rajiv tyagi – malayalees.ch https://malayalees.ch Malayalam Online News Portal Thu, 13 Aug 2020 04:57:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rajiv tyagi – malayalees.ch https://malayalees.ch 32 32 കോൺഗ്രസ്‌ നേതാവും പാർട്ടി വക്താവുമായ രാജീവ് ത്യാഗി അന്തരിച്ചു https://malayalees.ch/rajiv-tyagi-congress-leader-rajiv-tyagi-passes-away/ Thu, 13 Aug 2020 04:57:24 +0000 https://malayalees.ch/?p=30122 ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

കോൺഗ്രസ്‌ നേതാവും പാർട്ടി വക്താവുമായ രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. വൈകിട്ട് 7 മണിയോടെ ഗാസിയാബാദിലെ വീട്ടിൽ തളർന്നു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരണത്തിന് തൊട്ടുമുമ്പ് ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്തിരുന്നു. വൈകീട്ട് അഞ്ചുമുതല്‍ ആറ് വരെ ആജ്തക് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം പങ്കെടുത്തത്.

പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അശോക് ഗെഹ്‍ലോട്ട്, ഡി കെ ശിവകുമാര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. യഥാര്‍ത്ഥ രാജ്യസ്നേഹിയും അടിയുറച്ച കോണ്‍ഗ്രസുകാരനുമായ രാജീവ് ത്യാഗിയുടെ മരണം തന്‍റെ സ്വകാര്യ ദുഃഖമാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

]]>