർദേശിച്ചത്.

രോഗിയുണ്ടായിരുന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുധ, പഞ്ചായത്ത് സെക്രട്ടറി, മൂന്ന് വാർഡ് മെമ്പര്‍മാർ, മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ പി. സുനിൽ ദാസ്, രോഗിയെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന 46 പേരാണ് 14 ദിവസത്തെ നിരീക്ഷണത്തിൽ പോയത്. വാളയാർ സംഭവത്തിൽ രമ്യ ഹരിദാസ് എം.പി ക്വാറന്‍റൈനിൽ തുടരുന്നതിനിടെയാണ് പുതിയ സംഭവം. മെയ് 11ന് നേഴ്സുമാരെ ആദരിക്കുന്ന പരിപാടിയിലും രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സാമിപ്യം ഉണ്ടായിട്ടുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രം അണുവിമുക്തമാക്കുന്നതിന് വേണ്ടി താൽകാലികമായി അടച്ചുപൂട്ടി. അതേസമയം രോഗിക്ക് ചില മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല.

]]>