ramanattukara gold smuggling case – malayalees.ch https://malayalees.ch Malayalam Online News Portal Fri, 02 Jul 2021 08:12:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ramanattukara gold smuggling case – malayalees.ch https://malayalees.ch 32 32 രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച: അപകടം നടന്ന ദിവസം കൊടുവള്ളി സംഘം തട്ടിക്കൊണ്ടുപോകലും നടത്തി https://malayalees.ch/ramanattukara-gold-smuggling-case/ Fri, 02 Jul 2021 08:12:09 +0000 https://malayalees.ch/?p=46315 കോഴിക്കോട് രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ഷിഹാബും ഹിജാസും അപകടമുണ്ടായ ദിവസം കരിപ്പൂരിലെത്തിയ ഒരു കാരിയറെ തട്ടിക്കൊണ്ടുപോയതായി കേസ്. കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയാന്റെ നിര്‍ദേശപ്രകാരമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയും ചുമത്തി കരിപ്പൂര്‍ പൊലീസ് കേസെടുത്തു.

കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടതും അപകടം നടന്നതുമായ അതേ ദിവസം രാത്രി സൂഫിയാന്റെ നിര്‍ദേശപ്രകാരമാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയത്. മറ്റൊരു കാരിയറെ ആണ് ഇതിന് ഇരയാക്കിയത്. ഇയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും കൈവശമുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്യാനുമായിരുന്നു ദൗത്യം. വിദേശത്ത് നിന്ന് സ്വര്‍ണം കൊണ്ടുവരുന്ന കാരിയര്‍ ഒറ്റുകാരനാണെന്ന സംശയമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ആണ് തട്ടിക്കൊണ്ടുപോകല്‍ പ്ലാന്‍ ചെയ്തത്. ഹിജാസിനും ഷിഹാബിനും പുറമേ മറ്റ് രണ്ട് പേരും ഈ ഓപറേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊടുവള്ളി സംഘത്തില്‍പ്പെട്ട ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

]]>