rajnath singh – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Nov 2023 11:38:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rajnath singh – malayalees.ch https://malayalees.ch 32 32 ‘ഇന്ത്യക്ക് ഭീഷണി ഉയർത്താൻ ലോകത്ത് ഒരു ശക്തിയും ധൈര്യപ്പെടില്ല’: രാജ്നാഥ് സിംഗ് https://malayalees.ch/no-power-in-world-can-dare-threaten-india-rajnath-singh/ Sat, 04 Nov 2023 11:37:52 +0000 https://malayalees.ch/?p=90606 ഇന്ത്യ ഇന്ന് ഒരു ദുർബല രാജ്യമല്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യക്ക് ഭീഷണി ഉയർത്താൻ ലോകത്ത് ഒരു ശക്തിയും ധൈര്യപ്പെടില്ല. ആരെങ്കിലും എന്തെങ്കിലും നീച പ്രവൃത്തി ചെയ്യാൻ ശ്രമിച്ചാൽ അവരെ ഉന്മൂലനം ചെയ്യാൻ ഇന്ത്യക്ക് കഴിയുമെന്നും രാജ്നാഥ് സിംഗ്.

മധ്യപ്രദേശിൽ ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യയെ ഒരു ദുർബല രാജ്യമായാണ് വിദേശികൾ കണ്ടിരുന്നത്. ലോകം നമ്മുടെ വാക്കുകളെ ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ഇന്ന് ലോകമെമ്പാടും ഇന്ത്യയുടെ അഭിമാനം ഉയരുകയാണ് – പ്രതിരോധമന്ത്രി പറഞ്ഞു.

ഇന്ന് അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ വാക്കുകൾ കേൾക്കാൻ ലോകം കാതോർക്കും. ഇപ്പോൾ ഇന്ത്യ ഒരു ദുർബല രാജ്യമല്ല. ലോകത്തെ ഒരു ശക്തിക്കും ഇന്ത്യയെ ഭീഷണിപ്പെടുത്താൻ കഴിയില്ല. ആരെങ്കിലും എന്തെങ്കിലും നീച പ്രവൃത്തിക്ക് ശ്രമിച്ചാൽ, അതിർത്തി ഭേദമില്ലാതെ അവരെ ഉന്മൂലനം ചെയ്യാൻ ഇന്ത്യക്ക് കഴിയും – രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

]]>
ചൈനീസ് പ്രതിരോധമന്ത്രി ഇന്ന് ഇന്ത്യയിൽ; അതിർത്തി സംഘർഷ വിഷയത്തിൽ ചർച്ചയ്ക്ക് സാധ്യത https://malayalees.ch/chinese-defence-minister-to-visit-india-today-html/ Thu, 27 Apr 2023 04:38:17 +0000 https://malayalees.ch/?p=80287 ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫു ഇന്ന് ഇന്ത്യയിലെത്തും. ഷാങ്ങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയുടെ ഭാഗമാകാനാണ് ചൈനീസ് പ്രതിരോധമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. സന്ദർശനത്തിൽ അതിർത്തി സംഘർഷ വിഷയത്തിൽ ആശയവിനിമയം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫുവും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടക്കും. ഡെപ്‌സാംഗ്, ഡെംചോക്കിലെ ചാർഡിംഗ് നിംഗ്‌ലുംഗ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റം ഇന്ത്യ കൂടിക്കാഴ്ചയിൽ ഉന്നയിക്കും. 2020നു മുൻപുള്ള സ്ഥിതി പാലിക്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം സൈനിക തല ചർച്ചയിൽ ചൈന അംഗികരിച്ചിരുന്നില്ല.

ഗാൽവൻ ഏറ്റുമുട്ടൽ ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയ 2020 ഏപ്രിലിന് ശേഷം ആദ്യമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുത്ത അനുയായിയെന്ന് കണക്കാക്കപ്പെടുന്ന ജനറൽ ലീയുടെ ഇന്ത്യാ സന്ദർശനം.

]]>
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈജിപ്ത്തിൽ https://malayalees.ch/rajnath-singh-egypt/ Mon, 19 Sep 2022 04:26:57 +0000 https://malayalees.ch/?p=68254 പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈജിപ്ത്തിൽ. മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് പ്രതിരോധ മന്ത്രി ഈജിപ്തിൽ എത്തിയത്.

ഈജിപ്തിൽ പ്രതിരോധമന്ത്രി മുഹമ്മദ് അഹമ്മദ് സാക്കിയുമായി രാജനാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയെയും സിംഗ് സന്ദർശിക്കും.

സന്ദർശനത്തിനിടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ആകാശ് മിസൈൽ സംവിധാനം ഉൾപ്പെടെ ഇന്ത്യ നിർമ്മിക്കുന്ന ആയുധങ്ങൾ വാങ്ങാൻ ഈജിപ്ത് താല്പര്യം പ്രകടിപ്പിച്ചിരുന്നു.

]]>
യുവാക്കൾക്ക് ലഭിച്ച സുവർണ്ണാവസരം; അഗ്നിപഥിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി https://malayalees.ch/rajnath-singh-vouches-for-agnipath/ Fri, 17 Jun 2022 08:01:18 +0000 https://malayalees.ch/?p=63511 അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവർണ്ണാവസരമാണ്. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാതിരുന്നതിനാൽ യുവാക്കൾക്ക് സേനയിൽ ചേരാൻ അവസരം ലഭിച്ചിരുന്നില്ല. റിക്രൂട്ട്‌മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈന്യത്തിൽ ചേരാൻ തയ്യാറെടുക്കാനും, ഇത് പരമാവധി പ്രയോജനപ്പെടുത്താനും എല്ലാ യുവാക്കളോടും അഭ്യർത്ഥിക്കുന്നു. പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി കേന്ദ്ര സർക്കാർ കുറച്ചു. പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി 23 വയസിലേക്കാണ് ഉയർത്തിയത്. ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.

അതേസമയം അഗ്നിപഥ് പദ്ധതിയെ യുവാക്കൾ തിരസ്കരിച്ചെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തിന് വേണ്ടതെന്തെന്ന് തിരിച്ചറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുന്നില്ല. ചില സുഹൃത്തുക്കളെയല്ലാതെ മറ്റാരെയും കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റില്‍ കുറ്റപ്പെടുത്തി. പദ്ധതി പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. യുവാക്കളുടെ മേൽ പദ്ധതി തിടുക്കത്തിൽ അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.

]]>
അതിർത്തി വിഷയത്തിൽ രാജ്യം സമാധാനപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നതെന്ന് പ്രതിരോധമന്ത്രി https://malayalees.ch/he-said-the-country-was-working-for-a-peaceful-solution-to-the-border-issue/ Thu, 17 Sep 2020 11:25:33 +0000 https://malayalees.ch/?p=31953 അതിർത്തി വിഷയത്തിൽ രാജ്യം സമാധാനപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഏത് സാഹചര്യവും നേരിടാൻ തയാറാണെന്നും അതിർത്തിയിലെ പട്രോളിംഗ് തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി.

സൈനികർ അതിനാണ് ജീവത്യാഗം ചെയ്തത്. ലഡാക്കിലെ 38,000 ചതുരശ്ര കിലോമീറ്ററിൽ ചൈന അനധികൃതമായി തുടരുന്നു. ഇത് ഉഭയകക്ഷി ധാരണകളുടെ ലംഘനമാണ്. അരുണാചൽ പ്രദേശ് അതിർത്തിയിലെ കിഴക്കൻ മേഖലയിൽ ഏകദേശം 90,000 ചതുരശ്ര കിലോമീറ്ററാണ് ചൈന അവകാശപ്പെടുന്നത്.

മാത്രമല്ല, സൈനികർക്ക് അഭിവാദ്യമർപ്പിച്ച മുൻ പ്രതിരോധമന്ത്രി എ.കെ ആന്റണി, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ എം.പി പ്രദീപ് കുമാർ നൽകും.

]]>
അതിര്‍ത്തിയിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് സമയം ചോദിച്ച് ചൈന https://malayalees.ch/rajnath-singh-addresses-sco-summit/ Fri, 04 Sep 2020 04:28:19 +0000 https://malayalees.ch/?p=31311 ലഡാക്കില്‍ ഇന്ത്യ – ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രിതല ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് ചൈന. റഷ്യയില്‍ പുരോഗമിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗേ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനോട് ചര്‍ച്ചക്ക് സമയം ചോദിച്ചത്. മോസ്കോയില്‍ വെച്ച് എസ്.സി.ഒ മീറ്റിംഗിനിടെ ചര്‍ച്ചയാകാമെന്നും ചൈനീസ് പ്രതിരോധമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയുടെ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി സന്ദര്‍ശിച്ച കരസേന മേധാവികള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.

]]>
കൊല്ലപ്പെട്ടവരില്‍ ചൈനീസ് കമാന്‍ഡിങ് ഓഫീസറും, നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരം https://malayalees.ch/defence-minister-meeting-on-india-china-clash/ Wed, 17 Jun 2020 09:04:44 +0000 https://malayalees.ch/?p=27187 ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ നാല് ഇന്ത്യൻ സൈനിക൪ ചികില്‍സയിലാണ്. ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖയിൽ സംഘര്‍ഷം ലഘൂകരിക്കാൻ നീക്കം നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യ – ചൈന ഏറ്റുമുട്ടലിനിടെ ചൈനീസ് സൈനിക വിഭാഗത്തിനേറ്റത് കനത്ത പ്രഹരമെന്ന് സൂചന. ചൈനീസ് സൈന്യത്തിന്‍റെ കമാന്‍ഡിങ് ഓഫീസറെ വധിച്ചു. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ പേര് വിവരം ഇന്ത്യ ഉടൻ പുറത്തുവിട്ടേക്കും. നാല് ഇന്ത്യൻ സൈനിക൪ കൂടി ഗുരുതരാവസ്ഥയില്‍ ഉണ്ടെന്നാണ് റിപ്പോ൪ട്ടുകൾ. നിലവിൽ സംഘ൪ഷം ലഘൂകരിക്കാൻ നിയന്ത്രണ രേഖയിൽ നീക്കങ്ങൾ ആരംഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ചൈനക്കുണ്ടായ ആള്‍നാശത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. 20 ജവാന്മാരുടെ മരണം സ്ഥിരീകരിച്ചെങ്കിലും ചൈനയുടെ ആള്‍നാശത്തെ കുറിച്ച് കരസേനയും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ചൈനയുടെ നിരവധി സൈനികരെ വധിച്ചതായി സൈനിക സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നിന്ന് ഹെലികോപ്ടറുകള്‍ വഴി പരിക്കേറ്റ സൈനികരെ ഒഴിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. പരിക്കേറ്റ ചൈനീസ് സൈനികരുടെ പേര് വിവരം ഇന്ത്യ പുറത്തു വിടുമെന്നും സൂചനയുണ്ട്. നാല്‍പതിലധികം ചൈനീസ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ നാല് ഇന്ത്യൻ സൈനിക൪ ചികില്‍സയിലാണ്. ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖയിൽ സംഘര്‍ഷം ലഘൂകരിക്കാൻ നീക്കം നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സൈനിക-നയതന്ത്ര തലത്തിലുള്ള ച൪ച്ചകളാണ് തുടരുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സേനാ മേധാവിമാരുടെ യോഗം വിളിച്ചു. ജീവന്‍ ത്യജിച്ച സൈനികരെ രാജ്യം മറക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവില്‍ അനേരിക്ക അനുശോചനം രേഖപ്പെടുത്തി. സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം മൌനം തുടരുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി ഒളിച്ചിരിക്കുകയാണോ എന്ന് രാഹുല്‍ ചോദിച്ചു. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താനും രാജ്യത്തിന്‍റെ മണ്ണ് കയ്യേറാനും ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

]]>
നേപ്പാളുമായി സംസാരിച്ച് പ്രശ്നങ്ങൾ തീ൪ക്കും: രാജ്നാഥ് സിങ് https://malayalees.ch/india-to-discuss-with-nepal/ Tue, 16 Jun 2020 03:44:12 +0000 https://malayalees.ch/?p=27105 ഇന്ത്യൻ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടത്തിന് അംഗീകാരം നൽകിയതോടെയാണ് ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ബന്ധം വഷളായത്.

നേപ്പാളുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കാൻ ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു. നേപ്പാളുമായി സംസാരിച്ച് പ്രശ്നങ്ങൾ തീ൪ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇതാദ്യമായാണ് പ്രതിരോധ മന്ത്രി വിഷയത്തില്‍ പ്രതികരിക്കുന്നത്.

ഇന്ത്യൻ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടത്തിന് അംഗീകാരം നൽകിയതോടെയാണ് ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ബന്ധം വഷളായത്. ഇതിന് പിന്നാലെ ബിഹാ൪ അതി൪ത്തിയിൽ നേപ്പാൾ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതോടെ ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ ത൪ക്കം മറനീക്കി പുറത്തുവന്നു. അതൊരു പ്രാദേശിക പ്രശ്നമാണെന്നായിരുന്നു വിഷയത്തോടുള്ള ഇന്ത്യയുടെ പ്രതികരണം. എന്നാൽ വിഷയം ദേശീയ ശ്രദ്ധയിലേക്ക് വന്നതോടെയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. നേപ്പാളിന് ഇന്ത്യയെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ ഉഭയകക്ഷി ച൪ച്ചയിലൂടെ പരിഹരിക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

നയതന്ത്ര തലത്തിൽ നേപ്പാളുമായി ഇതിനകം ആശയവിനിമയം തുടങ്ങിയതായാണ് വിവരം. ബിഹാറിലെ വെടിവെപ്പും പുതിയ രാഷ്ട്രീയ ഭൂപടവും ച൪ച്ചയിലുണ്ട്. നേപ്പാൾ പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ലിപൂലേഖ് മുതൽ ദാ൪ച്ചുല വരെ നി൪മാണത്തിലിരിക്കുന്ന റോഡിനെ ചൊല്ലിയാണ് നയതന്ത്ര ബന്ധം വഷളായതെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ അധീനതയിലുള്ള തന്ത്രപ്രധാന ഭൂപ്രദേശങ്ങളായ കാലാപാനി, ലിംപിയാധുര എന്നിവയാണ് നേപ്പാളിന്റെ പുതിയ രാഷ്ട്രീയ ഭൂപടത്തിൽ ഇടംപിടിച്ച മറ്റ് മേഖലകൾ.

]]>