rajmohan unnithan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Aug 2022 12:22:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rajmohan unnithan – malayalees.ch https://malayalees.ch 32 32 ‘കോൺഗ്രസിന് മികച്ച സേവനം നൽകിയവർ രാജിവയ്ക്കുന്നതിൽ ദുഃഖമുണ്ട്; രാജ്മോഹൻ ഉണ്ണിത്താൻ https://malayalees.ch/rajmohan-unnithan-mp-in-support-of-ghulam-nabi-azad/ Sat, 27 Aug 2022 12:21:56 +0000 https://malayalees.ch/?p=67197 മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ പിന്തുണച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ആസാദ് രാജിവച്ച സാഹചര്യം നേതൃത്വം പരിശോധിക്കണം. കോൺഗ്രസിന് മികച്ച സേവനം നൽകിയ നേതാവ് രാജിവയ്ക്കുന്നതിൽ ദുഃഖമുണ്ട്. നാളെ വർക്കിംഗ് കമ്മിറ്റി നടക്കാനിരിക്കെയാണ് രാജിയെന്നത് ദൌർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

പോകുന്നവർ പോകട്ടെ എന്ന നിലപാട് ശരിയല്ല. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറാകണം. ഓരോ നേതാക്കളും പോകുമ്പോൾ സന്തോഷിക്കുക അല്ല വേണ്ടത്. ഗുലാം നബി ആസാദ്‌ പാർട്ടി വിടാനുള്ള നാല് കാരണങ്ങൾ സോണിയ ഗാന്ധി പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി കൂട്ടിച്ചേർത്തു.

]]>