Ram temple – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Jun 2021 14:00:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ram temple – malayalees.ch https://malayalees.ch 32 32 ശ്രീരാമൻ സ്വയം സത്യവും നീതിയും മതവുമാണ്, ശ്രീരാമന്‍റെ പേരിൽ കബളിപ്പിക്കുന്നത് അനീതിയാണ്- രാമക്ഷേത്ര ഭൂമിതട്ടിപ്പില്‍ രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-on-rama-kshethra-land-scam/ Mon, 14 Jun 2021 14:00:26 +0000 https://malayalees.ch/?p=45521 രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശ്രീരാമൻ സ്വയം സത്യവും നീതിയും മതവുമാണ്, ആശ്രീരാമന്റെ പേരിൽ കബളിപ്പിക്കുന്നത് അനീതിയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതിൽ വൻ തട്ടിപ്പ് നടത്തിയെന്നാണ് എസ്.പിയും എ.എ.പിയും ആരോപിക്കുന്നത്. മാർച്ച് 18ന് ഒരു വ്യക്തിയിൽ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടർ ഭൂമി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം.

രണ്ട് ഇടപാടുകൾക്കിടയിലെ സമയം 10 മിനിറ്റിൽ താഴെയാണ്. ഈ കുറഞ്ഞ സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേകം ഇരട്ടിയായി വർധിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വിശദീകരിക്കണമെന്ന് മുൻ മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടു.

ബാബാ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർക്ക് വിൽപന നടത്തിയത്. ഇവരിൽ നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത് ഈ ട്രസ്റ്റാണ്. 70 ഏക്കർ ഭൂമിയാണ് ക്ഷേത്രത്തിനായി അനുവദിച്ചിട്ടുള്ളത്. 15 അംഗ സമിതിയിൽ 12 പേരും കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തവരാണ്.

ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങും ട്രസ്റ്റിനെതിരെ അഴിമാതിയാരോപണം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് ഉൾപ്പെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി രംഗത്ത് വന്നിരുന്നു. കോടിക്കണക്കിനുവരുന്ന ജനങ്ങൾ ഭഗവാന്‍റെ കാൽക്കൽ കാണിക്കയായി പണം നൽകിയത് അവരുടെ വിശ്വാസവും ഭക്തിയും കൊണ്ടാണ്. ആ പണം തെറ്റായ രീതിയിൽ ചെലവഴിക്കപ്പെട്ടത് പാപമാണെന്ന് മാത്രമല്ല, വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

അതേസമയം സംഭവത്തിൽ ശിവസേന എംപി സജ്ഞയ് റൗട്ട് പ്രസ്താവനയുമായി രംഗത്ത് വന്നു. രാമക്ഷേത്ര നിർമാണ ഭൂമി വാങ്ങിയതിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് ട്രസ്റ്റും അതിന്റെ നേതാക്കളും വ്യക്തമാക്കണം. രാമക്ഷേത്ര നിർമാണം സാധാരണ ജനങ്ങളുടേയും പാർട്ടിയുടെയും വിശ്വാസത്തിന്റെയും പ്രശ്‌നമാണ്. അതിനാൽ അതിൽ സുതാര്യത വേണം- അദ്ദേഹം ആവശ്യപ്പെട്ടു. ചിലരെ സംബന്ധിച്ചിടത്തോളം രാമക്ഷേത്രം ഒരു രാഷ്ട്രീയ പ്രശ്‌നമാണ് എന്നാൽ ഞങ്ങൾക്കത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്.

എല്ലാ ആരോപണങ്ങൾക്കും മറുപടി പറയാൻ അവർ ബാധ്യസ്ഥരാണ്. രാമക്ഷേത്രത്തിന്റെ ഭൂമിപൂജയിൽ പങ്കെടുത്ത യോഗി ആതിഥ്യനാഥും മോഹൻഭാഗവതും ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസത്തിന്റെ പേരിലാണ് ആൾക്കാർ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത്. ശിവസേന പോലും ഒരു കോടി രൂപ ട്രസ്റ്റിന് നൽകിയിട്ടുണ്ട്. ആ പണം ദുരുപയോഗം ചെയ്താൽ പിന്നെ വിശ്വാസമുണ്ടായിട്ട് എന്ത് കാര്യം ?- അദ്ദേഹം ചോദിച്ചു.

]]>
രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണം https://malayalees.ch/ram-temple-land-curreption-news/ Mon, 14 Jun 2021 04:51:56 +0000 https://malayalees.ch/?p=45489 രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണം. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് എസ്.പിയും എ.എ.പിയും ആരോപിക്കുന്നത്. മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. രണ്ട് ഇടപാടുകള്‍ക്കിടയിലെ സമയം 10 മിനിറ്റില്‍ താഴെയാണ്. ഈ കുറഞ്ഞ സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേകം ഇരട്ടിയായി വര്‍ധിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വിശദീകരിക്കണമെന്ന് മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ പവന്‍ പാണ്ഡെ ആവശ്യപ്പെട്ടു.

ബാബാ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ക്ക് വില്‍പന നടത്തിയത്. ഇവരില്‍ നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഈ ട്രസ്റ്റാണ്. 70 ഏക്കര്‍ ഭൂമിയാണ് ക്ഷേത്രത്തിനായി അനുവദിച്ചിട്ടുള്ളത്. 15 അംഗ സമിതിയില്‍ 12 പേരും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരാണ്. ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങും ട്രസ്റ്റിനെതിരെ അഴിമാതിയാരോപണം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് ഉള്‍പ്പെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

]]>
അയോധ്യയിലെ ഭൂമിപൂജ; പിന്തുണച്ച് മുൻ പാക് സ്പിന്നർ https://malayalees.ch/danish-kaneria-supports-ayodhya-ram-temple/ Fri, 07 Aug 2020 05:05:03 +0000 https://malayalees.ch/?p=29773 അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജയെ പിന്തുണച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഭൂമിപൂജയെ പിന്തുണച്ച് രംഗത്തെത്തിയത്. രണ്ട് ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ മുഴുവൻ ഹിന്ദുക്കൾക്കും ചരിത്രപ്രാധാന്യമുള്ള ദിനമാണ് ഇതെന്ന് കനേരിയ തൻ്റെ ട്വീറ്റിൽ കുറിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്.

‘ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയാണ്.’- ഒരു ട്വീറ്റിലൂടെ കനേരിയ പറഞ്ഞു. ‘ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, സ്വഭാവത്തിലാണ്. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയ പ്രതീകമാണ് അദ്ദേഹം. ലോകമെമ്പാടും ഇന്ന് സന്തോഷത്തിന്റെ തരംഗമുണ്ട്. അത് വലിയ സംതൃപ്തിയുടെ നിമിഷമാണ്.’- ഇങ്ങനെയായിരുന്നു കനേരിയയുടെ രണ്ടാമത്തെ ട്വീറ്റ്.

കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിൻ്റെ ഭൂമി പൂജയും തറക്കല്ലിടലും. പ്രധാനമന്ത്രി 40 കിലോ വെള്ളി ശില പാകിയതോടെയാണ് രാമക്ഷേത്ര നിർമാണത്തിന് തുടക്കമായത്. അടുത്ത മൂന്നര വർഷം കൊണ്ടായിരിക്കും ക്ഷേത്ര നിർമാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുക.

പ്രധാന വിഗ്രഹവും എട്ട് ഉപവിഗ്രഹങ്ങളും ചടങ്ങിൽ പൂജിച്ചു. ശിലാ പൂജയും ഭൂമി പൂജയും പ്രധാനമന്ത്രിയുടെയും 200 പ്രത്യേക അതിഥികളുടെയും സാന്നിധ്യത്തിൽ പൂർത്തിയായി. ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്ത്യ ഗോപാൽ ദാസ്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സംസ്ഥാന ഗവർണർ ആനന്ദി ബെൻ പാട്ടീൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് പങ്കെടുത്തത്. താത്കാലിക ക്ഷേത്രത്തിൽ പ്രധാനമന്ത്രിസന്ദർശനം നടത്തി.

]]>
രാമക്ഷേത്രം പണിയുന്നതിൽ എതിർപ്പില്ല; പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനോടാണ് എതിർപ്പെന്ന് കെ.മുരളീധരന്‍ https://malayalees.ch/k-muraleedharan-supports-ram-temple-construction/ Mon, 03 Aug 2020 07:58:57 +0000 https://malayalees.ch/?p=29508 കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നയവും ഇത് തന്നെയാണെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു

രാമക്ഷേത്രം പണിയുന്നതിൽ എതിർപ്പില്ലെന്ന് കെ മുരളീധരന്‍ എം.പി. പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനോടാണ് എതിർപ്പ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നയവും ഇത് തന്നെയാണെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് അറിയാന്‍ ലീഗ് കാത്തിരിക്കുകയാണെന്ന് എം.കെ മുനീര് പറഞ്ഞു‍. നിലപാട് പറയേണ്ടത് സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആണ്. മതേതരനിലപാടില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും മുനീര്‍ പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് അനുകൂലമായി കമല്‍നാഥും ദിഗ് വിജയ് സിംഗും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നിലപാടെടുത്തിരുന്നു.

അതേസമയം രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തി. കോണ്‍ഗ്രസില്‍നിന്ന് മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കാത്തതാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പുകഴ്ത്തിയും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത് മതേതര ജനാധിപത്യവിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും സമസ്തയുടെ മുഖപ്രതമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

]]>
അയോധ്യയില്‍ ഭൂമിപൂജ നടത്തുമ്പോള്‍ ശ്രീരാമന്‍റെ ചിത്രവും രാമക്ഷേത്രത്തിന്‍റെ ത്രിമാന രൂപവും ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും https://malayalees.ch/ayodhya-temple-model-to-be-displayed-at-new-yorks-times-square-on-august-5/ Thu, 30 Jul 2020 13:10:01 +0000 https://malayalees.ch/?p=29342 ടൈം സ്ക്വയറിലെ ഏറ്റവും വലിയ എല്‍. ഇഡി സ്ക്രീനുകളും ഇതിനായി ഒരുക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുന്ന ആഗസ്റ്റ് മാസം അഞ്ചാം തീയതി ശ്രീരാമന്റെ ചിത്രവും രാമക്ഷേത്രത്തിന്റെ ത്രിമാന രൂപവും അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും.

അയോധ്യയില്‍ ഭൂമിപൂജ നടത്തുമ്പോള്‍ ശ്രീരാമന്‍റെ ചിത്രവും രാമക്ഷേത്രത്തിന്‍റെ ത്രിമാന രൂപവും ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും

പ്രധാനമന്ത്രി നേരന്ദ്രമോദി അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോള്‍ ടൈം സ്ക്വയറിലും അത് പ്രതിഫലിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്നാണ് അമേരിക്കന്‍ ഇന്ത്യന്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്‍റ് ജഗ്ദീഷ് ശെവാനി പറഞ്ഞു. ടൈം സ്ക്വയറിലെ ഏറ്റവും വലിയ എല്‍ഇഡി സ്ക്രീനുകളും ഇതിനായി ഒരുക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജയ് ശ്രീ റാം എന്ന വാചകങ്ങള്‍, ശ്രീരാമന്‍റെ ചിത്രങ്ങളും വീഡിയോകളും, ക്ഷേത്രത്തിന്‍റെ ഭാവനാത്മക രൂപകല്‍പനയുടെ ത്രീഡി പ്രൊജക്ഷന്‍ എന്നിവയാണ് ആഗസ്റ്റ് അഞ്ച് രാവിലെ എട്ട് മണി മുതല്‍ രാത്രി 10 മണി വരെ ടൈംസ് സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കുക. നരേന്ദ്ര മോദി ക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍മ്മിക്കുന്നത് തത്സമയം ടൈംസ് സ്ക്വയറിലെ ബില്‍ബോര്‍ഡുകളിലും പ്രദര്‍ശിപ്പിക്കും.

]]>