Rajasthan Royals – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 May 2023 04:25:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rajasthan Royals – malayalees.ch https://malayalees.ch 32 32 പ്ലേഓഫ്‌ പ്രതീക്ഷകൾ നിലനിർത്തി രാജസ്ഥാൻ; പഞ്ചാബിനെതിരെ 4 വിക്കറ്റ് വിജയം https://malayalees.ch/rr-won-against-pbks-ipl-2023/ Sat, 20 May 2023 04:24:39 +0000 https://malayalees.ch/?p=81493 ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാന് റോയൽസിന് ജയം. ഇഞ്ചോടിഞ്ച് മത്സരത്തിൽ രാജസ്ഥാന്റെ വിജയം 4 വിക്കറ്റുകൾക്ക്. അവസാന ഓവർ വരെ ആവേശം നിലനിന്ന മത്സരത്തിൽ ദ്രുവ് ജൂറെലാണ് ടീമിന്റെ വിജയശില്പിയായത്. 188 വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ലക്‌ഷ്യം കണ്ടത്.

കടുപ്പമേറിയ മത്സരമായിരുന്നു ഇന്ന് ധർമശാലയിൽ നടന്നത്. ബോളിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഇരു ടീമുകൾക്കും അടിതെറ്റി. ഓപ്പണറായി ഇറങ്ങിയ യശസ്വി ജയ്‌സ്വാളും റണ്ണൊന്നും എടുക്കാതെ പുറത്തായ ബട്ലറിന് ശേഷമെത്തിയ ദേവദത്ത് പടിക്കലും അർദ്ധ സെഞ്ച്വറി നേടി. റബാഡയുടെ പന്തിൽ ലെഗ് ബൈയിൽ കുരുങ്ങുയായിരുന്നു ബട്ലർ.

മത്സരത്തിൽ രാജസ്ഥാന് വേണ്ടി കളിക്കളത്തിൽ പോരാട്ടവീര്യം കാഴ്ചവെച്ച യശസ്വി ജയ്‌സ്വാൾ ഐപിഎല്ലിൽ 600 റൺസ് പിന്നിടുന്ന ആദ്യ അൺ ക്യാപ്പ്ഡ് താരമായി മാറി. രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഇന്ന് നിരാശപ്പെടുത്തി. മൂന്ന് ബോൾ മാത്രം നേരിട്ട താരം 2 റണ്ണുകൾ എടുത്ത് ചാഹറിന്റെ പന്തിൽ പുറത്തായി. തുടർന്ന്, ഹെർട്മയേറും റിയാൻ പരാഗും ചേർന്നാണ് മത്സരത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചത്. 12 പന്തിൽ നിന്നും 20 റൺസ് എടുത്ത് പരാഗും 27 പന്തിൽ നിന്നും 46 റണ്ണുകൾ എടുത്ത് ഹെർട്മെയേറും ടീമിനെ മുന്നോട്ട് നയിച്ചു.

]]>
ഐപിഎൽ: രാജസ്ഥാന് ജയിക്കണം; പഞ്ചാബിന് കൂറ്റൻ ജയം വേണം: പ്ലേ ഓഫ് സ്ഥാനത്തിനായി ഇന്ന് നിർണായക പോര്/ https://malayalees.ch/pbks-rajasthan-royals-ipl-preview/ Fri, 19 May 2023 04:22:40 +0000 https://malayalees.ch/?p=81462 ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. 13 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റ് വീതമുള്ള ഇരു ടീമുകൾക്കും ഇന്ന് വിജയിച്ചെങ്കിൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാവൂ. രാജസ്ഥാന് ഒരു വിജയം മതിയെങ്കിൽ പഞ്ചാബിന് കൂറ്റൻ ജയം വേണം. പഞ്ചാബ് ഹോം ഗ്രൗണ്ടായ ധരംശാലയിൽ രാത്രി 7.30നാണ് മത്സരം.

പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ ആറാനതും പഞ്ചാബ് എട്ടാമതുമാണ്. ഇന്ന് ആര് ജയിച്ചാലും അവർക്ക് 14 പോയിൻ്റാവും. പോസിറ്റീവ് നെറ്റ് റൺ റേറ്റ് ആയതിനാൽ രാജസ്ഥാന് വിജയം കൂടുതൽ നേട്ടമുണ്ടാക്കും. വരുന്ന മത്സരങ്ങളിൽ ആർസിബിയും മുംബൈയും പരാജയപ്പെട്ടാൽ രാജസ്ഥാൻ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കും. ഇതേ കണക്ക് തന്നെയാണ് പഞ്ചാബിനും. എന്നാൽ, നെഗറ്റീവ് നെറ്റ് റൺ റേറ്റ് ആയതിനാൽ അവർക്ക് വമ്പൻ വിജയം വേണം.

ടീം എന്ന നിലയിൽ പരിഗണിക്കുമ്പോൾ പഞ്ചാബിൽ ശ്രദ്ധേയമായ പേരുകളുണ്ട്. ഈ സീസണിൽ നല്ല പ്രകടനം നടത്തുന്ന താരങ്ങളുമുണ്ട്. എന്നാൽ, ബൗളിംഗിലെ പാളിച്ചകളാണ് ഒരു പരിധി വരെ പഞ്ചാബിനു തിരിച്ചടിയായത്. മുംബൈക്കെതിരായ ആദ്യ മത്സരത്തിനു ശേഷം അർഷ്ദീപ് വളരെ മോശം ഫോമിലാണ്. കഗീസോ റബാഡയെ പുറത്തിരുത്തേണ്ടിവന്നു. കഴിഞ്ഞ കളി വീണ്ടും ടീമിലെത്തിയെങ്കിലും തല്ലുവാങ്ങി. അതുകൊണ്ട് തന്നെ റബാഡ ഇന്ന് പുറത്തിരുന്നേക്കും. സിക്കന്ദർ റാസയോ ഋഷി ധവാനോ പകരം കളിക്കും. അഥർവ തായ്ഡെയ്ക്ക് പകരം ഭാനുക രജപക്സെ കളിക്കാനും സാധ്യതയുണ്ട്.

മൂന്നോ നാലോ മത്സരങ്ങളിലാണ് രാജസ്ഥാൻ വിജയമുറപ്പിച്ചയിടത്തുനിന്ന് തോറ്റത്. സൺറൈസേഴ്സിനെതിരായ നോബോൾ ഇല്ലായിരുന്നെങ്കിൽ ഇതിനകം അവർ 16 പോയിൻ്റുമായി പട്ടികയിൽ രണ്ടാമത് എത്തിയേനെ. അത് രാജസ്ഥാനെ വല്ലാതെ സമ്മർദ്ദത്തിലാക്കുന്നുണ്ടാവും. യശസ്വി ജയ്സ്വാൾ നയിക്കുന്ന ബാറ്റിംഗ് നിരയിൽ സഞ്ജു സാംസൺ, ഷിംറോൺ ഹെട്മെയർ എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തുന്ന മറ്റ് താരങ്ങൾ. സഞ്ജു സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തുന്നില്ലെന്നതും ബട്ലർ അത്ര മികച്ച ഫോമിലല്ല എന്നതും അവർക്ക് തിരിച്ചടിയാണ്. പവർ പ്ലേ ഓവറുകളിലെ സ്വിങ്ങ് പരിഗണിച്ച് സാമ്പയ്ക്ക് പകരം ട്രെൻ്റ് ബോൾട്ട് തിരികെയെത്തിയേക്കും.

]]>
ഐപിഎൽ; ആദ്യ നാലിലെത്താൻ രാജസ്ഥാനും കൊൽക്കത്തയും ഇന്നിറങ്ങും https://malayalees.ch/ipl-rajasthan-royals-kkr-preview/ Thu, 11 May 2023 04:37:29 +0000 https://malayalees.ch/?p=81056 ഐപിഎലിൽ സഞ്ജുവിൻ്റെ രാജസ്ഥാന് ഇന്ന് മറ്റൊരു നിർണായക മത്സരം. പ്ലേ ഓഫിലെത്താനുള്ള അവസാന അവസരങ്ങളിൽ ഒന്നാണ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടം. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരം രാത്രി 7.30ന് ആരംഭിക്കും. 11 മത്സരങ്ങളിൽ 10 പോയിൻ്റാണ് ഇരു ടീമുകൾക്കും ഉള്ളത്. വിജയിക്കുന്ന ടീം മൂന്നാം സ്ഥാനത്തെത്തും. 

നല്ലൊരു ടീമുണ്ടായിട്ടും മോശം തീരുമാനങ്ങളെടുക്കുന്ന മാനേജ്മെൻ്റാണ് രാജസ്ഥാൻ്റെ നില പരുങ്ങലിലാക്കിയത്. ഒരു ഗുണവും ലഭിക്കില്ലെന്ന് 100 ശതമാനം ഉറപ്പായിട്ടും റിയൻ പരാഗിനെ വീണ്ടും പരീക്ഷിച്ചതും പവർ പ്ലേയ്ക്ക് പുറത്ത് 10ൽ 9 തവണയും ബാധ്യതയാണെന്ന ബോധമുണ്ടായിട്ടും 3/4 നമ്പറുകളിൽ ദേവ്ദത്ത് പടിക്കലിനെ പരീക്ഷിച്ചതുമടക്കം രാജസ്ഥാനെ പ്രതികൂലമായി ബാധിച്ചു. സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയും കഴിഞ്ഞ സീസണിലേതുപോലെ കൃത്യമായില്ല. പരുക്ക് ടീമിൻ്റെ പ്രകടനങ്ങളെ ബാധിച്ചെങ്കിലും ഭേദപ്പെട്ട ഇലവൻ ഇപ്പോഴുമുണ്ട്. ടീം കോമ്പിനേഷൻ ശരിയാവുന്നില്ലെന്നതാണ് പ്രശ്നം. അത് പരിഹരിക്കാൻ എന്താണ് ഒരു കളി കൊണ്ട് മാനേജ്മെൻ്റിൻ്റെ തന്ത്രമെന്ന് വ്യക്തമല്ല. പക്ഷേ, പരിഹരിച്ചേ മതിയാവൂ. ട്രെൻ്റ് ബോൾട്ട് തിരികെയെത്തിയാൽ കുൽദീപ് യാദവ് പുറത്തിരിക്കും. ജോ റൂട്ട് ടീമിൽ തുടരും. ഈഡൻ ഗാർഡൻസിലെ സ്പിൻ പിച്ച് പരിഗണിച്ച് മുരുഗൻ അശ്വിനോ ആദം സാമ്പയോ മൂന്നാം സ്പിന്നറാവാൻ ഇടയുണ്ട്. സാമ്പ കളിച്ചാൽ റൂട്ട് പുറത്താവും. എന്നാൽ, സ്പിന്നർമാർക്കെതിരെ തകർപ്പൻ റെക്കോർഡുള്ള റൂട്ടിനെ നിലനിർത്തി മുരുഗൻ അശ്വിനെ പരീക്ഷിക്കാനും ഇടയുണ്ട്.

തുടക്കത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് കൊൽക്കത്ത ട്രാക്കിലെത്തിയിരിക്കുകയാണ്. തങ്ങളുടെ കരുത്ത് മനസിലാക്കി തന്ത്രങ്ങൾ മെനയാനും റിസൽട്ട് ഉണ്ടാക്കാനും അവർക്ക് കഴിയുന്നു. ആന്ദ്രേ റസൽ ഫോമിലെത്തിയതും റിങ്കു സിംഗിൻ്റെ സ്ഥിരതയും കൊൽക്കത്തയ്ക്ക് കരുത്താണ്. ഗുർബാസ് – റോയ് ഓപ്പണിംഗ് സഖ്യം ക്ലിക്കായാൽ ഏത് എതിരാളിലെയും തകർക്കാൻ ശേഷിയുള്ളതാണ്. പേസ് ഡിപ്പാർട്ട്മെൻ്റ് ദുർബലമാണെങ്കിലും സ്പിൻ ഡിപ്പാർട്ട്മെൻ്റ് അപാര ഫോമിലാണ്. ടീമിൽ മാറ്റമുണ്ടാവാനിടയില്ല. ഇരു ടീമുകളിലെയും സ്പിന്നർമാർ നിയന്ത്രിക്കുന്ന കളിയാവും ഇത്.

]]>
വെറും നിസാരമെന്ന് ഗുജറാത്ത്; രാജസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ചു https://malayalees.ch/ipl-2023-rr-vs-gt-match-result/ Sat, 06 May 2023 04:52:21 +0000 https://malayalees.ch/?p=80818 ഐപിഎല്ലിൽ ഇന്നത്തെ രാജസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത്. 119 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 35 പന്തില്‍ 36 നേടിയ ശുഭ്മാന്‍ ഗില്ലിനെ ചഹല്‍ പുറത്താക്കിയപ്പോള്‍ സാഹയും(34 പന്തില്‍ 41*), പാണ്ഡ്യയും 15 പന്തിൽ 39 37 പന്ത് ശേഷിക്കെ ജയമുറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായി. അഫ്‌ഗാന്‍ സ്‌പിന്‍ ആക്രമണത്തില്‍ വിക്കറ്റുകള്‍ തുടരെ കൊഴിയുകയായിരുന്നു രാജസ്ഥാന്. 20 പന്തില്‍ 30 റണ്‍സ് നേടിയ നായകന്‍ സഞ്ജുവാണ് ടോപ് സ്കോറര്‍. .ഗുജറാത്ത് ടൈറ്റന്‍സിനായി അഫ്‌ഗാന്‍ സ്‌പിന്‍ ജോഡികളായ റാഷിദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ് രണ്ടും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍മാരായ മുഹമ്മദ് ഷമിയും ജോഷ്വ ലിറ്റിലും ഓരോ വിക്കറ്റും നേടി.

ജയ്‌സ്വാള്‍(14), ജോസ് ബട്‌ലര്‍(8), ദേവ്‌ദത്ത് പടിക്കല്‍(12), രവിചന്ദ്രന്‍ അശ്വിന്‍(2), റിയാന്‍ പരാഗ്(4), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(7), ധ്രുവ് ജുരെല്‍(9), ട്രെന്‍റ് ബോള്‍ട്ട്(15), ആദം സാംപ(7), സന്ദീപ് ശര്‍മ്മ(2*) എന്നിങ്ങനെയായിരുന്നു. ജയത്തോടെ 10 മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ് 14 പോയിന്‍റുമായി തലപ്പത്ത് മൂന്ന് പോയിന്‍റിന്‍റെ ലീഡുറപ്പിച്ചു. ഇത്രതന്നെ മത്സരങ്ങളില്‍ 10 പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സ് നാലാമതാണ്.

]]>
ഐപിഎൽ: സഞ്ജുവിനും സംഘത്തിനും ഇന്ന് നിർണായകം; എതിരാളികൾ ഗുജറാത്ത് https://malayalees.ch/rajasthan-royals-gujarat-titans-ipl-2/ Fri, 05 May 2023 08:10:10 +0000 https://malayalees.ch/?p=80759 ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പോയിൻ്റ് ടേബിളിൽ ഗുജറാത്ത് ഒന്നാമതും രാജസ്ഥാൻ നാലാമതുമാണ്. ഇന്നത്തെ കളി വിജയിച്ചാൽ രാജസ്ഥാൻ പട്ടികയിൽ ഒന്നാമതെത്തും. രാജസ്ഥാൻ തോറ്റാൽ ഗുജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കും. (rajasthan royals gujarat titans)

https://7d9ab12defb52feab3e544558470f31d.safeframe.googlesyndication.com/safeframe/1-0-40/html/container.html

ശക്തമായ ഒരു സ്ക്വാഡ് ഉണ്ടായിട്ടും മോശം തീരുമാനങ്ങൾ കൊണ്ട് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. മുംബൈയോട് കഴിഞ്ഞ കളിയിൽ നേരിട്ട തോൽവിയടക്കം മോശം തീരുമാനങ്ങൾ കാരണമായിരുന്നു. ബാറ്റിംഗ് ഓർഡർ തന്നെയാണ് ജയിക്കാമെന്നുറപ്പുള്ള പല മത്സരങ്ങളും രാജസ്ഥാനെ പരാജയപ്പെടുത്തിയത്. അശ്വിൻ്റെ ബാറ്റിംഗ് ഓർഡർ, ദേവ്ദത്തിൻ്റെ ബാറ്റിംഗ് ഓർഡർ, ഹോൾഡറിൻ്റെ അണ്ടർ യൂട്ടലൈസേഷൻ തുടങ്ങിയ തീരുമാനങ്ങളൊക്കെ തിരിച്ചടിച്ചു. പല മത്സരങ്ങളിലും നേരിയ മാർജിനിലാണ് രാജസ്ഥാൻ തോറ്റത്. ഈ പരാജയങ്ങളിൽ മേല്പറഞ്ഞ മോശം തീരുമാനങ്ങൾ നിർണായകമായി. ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ഷിംറോൺ ഹെട്മെയർ എന്നീ പ്രധാന താരങ്ങളൊന്നും ഫോമിലല്ലാതിരുന്നിട്ടും രാജസ്ഥാന് വലിയ സ്കോറുകൾ പടുത്തുയർത്താൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. ഡെത്ത് ഓവർ ബൗളർമാരുടെ പോരായ്‌മയുണ്ടെങ്കിലും ടീമിൽ മാറ്റമുണ്ടാവില്ല.

ഇൻ്റിമിഡേറ്റിങ്ങ് ആയ ബൗളിംഗ് നിരയുടെ കരുത്തുമായാണ് ഗുജറാത്ത് എത്തുന്നത്. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹിയോട് പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് കരുത്തരാണ്. ഷമി, റാഷിദ്, ഹാർദിക്, ജോഷ്വ, നൂർ, മോഹിത് എന്നിങ്ങനെ ക്വാളിറ്റി ബൗളർമാരുടെ ഒരു നീണ്ട നിരയാണ് ഗുജറാത്തിലുള്ളത്. ബാറ്റിംഗ് നിര സ്ഥിരമായി ഫോം കാത്തുസൂക്ഷിക്കുന്നില്ലെങ്കിലും പല മത്സരങ്ങളിൽ പല താരങ്ങളാണ് തിളങ്ങാറുള്ളത്. അതുകൊണ്ട് തന്നെ ഗുജറാത്തിനെതിരായ ഗെയിം പ്ലാൻ എതിരാളികൾക്ക് തലവേദനയാണ്. ടീമിൽ മാറ്റമുണ്ടായേക്കില്ല.

ആദ്യ പാദ മത്സരത്തിൽ ഗുജറാത്തിനെതിരെ ആവേശജയം നേടിയ രാജസ്ഥാന് ഇന്ന് കാര്യങ്ങൾ എളുപ്പമാവില്ല. സ്പിന്നർമാരെ തുണയ്ക്കുമെന്ന് കരുതപ്പെടുന്ന പിച്ചിൽ ഗുജറാത്തിൻ്റെ അഫ്ഗാൻ സ്പിൻ ദ്വയം വലിയ ഭീഷണി ആയേക്കും. രാജസ്ഥാനാവട്ടെ, ചഹാൽ -അശ്വിൻ സഖ്യത്തിൻ്റെ റോൾ നിർണായകമാവും.

]]>
പിങ്ക് തന്നെ മിന്നി; ധോണിയുടെ സൂപ്പര്‍ കിംഗ്സിനെ തകർത്ത് സഞ്ജുപ്പട https://malayalees.ch/ipl-2023-rajasthan-won-against-chennai-html/ Fri, 28 Apr 2023 04:27:03 +0000 https://malayalees.ch/?p=80357 രണ്ടാം മത്സരത്തിലും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകർത്ത് സഞ്ജുവിന്റെ രാജസ്ഥാൻ. രാജസ്ഥാൻ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ചെന്നൈയ്ക്കായി ശിവം ദുബെ (52), റുതുരാജ് ഗെയ്ക്‌വാദ് (47) എന്നിവരാണ് പൊരുതിയത്. 

ആദ്യ ഓവറ് മുതല്‍ ചെന്നൈ ടീമിനെ കടന്നാക്രമിച്ച ജയ്സ്‍വാളായിരുന്നു കൂടുതല്‍ അപകടകാരി. യുവതാരത്തിന് മികച്ച പിന്തുണയാണ് ബട്‍ലര്‍ നല്‍കിയത്. 43 പന്തില്‍ 77 റണ്‍സാണ് ജയ്സ്‍വാളാണ് രാജസ്ഥാനെ 200 എന്ന കൂറ്റൻ സ്കോറിലെത്തിച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്‍റെ പ്രകടനവും എടുത്തുപറയണം. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രാജസ്ഥാന്‍റെ ആദം സാമ്പ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി.

21 പന്തില്‍ 27 റണ്‍സുമായി ബട്‍ലര്‍ മടങ്ങി. ദേവദത്ത് പടിക്കലിനെ പിന്നോട്ടിറക്കി നായകൻ സഞ്ജു സാംസണ്‍ ആണ് മൂന്നാമനായി എത്തിയത്. ജഡേജയെ ഫോറടിച്ച് സഞ്ജു തുടങ്ങിയെങ്കിലും 17 പന്തില്‍ അത്രയും തന്നെ റണ്‍സെടുത്താണ് രാജസ്ഥാൻ ക്യാപ്റ്റൻ മടങ്ങിയത്.

മറുപടി ബാറ്റിംഗില്‍ ഡെവോണ്‍ കോണ്‍വെ 16 പന്തില്‍ എട്ട് റണ്‍സ്, അജിൻക്യ രഹാനെ, അമ്പാടി റായിഡ‍ു തുടങ്ങിവർ നേരത്തെ മടങ്ങി. 29 പന്തില്‍ 47 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ സ്കോര്‍ ബോര്‍ഡിലെ റണ്‍സിലേറെയും ചേര്‍ത്തത്. ശിവം ദുബെയും മോയിൻ അലിയും ചേര്‍ന്നതോടെയാണ് ചെന്നൈയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.

]]>
ഐപിഎൽ: രാജസ്ഥാൻ റോയൽസിന് ജയിക്കണം; ചെന്നൈക്ക് പകരം വീട്ടണം: ഇന്ന് തീപ്പൊരി പാറും https://malayalees.ch/rajasthan-royals-csk-ipl-preview-html/ Thu, 27 Apr 2023 11:34:39 +0000 https://malayalees.ch/?p=80333 ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് റോയൽസ് എത്തുമ്പോൾ തുടരെ മൂന്ന് മത്സരങ്ങളിൽ വിജയിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സ് എത്തുക. എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ചെന്നൈ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് വിജയിക്കാനായാൽ രാജസ്ഥാൻ വീണ്ടും പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തും. 

മധ്യ ഓവറുകളിലെ റൺ വരൾച്ചയാണ് പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് മൂന്ന് കളിയിലും നിർണായകമായത്. പഞ്ചാബ് കിംഗ്സിനെതിരെ ദേവ്ദത്ത് പടിക്കൽ 26 പന്തുകളിൽ 21 റൺസ് നേടിയത് തിരിച്ചടിയായി. 198 വിജലയക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാൻ ആ കളി തോറ്റത് 5 റൺസിന്. ലക്നൗവിനെതിരെ 154 പിന്തുടർന്നപ്പോൾ ജോസ് ബട്ട്ലറിൻ്റെ ഓഫ് ഡേയും (41 പന്തിൽ 40) മധ്യ ഓവറുകളിൽ ദേവ്ദത്തും (21 പന്തിൽ 26) റിയൻ പരാഗും (12 പന്തിൽ 15) വേഗത്തിൽ ബാറ്റ് ചെയ്യാതിരുന്നതും തിരിച്ചടിയായി. ആ കളി തോറ്റത് 10 റൺസിന്. റോയൽ ചലഞ്ചേഴ്സിനെതിരായ കഴിഞ്ഞ കളി തോറ്റത് 7 റൺസിനായിരുന്നു. വേഗം തുടങ്ങിയെങ്കിലും മധ്യ ഓവറുകളിൽ റൺ ഉയർത്താനാവാതെ പോയ യശസ്വി ജയ്സ്വാളിൻ്റെ ഇന്നിംഗ്സും (37 പന്തിൽ 47) ഷിംറോൺ ഹെട്മെയറിൻ്റെ ഓഫ് ഡേയും (9 പന്തിൽ 3) ഈ തോൽവിയിൽ നിർണായകമായി. ഇതാണ് രാജസ്ഥാൻ അഡ്രസ് ചെയ്യേണ്ടത്. കഴിഞ്ഞ കളിയിലെ പരാജയത്തിനു പിന്നാലെ നടത്തിയ ഡ്രസിംഗ് റൂം ടോക്കിൽ സഞ്ജു തന്നെ ഇക്കാര്യം പറയുകയും ചെയ്തു. ദേവ്ദത്തിനെ പുറത്തിരുത്തി ആകാശ് വസിഷ്ടിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. ടീമിൽ മറ്റ് മാറ്റമുണ്ടാവാനിടയില്ല.

ചെന്നൈ സൂപ്പർ കിംഗ്സ് ആവട്ടെ വളരെ കരുത്തരാണ്. ടോപ്പ് ഓർഡറിലെ നാല് പേരും വിസ്ഫോടനാത്‌മക ബാറ്റിംഗ് കാഴ്ചവെക്കുന്നു. അതുകൊണ്ട് തന്നെ ഏത് ഗ്രൗണ്ടിലും ചെന്നൈ 20 റൺസിലധികം സ്കോർ ചെയ്യുന്നു. സീസണിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് രഹാനെയ്ക്കാണ്, 199. മതീഷ പതിരന ഡെത്ത് ഓവറിൽ അവിശ്വസനീയ പ്രകടനം നടത്തുമ്പോൾ തുഷാർ ദേശ്പാണ്ഡെ എന്ന വീക്ക് ലിങ്കിൻ്റെ മോശം പ്രകടനങ്ങൾ ചെന്നൈയെ അത്ര ബാധിക്കുന്നില്ല. ടീമിൽ മാറ്റമുണ്ടാവില്ല.

]]>
പൊരുതിവീണ് രാജസ്ഥാൻ; പഞ്ചാബിന് 5 റൺസ് വിജയം https://malayalees.ch/punjab-kings-won-again-rajasthan-royals-ipl/ Thu, 06 Apr 2023 04:26:13 +0000 https://malayalees.ch/?p=79217 ഐപിഎല്ലിൽ രാജസ്ഥാൻ റോയസിനെതിരെ പഞ്ചാബ് കിങ്സിന് വിജയം. അവസാന ഓവർ വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ പഞ്ചാബിന്റെ വിജയം അഞ്ച് റണ്ണുകൾക്ക്. തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് രാജസ്ഥാന് തിരിച്ചടിയായത്. കരിയറിലെ ആദ്യ ഐപിഎൽ മത്സരം കളിക്കുന്ന ദ്രുവ് ജുറൽ കാഴ്ച വെച്ച പ്രകടനം ശ്രദ്ധേയമായിരുന്നു.

സഞ്ജു സാംസൺ മാത്രമാണ് രാജസ്ഥാന്റെ നിരയിൽ പിടിച്ചു നിന്നത്. 25 പന്തുകളിൽ നിന്ന് 42 റണ്ണുകളാണ് താരം നേടിയത്. റൺ റേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടയിൽ നഥാൻ എല്ലിസിന്റെ പുറത്താക്കുകയായിരുന്നു രാജസ്ഥാന്റെ സ്വന്തം ക്യാപ്റ്റൻ. മറ്റാർക്കും ടീമിനെ വിജയിപ്പിക്കാനുള്ള തീക്ഷ്ണതയിൽ ബാറ്റ് ചെയ്യാനായില്ല എന്നതാണ് സത്യം. ഹെർട്മായർ അവസാന ഘട്ടത്തിൽ 18 പന്തിൽ 36 റൺസ് നേടി പൊരുതിയെങ്കിലും വിജയത്തിന് അത് പോരായിരുന്നു. താരം അവസാന ഓവറിൽ ദൗർഭാഗ്യകരമായി റൺ ഔട്ട് ആകുകയായിരുന്നു. ഹെർട്മയേറിന് പിന്തുണ നൽകി യുവതാരം ദ്രുവ് ജുറൽ ക്രീസിൽ നില്ക്കാൻ ശ്രമിച്ചെങ്കിലും വിജയത്തിന് അത് പോരായിരുന്നു. 15 പന്തുകളിൽ 32 റണ്ണുകൾ നേടി ദ്രുവ് മത്സരത്തിലെ രാജസ്ഥാന്റെ പ്രതീക്ഷകളെ നിലനിർത്തി.

ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ എടുത്ത തീരുമാനങ്ങൾ പിഴക്കുന്നതാണ് ആരാധകർ കണ്ടത്. ഓപ്പണറായി അശ്വിൻ കൊണ്ട് വന്നത് തിരിച്ചടിച്ചു. ഒരു റൺ പോലും എടുക്കാതെ താരം അർശ്ദീപിന്റെ പന്തിൽ ധവാന് ക്യാച്ച് നൽകി പുറത്തായി. 11 പന്തുകളിൽ നിന്ന് 19 റണ്ണുകൾ നേടി നഥാൻ എല്ലിസിന് വിക്കറ്റ് നൽകി ബട്ലറും ഇന്നിങ്സിന് വിരാമമിട്ടു. ദേവദത്ത് പടിക്കൽ 26 പന്തിൽ 21 റണ്ണുകൾ മാത്രമാണ് നേടിയത്. റിയാൻ പരാഗ് 12 പന്തിൽ 20 റണ്ണുകൾ നേടി എല്ലിസിന്റെ പന്തിൽ പുറത്തുപോയി.

നേരത്തെ 85 റൺസ് നേടിയ ശിഖർ ധവാന്റെ കരുത്തിലാണ് പഞ്ചാബ് 197 റൺസ് പടുത്തുയർത്തിയത്. തുടക്കത്തിലേ, ആക്രമണ ബാറ്റിംഗ് പുറത്തെടുത്ത രാജസ്ഥാൻ ഓപ്പണിങ് വിക്കറ്റിൽ 90 റൺസിന്റെ കൂട്ട്കെട്ടുണ്ടാക്കി. 60 റൺസ് നേടിയ പ്രഭ്സിംരൻ തുടക്കത്തിലേ അപകടം വിതച്ചു. നാല് ഓവറിൽ 29 വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഹോൾഡറാണ് രാജസ്ഥാന്റെ ബല്ലിങ്ങിൽ തിളങ്ങിയത്. ആസിഫും ചഹലും യഥാക്രമം 54 ഉം, 50 റൺസ് നാലോവറിൽ വഴങ്ങി.

]]>
14 വർഷങ്ങൾക്കു ശേഷം രാജസ്ഥാൻ കലാശപ്പോരിൽ; അമരത്ത് മലയാളി https://malayalees.ch/rajasthan-royals-ipl-final/ Sat, 28 May 2022 07:38:17 +0000 https://malayalees.ch/?p=62565 14 വർഷങ്ങൾക്കു ശേഷം രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിലെത്തിയിരിക്കുകയാണ്. 2008ൽ, ഐപിഎലിൻ്റെ ആദ്യ സീസണിൽ ഷെയിൻ വോൺ ആണ് ഇതിനു മുൻപ് രാജസ്ഥാനെ ഫൈനലിലെത്തിച്ചത്. അക്കൊല്ലം കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ഞെട്ടിച്ച് വോണും സംഘവും സമാനതകളില്ലാത്ത ക്രിക്കറ്റ് കാവ്യം എഴുതി. ആദ്യ സീസണു ശേഷം ഒരിക്കൽ പോലും ഫൈനൽ കളിക്കാൻ രാജസ്ഥാനു സാധിച്ചില്ല. അതാണ് ഒരു മലയാളിയുടെ കീഴിൽ രാജസ്ഥാൻ തിരുത്തിയെഴുതിയത്.

കഴിഞ്ഞ സീസണിലാണ് സഞ്ജു റോയൽസിൻ്റെ നായകനായി അവരോധിക്കപ്പെടുന്നത്. പരുക്കും താരങ്ങളുടെ കൊഴിഞ്ഞുപോക്കും കൊണ്ട് വലഞ്ഞ രാജസ്ഥാൻ 14 മത്സരങ്ങളിൽ വെറും അഞ്ചെണ്ണം മാത്രമാണ് വിജയിച്ചത്. പോയിൻ്റ് പട്ടികയിൽ ഏഴാമതായി ടീം ഫിനിഷ് ചെയ്തു. എന്നാൽ, ഈ സീസണിൽ മാനേജ്മെൻ്റ് ടീം പൊളിച്ചെഴുതി. യുവതാരങ്ങളിൽ നിക്ഷേപം നടത്തുന്നതിനൊപ്പം ലേലത്തിൽ തങ്ങൾക്ക് വേണ്ടവരെ കൃത്യമായി ടീമിലെത്തിക്കാൻ അവർക്കു സാധിച്ചു. അശ്വിനെയും ചഹാലിനെയും ടീമിൽ എത്തിച്ചതുവഴി രണ്ട് മികച്ച സ്പിന്നർമാർ മാത്രമല്ല ടീമിലെത്തിയത്. രണ്ട് മികച്ച ക്രിക്കറ്റ് ബ്രെയിനുകൾ കൂടിയാണ്. പവർ പ്ലേയിൽ വിനാശം വിതയ്ക്കുന്ന ട്രെൻ്റ് ബോൾട്ട്. സ്കിഡ്ഡി പിച്ചുകളിൽ അപകടകാരിയാവുന്ന പ്രസിദ്ധ്. ഇതുവരെ വേണ്ടവിധത്തിൽ ഫ്രാഞ്ചൈസികൾ ഉപയോഗിക്കാത്ത ഷിംറോൺ ഹെട്‌മെയർ. ഡെത്ത് ഓവറുകളിൽ അഗ്രകണ്യനായ ഒബേദ് മക്കോയ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രകടനം നേരിട്ടുകണ്ട് ഇഷ്ടപ്പെട്ട് സഞ്ജു സജസ്റ്റ് ചെയ്ത കുൽദീപ് സെൻ. ഒരു ചാമ്പ്യൻ ടീം രൂപപ്പെടുകയായിരുന്നു.

ഏഴാം നമ്പറിൽ അശ്വിൻ കളിക്കുന്ന ടീമിൻ്റെ ഏറ്റവും വലിയ പ്രശ്നവും അത് തന്നെയായിരുന്നു. ഒരു പ്രോപ്പർ ഓൾറൗണ്ടർ രാജസ്ഥാനുണ്ടായിരുന്നില്ല. ജിമ്മി നീഷവും ഡാരൽ മിച്ചലുമൊന്നും അതിനു പരിഹാരവുമായിരുന്നില്ല. അവിടെയാണ് അശ്വിൻ എന്ന ക്രിക്കറ്റ് ബ്രെയിൻ അത്ഭുതങ്ങൾ സൃഷ്ടിച്ചത്. മൂന്നാം നമ്പറിലടക്കം ബാറ്റ് ചെയ്ത അശ്വിൻ സീസണിൽ നേടിയത് ഒരു ഫിഫ്റ്റി അടക്കം 185 റൺസ്. 147നടുത്താണ് സ്ട്രൈക്ക് റേറ്റ്. ഡെസിഗ്നേറ്റഡ് ഫിനിഷർ ഹെട്‌മെയർ പരാജയപ്പെട്ട മത്സരത്തിൽ ആ റോളും അനായാസം എടുത്തണിഞ്ഞ അശ്വിൻ ചെന്നൈക്കെതിരെ ടീമിനെ വിജയിപ്പിച്ചത് 23 പന്തിൽ 40 റൺസ് എടുത്താണ്. ആ ജയമാണ് രാജസ്ഥാനെ പോയിൻ്റ് പട്ടികയിൽ രണ്ടാമത് എത്തിച്ചത്. വിജയത്തിനു ശേഷം അശ്വിൻ നടത്തിയ ആഘോഷ പ്രകടനം ആ ടീമിനെ അയാൾ എത്രമാത്രം സ്നേഹിക്കുന്നു എന്നതിൻ്റെ ഉദാഹരണമായിരുന്നു. അവിടെയാണ് ഒരു ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു മികച്ചുനിന്നത്.

ജോസ് ബട്‌ലറും ട്രെൻ്റ് ബോൾട്ടും അടങ്ങുന്ന സൂപ്പർ സ്റ്റാറുകളും ആർ അശ്വിനും യുസി ചഹാലും അടങ്ങുന്ന സീനിയർ താരങ്ങളുമൊക്കെ രാജസ്ഥാൻ്റെ പിങ്ക് ജഴ്സിയിൽ ഒറ്റക്കെട്ടായി നിന്നു. ടീമിൻ്റെ വിജയത്തിനായി അവരെല്ലാവരും 100 ശതമാനം നൽകി. അവരെ ഒരുമിച്ചുനിർത്തി സഞ്ജു എന്ന മലയാളിപ്പയ്യൻ നിറഞ്ഞുനിന്നു.

നാണം കുണുങ്ങിയായ ടീനേജുകാരനായി രാജസ്ഥാനൊപ്പം കൂടിയ സഞ്ജുവിൻ്റെ വളർച്ച നമ്മുടെ കണ്മുന്നിൽ വച്ചായിരുന്നു. ടാലൻ്റഡ് യങ്സ്റ്റർ എന്ന ലേബൽ കടന്ന്, റിലയബിൾ ബാറ്റർ എന്ന ലേബലിലൂടെ സഞ്ജു എത്തിയത് മില്ല്യൺ ഡോളർ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ പദത്തിൽ. തിരുവനന്തപുരത്തെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച്, നമ്മുടെ കണ്മുന്നിലൂടെ വളർന്ന നമ്മുടെ പയ്യൻ!

ഗുജറാത്തിനെതിരെ ഫൈനലിൽ രാജസ്ഥാൻ വിജയിച്ചുകൊള്ളണമെന്ന് നിർബന്ധമൊന്നുമില്ല. പരാജയപ്പെട്ടാലും രാജസ്ഥാനെയും സഞ്ജുവിനെയും സംബന്ധിച്ച് ഇത് വിജയമാണ്.

]]>
ഈഡൻ ഗാർഡൻസിൽ മഴപ്പേടി; മത്സരം തടസപ്പെട്ടാൽ സൂപ്പർ ഓവർ https://malayalees.ch/eden-gardens-rain-gujarat-titans-rajasthan-royals/ Tue, 24 May 2022 11:51:00 +0000 https://malayalees.ch/?p=62358 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ക്വാളിഫയറിന് മഴ ഭീഷണി. നിലവിൽ മഴ അകന്നുനിൽക്കുകയാണെങ്കിലും ഈഡൻ ഗാർഡൻസിൽ മഴ പെയ്യാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ഒരു മണിക്കൂർ മുൻപ് വരെ സ്റ്റേഡിയത്തിൽ മഴ പെയ്തിരുന്നു എന്നതും ആരാധകർക്ക് ആശങ്കയാണ്. മഴ പെയ്ത് കളി മുടങ്ങിയാൽ ഐപിഎൽ ചരിത്രത്തിലാദ്യമായി സൂപ്പർ ഓവറിൽ ജേതാക്കളെ പ്രഖ്യാപിക്കും.

നിലവിൽ 35 ഡിഗ്രിയാണ് ഈഡൻ ഗാർഡൻസിലെ ഊഷ്മാവ്. മൈതാനം മുഴുവൻ മൂടിയിരിക്കുകയാണ്. തെളിഞ്ഞ ആകാശമാണെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പമുണ്ട്. അഞ്ച് ഓവറെങ്കിലും കളി നടന്നില്ലെങ്കിൽ മത്സരം സൂപ്പർ ഓവറിൽ തീരുമാനിക്കും. സൂപ്പർ ഓവറും നടന്നില്ലെങ്കിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിനെ വിജയി ആയി പ്രഖ്യാപിക്കും.

രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ഇന്നത്തെ മത്സരം. പോയിൻ്റ് പട്ടികയിൽ ടൈറ്റൻസ് ഒന്നാമതും രാജസ്ഥാൻ രണ്ടാമതും ഫിനിഷ് ചെയ്തു. ഇന്ന് വിജയിക്കുന്ന ടീം ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്ന ടീം ലക്നൗ സൂപ്പർ ജയൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടക്കുന്ന എലിമിനേറ്ററിലെ വിജയിയെ നേരിടും.

]]>