Ramanattukara gold smuggling – malayalees.ch https://malayalees.ch Malayalam Online News Portal Mon, 28 Jun 2021 04:27:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ramanattukara gold smuggling – malayalees.ch https://malayalees.ch 32 32 പരിയാരത്ത് കണ്ടെത്തിയ കാർ അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സ്ഥിരീകരണം https://malayalees.ch/police-confirm-founded-car-in-pariyaram-owned-by-sajesh/ Mon, 28 Jun 2021 04:26:57 +0000 https://malayalees.ch/?p=46093 പരിയാരത്ത് കണ്ടെത്തിയ സ്വിഫ്റ്റ് കാർ അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ച് പൊലീസ്. കാർ മുൻ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സജേഷിന്റെ പേരിലുള്ളതു തന്നെയെന്നും പൊലീസ് അറിയിച്ചു. സ്വർണക്കവർച്ച അന്വേഷണ സംഘത്തിന് പരിയാരം പൊലീസ് വിവരങ്ങൾ കൈമാറി.

അർജുൻ ആയങ്കി ഉപയോഗിച്ച കാർ നേരത്തേ അഴീക്കൽ ഭാഗത്തു നിന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് പൊലീസ് കസ്റ്റഡിയിൽ നിന്ന് കാണാതായി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കാറിന്റെ ഉടമ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്ന സി. സജേഷാണെന്ന വിവരം പുറത്തുവന്നു. കാർ തന്റേതാണെന്നും ആശുപത്രി ആവശ്യത്തിന് അർജുൻ ആയങ്കിക്ക് നൽകിയതാണെന്നും ചൂണ്ടിക്കാട്ടി സജേഷ് കണ്ണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. സംഭവം വിവാദമായതോടെ സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി. സിപിഐഎമ്മിൽ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.

]]>
രാമനാട്ടുകര സംഭവം; ചെർപ്പുളശ്ശേരി സംഘത്തിന്‍റെ ലക്ഷ്യം സ്വർണ്ണ കവർച്ച തന്നെയെന്ന് പൊലീസ് https://malayalees.ch/police-say-cheruppulassery-gang-s-target-is-gold-robbery/ Fri, 25 Jun 2021 13:10:55 +0000 https://malayalees.ch/?p=46075 രാമനാട്ടുകര സ്വർണ്ണകവർച്ചക്കേസില്‍ പൊലീസ് അറസ്റ്റുചെയ്ത ചെർപ്പുളശ്ശേരി സംഘത്തിന്‍റെ ലക്ഷ്യം സ്വർണ്ണ കവർച്ച തന്നെയെന്ന് പൊലീസ്. പൊലീസ് നിലമ്പൂർ കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് വിശദാംശങ്ങളുള്ളത്. പ്രതികളെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

ഇന്നോവ, ബൊലേറോ, ബൊലേനോ കാറുകളിലായാണ് സംഘമെത്തിയത്. പുലര്‍ച്ചെ 2.30ന് വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പതിനഞ്ചംഗ സംഘത്തിന്‍റെ ലക്ഷ്യം. സ്വർണവുമായി എത്തിയവര്‍ കണ്ണൂർ ഭാഗത്തേക്ക്പോയി എന്നു തെറ്റിദ്ധരിച്ചാണ് അപകടത്തില്‍പ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവർ പിന്തുടര്‍ന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും സമാന സംഘങ്ങളുമായുള്ള പങ്ക് അന്വേഷിക്കുണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളില്‍ അഞ്ചു പേരെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു കൊണ്ടോട്ടി ഡി.വൈ.എസ്.പി നിലമ്പൂർ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

]]>
രാമനാട്ടുകര സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ് https://malayalees.ch/arjun-ayanki-is-the-mastermind-behind-the-ramanattukara-smuggling/ Fri, 25 Jun 2021 08:23:28 +0000 https://malayalees.ch/?p=46051 രാമനാട്ടുകര സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്. കരിപ്പൂരില്‍ സ്വര്‍ണം എത്തിച്ച മുഹമ്മദ് ഷഫീഖിന് 40,000രൂപയും വിമാനടിക്കറ്റുമാണ് അർജുൻ വാഗ്ദാനം നല്‍കിയിരുന്നത്. മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഷഫീഖിൻറെ കസ്റ്റഡി അപേക്ഷയിൽ കസ്റ്റംസ് പറയുന്നു.

രാമനാട്ടുകരയിൽ അഞ്ച്​ പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 2,333 ഗ്രാം സ്വര്‍ണം പിടികൂടിയതിന് പിന്നില്‍ വലിയ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്ജുന്‍ ആയങ്കിക്ക് സ്വര്‍ണകടത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. സ്വര്‍ണവുമായി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ മുഹമ്മദ് ഷെഫീഖ് കരിയർ മാത്രമാണ്.

40,000രൂപയും വിമാനടിക്കറ്റും ആയിരുന്നു ഷെഫീഖിന് വാഗ്ദാനം നല്‍കിയത്. സ്വർണവുമായി വരുമ്പോൾ താൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമെന്ന് അർജുൻ ഷെഫീഖിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ എത്തിയ ഉടനെ ഷർട്ട് മാറ്റി വരാനും ആവശ്യപ്പെട്ടുവെന്നും ഷെഫീഖ് മൊഴി നല്‍കിയതായി കസ്റ്റംസ് പറയുന്നു.

ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞു മലയിലെ ഒരു കഷണം മാത്രമാണെന്നും കൂടുതല്‍ പേര് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സലിം എന്നയാള്‍ വഴിയാണ് മുഹമ്മദിനെ പരിചയപ്പെട്ടതെന്നും അതുവഴി അര്ജ്ജുനിലേക്കെത്തിയെന്നുമാണ് ഷെഫീഖിന്റെ മൊഴി. രണ്ടുപേര്‍ ചേര്‍ന്നാണ് സ്വര്‍ണമടങ്ങിയ പെട്ടി വിദേശത്ത് വെച്ച് തനിക്ക് കൈമാറിയതെന്നും ഷെപീഖ് മൊഴി നല്കിയിട്ടുണ്ട്.

ഷെഫീഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസ്ന്റെ ആവശ്യം. അര്‍ജുനെ ചോദ്യം ചെയ്യുന്നതായി കസ്റ്റംസ് നോട്ടീസയച്ചു. തിങ്കളാഴ്ച രാവിലെ 10.30 ന് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് കസ്റ്റംസിന്റെ നോട്ടീസ്. ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അര്‍ജുനെ ചോദ്യം ചെയ്യുന്നത്.

]]>