Rajiv Gandhi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Nov 2022 03:57:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rajiv Gandhi – malayalees.ch https://malayalees.ch 32 32 രാജീവ് ഗാന്ധി വധക്കേസ് : പുന:പരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ https://malayalees.ch/centre-challenges-release-of-convicts-in-rajiv-gandhi-case/ Fri, 18 Nov 2022 03:57:42 +0000 https://malayalees.ch/?p=71466 രാജീവ് ഗാന്ധി വധക്കേസിൽ പുന:പരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ. പ്രതികളുടെ ജയിൽ മോചനം അനുവദിച്ച സുപ്രിംകോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം അവശ്യപ്പെട്ടു.

1991ൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ആറു പ്രതികളെ വിട്ടയയ്ക്കാൻ കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

പ്രതികളായ നളിയും ഭർത്താവ് മുരുഗനും (ശ്രീഹരൻ) ഉൾപ്പെടെ ആറുപേർ ജയിൽ മോചിതരായി. കേസിൽ കേന്ദ്രസർക്കാരിന്റെ വാദം വിശദമായ് കോടതി കെട്ടില്ലെന്നും ഹർജ്ജി പറയുന്നു. വിട്ടയയ്ക്കപ്പെട്ട ആറുപേരിൽ 4 പേർ ശ്രീലങ്കൻ പൗരന്മാരാണ്. രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെ വധിച്ച ഭീകരവാദികളാണ് ഇവരെന്നും കേന്ദ്രം നൽകിയ ഹർജിയിൽ പറയുന്നു.

]]>
രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും https://malayalees.ch/rajiv-gandhi-murder-ag-perarivalan-supreme-court/ Tue, 07 Dec 2021 04:11:00 +0000 https://malayalees.ch/?p=53575 ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി. പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. രാജീവ് ഗാന്ധി വധത്തിന് പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും പേരറിവാളൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് നിർമാണത്തിനായി രണ്ട് ബാറ്ററി എത്തിച്ചുകൊടുത്തെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയത്. പേരറിവാളൻ അടക്കം കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ഏഴ് പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകിയ ശുപാർശ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

]]>
അസം ദേശീയോധ്യാനത്തില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് വെട്ടും; പ്രമേയം പാസാക്കി സര്‍ക്കാര്‍ https://malayalees.ch/assam-park-rajiv-gandhi-name/ Thu, 02 Sep 2021 05:21:41 +0000 https://malayalees.ch/?p=48941 അസമിലെ ദേശീയോധ്യാനത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കും. രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാംഗ് ദേശീയോദ്യാനമെന്നാക്കാന്‍ അസം സര്‍ക്കാര്‍ പ്രമേയം പാസാക്കി. ആദിവാസി, ഗോത്ര സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഒറാംഗ് ദേശീയോദ്യാനമെന്ന് പുനര്‍ നാമകരണം ചെയ്യാന്‍ തീരുമാനമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ആദിവാസി, ഗോത്ര സമുദായത്തിലെ പ്രമുഖര്‍ പാര്‍ക്കിന്റെ പേരില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് മന്ത്രിസഭ ചേര്‍ന്ന് തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരമെന്നു കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതിനു പിന്നാലെ ബിജെപി ഭരിക്കുന്ന കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളും പേരുമാറ്റ ആവശ്യങ്ങള്‍ സജീവമാക്കിയിരുന്നു.

]]>
‘പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവ്’ രാജീവ്ഗാന്ധിയെ അനുസ്മരിച്ച് ചെന്നിത്തല https://malayalees.ch/ramesh-chennithala-remembers-rajiv-gandhi/ Fri, 21 May 2021 07:55:34 +0000 https://malayalees.ch/?p=44476 മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. 1991 മെയ് 21ന് രാത്രിയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാജീവ്‌ ഗാന്ധി ചാവേർ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. രാജീവ്‌ ഗാന്ധിയുടെ ഓർമദിനത്തിൽ അനുസ്മരണകുറിപ്പ്‌ പങ്കുവെച്ചിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് രമേശ്‌ ചെന്നിത്തല. പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് ചെന്നിത്തല ഓർമപ്പെടുത്തുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറ്റി ലോകരാജ്യങ്ങൾക്ക് മുകളിൽ ഇന്ത്യയെ ഉയർത്തിയ അദ്ദേഹം രാജ്യത്തിന് വേണ്ടി ഇനിയുമേറെ ചെയ്യാൻ ബാക്കിനിൽക്കുമ്പോഴാണ് കൊല്ലപ്പെടുന്നത്. ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

രാജീവ്‌ ഗാന്ധിയുടെ മരണവാർത്ത രമേശ്‌ ചെന്നിത്തല അറിയുന്നത് ആശുപത്രികിടക്കയിൽ വെച്ചാണ്. അക്കാര്യവും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. രാജീവ്‌ ഗാന്ധി കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുൻപ് ആർപ്പൂക്കരയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ രമേശ്‌ ചെന്നിത്തലക്ക് ഇടിമിന്നൽ ഏറ്റിരുന്നു. ഈ ദുരന്തത്തിൽ ചെന്നിത്തലയോടൊപ്പം ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂരിലെ നിയമസഭ സ്ഥാനാർത്ഥി ബാബു ചാഴികാടൻ തൽക്ഷണം മരിച്ചു. പുറത്തേക്ക് തെറിച്ചു വീണ ചെന്നിത്തല ആശുപത്രിയിലുമായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചെന്നിത്തലയെ അന്ന് പ്രവേശിപ്പിച്ചത്. ആശുപത്രികിടക്കയിൽ വച്ചാണ് നടുക്കുന്ന ആ വാർത്ത അറിഞ്ഞത്. പ്രിയപ്പെട്ട രാജീവ് ഗാന്ധി ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ജീവിതത്തിൽ ഇത്രയേറെ തളർത്തിയ മറ്റൊരു വാർത്ത ഉണ്ടായിട്ടില്ല. മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു ആശുപത്രിയിൽ എത്തിയ എനിക്ക് താങ്ങാനാവുന്നതിനു അപ്പുറമായിരുന്നു ആ ദുരന്തവാർത്ത. ആ ദിവസത്തെ ചെന്നിത്തല ഓർത്തെടുത്തു.

ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പ് കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രികിടക്കയിൽ വച്ചാണ് നടുക്കുന്ന ആ വാർത്ത അറിഞ്ഞത്. പ്രിയപ്പെട്ട രാജീവ് ഗാന്ധി ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ജീവിതത്തിൽ ഇത്രയേറെ തളർത്തിയ മറ്റൊരു വാർത്ത ഉണ്ടായിട്ടില്ല. മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു ആശുപത്രിയിൽ എത്തിയ എനിക്ക് താങ്ങാനാവുന്നതിനു അപ്പുറമായിരുന്നു ആ ദുരന്തവാർത്ത. ഈ ദിനത്തിന് ആറ് ദിവസം മുൻപാണ് ആർപ്പൂക്കര വച്ചു ഇടിമിന്നലേറ്റത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പര്യടനത്തിലുണ്ടായ ഈ ദുരന്തത്തിൽ ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂരിലെ നിയമസഭ സ്ഥാനാർത്ഥി ബാബു ചാഴികാടൻ തൽക്ഷണം മരിച്ചു. പുറത്തേക്ക് തെറിച്ചു വീണ ഞാൻ ആശുപത്രിയിലുമായി. മെയ് 20 ന് തെരഞ്ഞെടുപ്പ് പര്യടന തിരക്കിനിടയിൽ പോലും ആശുപത്രിയിലേക്ക് വിളിച്ചു എന്നെക്കുറിച്ച് രാജീവ് ഗാന്ധി അന്വേഷിച്ചിരുന്നു പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവായിരുന്നു രാജീവ്ഗാന്ധി. ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറ്റി ലോകരാജ്യങ്ങൾക്ക് മുകളിൽ ഇന്ത്യയെ ഉയർത്തി. രാജ്യത്തിന് വേണ്ടി ഇനിയുമേറെ ചെയ്യാൻ ബാക്കിനിൽക്കുമ്പോഴാണ് ശ്രീപെരുംപത്തൂരിൽ #രാജീവ്ഗാന്ധി പൊലിഞ്ഞുപോയത്. രാജീവ്ജിയുടെ സ്മരണയ്ക്ക് മുന്നിൽ തലകുനിക്കുന്നു. ദീപ്തമായ ആ വെളിച്ചം നമ്മെ നയിക്കട്ടെ കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച രാജീവ്ജി അനുസ്മരണത്തിൽ പങ്കെടുത്തു

രാജീവ്‌ ഗാന്ധിയുടെ മരണവാർത്ത അറിയുന്നത് ആശുപത്രി കിടക്കയിൽ വെച്ച്… ആ ദിവസം ഓർത്തെടുത്ത് ചെന്നിത്തല

]]>