Rajinikanth – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Aug 2023 09:50:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rajinikanth – malayalees.ch https://malayalees.ch 32 32 തിരക്കിൽ നിന്ന് മാറി ഹിമാലയത്തിൽ സന്ദർശനം നടത്തി സൂപ്പർസ്റ്റാർ; ആരാണ് രജനികാന്തിന്റെ ആത്മീയ ഗുരു ‘മഹാവതാർ ബാബാജി’ https://malayalees.ch/who-is-rajinikanths-spiritual-guru-mahavatar-babaji/ Fri, 18 Aug 2023 09:50:42 +0000 https://malayalees.ch/?p=86403 ഇന്ത്യൻ സിനിമയിൽ എക്കാലത്തെയും സ്റ്റൈൽ മന്നൻ തന്നെയാണ് രജനികാന്ത്. അടുത്തിടെ പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി അദ്ദേഹം ബോക്സോഫിസ് കീഴടക്കി. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 300 കോടി ക്ലബിലേക്ക് ജയിലര്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നേട്ടത്തിലേക്ക് എത്തുന്ന രജനികാന്തിന്റെ നാലാമത്തെ ചിത്രം കൂടിയാണിത്. ഈ നേട്ടം ആരാധകരും ആഘോഷമാക്കുകയാണ്. എന്നാൽ ഈ ആഘോഷത്തിരക്കിൽ നിന്ന് രജനികാന്ത് തന്റെ ആശ്വാസ സ്ഥലമായ ഹിമാലയത്തിൽ സന്ദർശനം നടത്തിയതയാണ് റിപ്പോർട്ടുകൾ. ഇതിന്റെ വീഡിയോയും ട്വിറ്റരിൽ പ്രചരിക്കുന്നുണ്ട്. മെഗാസ്റ്റാർ ആത്മീയതയുടെ പാത സ്വീകരിച്ചിട്ട് 24 വർഷമായി. ആ പാതയിൽ തന്നെ സ്വയം കണ്ടെത്തിയെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

1999-ൽ പടയപ്പ എന്ന സിനിമയുടെ വിജയത്തിന് ശേഷം, തന്റെ സിനിമകളുടെ റിലീസിന് ഹിമാലയത്തിൽ രജനികാന്ത് പതിവായി എത്താറുണ്ട്. എന്നാൽ ആരാണ് അദ്ദേഹത്തെ ഈ പാതയിൽ നയിക്കുന്നത്? ആരാണ് ആത്മീയ പാതയിൽ അദ്ദേഹത്തിന്റെ ഗുരുവായ ‘മഹാവതാർ ബാബാജി’. ഇതിനുള്ള ഉത്തരം തിരയുകയാണ് സോഷ്യൽ മീഡിയ. 1978ൽ ‘ഒരു യോഗിയുടെ ആത്മകഥ’ എന്ന പുസ്തകത്തിലൂടെയാണ് രജനികാന്ത് ആദ്യമായി മഹാവതാർ ബാബാജിയെ പരിചയപ്പെടുന്നത്

പരമഹംസ യോഗാനന്ദയുടെ ഗുരു ലാഹിരി മഹാസ്യയുടെ ഗുരുവാണെന്ന് പറയപ്പെടുന്ന മഹാവതാർ ബാബാജിയുടെ ഭക്തനാണ് രജനീകാന്ത്. എന്നാൽ മഹാവതാർ ബാബാജിയെക്കുറിച്ച് ചരിത്രപരമായ ഒരു രേഖയും ലഭ്യമല്ല. അദ്ദേഹത്തെ കുറിച്ചറിയുന്നതെല്ലാം, ഏതാണ്ട് നാല് ഡസനിലധികം ഭാഷകളിലായി ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ലോകമെമ്പാടും ബെസ്റ്റ് സെല്ലറായ പരമഹംസ യോഗാനന്ദയുടെ ‘ഒരു യോഗിയുടെ ആത്മകഥ’ എന്ന പുസ്തകവും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നുമാണ്.

യോഗിയുടെ ആത്മകഥയിൽ പറയുന്നത് പോലെ സഹസ്രാബ്ദത്തെപ്പോലെ യൗവനരൂപം കാത്തുസൂക്ഷിച്ച മഹാവതാർ ബാബാജി ‘മരണരഹിതനായ’ ഗുരുവാണെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ വിശുദ്ധ സാന്നിധ്യവും യോഗയുടെ ശക്തിയും ഹിമാലയത്തിൽ ഇപ്പോഴും നിറസാന്നിധ്യമെന്നാണ് പറയുന്നത്.

മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ചാൽ, രണ്ടാം നൂറ്റാണ്ടിൽ ജനിച്ച ബാബാജി, അടിസ്ഥാനപരമായി തമിഴ്നാട്ടിലെ കടലൂരിൽ നിന്നുള്ളയാളാണെന്നും, പിന്നീടുള്ള വർഷങ്ങളിൽ ഋഷികേശിലേക്ക് താമസം മാറിയെന്നും പറയപ്പെടുന്നു. 1861-65 കാലഘട്ടത്തിലാണ് അദ്ദേഹത്തെ അവസാനമായി ഹിമാലയത്തിൽ കണ്ടതെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്.

കുമയോൺ അൽമോറ ജില്ലയിലെ ദുനഗിരിയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ അകലെയുള്ള ഒരു ഗുഹയിലാണ് ബാബാജി താമസിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. പത്ത് വർഷത്തിലേറെയായി ഈ സ്ഥലത്തേക്ക് രജനികാന്ത് തീർത്ഥാടനം നടത്തുന്നു. മഹാവതാർ ബാബാജിയുടെയും ഈ ഗുഹയുടെയും ഫോട്ടോ ‘ഒരു യോഗിയുടെ ആത്മകഥ’യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു സുഹൃത്തിൽ നിന്നാണ് ആദ്യമായിട്ട് അദ്ദേഹത്തെ കുറിച്ച് കേൾക്കുന്നത് എന്നും പിന്നീട് ഒരു യോഗിയുടെ ആത്മകഥയിലൂടെയാണ് മഹാവതാർ ബാബാജിയെക്കുറിച്ച് താൻ കൂടുതൽ അറിയുന്നതെന്നും രജനീകാന്ത് അവകാശപ്പെടുന്നു. 1978 ലാണ് അദ്ദേഹത്തിന് പുസ്തകം ആദ്യമായി പരിചയപ്പെട്ടത് എങ്കിലും, അദ്ദേഹത്തിന്റെ പടയപ്പ എന്ന സിനിമയുടെ വിജയത്തിന് ശേഷം 1999 ലാണ് ഈ പുസ്തകം വായിക്കുന്നത്. അതിനുകാരണം തന്റെ മോശം ഇംഗ്ലീഷാണ് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ക്രിയ യോഗയുടെ സ്ഥാപകനാണ് മഹാവതാർ ബാബാജി. പുസ്തകം വായിച്ച് മഹാവതാർ ബാബാജിയുടെ തീവ്ര അനുയായിയായി മാറിയ രജനികാന്ത് ക്രിയാ യോഗയിലേക്ക് തിരിയുകയും തന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് ഈ പരിശീലനത്തിന് ക്രെഡിറ്റ് നൽകുകയും ചെയ്തിട്ടുണ്ട്.

ബാബയ്ക്ക് കൂടുതൽ സ്വീകാര്യത നൽകുന്നതിനായി, അദ്ദേഹം 2002-ൽ ബാബ എന്ന സിനിമ നിർമ്മിക്കുകയും അത് ബാബയെ കൂടുതൽ ജനപ്രിയമാക്കുകയും ചെയ്തു. ഇപ്പോൾ രജനികാന്ത് പതിവായി മഹാവതാർ ബാബാജി ഗുഹ സന്ദർശിക്കുന്നു. കഴിഞ്ഞ വർഷം, വൈഎസ്‌എസ്‌ഐയുടെ 100 വർഷം പൂർത്തിയാകുന്ന വേളയിൽ, തന്റെ സുഹൃത്തുക്കളുമായി ചേർന്ന് ഗുഹയ്ക്കടുത്തായി അദ്ദേഹമൊരു ഒരു ധ്യാനകേന്ദ്രവും നിർമ്മിച്ച് നൽകി.

]]>
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ജനുവരിയില്‍: രജനീകാന്ത് https://malayalees.ch/actor-rajinikanth-to-launch-political-party-in-january/ Thu, 03 Dec 2020 09:07:57 +0000 https://malayalees.ch/?p=36233 രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നടന്‍ രജനീകാന്ത്. ജനുവരിയിലാണ് പാര്‍ട്ടി രൂപീകരിക്കുക. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു.

പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് ഭാരവാഹികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. കോവിഡ് സാഹചര്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി രജനി ഇതുവരെ നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കുകയായിരുന്നു.

നേരത്തെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ അമിത് ഷാ രജനീകാന്തിനെ കാണാനും അദ്ദേഹത്തെ ബിജെപിയുടെ ഒപ്പം നിര്‍ത്താനും ശ്രമിച്ചിരുന്നു. എന്നാല്‍ രജനീകാന്ത് അമിത് ഷായെ കാണാന്‍ തയ്യാറായില്ല. പിന്നാലെയാണ് ഫാന്‍സ് അസോസിയേഷന്‍ യോഗം ചേര്‍ന്നത്. ഒടുവില്‍ സസ്പെന്‍സ് മതിയാക്കി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

2017 മുതല്‍ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായിരുന്നു. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രജനീകാന്തിന്‍റെ പുതിയ നീക്കം. 2021ലെ തെരഞ്ഞെടുപ്പില്‍ രജനി മത്സരിക്കുമോ, രജനിയുടെ പാര്‍ട്ടി ആരെ പിന്തുണയ്ക്കും എന്നെല്ലാമാണ് ഇനി അറിയേണ്ടത്.

]]>
രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം; തീരുമാനം ഉടനുണ്ടാകുമെന്ന് രജനീകാന്ത് https://malayalees.ch/rajinikanth-says-decision-soon-on-polls-party-said-will-stand-by-me/ Mon, 30 Nov 2020 13:23:34 +0000 https://malayalees.ch/?p=36019 രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്ന് നടൻ രജനീകാന്ത്. രജനി മക്കള്‍ മണ്‍ട്രം ഭാരവാഹികളെ കണ്ട് സംസാരിച്ച് എല്ലാവരുടെയും അഭിപ്രായം അറിഞ്ഞു. എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് ഭാരവാഹികൾ ഉറപ്പു നൽകിയതായും രജനി അറിയിച്ചു. ഭാരവാഹികളുടെ യോഗത്തിനു ശേഷമായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം.

കോടമ്പാക്കത്തുള്ള രാഘേവന്ദ്ര കല്യാണ മണ്ഡപത്തില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം പന്ത്രണ്ട് മണിയോടെയാണ് അവസാനിച്ചത്. പാർട്ടി പ്രഖ്യാപിക്കുകയോ ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ പിന്തുണ പ്രഖ്യാപിക്കുകയോ ആയിരിക്കും താരം ചെയ്യുകയെന്നാണ് സൂചനകൾ.

]]>