Ramesh Chennithala – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Feb 2024 12:11:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ramesh Chennithala – malayalees.ch https://malayalees.ch 32 32 അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും,സർക്കാർ ജോലിയും നൽകണം; രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-demand-50-lakh-compensation-for-ajeesh/ Sat, 10 Feb 2024 12:10:53 +0000 https://malayalees.ch/?p=96209 മാനന്തവാടിയിൽ ആന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിൻ്റെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ഇത് മൂന്നാം തവണയാണ് വന്യ ജീവികളുടെ ആക്രമണം മൂലം ഇത്തരം സംഭവുണ്ടാകുന്നത്. സംഭവം നടക്കുമ്പോമോത്രമാണ് സർക്കാരും വനം വകുപ്പും ഉണരുന്നത്. ഇത് കാരണം നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്.

പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടു. അത് കൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധേം ഇത്രത്തോളം വ്യാപകമാകുന്നത്. സംഭവം നടക്കുമ്പോൾ മാത്രമാണ് വകുപ്പു മന്ത്രി പ്രത്യക്ഷപ്പെടുന്നത്.

വനം വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതര വീഴ്ചയാണ് വിലപ്പെട്ട ഒരുജീവൻ കൂടി നഷടപ്പെടാൻ കാരണം. ആന ജീവനെടുത്ത അജീഷിൻ്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അതോടൊപ്പം കൂടുംബത്തിൽ ഒരംഗത്തിന് സർക്കാർ ജോലി നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

]]>
മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ല; അതാണ് താരനിരകളെ ഇറക്കിയത്: രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-against-keraleeyam-2023/ Wed, 01 Nov 2023 10:51:29 +0000 https://malayalees.ch/?p=90437 കേരളീയത്തിനായി മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ലെന്ന് തിരിച്ചറിഞ്ഞാണ് താരനിരകളെ രംഗത്ത് ഇറക്കിയതെന്ന് രമേശ് ചെന്നിത്തല. അഴിമതിയും കൊള്ളരുതായ്മകളും വൈറ്റ് വാഷ് ചെയ്യാൻ വേണ്ടിയാണ് കേരളീയം. ആദ്യമായാണോ നവംബർ ഒന്ന് വരുന്നതെന്ന് ചോദിച്ച ചെന്നിത്തല ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ കൗശലമാണ് കേരളീയമെന്നും കുറ്റപ്പെടുത്തി.(Ramesh Chennithala Against Keraleeyam 2023)

മഹാബലി പ്രജകളെ കാണാൻ എത്തുന്നത് പോലെ നവകേരള സദസിന് പിണറായി തമ്പുരാൻ ബസിൽ എത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. കേരളീയം പരിപാടി ധൂർത്താണെന്ന് ആരോപിച്ച് ആർഎസ്പി നടത്തുന്ന രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മോദിയുടെയോ അമിത് ഷായുടെയോ പേര് നിയമസഭയിൽ പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ലെന്ന് അദ്ദേഹം വിമർശിച്ചു. 2021 ൽ കേരളാ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 69 മണ്ഡലങ്ങളിൽ സിപിഐഎമ്മിന് ബി ജെ പി വോട്ട് മറിച്ച് നൽകി. കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

]]>
‘അന്വേഷണത്തിന് മുമ്പ് സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രിയുടെ നടപടി ദുരൂഹം’: രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-against-veena-george/ Thu, 28 Sep 2023 10:33:49 +0000 https://malayalees.ch/?p=88568 ആരോപണ വിധേയനായ പേഴ്സണൽ സ്റ്റാഫിൻ്റെ പരാതി വാങ്ങി പൊലീസിൽ നൽകിയ ശേഷം സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാരൻ നൽകിയ പരാതി പൊലീസിന് നൽകാതെ മുക്കിയശേഷം ആരോപണവിധേയൻ നൽകിയ പരാതി മാത്രം പൊലീസിന് നൽകിയ മന്ത്രി ആദ്യം ചെയ്തത് തൻ്റെ സ്റ്റാഫിനെ വെള്ളപൂശുന്നതായിരുന്നു. വെട്ടിലായ പൊലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണെന്നും അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. ഈ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. പൊലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്യം വ്യക്തമാണ്. പരാതിക്കാരൻ കൂടുതൽ തെളിവുകൾ പുറത്ത് വിട്ടതോടെ മന്ത്രിയുടെ ഓഫീസ് കൂടുതൽ സമ്മർദത്തിലായി. യഥാർത്ഥവസ്തുതകൾ പുറത്ത് കൊണ്ട് വരണമെങ്കിൽ ഉന്നതതല അന്വേഷണം വേണം. മന്ത്രി ഇന്നലെ നടത്തിയ അപക്വമായ പ്രസ്താവന തിരുത്തണം. തൻ്റെ പേഴ്സണൽ സ്റ്റാഫിനെ അന്വേഷണം പൂർത്തിയാകുന്നതുവരെ പുറത്ത് നിർത്തുകയുമാണ് മന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും ചെന്നിത്തല.

അതിനുപകരം സ്വന്തം സ്റ്റാഫിനെ വെള്ളപൂശിയത് ഒട്ടും ശരിയായ നടപടിയല്ല. അഴിമതിയിൽ മുങ്ങിനിൽക്കുന്ന സർക്കാരിൽ ഇതിനപ്പുറവും നടക്കുമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

]]>
ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥ, തുടർ ഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്ക്; രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-criticize-cm-pinarayi-vijayan/ Tue, 22 Aug 2023 07:36:24 +0000 https://malayalees.ch/?p=86585 മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണമുയർന്നിട്ടും മൗനം തുടരുന്നത് കുറ്റസമ്മതമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചിട്ട് ഏഴ് മാസം കഴിഞ്ഞു. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടെന്ന് ധരിക്കുന്നത് ധാർഷ്ട്യമാണ്. മുഖ്യമന്ത്രി വാസ്തവത്തിൽ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിക്ക് എതിരായി ജനങ്ങൾ പ്രതികരിക്കും. അതിന്റെ പ്രതിഫലനമാകും പുതുപ്പള്ളിയിൽ ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ് ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല. വിലക്കയറ്റം കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുന്നു.സപ്ലൈക്കോയിൽ സാധനങ്ങൾ ഇല്ല. ഇത്തവണ ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥയാണ്. തുടർ ഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്ക്. ഇപ്പോൾ ചാണ്ടി ഉമ്മൻ ജയിക്കുക എന്നതാണ് എന്റെ ലക്ഷ്യം.
അതാണ് ഏറ്റവും പ്രധാനപ്പെട്ട അജണ്ട, ചാണ്ടി ഉമ്മന് ചരിത്ര വിജയമായിരിക്കും. മറ്റൊരു വിഷയത്തെ പറ്റിയും പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം താനും ചില കാര്യങ്ങൾ പറയുമെന്ന് കെ മുരളീധരൻ പ്രതികരിച്ചിരുന്നു. കെ കരുണാകരന്റെ പേരിലുള്ള സ്മാരകത്തിന്റെ പണി തിരുവനന്തപുരത്ത് ഇതുവരെ ആരംഭിച്ചിട്ടില്ല. ലോക്സഭാ കാലാവധി കഴിഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ ശ്രദ്ധ നൽകാൻ ആഗ്രഹിക്കുന്നു. അതുവരെ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാനാണ് ആഗ്രഹം. ആറാം തീയതിക്ക് ശേഷം വിശദമായി പറയാമെന്നും കെ മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി ചുരുക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. തൽക്കാലം തെലങ്കാന തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാമെന്നും കേരളത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

]]>
എഐസിസി വർക്കിംഗ് കമ്മിറ്റി; ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി https://malayalees.ch/aicc-working-committee-udf-react-to-ramesh-chennithalas-neglect/ Tue, 22 Aug 2023 04:40:53 +0000 https://malayalees.ch/?p=86549 എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തർക്ക സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നാണ് ഘടക കക്ഷികളുടെ പൊതുവികാരം. പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയ്ക്ക് മാന്യമായ പരിഗണന നൽകണമായിരുന്നുവെന്നും കോൺ​ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയം യുഡിഎഫിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കരുതെന്നും ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെടുന്നു.

അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. രമേശ് ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. മറ്റു കാര്യങ്ങൾ സെപ്റ്റംബർ ആറാം തീയതി പറയാം. രമേശിന് മാനസികപ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയും. എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം തൃപ്തനാണെന്നും പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും കെ. സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിലെ അതൃപ്തി തള്ളാതെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നിലെ പ്രധാന പ്രധാന അജണ്ട പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയമാണ്. മറ്റു കാര്യങ്ങളില്‍ ആറാം തീയതിക്കുശേഷം മറുപടിയെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരാംഗമായി മാത്രം നിലനിര്‍ത്തിയതില്‍ അതൃപ്തിയുണ്ടെന്ന മാധ്യമവാർത്ത തള്ളാതെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

]]>
‘പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ല’: പിണറായിയെ പരിഹസിച്ച് ചെന്നിത്തല https://malayalees.ch/ramesh-chennithala-mocks-pinarayi-vijayan-puthuppally-byelection-sts-rzes7i/ Tue, 15 Aug 2023 05:45:28 +0000 https://malayalees.ch/?p=86175 തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല. പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ലെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന ബോധ്യം സിപിഎമ്മിനുണ്ട്. പിണറായിയോ മന്ത്രിമാരോ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കില്ല. ഏത് മന്ത്രിക്കാണ് ഇവിടെ അഡ്രസ്സ് ഉള്ളതെന്നും ജനങ്ങൾക്ക് അറിയാവുന്ന മന്ത്രിമാര് ആരാണ് ഈ മന്ത്രിസഭയിൽ ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. തൃക്കാക്കരയിൽ കാണിച്ച പൊള്ളത്തരം ഇവിടെ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഇത്തവണ മാവേലി കേരളത്തിലേക്ക് വരില്ലെന്നും രമേശ് ചെന്നിത്തല. ഇത്ര ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ലെന്നും കാണം വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലത്ത് വിലകയറ്റത്തിനെതിരെ ഐ എൻ ടി യു സി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. എൻ എസ് എസിൻറെ സമദൂരത്തിൽ യു ഡി എഫിന് ഒരു പരാതിയുമില്ലെന്നും എല്ലാ കാലത്തും എൻ എൻ എസ് സമദൂര നിലപാടാണ് എടുത്തിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളിയിൽ യു ഡി എഫ് ചരിത്ര വിജയം നേടുമെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.

അതേ സമയം പുതുപ്പള്ളിയിൽ പോരാട്ടം കനക്കുകയാണ്, പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരിനെ സന്ദർശിച്ചതിനെ ന്യായീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സി പി എമ്മിന് എൻ എസ് എസിനോടല്ല അരോടും പിണക്കമില്ലെന്നും സ്ഥാനാർത്ഥിയുടെ സന്ദർശനത്തെ തിണ്ണനിരങ്ങലായി കണക്കാകേണ്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചത്. സമുദായ നേതാക്കളെ സ്ഥാനാർത്ഥികള്‍ കാണുന്നത് മര്യാദയാണ്. എൻ എസ് എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നതെന്നും എൻ എസ് എസ് എടുക്കുന്ന സമദൂര നിലപാട് പലപ്പോഴും അങ്ങനെയാകാറില്ലെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

]]>
കാണം വിറ്റാലും ഓണം ഉണ്ണാന്‍ പറ്റാത്ത സ്ഥിതി, ഇത്രയും ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ല: രമേശ് ചെന്നിത്തല https://malayalees.ch/maveli-will-not-come-to-a-chaotic-kerala-ramesh-chennithala-rzddym/ Mon, 14 Aug 2023 10:56:03 +0000 https://malayalees.ch/?p=86135 കൊല്ലം: ഇത്തവണ മാവേലി കേരളത്തിലേക്ക് വരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്ര ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ലെന്നും കാണം വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലത്ത് വിലകയറ്റത്തിനെതിരെ ഐ എൻ ടി യു സി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. എൻ എസ് എസിൻറെ സമദൂരത്തിൽ യു ഡി എഫിന് ഒരു പരാതിയുമില്ലെന്നും എല്ലാ കാലത്തും എൻ എൻ എസ് സമദൂര നിലപാടാണ് എടുത്തിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളിയിൽ യു ഡി എഫ് ചരിത്ര വിജയം നേടുമെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.

അതേ സമയം പുതുപ്പള്ളിയിൽ പോരാട്ടം കനക്കുകയാണ്, പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരിനെ സന്ദർശിച്ചതിനെ ന്യായീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സി പി എമ്മിന് എൻ എസ് എസിനോടല്ല അരോടും പിണക്കമില്ലെന്നും സ്ഥാനാർത്ഥിയുടെ സന്ദർശനത്തെ തിണ്ണനിരങ്ങലായി കണക്കാകേണ്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചത്. സമുദായ നേതാക്കളെ സ്ഥാനാർത്ഥികള്‍ കാണുന്നത് മര്യാദയാണ്. എൻ എസ് എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നതെന്നും എൻ എസ് എസ് എടുക്കുന്ന സമദൂര നിലപാട് പലപ്പോഴും അങ്ങനെയാകാറില്ലെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

]]>
സ്പീക്കറുടേത് അനാവശ്യ പ്രസ്താവന, പിൻവലിക്കണം; വിശ്വാസവും മിത്തും താരതമ്യം ചെയ്യരുതെന്ന് ചെന്നിത്തല https://malayalees.ch/kerala-news-ramesh-chennithala-against-speaker-an-shamseer-kgn-ryr30u/ Wed, 02 Aug 2023 08:31:09 +0000 https://malayalees.ch/?p=85478 തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റേത് അനാവശ്യമായി നടത്തിയ പ്രസ്താവനയെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഈ പ്രസ്താവനയാണ് വൻ വിവാദമായത്. വിശ്വാസമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കർ നടത്തരുതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന സ്പീക്കർ എഎൻ ഷംസീർ പിൻവലിക്കാൻ തയ്യാറാവണം. സ്പീക്കറെ തിരുത്തിക്കാൻ സി പി എം തയ്യാറാകണം. ഈ വിഷയത്തിൽ ബിജെപി അനാവശ്യ മുതലെടുപ്പ് നടത്തുകയാണ്. എൻഎസ്എസ് നടത്തുന്ന നാമ ജപ ഘോഷയാത്രയിൽ വിശ്വാസികൾക്ക് പങ്കെടുക്കാം. ശബരിമലയിലും ഇതേ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. എൻഎസ്എസ് സംഘപരിവാറിന് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.

]]>
സേഫ് കേരള പദ്ധതി തീ വെട്ടിക്കൊള്ള, ലാപ്ടോപ്പുകൾ വാങ്ങിയത് 3 ഇരട്ടി വിലയ്ക്ക്; രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-criticize-safe-kerala-ai-traffic-camera-project/ Mon, 26 Jun 2023 12:02:25 +0000 https://malayalees.ch/?p=83329 എ.ഐ ക്യാമറയ്ക്കായി ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതിയാണെന്ന് നേതാവ് രമേശ്‌ ചെന്നിത്തല. 358 ലാപ്ടോപ്പുകൾ വാങ്ങി, മാർക്കറ്റ് വിലയേക്കാൾ 300 ശതമാനം കൂടുതലിനാണ് വാങ്ങിയത്. ലാപ്ടോപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തു വിടുമെന്നും നടന്നത് തീ വെട്ടിക്കൊള്ളയാണെന്നും ചെന്നിത്തല പറഞ്ഞു.

കെ സുധാകരനെ കേസുകളിൽ കൊടുക്കാൻ ശ്രമിക്കുകയാണ് സർക്കാർ. നിശബ്ദരാക്കാമെന്ന് കരുതേണ്ട. അഴിമതികൾ ഇനിയും പുറത്തുകൊണ്ടുവരും. കേസുകളെ ഭയപ്പെടുന്നില്ല. രാഷ്ട്രീയമായിത്തന്നെ തിരിച്ചു നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കെ സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസുകാർ ആണെന്ന ആരോപണം സിപിഐഎം തെളിയിക്കട്ടെ. അങ്ങനെ സിപിഐഎം വാടകയ്ക്ക് എടുത്തു കൊണ്ടുപോയ ആളുകൾ ഉണ്ടെങ്കിൽ അതും പുറത്തു വരട്ടെ. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്ന അഭിപ്രായമില്ല. ആരോഗ്യകരമായ തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും പ്രവർത്തനങ്ങൾ ഏറെ മുന്നോട്ടുപോയെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കേരള പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷിച്ചതായി സുധാകരന്‍ പറഞ്ഞു. ഭാര്യയുടെ ശമ്പള വിവരങ്ങള്‍ ഉള്‍പ്പെടെ തേടി അവര്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വിജിലന്‍സ് നോട്ടീസ് അയച്ചു. ഏത് തരം അന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

എം വി ഗോവിന്ദനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ കാണുമെന്നും തനിക്കെതിരായ കേസ് സംബന്ധിച്ച വിവരങ്ങള്‍ നേതൃത്വത്തെ ധരിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
ലഹരിവിരുദ്ധ ദിനം; രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മുക്ത കേരളം ക്യാമ്പയിനുമായി ‘പ്രൗഡ് കേരള’ https://malayalees.ch/drug-free-kerala-campaign-led-by-ramesh-chennithala/ Mon, 26 Jun 2023 04:17:22 +0000 https://malayalees.ch/?p=83290 മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമൊരുക്കാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘പ്രൗഡ് കേരള’ സംഘടിപ്പിക്കുന്ന ‘ലഹരി മുക്ത കേരളം’ എന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനം ഇന്ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ നടക്കും.

രാവിലെ 11 മണിക്ക് ക്യാമ്പയിന്റെ പ്രവർത്തന ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും ‘പ്രൗഡ് കേരളയുടെ’ ലോഗോ പ്രകാശനവും രഹരി വിരുദ്ധ സന്ദേശവും പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിക്കും. ‘പ്രൗഡ് കേരള’ സംസ്ഥാന ചെയർമാർ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവനന്തപുരം സീറോ മലങ്കര സഭ മുഖ്യ വികാരി ജനറൽ ഡോ: മാത്യൂസ് മാർ പോളികാർപ്പോസ് ശാന്തിഗിരി ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി പാളയം ഇമാം ഡോ: വി.പി ഷുഹൈബ് മൗലവി തുടങ്ങിയവർ ഭദ്രദീപം തെളിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും.

മുൻ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: ജാൻസി ജയിംസ് ലഹരി നിർമ്മാർജനത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിക്കും. പ്രൌഡ് കേരള വൈസ് ചെയർമാൻ ബെറ്റിമോൾ ജോസഫ് സ്വാഗതവും സരസ്വതി വിദ്യാലയം ചെയർമാർ ജി രാജ്മോഹൻ നന്ദിയും പറയും.

]]>