Rajastan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 02 Sep 2023 04:59:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rajastan – malayalees.ch https://malayalees.ch 32 32 അതിക്രൂരം; രാജസ്ഥാനില്‍ 21 വയസുകാരിയെ മര്‍ദിച്ച് അവശയാക്കി നഗ്നയാക്കി നടത്തിച്ച് ഭര്‍ത്താവ് https://malayalees.ch/woman-stripped-paraded-naked-in-rajasthan-by-husband/ Sat, 02 Sep 2023 04:59:42 +0000 https://malayalees.ch/?p=87106 രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ യുവതിയെ നഗ്‌നയാക്കി നടത്തിച്ചതായി പരാതി. മുന്‍ ഭര്‍ത്താവാണ് യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നയാക്കി നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 21 വയസുകാരിയായ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച ശേഷം വീടിന് പുറത്തുള്ള വഴിയിലൂടെ നഗ്നയാക്കി നടത്തിക്കുന്നതും യുവതി അലറി വിളിക്കുന്നതുമായുള്ള ക്രൂരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. (Woman Stripped, Paraded Naked In Rajasthan By Husband)

യുവതി ഭര്‍ത്താവില്‍ നിന്ന് അകന്ന് മറ്റൊരു യുവാവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചതാണ് ക്രൂരകൃത്യത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവിനൊപ്പം അയാളുടെ ബന്ധുക്കളും ഉണ്ടായിരുന്നു.

പ്രതികളെ പിടികൂടാന്‍ ആറ് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പ്രതാപ്ഗഡ് പൊലീസ് സൂപ്രണ്ട് അമിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രസ്താവിച്ചിട്ടുണ്ട്. അതേസമയം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനം ഒന്നാം നമ്പറില്‍ എത്തിച്ചേന്ന് മുന്‍ മുഖ്യമന്ത്രി വസുന്തര രാജെ വിമര്‍ശിച്ചു.

]]>
അഭയം തേടിയെത്തിയ പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളം ബലാത്സംഗം ചെയ്ത ആശ്രമ മേധാവി പിടിയില്‍ https://malayalees.ch/ashram-head-rapes-minor-girl-for-two-years-in-rajastan/ Tue, 03 Jan 2023 04:06:51 +0000 https://malayalees.ch/?p=73804 17 വയസുകാരിയെ രണ്ട് വര്‍ഷത്തോളം നിരന്തരം ബലാത്സംഗം ചെയ്ത് വന്നിരുന്ന ആശ്രമം മേധാവി പിടിയില്‍. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. അമ്മയോടൊപ്പം ആശ്രമത്തിലെ ജോലികള്‍ ചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് ആശ്രമത്തിലെ മേധാവി പീഡിപ്പിച്ചുവന്നിരുന്നത്. 

ഡിസംബര്‍ 28നാണ് പെണ്‍കുട്ടിയും അമ്മയും ആശ്രമ മേധാവിക്കെതിരെ മണ്ഡല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹന്ത് സൂരജ് ദാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മുതല്‍ പ്രതി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് മൊഴി.

ലോക്ക്ഡൗണ്‍ കാലത്താണ് ഹനുമാന്‍ ക്ഷേത്രത്തിലെത്തിയ അമ്മയും മകളും മറ്റെങ്ങും പോകാനില്ലാതെ മഹന്ത് സൂരജ് ദാസ് നടത്തി വന്നിരുന്ന ആശ്രമത്തില്‍ അഭയം പ്രാപിക്കുന്നത്. ആശ്രമത്തിലെ വൃത്തിയാക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്താണ് ഇരുവരും കഴിഞ്ഞിരുന്നത്. സൂരജ് ദാസ് നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും വഴങ്ങാതിരിക്കുന്ന ദിവസങ്ങളില്‍ ക്രൂരമായി തന്നെ മര്‍ദിക്കുമായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പീഡനം ചോദ്യം ചെയ്ത മാതാവിനെ പ്രതി ആസിഡ് ഒഴിച്ച് പൊള്ളിച്ചെന്നും പരാതിയിലുണ്ട്. കേസില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

]]>
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകും https://malayalees.ch/political-crisis-in-rajastan/ Mon, 26 Sep 2022 04:37:47 +0000 https://malayalees.ch/?p=68571 രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് എംഎല്‍എമാര്‍ വിട്ടുനിന്നതോടെ രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകും.പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തിരക്കിട്ട് നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാജി ഭീഷണി മുഴക്കിയ എംഎല്‍എമാര്‍ സ്പീക്കറുടെ വസതിയില്‍ നിന്നും ഇന്ന് പുലര്‍ച്ചയാണ് മടങ്ങിയത്.

നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാന്‍ഡ്. എംഎല്‍എമാരുമായി പ്രത്യേകം സംസാരിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും, അജയ്മാക്കനും സോണിയ ഗാന്ധി നല്‍കിയ നിര്‍ദ്ദേശം. ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അനുവദിക്കണം അല്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് ഗഹ്‌ലോട്ട് വിഭാഗം എംഎല്‍എമാരുടെ ആവശ്യം.

പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്തുണ സച്ചിന്‍ പൈലറ്റിനാണ്.പഞ്ചാബില്‍ ഭരണം നഷ്ടപ്പെട്ട സാഹര്യം മുന്നില്‍കണ്ട് ഗെഹ്‌ലോട്ട് -സച്ചിന്‍ പക്ഷത്തെ ഒരുമിച്ചു കൊണ്ടുപോകാനാണ് ഹൈക്കമാന്റിന്റെ തിരക്കിട്ട നീക്കം.

]]>