ramesh-chennithala – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Jan 2022 08:20:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ramesh-chennithala – malayalees.ch https://malayalees.ch 32 32 കൊലപാതക രാഷ്ട്രീയം കെഎസ്‍യു ശൈലിയല്ല ; കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-condemned-dheeraj-murder/ Tue, 11 Jan 2022 08:20:05 +0000 https://malayalees.ch/?p=55336 ഇടുക്കി എൻജിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകന്‍ ധീരജിന്‍റെ കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല. കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രവർത്തകരാണ്. കലാലയങ്ങളിൽ നടക്കുന്ന അക്രമങ്ങളിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് കെഎസ്‌യു പ്രവർത്തകർ ആണ്. തിരിച്ചടിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടല്ല കെഎസ്‌യു പ്രവർത്തകർ അങ്ങനെ ചെയ്യാത്തത്. അക്രമങ്ങൾ തടയുന്നതിൽ പൊലീസിൻ്റെ അലംഭാവം ഒരിക്കൽ കൂടി വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു. (ramesh chennithala)

ഇന്നലെ ഇടുക്കി എൻജിനീയറിങ് കോളേജിൽ നടന്ന കൊലപാതകം തികച്ചും അപലപനീയമാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു കുറ്റകൃത്യം. പൊലിഞ്ഞുപോയ ആ പിഞ്ചുമകന് എൻ്റെ ആദരാഞ്ജലികൾ. ധീരജിൻ്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എൻ്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു.

കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രവർത്തകരാണ്. കലാലയങ്ങളിൽ നടക്കുന്ന അക്രമങ്ങളിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് കെഎസ്‌യു പ്രവർത്തകർ ആണ്. തിരിച്ചടിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടല്ല കെഎസ്‌യു പ്രവർത്തകർ അങ്ങനെ ചെയ്യാത്തത്. ഞാൻ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സമയത്തും അതിന് മുമ്പും പിമ്പും കൈക്കൊണ്ടിരുന്ന നിലപാട് ഗാന്ധിജിയുടെ അക്രമരഹിത മാർഗങ്ങൾ മുറുകെപ്പിടിക്കുന്നതായിരുന്നു. ഈ നിലപാട് തുടരുന്നതുകൊണ്ടാണ് കെഎസ്‌യു പ്രവർത്തകർ തിരിച്ച് അക്രമങ്ങൾ അഴിച്ചു വിടാത്തത്. മറ്റു പാർട്ടിപ്രവർത്തകരെ കൊല ചെയ്യുവാനോ ആക്രമിക്കുവാനോ തയ്യാറാവാത്തത്.

ഇടുക്കിയിൽ നടന്ന സംഭവത്തിൻ്റെ പേരിൽ സിപിഎമ്മും എസ്എഫ്ഐ പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിൻ്റെ തനിനിറം തുറന്ന് കാട്ടുകയാണ്. കോൺഗ്രസ് പാർട്ടിയുടെ കൊടികൾ നിങ്ങൾക്ക് പിഴുതെറിയാം. എന്നാൽ, ഇതെല്ലാം കണ്ടിരിക്കുന്ന ജനം നിങ്ങളെ കേരളത്തിൽനിന്ന് പിഴുതെറിയാൻ കാത്തിരിക്കുകയാണ്. ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമണങ്ങളും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളും കേരള പോലീസിന്‍റെ അലംഭാവം ഒരിക്കൽക്കൂടി വ്യക്തമാക്കുകയാണ്.

]]>
സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല; ഗവർണർ പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങൾ https://malayalees.ch/ramesh-chennithala-on-the-dispute-with-the-state-government-are-serious/ Fri, 31 Dec 2021 09:00:03 +0000 https://malayalees.ch/?p=54849 സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എന്തു കാര്യങ്ങളിലാണ് തർക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവർ വ്യക്തത വരുത്തണം. രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെക്കുറിച്ചാണോ ​ഗവർണർ സൂചിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ചോ​ദിച്ചു. ഈ അവസരത്തിൽ ആറ് കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ചോദ്യങ്ങൾ

  1. ഇന്ത്യൻ പ്രസിഡൻ്റിന് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണ്ണർ കേരള സർവ്വകലാശാലാ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയിരുന്നോ? എങ്കിൽ എന്നാണ് ?
  2. ഈ നിർദ്ദേശം സർക്കാരിൻ്റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസിലർ നിരാകരിച്ചിരുന്നോ?
  3. വൈസ് ചാൻസിലർ, ഗവർണ്ണറുടെ നിർദ്ദേശം സിൻ്റിക്കേറ്റിൻ്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സർക്കാരിൻ്റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിൻ്റെ പിൻബലത്തിൽ?
  4. ഇത്തരത്തിൽ ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ?
  5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ, അദ്ദേഹത്തിൻ്റെ കാലാവധി തീരും മുൻപ് മൂന്ന് പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണ്ണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ? എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?
  6. ഈ പട്ടികക്ക് ഇനിയും ഗവർണ്ണറുടെ അസ്സൻ്റ് കിട്ടാത്തതിൻ്റെ കാരണം സർവകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?
]]>
മന്ത്രി ബിന്ദുവിനെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത് https://malayalees.ch/ramesh-chennithala-on-r-bindhu/ Wed, 15 Dec 2021 08:01:52 +0000 https://malayalees.ch/?p=54058 വിസി നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല. ആർ ബിന്ദുവുന്റെ നടപടി സത്യപ്രതിജ്ഞാലംഘനവും അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നു.

കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണർ സർവകലാശാലയിലെ രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ സ്ഥാനം ഒഴിയാൻ തയ്യാറാവുന്നത്. ഗവർണറുടെ കത്തിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഏറ്റവും പ്രധാനം കണ്ണൂർ സർവകലാശാലയിലെ വിസി പുനർ നിയമനവുമായി ബന്ധപ്പെട്ടാണെന്നും ചെന്നിത്തല പറയുന്നു.

വൈസ് ചാൻസിലറുടെ പുനർ നിയമനത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായി എന്ന് ഗവർണർ പറഞ്ഞെങ്കിലും ആരാണ് സമ്മർദ്ദം ചെലുത്തിയതെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നില്ല. മാധ്യമങ്ങൾ പുറത്തുവിട്ട രേഖകൾ പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് സമ്മർദ്ദം ചെലുത്തിയതെന്ന് ബോധ്യമായിട്ടുണ്ട്.

കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 27 ന് സേർച്ച് -കം- സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചുകൊണ്ടും നവമ്പർ 1ന് അതിൻ പ്രകാരമുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചുകൊണ്ടും ഉത്തരവിറക്കിയിരുന്നു. അതനുസരിച്ച് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ നവമ്പർ 22ന് ആണ് മന്ത്രി D.O. Letter No. 401/2021/M(H.Edn & SJ) Dated 22/11/2021 നമ്പർ പ്രകാരം ഗവർണർക്ക് കത്ത് നൽകുന്നത്.

ഈ കത്ത് പ്രകാരം മന്ത്രി ഗവർണറോട് ആവശ്യപ്പെടുന്നത് 27.10.2021 ൽ ഇറക്കിയ സേർച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും നിലവിലെ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് നാല് വർഷത്തേക്ക് വൈസ് ചാൻസലറായി പുനർ നിയമനം നൽകണമെന്നുമാണ്. ഇതോടൊപ്പം പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ അതേദിവസം തന്നെ സേർച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷൻ പിൻവലിക്കുകയും ചെയ്തു. തുടർന്ന് അന്നുതന്നെ (22.11.2021) മന്ത്രി വീണ്ടുമൊരു കത്ത് (D.O. Letter No. 401/2021/M(H.Edn & SJ) Dated 22/11/2021 നമ്പർ പ്രകാരം ഗവർണർക്ക് നൽകുകയുണ്ടായി.

ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ഒരിക്കൽ കൂടി ആവശ്യപ്പെടുന്ന കത്തിൽ “As Pro Chancellor of Kannur University, I consider it my privilege to propose the name of Dr Gopinath Raveendran, to be reappointed as Vice Chancellor of Kannur University for a second continuous term beginning from 24-11-2021” എന്നാണ് പറഞ്ഞിരിക്കുന്നത്. മന്ത്രിക്ക് ഇത്തരത്തിൽ ഒരാളെ ശുപാർശ ചെയ്യാൻ ഒരു നിയമവും അനുവദിക്കുന്നില്ല. മന്ത്രി അവകാശപ്പെടുന്ന ‘പ്രിവിലേജ്’ എന്താണെന്ന് എത്ര ആലോചിട്ടും പിടികിട്ടുന്നുമില്ല.

തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ (23.11.2021) ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വൈസ് ചാൻസലറായി പുനർ നിയമനം നൽകി ഉത്തരവുമിറങ്ങി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കണ്ണൂർ സർവകലാശാല പ്രോ ചാൻസലർ എന്ന നിലയിൽ പ്രത്യേക അധികാരങ്ങൾ ഒന്നും സർവകലാശാലയുടെ ആക്ട് പ്രകാരം ഇല്ല. മാത്രമല്ല വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സർക്കാരിനോ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ ഒരു പങ്കും അധികാരവുമില്ല. അതുകൊണ്ടുതന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല.

]]>
കെപിസിസിക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താൻ നിർദേശിച്ച് നേതൃത്വം https://malayalees.ch/ramesh-chennithala-resigns-from-jaihind-vikshanam/ Fri, 01 Oct 2021 09:18:24 +0000 https://malayalees.ch/?p=50339 കെപിസിസിക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താൻ നിർദേശിച്ച് നേതൃത്വം. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും പരിശോധിക്കും. ജയ്‌ഹിന്ദിന്റെ ചുമതലകളിൽ നിന്ന് രമേശ് ചെന്നിത്തല രാജിവച്ച സാഹചര്യത്തിലാണ് നടപടി.

ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പദവികളിൽ നിന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. കെ കരുണാകരൻ ഫൗണ്ടേഷൻ തലപ്പത്ത് നിന്നും രാജിവെച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിൽ നിന്നായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്.

രാജി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനം സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കാം. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മെയ് മാസത്തിൽ രാജി കത്ത് നൽകിയിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ടതിന്റെ ഭാഗമല്ല രാജിയെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.

]]>