rajasthan – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 Oct 2023 08:43:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rajasthan – malayalees.ch https://malayalees.ch 32 32 ഭൂമി തർക്കം; രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി https://malayalees.ch/man-crushed-to-death-by-running-over-tractor-in-land-dispute/ Wed, 25 Oct 2023 08:43:21 +0000 https://malayalees.ch/?p=90032 രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പുരിലാണ് ദാരുണമായ സംഭവം നടന്നത്. ഭൂമി തർക്കത്തിന്റെ പേരിലാണ് യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ബുധനാഴ്ച ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബഹാദൂർ അടാർ സിംഗ് എന്നിവരുടെ കുടുംബങ്ങൾ ഏറെ നാളായി നിലനിന്ന ഭൂമി തർക്കത്തിനൊടുവിലാണ് അരുംകൊല നടന്നത്.

സദാർ പൊലീസിൽ ഭൂമി തർക്കത്തിന്റെ പേരിൽ ഇരുവിഭാഗവും പരസ്പരം പരാതി നൽകിയിരുന്നു. ബഹദൂർ സിംഗിന്റെ കുടുംബം ബുധനാഴ്ച ട്രാക്ടറുമായി തർക്കഭൂമിയിൽ എത്തുകയായിരുന്നു. ഇതിനെതിരെ അടാർ സിംഗിന്റെ കുടുംബവുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടെ ഒരു യുവാവ് നിലത്തു കടന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇയാളുടെ മുകളിലൂടെ ട്രാക്ടർ ഓടിച്ചുകയറ്റുകയായിരനന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂ​ഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

]]>
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും https://malayalees.ch/rajasthan-election-congress-meet-today/ Wed, 18 Oct 2023 04:59:54 +0000 https://malayalees.ch/?p=89619 രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. എഐസിസി ആസ്ഥാനത്താണ് യോഗം. മുഖ്യമന്ത്രി അശോക് ഗലോട്ട്, പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്താശ്ര എന്നിവർ പങ്കെടുക്കും.

ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. 100 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാകും പ്രഖ്യാപിക്കുക. ബിജെപിയുടെ 90 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടികയും ഉടൻ പ്രഖ്യാപിക്കും. കഴിഞ്ഞദിവസം ചേർന്ന കോർ കമ്മിറ്റിയിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായി. അതേസമയം, എംപി.മാർക്ക് സീറ്റ് അനുവദിച്ചതിൽ ഉണ്ടായ തർക്കങ്ങൾക്കിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് രാജസ്ഥാൻ സന്ദർശിക്കും. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വസുന്ധര രാജേ അനുകൂല നേതാക്കൾ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ചേക്കും.

]]>
കൽക്കരി ചൂളയിൽ പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം: കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം https://malayalees.ch/girls-charred-body-found-in-rajasthan-coal-furnace/ Thu, 03 Aug 2023 11:12:09 +0000 https://malayalees.ch/?p=85562 രാജസ്ഥാനിലെ കൽക്കരി ചൂളയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഭിൽവാര ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് ബുധനാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ചൂളയിൽ ഇട്ട് ചുട്ടുകൊന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ബുധനാഴ്ച രാവിലെ പെൺകുട്ടി അമ്മയ്‌ക്കൊപ്പം ആടിനെ മേയ്ക്കാൻ വയലിലേക്ക് പോയിരുന്നു. ഉച്ചയോടെ അമ്മ വീട്ടിൽ തിരിച്ചെത്തിയെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടി തിരിച്ചെത്തിയില്ല. ഇതോടെ ആശങ്കയിലായ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു. വീട്ടുകാർ നടത്തിയ തെരച്ചിലിൽ കൽക്കരി ചൂളയ്ക്ക് സമീപത്ത് നിന്ന് പെൺകുട്ടിയുടെ വളയും ചെരിപ്പും കണ്ടെടുത്തു.

ചൂളയിൽ നിന്ന് പുക ഉയരുന്നത് കണ്ട വീട്ടുകാർ പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി ചില സൂചനകളുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
‘പൊലീസ് വേഷത്തിൽ കള്ളന്മാർ’; മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ 2 പേർ അറസ്റ്റിൽ https://malayalees.ch/2-men-pose-as-delhi-cops-to-rob-mumbai-jeweller-arrested-in-rajasthan/ Mon, 05 Jun 2023 04:21:04 +0000 https://malayalees.ch/?p=82206 ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രതികളിൽ നിന്നും ഏകദേശം 2.7 കോടിയുടെ വജ്രാഭരണങ്ങളും സ്വർണ ബിസ്‌ക്കറ്റുകളും കണ്ടെടുത്തു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു.

മഹേന്ദ്ര, മനോജ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ രാജാസർ-ബിക്കാനീർ റോഡിൽ ദേരജ്‌സറിന് സമീപം നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുന്നു.

ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് 27 ലക്ഷം രൂപയും രണ്ട് കിലോഗ്രാം തൂക്കമുള്ള 20 സ്വർണ ബിസ്‌ക്കറ്റുകളും (ഏകദേശം 1.10 കോടി രൂപ വിലയുള്ള) 15 പവൻ വജ്രാഭരണങ്ങളും (1.25 കോടി രൂപ വിലമതിക്കുന്ന) 18 ലക്ഷം രൂപയും കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. മുംബൈയിലെ സിയോൺ പൊലീസാണ് കേസ് അന്വേഷിക്കുന്നത്

]]>
മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി; 9 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍ https://malayalees.ch/accused-arrested-for-murdering-9-year-old-girl-rajasthan/ Tue, 04 Apr 2023 12:07:03 +0000 https://malayalees.ch/?p=79123 രാജസ്ഥാനില്‍ 9 വയസ്സുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.ഉദയ്പൂര്‍ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്. ആളൊഴിഞ്ഞ വീട്ടില്‍ വച്ചായിരുന്നു കുട്ടിയുടെ മൃതദേഹാവശിഷ്ടം പൊലീസ് കണ്ടെടുത്തത്.

കഴിഞ്ഞമാസം 29ന് കാണാതായ ഒന്‍പതു വയസുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്ചയാണ് മാവ്‌ലി ഗ്രാമത്തില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ളൊഴിഞ്ഞ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ മൃതദേഹവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലുള്ള 20 വയസ്സുകാരന്‍ കമലേഷിനെ പൊലീസ് പിടികൂടിയത്.

പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്ലാസ്റ്റിക് കവറുകളുമായി നടന്ന് പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റവും സമ്മതിച്ചു. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായ കമലേഷ്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയതെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായില്ല. അതേസമയം കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുകയാണ് പൊലീസ് പറഞ്ഞു.

]]>
വിവാഹിതയ്ക്കൊപ്പം ഒളിച്ചോടി; യുവാവിൻ്റെ മൂക്കുമുറിച്ച് പിതാവും സഹോദരങ്ങളും https://malayalees.ch/man-nose-chopped-off-eloping-married-woman/ Tue, 21 Mar 2023 10:47:40 +0000 https://malayalees.ch/?p=78345 വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചു. യുവതിയുടെ അച്ഛനും സഹോദരങ്ങളുമാണ് മൂക്ക് മുറിച്ചത്. സംഭവത്തിൽ അച്ഛനും നാല് സഹോദരങ്ങളും അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൻ്റെ ഇവർ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ജനുവരിയിലാണ് 25കാരനായ ഹമീദ് ഖാൻ യുവതിയുമൊത്ത് ഒളിച്ചോടിയത്. തുടർന്ന് ഇവർ അജ്മീറിൽ താമസമാരംഭിച്ചു. ഈ വീടടിൽ അതിക്രമിച്ചു കയറിയ യുവതിയുടെ അചഹ്ഹനും സഹോദരന്മാരും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ഹമീദ് ഖാൻ നൽകിയ പരാതിയിൽ പറയുന്നു. ഇയാളെ ഇരുമ്പുവടി ക്രൂരമായി ആക്രമിച്ച പ്രതികൾ പിന്നീട് മൂക്ക് മുറിക്കുകയായിരുന്നു. ശേഷം പ്രതികൾ ഇയാളെ വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഹമീദ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

]]>
വായ്പ തിരിച്ചടവിനെ ചൊല്ലി തർക്കം; യുവാവ് കളക്ഷൻ ഏജന്റുമാരുടെ മേൽ ചൂടെണ്ണ ഒഴിച്ചു https://malayalees.ch/rajasthan-man-pours-hot-oil-on-collection-agents-after-argument-over-loan/ Fri, 16 Dec 2022 10:22:08 +0000 https://malayalees.ch/?p=72949 രാജസ്ഥാനിലെ ജുൻജുനുവിൽ സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാർക്ക് നേരെ ആക്രമണം. ലോൺ കുടിശ്ശികയെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കളക്ഷൻ ഏജന്റുമാരുടെ മേൽ ചൂടെണ്ണ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജുൻജുനുവിലെ റാണി സതി റോഡിലെ സ്വകാര്യ ബാങ്ക് ശാഖയ്ക്ക് സമീപമാണ് സംഭവം. പ്രതി സുരേന്ദ്ര സ്വാമി ഫിനാൻസ് കമ്പനിയിൽ നിന്ന് വ്യക്തിഗത വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഇഎംഐ പിരിക്കാൻ ജീവനക്കാർ വീട്ടിൽ എത്തി. എന്നാൽ സ്വാമി വീട്ടിലില്ലായിരുന്നു. സ്വാമിയോട് മറ്റൊരു സ്ഥലത്തെത്താൻ ജീവനക്കാർ ഫോണിലൂടെ അറിയിച്ചു.

സ്ഥലത്തെത്തിയ പ്രതി ജീവനക്കാരുമായി വഴക്കിട്ട ശേഷം ഇവർക്ക് നേരെ ചൂടുള്ള എണ്ണ ഒഴിച്ച് രക്ഷപ്പെടുകയായിരുന്നു. നവീൻ കുമാർ, കുൽദീപ് എന്നിവർക്കാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. സുരേന്ദ്ര സ്വാമിക്കെതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

]]>
രാജസ്ഥാനിൽ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിനിരയായി https://malayalees.ch/differently-abled-woman-gang-raped-in-rajasthan/ Sat, 26 Nov 2022 03:59:25 +0000 https://malayalees.ch/?p=71893 ഭിന്നശേഷിക്കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. കന്നുകാലികൾക്ക് തീറ്റ നൽകാൻ ഇറങ്ങിയ 20 കാരിയെ ചിലർ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ചയാണ് ഭിന്നശേഷിക്കാരിയായ യുവതി പീഡനത്തിന് ഇരയായത്. ഫാമിൽ മേയാനായി കന്നുകാലികളെ കൊണ്ടുപോയപ്പോഴാണ് കുറ്റകൃത്യം നടന്നതെന്ന് ധോരിമണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സുഖ്ദേവ് ബിഷ്‌നോയ് പറഞ്ഞു. മൂന്നോ നാലോ പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി വനപ്രദേശത്ത് കൂട്ടബലാത്സംഗം ചെയ്തതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

പെൺകുട്ടിയെ അബോധാവസ്ഥയിൽ ഉപേക്ഷിച്ച് അവർ രക്ഷപ്പെട്ടു. കുടുംബാംഗങ്ങൾ യുവതിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചു. ലൈംഗികാതിക്രമം സംശയിച്ച് ആശുപത്രിയിലെ ഡോക്ടർമാർ പൊലീസിനെ വിളിച്ചതായി എസ്എച്ച്ഒ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

]]>
രാജസ്ഥാനിൽ കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു https://malayalees.ch/man-kills-4-of-family-dies-by-suicide-in-rajasthan/ Fri, 04 Nov 2022 11:05:12 +0000 https://malayalees.ch/?p=70752 രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ ശേഷം 38 കാരൻ ആത്മഹത്യ ചെയ്തതായി പൊലീസ്. മാതാപിതാക്കളെയും, മക്കളെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം വാട്ടർ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ജോധ്പൂർ ജില്ലയിലെ പീൽവ ഗ്രാമത്തിലാണ് സംഭവം.

ഫാമിൽ ജോലി ചെയ്യുന്നതിനിടെ അച്ഛൻ സോനാറാമിനെ (65) കോടാലി ഉപയോഗിച്ച് പ്രതിയും മകനുമായ ശങ്കര് ലാൽ കൊലപ്പെടുത്തി. പിന്നീട് അമ്മ ചമ്പ (55), മക്കളായ ലക്ഷ്മൺ (14), ദിനേശ് (8) എന്നിവരെയും ഇതേ കോടാലി കൊണ്ട് തലക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് എസ്എച്ച്ഒ ബദ്രി പ്രസാദ് പറഞ്ഞു. പിന്നീട് മൃതദേഹങ്ങൾ വീട്ടിലെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു

ശേഷം അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയ ശങ്കര് ലാൽ അവിടെയുള്ള ടാങ്കിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കൊലപാതകം വീട്ടിലുണ്ടായിരുന്ന ഭാര്യയും മറ്റ് കുടുംബാംഗങ്ങളും അറിയാത്തതിനാൽ പ്രതി ഇവരെ മയക്കുമരുന്ന് നൽകി ഉറക്കിയതായി സംശയിക്കുന്നുണ്ടെന്ന് പ്രസാദ് പറഞ്ഞു. ശനിയാഴ്ച രാവിലെ ജലസംഭരണിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.

]]>
കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി പണം തട്ടി; ഒരു വർഷത്തിന് ശേഷം പീഡന വീഡിയോ വൈറലാക്കി; 8 പേർക്കെതിരെ കേസ് https://malayalees.ch/%e0%b4%95%e0%b5%97%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ac%e0%b4%b2%e0%b4%be%e0%b4%a4/ Sat, 01 Oct 2022 11:22:17 +0000 https://malayalees.ch/?p=68863 രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 8 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പ്രതികൾ പീഡന വീഡിയോ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയിരുന്നതായി 17 കാരി. 50,000 രൂപ തട്ടിയെടുക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ 2.5 ലക്ഷം രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. ആൽവാറിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം.

https://d1b8b23101efcb48a992abaf8ec006bb.safeframe.googlesyndication.com/safeframe/1-0-38/html/container.html

2021 ഡിസംബർ 31 നാണ് കേസിനാസ്പദമായ സംഭവം. ഗ്രാമവാസികളായ 8 യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തിട്ടും ഭയം മൂലം ഒരു വർഷത്തോളം പീഡനവിവരം മറച്ചുവച്ചു. ഗോത്താരയ്ക്ക് സമീപം പ്രതികളിൽ ഒരാൾ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബാക്കി 7 പേരും ബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

ജനുവരി മൂന്നിനും ഏപ്രിൽ ആറിനും രണ്ടുതവണ പെൺകുട്ടി വീണ്ടും ബലാത്സംഗത്തിനിരയായി. പ്രതികൾ പിന്നീട് 50,000 രൂപ തട്ടിയെടുക്കുകയും, വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ 2.5 ലക്ഷം രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്ന് ഇരയുടെ വീഡിയോ ഷെയർ പ്രതികൾ ഷെയർ ചെയ്തു. വൈറലായ വീഡിയോയെ കുറിച്ച് ഇരയുടെ കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചതോടെയാണ് കൂട്ടബലാത്സംഗം പുറത്തറിയുന്നത്. 8 പേർക്കെതിരെ അൽവാർ പൊലീസ് കേസെടുത്തിട്ടുണ്ട്.

]]>