Rajya Sabha – malayalees.ch https://malayalees.ch Malayalam Online News Portal Mon, 01 Nov 2021 04:32:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rajya Sabha – malayalees.ch https://malayalees.ch 32 32 രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് മത്സരിക്കും, ഏകപക്ഷീയമായ മത്സരം അനുവദിക്കാനാകില്ല :കെ സുധാകരൻ https://malayalees.ch/k-sudhakarn-on-rajya-sabha-seat/ Mon, 01 Nov 2021 04:31:59 +0000 https://malayalees.ch/?p=51831 രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏകപക്ഷീയമായ മത്സരം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്പ് സ്ഥാനാർത്ഥിയാകുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി പറഞ്ഞു . കേരള കോൺഗ്രസിന്റേതാണ് ഒഴിവു വന്ന രാജ്യസഭ സീറ്റെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഉചിതമായ സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും. 2024 വരെയാണ് സീറ്റിന്റെ കാലാവധി.‌ വോട്ടെണ്ണലും അതേദിവസം 29ന് നടക്കും. നവംബര്‍ 9ന് വിജ്ഞാപനമിറങ്ങും. നാമനിര്‍ദേശ പത്രികാ സമര്‍പണം 16നാണ്.

]]>
രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍; ഫയലുകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷ എംപിമാര്‍ https://malayalees.ch/rajya-sabha-opposition-mps-threw-files-from-officials/ Tue, 10 Aug 2021 13:06:37 +0000 https://malayalees.ch/?p=47922 രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും ഫയലുകള്‍ കീറിയെറിഞ്ഞു. നാടകീയ രംഗങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ മുതല്‍ തന്നെ സഭാ നടപടികളെ പ്രക്ഷുബ്ധുമാക്കിക്കൊണ്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനായി പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം എന്നിവയുയര്‍ത്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.
പലഘട്ടങ്ങളിലും സഭ നിര്‍ത്തിവച്ചു. നാലുമണിയോടെ വീണ്ടും സഭ സമ്മേളിക്കുന്നതിനിടെയാണ് വീണ്ടും ബഹളമുണ്ടായത്. ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് ഫയലുകള്‍ തട്ടിയെടുത്ത് പ്രതിപക്ഷ എംപിമാര്‍ കീറിയെറിഞ്ഞു. ഫയലുകള്‍ നശിപ്പിച്ച എംപിമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

കര്‍ഷകസമര വിഷയം ഉന്നയിക്കുന്നതിനിടെയാണ് ഫയലുകള്‍ കീറിയെറിഞ്ഞത്. അതേസമയം ലോക്‌സഭയില്‍ മറാത്ത സംവരണ കേസിലെ സുപ്രിംകോടതി വിധി മറികടക്കാന്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്വന്തമായി ഒബിസി പട്ടിക തയാറാക്കാന്‍ കഴിയുന്ന ഭരണ ഘടനാ ഭേദഗതിയുടെ ചര്‍ച്ച നടക്കുകയാണ്. നാളെ ഈ വിഷയം രാജ്യസഭയിലെത്തേണ്ടതാണ്. 13ആം തിയതി വരെയാണ് സഭയുള്ളത്.

ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായി സഭ തടസ്സപ്പെടുന്നത് സര്‍ക്കാരിന് ഭൂഷണമല്ല. ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ പാസാക്കാനായിരുന്നു ശ്രമം. ഇതിനെല്ലാം ഇടയിലാണ് സഭ ഇന്നും പ്രക്ഷുബ്ധമായത്.

]]>
രാജ്യസഭാ തെരഞ്ഞെടുപ്പ്; സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ https://malayalees.ch/rajya-sabha-elections-petition-against-the-single-bench-verdict-is-in-high-court-today/ Fri, 23 Apr 2021 08:57:16 +0000 https://malayalees.ch/?p=43309 രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിയ്ക്കുള്ളില്‍ നടത്തണമെന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരായ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന വിധിയിലൂടെ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഇടപെടുകയാണ് സിംഗിള്‍ ബെഞ്ച് ചെയ്തതെന്നും പുതിയ നിയമസഭാംഗങ്ങള്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

നിയമസഭാ സെക്രട്ടറിയും എസ് ശര്‍മ്മ എംഎല്‍എയും നല്‍കിയ ഹര്‍ജികളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. നിയമസഭാ സെക്രട്ടറിക്ക് ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നാണ് അപ്പീലിലെ വാദം. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ നിലവിലെ ജനഹിതം കൂടി പരിഗണിക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് നേരത്തെ മാറ്റി വച്ചത്.

അതേസമയം രാജ്യസഭയിലേക്ക് എല്‍ഡിഎഫിലെ ജോണ്‍ ബ്രിട്ടാസ്, വി ശിവദാസ്, യുഡിഎഫിലെ പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഇന്ന് പ്രഖ്യാപിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് മൂന്നിന് അവസാനിക്കും.

ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് ഇടത് മുന്നണിയുടെ രണ്ടും യുഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയുമാണ് നാമനിര്‍ദേശപത്രിക നല്‍കിയിട്ടുള്ളത്. വേറെ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ മൂന്നുപേരേയും വിജയികളായി പ്രഖ്യാപിക്കും. 30ന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് ഉണ്ടാകില്ല.

]]>
മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് https://malayalees.ch/elections-for-three-rajya-sabha-seats-will-be-held-on-april/ Wed, 17 Mar 2021 12:56:45 +0000 https://malayalees.ch/?p=41685 സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 31ാം തിയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ അഞ്ച് വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 12ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അന്ന് തന്നെ വൈകീട്ട് അഞ്ച് മണിക്ക് വോട്ടെണ്ണും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യാനെത്തുന്നവര്‍ മാസ്‌ക് അടക്കമുള്ള കൊവിഡ് നിബന്ധനകള്‍ പാലിക്കണം. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും ചുമതല.

]]>
കർഷക സമരത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; രാജ്യസഭ പ്രക്ഷുബ്ധം https://malayalees.ch/farmers-protest-opposition-demands-discussion-in-parliament/ Tue, 02 Feb 2021 08:07:47 +0000 https://malayalees.ch/?p=39506 ശനിയാഴ്ച രാജ്യവ്യാപക വഴിതടയൽ സമരം

അതിനിടെ ഡൽഹി അതിർത്തികളിലെ സമര വേദികളെ ഒറ്റപ്പെടുത്തുകയും ദേശീയപാത ഗതാഗതം നിരോധിക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ കർഷക സംഘടനകൾ പ്രതിഷേധം കടുപ്പിച്ചു. സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാജ്യവ്യാപക വഴിതടയൽ സമരം നടത്തും.

കിടത്തിയും നിവർത്തിയും വച്ച ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് ബീമുകള്‍, കമ്പി വേലി.. 8 വരിയിലധികം തടസങ്ങള്‍ നിരത്തിയാണ് ഗാസിപൂർ സമരഭൂമി അടങ്ങുന്ന ഡല്‍ഹി – മീററ്റ് ഹൈവേ പൊലീസ് അടച്ചിരിക്കുന്നത്. സിംഗുവില്‍ വലിയ കുഴികളെടുത്ത് കോണ്‍ക്രീറ്റ് ബീമുകള്‍ സ്ഥാപിച്ച് കമ്പികള്‍ ഉറപ്പിച്ചിരിക്കുന്നു. ബാരിക്കേഡും കമ്പിവേലികളും വേറെ. ത്രിക്രിയില്‍ സമരഭൂമിക്ക് ചുറ്റും സിമന്‍റ് തറ ഉണ്ടാക്കി കൂർപ്പിച്ച കമ്പികള്‍ നട്ടിരിക്കുകയാണ്.

കർഷകർക്കും മാധ്യമങ്ങള്‍ക്കും അകത്തേക്കോ പുറത്തേക്കോ പോകാനാകാത്ത അവസ്ഥ. ദേശീയപാതയിലൂടെ അത്യാവശ്യ സേവനങ്ങള്‍ പോലും അനുവദിക്കാതെ പൊതുജന രോഷവും ഉയർത്തുകയാണെന്ന് കർഷകർ ആരോപിക്കുന്നു. ഇന്‍റർനെറ്റും വിച്ഛേദിച്ചു.

ചർച്ച തുടരാൻ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി അടക്കം ആവർത്തിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക അറിയിപ്പ് കിട്ടിയില്ല. നിയമങ്ങൾ നടപ്പാക്കുന്നത് സർക്കാരിന്‍റെ കാലാവധി തീരുന്നത് വരെ മരവിപ്പിച്ചാല്‍ സമരം അവസാനിപ്പിക്കണം എന്ന അഭിപ്രായം ഒരു വിഭാഗം സംഘടനകൾക്കുണ്ട്. ട്രാക്ടർ റാലി സംഘർഷത്തില്‍ ഇതുവരെ 122 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ മൻദീപ് പുനിയെയെ കേസിൽ പ്രതി ചേർത്ത ഡല്‍ഹി പൊലീസ് നടപടിയില്‍ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

]]>
ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ കേന്ദ്ര സര്‍ക്കാര്‍ നി​ശ​ബ്ദ​മാ​ക്കു​ന്നു: രാ​ഹു​ൽ ഗാ​ന്ധി https://malayalees.ch/rahul-gandhi-slams-centre-over-suspension-of-mps/ Mon, 21 Sep 2020 12:39:39 +0000 https://malayalees.ch/?p=32131 കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂള്‍ബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ എട്ടു എം.പിമാരെയാണ് രാജ്യസഭ ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തത്

ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ എം.​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ നി​ശ​ബ്ദ​മാ​ക്കു​ന്ന​ത് തു​ട​രു​ന്നെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു. നി​ശ​ബ്ദ​മാ​ക്കു​ന്ന​തി​ലൂ​ടെ​യും എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​ലൂ​ടെ​യും കാ​ർ​ഷി​ക ക​രി​നി​യ​മം സം​ബ​ന്ധി​ച്ച ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്കു നേ​രെ ക​ണ്ണ​ട‍​യ്ക്കു​ക​യാ​ണ്.‌ ഈ സര്‍ക്കാറിന്റെ ധാ​ർ​ഷ്ട്യം രാ​ജ്യ​മെ​മ്പാ​ടും സാ​മ്പ​ത്തി​ക ദു​ര​ന്തം വ​രു​ത്തി​യെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂള്‍ബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളികളായ എളമരം കരീം, കെ കെ രാഗേഷ് തുടങ്ങി എട്ടു എംപിമാരെയാണ് രാജ്യസഭ ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന എംപിയുമായ ഡെറക് ഒബ്രിയാന്‍ , സഞ്ജയ് സിങ് ( എഎപി), രാജീവ് സതവ് ( കോണ്‍ഗ്രസ്) റുപന്‍ ബോറ( കോണ്‍ഗ്രസ്) , സയീദ് നാസര്‍ ഹുസൈന്‍ ( കോണ്‍ഗ്രസ്), ഡോല സെന്‍ ( തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരാണ് സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാര്‍. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

പാ​ർ​ല​മെ​ന്‍റി​ന്‍റെ 256 ാം ച​ട്ട പ്ര​കാ​രം പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മ​ര​ളീ​ധ​ര​നാ​ണ് ഇ​വ​ർ​ക്കെ​തി​രാ​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​മേ​യം ശ​ബ്ദ​വോ​ട്ടോ​ടെ സ​ഭ പാ​സാ​ക്കി. ഇ​തി​നു പി​ന്നാ​ലെ എ​ട്ട് അം​ഗ​ങ്ങ​ളെ എ​ട്ട് ദി​വ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​താ​യി രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു പ്ര​ഖ്യാ​പി​ച്ചു.

]]>