Ramadan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Apr 2023 04:19:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ramadan – malayalees.ch https://malayalees.ch 32 32 തറാവീഹ് നിസ്കാരത്തിനിടെ പൂച്ചയുടെ കുസൃതി; ഇമാമിനെ ആദരിച്ച് അൾജീരിയ https://malayalees.ch/walid-mahsas-honoured-tarawih-cat/ Mon, 10 Apr 2023 04:18:48 +0000 https://malayalees.ch/?p=79358 റമദാൻ മാസത്തിലെ തറാവീഹ് നിസ്കാരത്തിനിടെ ഇമാമിൻ്റെ ദേഹത്ത് കയറിയ പൂച്ചയുടെ വിഡിയോ വൈറലായിരുന്നു. പൂച്ച ദേഹത്തേക്ക് കയറി തോളിലിരുന്ന് മുഖമുരുമിയിട്ടും നിസ്കാരം തുടർന്ന ഇമാമിനെത്തേടി ഇപ്പോൾ അൾജീരിയൻ സർക്കാരിൻ്റെ ആദരം എത്തിയിരിക്കുകയാണ്. മൃഗങ്ങളോടുള്ള വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഇസ്‌ലാമിക പാഠങ്ങൾ കൈമാറിയതിനാലാണ് ഇദ്ദേഹത്തെ ആദരിക്കുന്നത് എന്ന് സർക്കാർ അധികൃതർ അറിയിച്ചു.

അൾജീരിയയിലെ അരീരീജ് നഗരത്തിലുള്ള അബൂബക്ർ അൽ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മഹ്സാസിനെയാണ് സർക്കാർ ആദരിച്ചത്. ഇതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

]]>
റമദാൻ; ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയ‍ർ ഇന്ത്യ https://malayalees.ch/air-india-increased-baggage-allowance-limit-on-ramadan/ Sat, 01 Apr 2023 12:29:24 +0000 https://malayalees.ch/?p=79005 റമദാനിൽ ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയ‍ർ ഇന്ത്യ. ഇക്കണോമി ക്ലാസിൽ 40 കിലോയും, ബിസിനസ് ക്ലാസിൽ 50 കിലോയും സൗജന്യ ബാഗേജ് അലവൻസ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. മാർച്ച് 31 മുതൽ ഏപ്രിൽ 18 വരെയാണ് ഓഫർ. 

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് 77 വിമാന സർവീസുകളിലായി നിലവിൽ പതിനാറായിരത്തിലധികം സീറ്റുകൾ ഉണ്ടെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊച്ചി, ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് നിലവിൽ എയർ ഇന്ത്യ നേരിട്ട് സർവീസ് നടത്തുന്ന സ്ഥലങ്ങൾ. മറ്റ് എല്ലാ സ്ഥലങ്ങളിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാക്കി സർവീസ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

]]>
റമദാൻ; ട്രക്കുകൾക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി https://malayalees.ch/ramadan-control-truck-service-saudi/ Thu, 07 Apr 2022 04:30:09 +0000 https://malayalees.ch/?p=59684 പ്രധാന നഗരങ്ങളില്‍ ട്രക്കുകള്‍ക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി. റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്റാന്‍, അല്‍-ഖോബാര്‍ നഗരങ്ങളിലാണ് ട്രക്കുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. സൗദി ജനറല്‍ ട്രാഫിക് വിഭാഗമാണ് നിയന്ത്രണ നിരോധന സമയം പ്രഖ്യാപിച്ചത്. റമദാൻ മാസമായതിനാലാണ് ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്.

രാവിലെ 8 മുതല്‍ രാത്രി 12 വരെ ട്രക്കുകള്‍ റിയാദ് നഗരത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം പൊതു സേവന ട്രക്കുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ പ്രവേശിക്കുന്നതിന് അനുമതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 12 മുതല്‍ രാവിലെ 8 വരെ എല്ലാ ട്രക്കുകളെയും പ്രവേശിപ്പിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ നിരോധനം വൈകുന്നേരം 7 മുതല്‍ രാത്രി 12 വരെ ആയിരിക്കും.

ജിദ്ദയില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ വെള്ളം ശുചീകരണത്തിനുള്‍പ്പടെ ഉപയോഗിക്കുന്ന ട്രക്കുകള്‍ക്ക് മുഴുസമയ സഞ്ചാര അനുമതിയുണ്ട്. മറ്റു ട്രക്കുകള്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു വരെയും നഗരങ്ങളില്‍ പ്രവേശന അനുമതിയുണ്ടാകില്ല. വെള്ളി ശനി ദിവസങ്ങളില്‍ വൈകിട്ട് നാല് മുതല്‍ ഏഴ് വരെയും രാത്രി ഒന്‍പത് മുതല്‍ രാവിലെ മൂന്ന് വരെയും നിയന്ത്രണമുണ്ട്. ദമ്മാമിൽ ദഹ്‌റാന്‍ അല്‍ഖോബാര്‍ റോഡുകളില്‍ രാവിലെ ഒന്‍പത് മുതല്‍ പതിനൊന്ന് വരെയും വൈകുന്നേരം നാല് മുതല്‍ ആറു വരെയും സഞ്ചാര നിയന്ത്രണമുണ്ടാകുമെന്നും സൗദി അധികൃതർ അറിയിച്ചു.

]]>
റംസാൻ; തിരക്കേറുന്ന സമയങ്ങളിൽ ഹെവി ട്രക്കുകൾക്കും വലിയ ബസുകൾക്കും വിലക്ക് https://malayalees.ch/ramadan-heavy-duty-vehicles-banned-during-peak-hours-in-abu-dhabi/ Sat, 02 Apr 2022 04:33:23 +0000 https://malayalees.ch/?p=59449 അബുദാബിയിലെയും അൽ ഐനിലെയും പ്രധാനനിരത്തുകളിൽ ഹെവി ട്രക്കുകൾക്കും വലിയ ബസുകൾക്കും വിലക്കേർപ്പെടുത്തി. റംസാനിലെ ഗതാഗതത്തിരക്കും അപകടങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങൾ. രാവിലെ എട്ടുമണിമുതൽ പത്തുമണിവരെയാണ് ബസുകൾക്കും ട്രക്കുകൾക്കും വിലക്കേർപ്പെടുത്തിയത്. അബുദാബിപൊലീസ് ഗതാഗതവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അമ്പതിലധികം തൊഴിലാളികളെ ഉൾക്കൊള്ളുന്ന ബസുകൾക്കാണ് വിലക്ക്.

എന്നാൽ അൽ ഐനിൽ ട്രക്കുകൾക്ക് മാത്രമായിരിക്കും വിലക്ക്. ഉച്ചയ്ക്ക് രണ്ടുമണിമുതൽ നാലുമണിവരെ അബുദാബിയിലും അൽ ഐനിലും ട്രക്കുകൾക്ക് വിലക്കുണ്ടാകും. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് സമഗ്രമായ റഡാർ സംവിധാനങ്ങളാണ് നിരത്തുകളിൽ ഉള്ളതെന്നും പൊലീസ് അറിയിച്ചു.

]]>
റമദാനോടനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ അനുമതി നൽകി ഷാര്‍ജ ഭരണാധികാരി https://malayalees.ch/sharjah-ruler-pardoned-210-prisoners-ahead-of-ramadan/ Tue, 29 Mar 2022 04:50:56 +0000 https://malayalees.ch/?p=59221 റമദാനോടനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുക ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഇത്തരത്തില്‍ തടവുകാര്‍ക്ക് പുണ്യ മാസത്തില്‍ മോചനം നല്‍കാറുണ്ട്.

ക്ഷമാശീലവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുള്ള സുല്‍ത്താന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ ഭാഗമാണിത്.ഷാര്‍ജ ഭരണാധികാരിയുടെ ഉദാരമായ നടപടിക്ക് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി നന്ദി അറിയിച്ചു.

തടവുകാരുടെ കുടുംബത്തില്‍ ഈ പുണ്യ ദിവസങ്ങളില്‍ സന്തോഷം പകരുന്ന നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനാകും. ഒരു നല്ല ജീവിതം നയിക്കാന്‍ തടവുകാരെ ഈ നടപടി പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ ഷംസി പറഞ്ഞു.

]]>