Rajastan Congress – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Jul 2020 08:37:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rajastan Congress – malayalees.ch https://malayalees.ch 32 32 ബി.ജെ.പിയിലേക്ക് ഇല്ലെന്ന് സച്ചിന്‍ പൈലറ്റ് https://malayalees.ch/will-not-join-bjp-says-sachin-pilot/ Mon, 13 Jul 2020 08:36:53 +0000 https://malayalees.ch/?p=28428 ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ തന്നെ പറയുന്നത്.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലെ തര്‍ക്കം പരിഹരിക്കാനാവാതെ തുടരുകയാണ്. സച്ചിന്‍ ബി.ജെ.പിയിലേക്ക് പോകും എന്ന തരത്തിലായിരുന്നു ഇന്നലെ മുതല്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എബിപി ന്യൂസും ഇതേകാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ തന്നെ പറയുന്നത്.

സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ തന്നെ തങ്ങുന്നതായാണ് വിവരം. ബി.ജെ.പിയിലേക്കില്ലെന്ന് വ്യക്തമാക്കിയതിനാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാവും സച്ചിന്‍ ഇനി ശ്രമിക്കുക. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎൽഎമാരും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ്‌ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ കോൺഗ്രസും സർക്കാരിനെ താഴെ ഇറക്കാൻ ബിജെപിയും തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണെന്നാണ് വിവരം.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. തനിക്കൊപ്പം 30 കോൺഗ്രസ്‌ എംഎൽഎമാരും ഏതാനും സ്വതന്ത്ര എംഎൽഎമാരും ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വിളിച്ചു ചേർത്ത പാർലമെന്‍ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല. ഇന്ന് നടക്കുന്ന എംഎൽഎമാരുടെ യോഗത്തിലും താനും ഒപ്പമുള്ള എംഎൽഎമാരും പങ്കെടുക്കില്ലെന്നാണ് നിലപാട്.

]]>
സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലേക്കോ? https://malayalees.ch/sachin-pilot-in-talks-with-bjp-news/ Mon, 13 Jul 2020 05:48:24 +0000 https://malayalees.ch/?p=28425 മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് ഭരണം കൈവിടുന്നുവോ? മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലെ പിണക്കം രൂക്ഷമായതാണ് ഇങ്ങനൊയൊരു ചര്‍ച്ച

മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് ഭരണം കൈവിടുന്നുവോ? മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലെ പിണക്കം രൂക്ഷമായതോടെയാണ് ഇങ്ങനൊയൊരു ചര്‍ച്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്. അതേസമയം സച്ചിന്‍ പൈലറ്റ് ബി.ജെ.പിയുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സച്ചിന്‍ പൈലറ്റിന് പതിനാറ് എം.എല്‍.എമാരുടെയും പുറമെ മൂന്ന് സ്വതന്ത്രന്മാരുടെയും പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോക്ഡൗണ്‍ സമയത്ത് സമാന്തരമായി സച്ചിന്‍ പൈലറ്റ് ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന ഓഫര്‍, ബി.ജെ.പി മുന്നോട്ടുവെച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയൊരു പാര്‍ട്ടി രൂപീകരിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. സംസ്ഥാനത്ത് സർക്കാർ രൂപവത്​കരണം മുതൽ ഇരുവിഭാഗവും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്​ രൂക്ഷമാകുകയായിരുന്നു.

അതേസമയം രാജസ്ഥാനിലെ പ്രതിസന്ധി നേതൃത്വത്തെ ധരിപ്പിക്കാനായി സച്ചിന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്,​ അട്ടിമറി ആരോപണവുമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പി കോടികള്‍ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുളള അഭിപ്രായഭിന്നത മൂലം മദ്ധ്യപ്രദേശിലേതുപോലെ സംസ്ഥാനത്തും അധികാരം കൈവിട്ടുപോകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത് എത്തിയിരുന്നു. ഞങ്ങളുടെ പാർട്ടിയുടെ കാര്യത്തിൽ വിഷമമുണ്ട്​. നമ്മുടെ കുതിരപ്പന്തിയിൽ നിന്നും കുതിരകൾ ഒളിച്ചോടിയ ശേഷം മാത്രമേ നാം ഉണരുകയുള്ളൂ?’’ എന്നായിരുന്നു കപിലിന്റെ ട്വീറ്റ്. രാജസ്ഥാനിലെ ഗെഹ്ലോട്ട്​ -പൈലറ്റ്​ കലഹത്തിൽ പാർട്ടി ഹൈക്കമാൻഡി​ന്റെ മൗനം സംബന്ധിച്ചായിരുന്നു​ ഈ പരാമർശം.

]]>