ramesh chennithala kerala march – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Feb 2021 05:55:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ramesh chennithala kerala march – malayalees.ch https://malayalees.ch 32 32 ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: മേഴ്‍സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് ചെന്നിത്തലയുടെ സത്യഗ്രഹം ഇന്ന് https://malayalees.ch/chennithalas-satyagraha-today-demanding-resignation-of-mercikuttyamma/ Thu, 25 Feb 2021 05:54:54 +0000 https://malayalees.ch/?p=40652 ആഴക്കടല്‍ മത്സ്യബന്ധന കരാറിൽ ഫിഷറീസ് മന്ത്രി മേഴ്‍സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പൂന്തുറയിൽ സത്യഗ്രഹം നടത്തും. ഇ.എം.സി.സിയുമായുള്ള ധാരണാപത്രത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സത്യഗ്രഹം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സത്യഗ്രഹത്തിന്റെ സമാപനം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അൻവറും ഉദ്ഘാടനം ചെയ്യും.

ഇ.എം.സി.സിയുമായുള്ള രണ്ടാമത്തെ ധാരണപത്രവും റദ്ദാക്കിയതോടെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. തങ്ങളുന്നയിച്ച ആരോപണങ്ങൾ ശരിയായത് കൊണ്ടാണ് ധാരണാപത്രങ്ങൾ റദ്ദാക്കിയതെന്നാണ് പ്രതിപക്ഷ നിലപാട്.

അതേസമയം സർക്കാർ നയത്തിന് വിരുദ്ധമായ കാര്യങ്ങൾ ബോധ്യപ്പെട്ടതോടെയാണ് ധാരണപത്രം റദ്ദാക്കിയതെന്നാണ് ഇടത് മുന്നണിയുടെ വിശദീകരണം. നയത്തിന് വിരുദ്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

]]>
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് ഇന്ന് സമാപനം https://malayalees.ch/ramesh-chennithalas-aishwarya-kerala-yatra-ends-today/ Tue, 23 Feb 2021 04:02:58 +0000 https://malayalees.ch/?p=40541 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്‍റെ ഐശ്വര്യ കേരളയാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. നഗരത്തിൽ പതിനായിരങ്ങളെ അണിനിരത്തി നടത്തുന്ന റാലിയോടെയാണ് സമാപനം. ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

23 ദിവസങ്ങൾ കൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളിൽ എത്തി, രാഷ്ട്രീയ വിശദീകരണം നടത്തിയാണ് യാത്ര സമാപിക്കുന്നത്. കോൺഗ്രസിൽ ഐക്യത്തിന്‍റെ സന്ദേശം നൽകി ബൂത്ത് തലം മുതൽ പ്രവർത്തകർക്ക് ആവേശം പകർന്നാണ് യാത്ര മുന്നോട്ട് നീങ്ങിയത്. യു.ഡി.എഫിലെ ഓരോ ഘടകക്ഷികളെയും വിശ്വാസത്തിലെടുത്ത് തെരഞ്ഞെടുപ്പ് ജയം എന്ന ലക്ഷ്യമായിരുന്നു യാത്രക്ക്.

മാണി സി. കാപ്പനെ ഇടതുപാളയത്തിൽ നിന്ന് യു.ഡി.എഫിൽ എത്തിച്ച് മധ്യകേരളത്തിൽ യാത്രയെ ആവേശമാക്കി. കൊല്ലത്ത് എത്തിയതോടെ ആഴക്കടൽ മത്സ്യബന്ധന കരാർ അഴിമതി ആരോപണം അഴിച്ചുവിട്ട് രാഷ്ട്രീയ കേരളത്തെ യാത്ര സജീവമാക്കി. ഉദ്യോഗാർഥികളുടെ സമരവും ജാഥയിലുടനീളം കത്തിച്ചു നിർത്തിയാണ് ഇന്ന് ശംഖുമുഖം തീരത്ത് എത്തുന്നത്.

രാഹുൽ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.ഐ.സി.സി ജനൽ സെക്രട്ടറിമാരും യു.ഡി.എഫ് നേതാക്കളും പ്രവർത്തകരെ അഭിവാദ്യം ചെയ്യും. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവുമായി യു.ഡി.എഫ് കൂടുതൽ കളം നിറയും.

]]>
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ കേട്ട് രമേശ് ചെന്നിത്തല https://malayalees.ch/chennithala-listened-to-the-pain-and-sufferings-of-endosulfan-victims-in-kasargod/ Tue, 02 Feb 2021 04:13:13 +0000 https://malayalees.ch/?p=39481 ഐശ്വര്യ കേരളയാത്രയുടെ രണ്ടാം ദിവസം കാസര്‍കോട് ഗസ്റ്റ് ഹൌസിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പ്രതിപക്ഷ നേതാവ് പ്രത്യേകം യോഗം വിളിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ കേട്ട് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രയുടെ രണ്ടാം ദിവസം കാസര്‍കോട് ഗസ്റ്റ് ഹൌസിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പ്രതിപക്ഷ നേതാവ് പ്രത്യേകം യോഗം വിളിച്ചത്. 2016ല്‍ പിണറായി വിജയന്‍ നവ കേരള യാത്ര ആരംഭിച്ചത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു.

ദുരിതബാധിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര നേതാക്കളുമായാണ് കൂടികാഴ്ച നടത്തിയത്. 2016ലെ നവകേരള യാത്ര പിണറായി വിജയന്‍ ആരംഭിച്ചത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നേരില്‍ കണ്ടായിരുന്നു. ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അന്ന് പിണറായി വിജയന്‍ ഉറപ്പും നല്‍കിയിരുന്നെങ്കിലും‌ തങ്ങളുടെ അവകാശങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി സമരങ്ങള്‍ നടത്തേണ്ടി വന്നതായി പീഡിത ജനകീയ മുന്നണി നേതാക്കള്‍ പറഞ്ഞു. ദുരിതബാധിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമര നേതാക്കള്‍ രമേശ് ചെന്നിത്തലയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ഗൌരവത്തോടെ കാണുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഐശ്വര്യ കേരള യാത്രയിലുടനീളം എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള സാമൂഹ്യ പ്രശ്നങ്ങള്‍ കൂടി ഉയര്‍ത്തിക്കാട്ടാനാണ് തീരുമാനം. ഇരകളാക്കപ്പെട്ടവരുടെ പിന്തുണ കൂടി ഇതിലൂടെ ഉറപ്പാക്കാനാവുമെന്നാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍.

അതിനിടെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. കാസര്‍കോഡ് ജില്ലയില്‍ നിന്നും ഇന്നലെ ഉച്ചയോടെയാണ് യാത്ര കണ്ണൂരിലെത്തിയത്. ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ യു.ഡി.എഫ് ജില്ലാ നേതാക്കള്‍ യാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് പയ്യന്നൂര്‍, കല്യാശേരി, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തിയ യാത്ര രാത്രി കണ്ണൂരില്‍ സമാപിച്ചു. ഇന്ന് രാവിലെ ധര്‍മ്മടത്ത് നിന്നും പ്രയാണം തുടങ്ങുന്ന യാത്ര വൈകിട്ട് തളിപ്പറമ്പില്‍ സമാപിക്കും. രാവിലെ ജില്ലയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് വിവിധ മേഖലകളിലെ വിദഗ്ധരുമായി ചെന്നിത്തല ചര്‍ച്ച നടത്തും. നാളെ വയനാട് ജില്ലയിലാണ് ഐശ്വര്യകേരള യാത്രയുടെ പര്യടനം.

]]>