ram charan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Jun 2023 05:04:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ram charan – malayalees.ch https://malayalees.ch 32 32 രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞ് പിറന്നു; ആഘോഷമാക്കൻ ചിരഞ്ജീവിയും കുടുബവും https://malayalees.ch/ram-charan-and-upasana-become-parents-to-a-baby-girl/ Tue, 20 Jun 2023 04:48:25 +0000 https://malayalees.ch/?p=83006 നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും പെൺകുഞ്ഞ് പിറന്നു. പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ആദ്യ കൺമണി പിറന്നിരിക്കുന്നത്.

രാം ചരൺ ചിത്രം ‘RRR’ലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്കർ ലഭിക്കുമ്പോൾ ഉപാസന ആറ് മാസം ഗർഭിണിയായിരുന്നു. ഉപാസനയും ഓസ്കർ വേദിയിൽ പങ്കെടുത്തിരുന്നു

ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹിൽസ് ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. ഉപാസനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് അപ്പോളോ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ജൂണില്‍, കൈ കൊണ്ടുണ്ടാക്കിയ തൊട്ടില്‍ കുഞ്ഞിനായി ലഭിച്ച വിശേഷം ഉപാസന സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പ്രജ്വല ഫൗണ്ടേഷനിലെ അതിജീവിതമാരുണ്ടാക്കിയ തൊട്ടിലാണെന്നും ഉപാസന അന്ന് വെളിപ്പെടുത്തിയിരുന്നു.

]]>