ramesh chennitha – malayalees.ch https://malayalees.ch Malayalam Online News Portal Fri, 21 May 2021 07:55:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ramesh chennitha – malayalees.ch https://malayalees.ch 32 32 ‘പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവ്’ രാജീവ്ഗാന്ധിയെ അനുസ്മരിച്ച് ചെന്നിത്തല https://malayalees.ch/ramesh-chennithala-remembers-rajiv-gandhi/ Fri, 21 May 2021 07:55:34 +0000 https://malayalees.ch/?p=44476 മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. 1991 മെയ് 21ന് രാത്രിയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാജീവ്‌ ഗാന്ധി ചാവേർ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. രാജീവ്‌ ഗാന്ധിയുടെ ഓർമദിനത്തിൽ അനുസ്മരണകുറിപ്പ്‌ പങ്കുവെച്ചിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് രമേശ്‌ ചെന്നിത്തല. പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് ചെന്നിത്തല ഓർമപ്പെടുത്തുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറ്റി ലോകരാജ്യങ്ങൾക്ക് മുകളിൽ ഇന്ത്യയെ ഉയർത്തിയ അദ്ദേഹം രാജ്യത്തിന് വേണ്ടി ഇനിയുമേറെ ചെയ്യാൻ ബാക്കിനിൽക്കുമ്പോഴാണ് കൊല്ലപ്പെടുന്നത്. ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

രാജീവ്‌ ഗാന്ധിയുടെ മരണവാർത്ത രമേശ്‌ ചെന്നിത്തല അറിയുന്നത് ആശുപത്രികിടക്കയിൽ വെച്ചാണ്. അക്കാര്യവും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. രാജീവ്‌ ഗാന്ധി കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുൻപ് ആർപ്പൂക്കരയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ രമേശ്‌ ചെന്നിത്തലക്ക് ഇടിമിന്നൽ ഏറ്റിരുന്നു. ഈ ദുരന്തത്തിൽ ചെന്നിത്തലയോടൊപ്പം ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂരിലെ നിയമസഭ സ്ഥാനാർത്ഥി ബാബു ചാഴികാടൻ തൽക്ഷണം മരിച്ചു. പുറത്തേക്ക് തെറിച്ചു വീണ ചെന്നിത്തല ആശുപത്രിയിലുമായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചെന്നിത്തലയെ അന്ന് പ്രവേശിപ്പിച്ചത്. ആശുപത്രികിടക്കയിൽ വച്ചാണ് നടുക്കുന്ന ആ വാർത്ത അറിഞ്ഞത്. പ്രിയപ്പെട്ട രാജീവ് ഗാന്ധി ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ജീവിതത്തിൽ ഇത്രയേറെ തളർത്തിയ മറ്റൊരു വാർത്ത ഉണ്ടായിട്ടില്ല. മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു ആശുപത്രിയിൽ എത്തിയ എനിക്ക് താങ്ങാനാവുന്നതിനു അപ്പുറമായിരുന്നു ആ ദുരന്തവാർത്ത. ആ ദിവസത്തെ ചെന്നിത്തല ഓർത്തെടുത്തു.

ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പ് കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രികിടക്കയിൽ വച്ചാണ് നടുക്കുന്ന ആ വാർത്ത അറിഞ്ഞത്. പ്രിയപ്പെട്ട രാജീവ് ഗാന്ധി ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ജീവിതത്തിൽ ഇത്രയേറെ തളർത്തിയ മറ്റൊരു വാർത്ത ഉണ്ടായിട്ടില്ല. മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു ആശുപത്രിയിൽ എത്തിയ എനിക്ക് താങ്ങാനാവുന്നതിനു അപ്പുറമായിരുന്നു ആ ദുരന്തവാർത്ത. ഈ ദിനത്തിന് ആറ് ദിവസം മുൻപാണ് ആർപ്പൂക്കര വച്ചു ഇടിമിന്നലേറ്റത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പര്യടനത്തിലുണ്ടായ ഈ ദുരന്തത്തിൽ ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂരിലെ നിയമസഭ സ്ഥാനാർത്ഥി ബാബു ചാഴികാടൻ തൽക്ഷണം മരിച്ചു. പുറത്തേക്ക് തെറിച്ചു വീണ ഞാൻ ആശുപത്രിയിലുമായി. മെയ് 20 ന് തെരഞ്ഞെടുപ്പ് പര്യടന തിരക്കിനിടയിൽ പോലും ആശുപത്രിയിലേക്ക് വിളിച്ചു എന്നെക്കുറിച്ച് രാജീവ് ഗാന്ധി അന്വേഷിച്ചിരുന്നു പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവായിരുന്നു രാജീവ്ഗാന്ധി. ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറ്റി ലോകരാജ്യങ്ങൾക്ക് മുകളിൽ ഇന്ത്യയെ ഉയർത്തി. രാജ്യത്തിന് വേണ്ടി ഇനിയുമേറെ ചെയ്യാൻ ബാക്കിനിൽക്കുമ്പോഴാണ് ശ്രീപെരുംപത്തൂരിൽ #രാജീവ്ഗാന്ധി പൊലിഞ്ഞുപോയത്. രാജീവ്ജിയുടെ സ്മരണയ്ക്ക് മുന്നിൽ തലകുനിക്കുന്നു. ദീപ്തമായ ആ വെളിച്ചം നമ്മെ നയിക്കട്ടെ കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച രാജീവ്ജി അനുസ്മരണത്തിൽ പങ്കെടുത്തു

രാജീവ്‌ ഗാന്ധിയുടെ മരണവാർത്ത അറിയുന്നത് ആശുപത്രി കിടക്കയിൽ വെച്ച്… ആ ദിവസം ഓർത്തെടുത്ത് ചെന്നിത്തല

]]>
‘ജനങ്ങളുടെ സര്‍വേ യുഡിഎഫിന്, തകര്‍ക്കാമെന്ന് ആരും കരുതേണ്ട’: രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-against-poll-survey-news/ Mon, 22 Mar 2021 04:13:07 +0000 https://malayalees.ch/?p=41859 ജനങ്ങളുടെ സര്‍വേ യുഡിഎഫിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ പുറത്തുവരുന്ന സര്‍വേകൊണ്ട് യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 12 മുതല്‍ 15 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലഭിച്ചത് ഒരേയൊരു സീറ്റാണ്. തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്നും ശശിതരൂര്‍ തോല്‍ക്കുമെന്നായിരുന്നു മറ്റൊരു സര്‍വേ ഫലം. ശശി തരൂര്‍ ജയിക്കുന്നതാണ് നമ്മള്‍ കണ്ടത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ജയിച്ചത് എല്‍ഡിഎഫാണ്- ചെന്നിത്തല പറഞ്ഞു.

പ്രത്യക്ഷത്തില്‍ നിക്ഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീനതന്ത്രങ്ങളാണ് മാധ്യമങ്ങള്‍ യുഡിഎഫിന് മേല്‍ പ്രയോഗിക്കുന്നത്. നരേന്ദ്ര മോദി ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെയാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ കൊടുത്തും വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് പെരുമാറുന്നത്. പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട സ്‌പേസ് പോലും തരാതെ ഭരണകക്ഷിക്ക് വേണ്ടി കുഴലൂത്തുനടത്തുകയാണ് മാധ്യമങ്ങളെന്നും ചെന്നിത്തല പറഞ്ഞു.

ഇവിടെ മൂന്ന് സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനിയാണ് സര്‍വേ നടത്തിയത്. ആഴ്ചയിലാണ് ഇപ്പോള്‍ സര്‍വേകള്‍ നടക്കുന്നത്. കേരളത്തിലെ വോട്ടര്‍മാരില്‍ ഒരു ശതമാനം പോലും പങ്കെടുക്കാത്ത സര്‍വേകളാണ് നടക്കുന്നത്. ജനങ്ങളുടെ ബോധ്യത്തെയും ചിന്താശക്തിയേയും അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. അഴിമതിയില്‍ മുങ്ങികുളിച്ച സര്‍ക്കാരിനെ വെളളപൂശാന്‍ വേണ്ടി മാധ്യമങ്ങള്‍ക്ക് 200 കോടിയുടെ പരസ്യമാണ് അവസാന കാലഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ ഉപകാര സ്മരണയാണ് ഈ സര്‍വേകളെന്നും ചെന്നിത്തല പറഞ്ഞു.

]]>
യുഡിഎഫിന്‍റെ കേരള യാത്ര; രമേശ് ചെന്നിത്തല നയിക്കും https://malayalees.ch/udf-kerala-yatra-february-1-on-wards/ Tue, 12 Jan 2021 03:55:56 +0000 https://malayalees.ch/?p=38420 തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ യോഗത്തില്‍ ചര്‍ച്ചയായില്ല. സംഘടനാ ദൌര്‍ബല്യം പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് ഘടക കക്ഷികള്‍ക്ക് ഉറപ്പ് നല്‍കി. ഫെബ്രുവരി 1 മുതലാണ് കേരളയാത്ര. പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയില്‍ കക്ഷി നേതാക്കള്‍ പങ്കെടുക്കും.

പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശനം ചര്‍ച്ചയായില്ല. എന്‍സിപിയുടെ തീരുമാനം അറിഞ്ഞ ശേഷം മാത്രം വിപുലമായ ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം മാറ്റങ്ങളുണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഇത് ദൃശ്യമല്ലെന്ന് യുഡിഎഫ് യോഗത്തില്‍ ആര്‍എസ്പി അടക്കമുള്ളവര്‍ പരാതിപ്പെട്ടു. എഐസിസി റിപോര്‍ട്ടിന് ശേഷം മാറ്റങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. സാമുദായിക കക്ഷികളുമായി നടത്തിയ ചര്‍ച്ചകളും യോഗം വിലയിരുത്തി.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തി കാട്ടില്ല. പ്രകടന പത്രിക തയ്യാറാക്കാനായി ബെന്നി ബെഹനാന്‍റെ നേതൃത്തില്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി.

]]>
ബിജു രമേശിന്‍റെ മൊഴിപ്പകര്‍പ്പില്‍ രമേശ് ചെന്നിത്തലയില്ല https://malayalees.ch/possibility-of-further-investigation-against-chennithala/ Tue, 24 Nov 2020 05:02:43 +0000 https://malayalees.ch/?p=35641 ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലക്കെതിരായ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന ബിജു രമേശിന്‍റെ രഹസ്യമൊഴി മീഡിയ വണിന്. ചെന്നിത്തലക്കെതിരെ മൊഴിയില്‍ പരാമര്‍ശമില്ല. ചെന്നിത്തലയെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചെന്നിത്തലക്കെതിരെ മുമ്പ് അന്വേഷണം നടന്നുവെന്ന വാദം പൊളിഞ്ഞു. 2015 മാര്‍ച്ച് 30 നാണ് ബാര്‍ക്കോഴക്കേസില്‍ ബിജു രമേശിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയി രേഖപ്പെടുത്തിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൊഴിപ്പകര്‍പ്പ് പ്രകാരം കെ.എം മാണിക്കു പുറമേ കെ. ബാബു, വി.എസ് ശിവകുമാര്‍ എന്നിവരുടെ പേരുകള്‍ മാത്രമാണ് ബിജു രമേശ് നല്‍കിയിട്ടുള്ളത്. രമേശ് ചെന്നിത്തലക്കെതിരെ മൊഴിയില്‍ പരാമര്‍ശമില്ല. രമേശ് ചെന്നിത്തലയുടെ പേര് ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലിനെ ശരി വെക്കുന്നതാണ് മൊഴിപ്പകര്‍പ്പ്.

കേസില്‍ ചെന്നിത്തലക്കെതിരെ അന്വേഷണം നടന്നുവെന്നും അതിനാല്‍ തന്നെ ഇനിയൊരു പുനരന്വേഷണത്തിന് ഇത് തടസമാകുമാകുമെന്നായിരുന്നു നിയമ വിദഗ്ദരുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണമുണ്ടായേക്കും

]]>