Ramesh Pisharadi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 26 May 2023 04:42:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ramesh Pisharadi – malayalees.ch https://malayalees.ch 32 32 കൈയ്യടിക്കാത്തതുകൊണ്ട് ആരും വാട്സപ്പിലൂടെ പേടിപ്പിക്കില്ല; യൂത്ത് കോൺഗ്രസ് വേദിയിൽ രമേശ് പിഷാരടി https://malayalees.ch/ramesh-pisharody-against-cpim-on-youth-congress-venue/ Fri, 26 May 2023 04:26:12 +0000 https://malayalees.ch/?p=81757 തൃശൂരില്‍ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ കെ റെയിലും ഇന്‍ഡിഗോ വിമാനവും എഐ ക്യാമറയും അടക്കമുള്ള വിഷയങ്ങളെ വിമർശിച്ച് രമേശ് പിഷാരടി. സമ്മേളനത്തിന് കൈയ്യടിക്കാത്തതുകൊണ്ട് ആരും വാട്സപ്പിലൂടെ പേടിപ്പിക്കില്ലെന്നും നിയമസഭയിലെ കമ്പ്യൂട്ടര്‍ വരെ എടുത്ത് കളയുന്നവര്‍ക്ക് ഇപ്പോഴും കമ്പ്യൂട്ടറിനോടുള്ള വിരോധം തീര്‍ന്നില്ലെന്നും പിഷാരടി പറയുന്നു.

യൂത്ത്കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ രമേശ് പിഷാരടി ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടത്തിയ മനോഹരമായ രാഷ്ട്രീയ പ്രസംഗം എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളയുടെ ഔദ്യോഗിക ഫേസ്ബുക്കിൽ കുറിച്ചത്.

കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി കൂടെ നിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഈ മഹത്തായ പ്രസ്ഥാനം രാജ്യത്തുള്ളപ്പോൾ മറ്റേത് പ്രസ്ഥാനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക. കോൺഗ്രസിന് അണികളുണ്ട് അംഗങ്ങളുണ്ട് പക്ഷെ അടിമകളല്ല. ഒരു കേഡർ സാമ്യദായവും പാർട്ടിക്കില്ല എന്നും ഇൻഡിഗോ വിമാനത്തെയും അപ്പം വിൽക്കുന്നതിനെയും പിഷാരടി വിമർശിച്ചു.

ഞങ്ങൾക്ക് എ ഐ ഗ്രൂപ്പുണ്ട് പക്ഷെ എ ഐ ക്യാമറ വിവാദം ഉണ്ടാക്കിയിട്ടില്ലെന്നും രമേശ് പിഷാരടി പറഞ്ഞു. ഇറങ്ങുകയും പ്രവർത്തിക്കുകയും ചെയ്യാനുള്ള സമയം ഇതാണെന്ന ഉത്തമ ബോധ്യം വന്നതിലാണ് പാർട്ടിക്കൊപ്പം നിക്കുന്നത്. കോൺഗ്രസ് പിന്നിലേക്ക് പോകുന്നത് തിരിച്ച് പിടിക്കുമെന്നും പിഷാരടി പറഞ്ഞു.

]]>
ധര്‍മജനും പിഷാരടിയും മാത്രമല്ല ബിജുമേനോനെയും സുരാജിനെയും കളത്തിലിറക്കാനൊരുങ്ങി കോണ്‍ഗ്രസ് https://malayalees.ch/2021-election-celebrity-candidates/ Sat, 20 Feb 2021 04:20:23 +0000 https://malayalees.ch/?p=40437 സജീവരാഷ്ട്രീയപ്രവര്‍ത്തകരല്ലാത്ത നിരവധി താരങ്ങള്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സി.പി എമ്മിനും, കോണ്‍ഗ്രസിനും, ബി.ജെ.പിക്കും വേണ്ടിയാണ് കൂടുതല്‍ പ്രമുഖരും വോട്ട് ചോദിച്ചിറങ്ങുക. പലരുടേയും മണ്ഡലം ഏതാണെന്ന് വരെ ഇതിനകം രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇറങ്ങുമെന്ന് ഉറപ്പ്. ബാലുശ്ശേരിയിലാവാനാണ് എല്ലാ സാധ്യതകളും. തൃപ്പൂണിത്തുറയില്‍ എം. സ്വരാജിനെ പിടിച്ചുകെട്ടാന്‍ രമേശ് പിഷാരടിക്ക് കഴിയുമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിലുണ്ട്. ഇടവേള ബാബു, മേജര്‍ രവി, സലീം കുമാര്‍ എന്നിവരില്‍ ഒരാളെക്കൂടി സിനിമയില്‍ നിന്ന് കോണ്‍ഗ്രസ് ഇറക്കാനാണ് സാധ്യത. ബിജു മേനോനെയും സുരാജ് വെഞ്ഞാറമൂടിനേയും കൂടെകൂട്ടാനുള്ള ശ്രമങ്ങളും നടത്തുന്നു. നയതന്ത്ര വിദഗ്ധന്‍ വേണു രാജമണി വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ട്.

മുകേഷ്, വീണാ ജോര്‍ജ് എന്നിവരെ നിലനിര്‍ത്തി കൂടുതല്‍ പ്രമുഖരെ ഇറക്കുകയാണ് സി.പി.എം ലക്ഷ്യം. കഴിഞ്ഞ തവണ അഴീക്കോട് തോറ്റ എം.വി നികേഷ് കുമാറിന്റെ പേര് വീണ്ടും ചര്‍ച്ചകളിലുണ്ട്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു. ഷറഫലി ഏറനാട് മത്സരിച്ചേക്കും. വണ്ടൂരില്‍ മലപ്പുറം കളക്ടറായിരുന്ന എം.സി മോഹന്‍ദാസിന്റെ പേര് സജീവ ചര്‍ച്ചകളിലുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്തിന്‍റെ പേരും ഉയരുന്നു.

താരനിര കൂടുതലും ബിജെപിയിലായിരിക്കും. മെട്രോമാന്‍ ഇ. ശ്രീധരന്‍, ഐഎസ്ആര്‍ഒ മുന്‍ മേധാവി ജി. മാധവന്‍നായര്‍, ഡിജിപിമാരായിരുന്ന ജേക്കബ് തോമസ്, ടി.പി സെന്‍കുമാര്‍ എന്നിവരെല്ലാം മത്സരിച്ചേക്കും. തിരുവനന്തപുരത്ത് എവിടെയെങ്കിലും സുരേഷ്ഗോപിയും മത്സരത്തിനുണ്ടാകുമെന്നാണ് നേതൃത്വം പറയുന്നത്.തോറ്റ മണ്ഡലങ്ങള്‍ പിടിച്ചെടുക്കലും, വിജയിക്കാന്‍ സാധ്യത കുറവുള്ള മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ച വെക്കലുമാണ് താരങ്ങളെ നിര്‍ത്തുന്നതിന് പിന്നിലെ രാഷ്ട്രീയം.

]]>