rajanikanth – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Jul 2021 07:59:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rajanikanth – malayalees.ch https://malayalees.ch 32 32 ‘രജനീ മക്കൾ മൺട്രം പിരിച്ചുവിട്ടു’; രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് ആവർത്തിച്ച് രജനീകാന്ത് https://malayalees.ch/rajinikanth-confirms-no-politics-decision-dissolves-outfit/ Mon, 12 Jul 2021 07:59:47 +0000 https://malayalees.ch/?p=46657 രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് വ്യക്തമാക്കി തമിഴ്‌സൂപ്പർ താരം രജനീകാന്ത്. രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി രൂപീകരിച്ച രജനീ മക്കൾ മൺട്രം പിരിച്ചുവിട്ടു. രജനീ മക്കൾ മൺട്രം പ്രവർത്തകരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇത് സംബന്ധിച്ച് രജനീകാന്ത് വാർത്താക്കുറിപ്പ് പുറത്തിറക്കി.

രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘രജനീ മക്കൾ മൻട്രം’ എന്ത് ചെയ്യുന്നുവെന്ന ചോദ്യം ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുണ്ട്. അതിന് മറുപടി പറയേണ്ടത് തന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. ചില സാഹചര്യങ്ങൾ മുൻനിർത്തി രാഷ്ട്രീയ പ്രവേശനം സാധ്യമല്ലെന്നും രജനീ മക്കൾ മൻട്രം പിരിച്ചുവിടുകയാണെന്നുമാണ് രജനീകാന്ത് വ്യക്തമാക്കിയിരിക്കുന്നത്.

]]>
തമിഴ്‌നാട് തെരഞ്ഞെടുപ്പിന് രജനീകാന്തിന്റെ പിന്തുണ തേടുമെന്ന് ബിജെപി https://malayalees.ch/bjp-says-rajinikanths-support-for-tamil-nadu-elections-in-2021/ Thu, 31 Dec 2020 09:01:41 +0000 https://malayalees.ch/?p=37789 2021 ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പിന് രജനീകാന്തിന്റെ പിന്തുണ തേടുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന താരത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിന്തുണ തേടാനുള്ള ബി.ജെ.പി നീക്കം.

എ.ഐ.എ.ഡി.എം.കെയുമായുള്ള ബി.ജെ.പിയുടെ സഖ്യം ശക്തമാണെന്നും തമിഴ്‌നാടിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സി.ടി രവി പ്രതികരിച്ചു. തമിഴ്‌നാട്ടില്‍ എന്‍.ഡി.എയിലെ ഏറ്റവും വലിയ പങ്കാളിയാണ് എ.ഐ.എ.ഡി.എം.കെ, സ്വാഭാവികമായും മുഖ്യമന്ത്രി ആ പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എന്‍.ഡി.എ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെ.പളനിസ്വാമിയെ എ.ഐ.എ.ഡി.എം.കെ പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു, ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ വേദനയുണ്ടെന്നും ജനങ്ങളെ സേവിക്കുമെന്നും താരം പറഞ്ഞിരുന്നു. ആരോഗ്യ കാരണങ്ങളാലായിരുന്നു രജനിയുടെ പിന്മാറ്റം.

]]>
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്; ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി https://malayalees.ch/won-t-join-politics-rajinikanth-makes-big-announcement/ Tue, 29 Dec 2020 08:48:23 +0000 https://malayalees.ch/?p=37666 ചെന്നൈ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്. ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ വേദനയുണ്ട് എന്നും ജനങ്ങളെ സേവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ആരോഗ്യകാരണങ്ങളാലാണ് രജനിയുടെ പിന്മാറ്റം.

ഉയര്‍ന്ന രക്തസമ്മര്‍ദം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയെ രണ്ടു ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്. 70കാരനായ താരത്തിന് ഡോക്ടര്‍മാര്‍ ഒരാഴ്ച സമ്പൂര്‍ണമായ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്..

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് രജനികാന്ത് പ്രഖ്യാപിച്ചിരുന്നത്. ജനുവരിയില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

പ്രഖ്യാപനത്തിന് പിന്നാലെ രജനിയെ ഒപ്പം കൂട്ടാന്‍ ബിജെപി ശ്രമം ആരംഭിച്ചിരുന്നു. ഈയിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമവും നടത്തിയിരുന്നു. ആര്‍എസ്എസ് ആചാര്യന്‍ ഗുരുമൂര്‍ത്തിയോട് ഏറെ അടുപ്പം പുലര്‍ത്തുന്ന താരം കൂടിയാണ് രജനി.

]]>
”വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ” തലൈവന് 70ാം പിറന്നാള്‍ https://malayalees.ch/rajanikanth/ Sat, 12 Dec 2020 05:14:26 +0000 https://malayalees.ch/?p=36808 അപൂര്‍വ്വ രാഗങ്ങള്‍ ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ച അഭിനയപ്രതിഭ, പതിനാറ് വയതിനില്‍ അയാള്‍ വില്ലനായിരുന്നു. മുരട്ടുകാളയിലും പോക്കിരിരാജയിലും അയാള്‍ തിയറ്ററുകളില്‍ തരംഗമായി. നെട്രികന്‍ എന്ന ബാലചന്ദര്‍ ചിത്രം അയാളെ താരപദവിയിലേക്കുയര്‍ത്തുന്നതായിരുന്നു. അയാള്‍ അഭിനയിച്ച മന്നനും ബാഷയും പടയപ്പയുമെല്ലാം സിനിമാക്കൊട്ടകളില്‍ സൃഷ്ടിച്ചത് ഉത്സവാന്തരീക്ഷം തന്നെയായിരുന്നു. തമിഴകത്തിന്‍റെ മക്കള്‍ക്ക് അദ്ദേഹം എന്നും രക്ഷകനായിരുന്നു. അതുകൊണ്ടാണ് തങ്ങളുടെ രക്ഷകന് നേരെ സിനിമയില്‍ ആരെങ്കിലും കയ്യുയര്‍ത്തുമ്പോള്‍ അവര്‍ രോഷാകുലരായത്, വില്ലനെ തോല്‍പ്പിക്കാനായി സ്ക്രിനിലേക്ക് അയാള്‍ക്ക് തങ്ങളുടെ കത്തിയെറിഞ്ഞു കൊടുത്തത്. വിശേഷണങ്ങള്‍ക്ക് മുന്‍പേ ഏതൊരു ആരാധകനും മനസില്‍‍ പറയും… രജനീകാന്ത്. തമിഴകം ഇത്രയധികം സ്നേഹിച്ച, ആരാധിച്ച, അനുകരിച്ച നടനുണ്ടാകില്ല, ഇത്രയേറെ വിദേശ ആരാധകരുള്ള മറ്റൊരു അഭിനേതാവും. 70ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലും രജനീകാന്ത് താരം തന്നെയാണ്.

പൂര്‍ണ്ണമായും തമിഴനല്ലാത്ത ഒരു ആള്‍ എങ്ങിനെ തമിഴകത്തിന്റെ താരമായി എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ, അതാണ്ടാ നമ്മ രജനീ സ്റ്റൈല്‍ എന്ന്. കാരണം കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠ കുടുംബങ്ങളുടെ വംശത്തിലാണ് രജനീകാന്ത് ജനിച്ചത്. പിന്നീടാണ് തമിഴ്നാട്ടിലേക്ക് വരുന്നത്. അഭിനയ മോഹം ചെറുപ്പത്തിലേ രജനിയുടെ മനസില്‍ ഉണ്ടായിരുന്നു. കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും നാടകങ്ങളില്‍ അഭിനയിക്കാനായിരുന്നു രജനി എന്ന ശിവാജി റാവുവിന് താല്പര്യം. പിന്നീട് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേരുമ്പോഴും രജനിയിലെ അഭിനേതാവിനെ ആരും അംഗീകരിച്ചിരുന്നില്ല. ഒരു നടന് യോജിച്ച മുഖവും സൌന്ദര്യവും ഇല്ലാത്തതായിരുന്നു അതിന് കാരണം. പലരും രജനിയെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തോറ്റു പിന്മാറാന്‍ രജനി തയ്യാറായില്ല. കാരണം നടനാവുക എന്നത് അയാളുടെ നിയോഗമായിരുന്നു.

കെ.ബാലചന്ദറിന്റെ അപൂര്‍വ്വരാഗങ്ങളായിരുന്നു രജനീകാന്തിന്റെ ആദ്യചിത്രം. കമല്‍ഹാസന്‍ ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു രജനിക്ക് ലഭിച്ചിരുന്നത്. 1980കളാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ രജനിയുടെ ഉയര്‍ച്ചക്ക് കാരണമായത്. ഗുരു കൂടിയായ ബാലചന്ദര്‍ നിര്‍മ്മിച്ച നെട്രികന്‍ എന്ന സിനിമ രജനിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി. പിന്നീട് സ്റ്റൈല്‍ മന്നന്‍ സ്റ്റൈലായി തിളങ്ങിയ ഒരു കാലഘട്ടത്തിനാണ് തമിഴകം സാക്ഷ്യം വഹിച്ചത്. 1990കളിലാണ് രജനിയുടെ എക്കാലത്തേയും ഹിറ്റുകളായ ദളപതി, മന്നന്‍,പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരണാചലം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയത്. 1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന മണിരത്നം ചിത്രം മമ്മൂട്ടി, അരവിന്ദ് സ്വാമി, ശോഭന തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മികച്ച സംവിധായകനുള്ള പരസ്കാരം മണിരത്നത്തിനും സംഗീത സംവിധായകനുള്ള അവാര്‍ഡ് ഇളയരാജക്കും നേടിക്കൊടുത്ത ചിത്രമായിരുന്നു ദളപതി. ദളപതി ഹിന്ദി, തമിഴ് ഭാഷകളിലും റിലീസ് ചെയ്തിരുന്നു.

1995ല്‍ തിയറ്ററുകളിലെത്തിയ മുത്തു എന്ന ചിത്രം ജാപ്പനീസ് ഭാഷയിലേക്ക് ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു. രജനിയുടെ സിനിമയിലെ ഡയലോഗുകളും സ്റ്റൈലുകളും നിത്യജീവിതത്തിന്‍റെ ഭാഗമാക്കിയാണ് തമിഴര്‍ ആരാധന കാട്ടിയത്. നാന്‍ ഒരു തടവ് സൊന്നാല്‍ നൂറ് തടവ് സൊന്ന മാതിരി, ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവാന്‍ തുടങ്ങിയവ രജനിയുടെ ഹിറ്റ് ഡയലോഗുകളാണ്. 2002ല്‍ പുറത്തിറങ്ങിയ ബാബ ബോക്സോഫീസില്‍ തകര്‍ന്നു വീണതോടെ രജനിയുടെ കാലഘട്ടം അവസാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍ മൂന്നു വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ചന്ദ്രമുഖി ഈ വിധിയെഴുത്തിനെ മാറ്റിമറിക്കുന്നതായിരുന്നു. മികച്ച വിജയം കരസ്ഥമാക്കിയാണ് ചന്ദ്രമുഖി തിയറ്റര്‍ വിട്ടിറങ്ങിയത്. റാണാ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ അസുഖ ബാധിതനായി രജനി അഭിനയരംഗത്ത് വിട്ടു നിന്നു. സിംഗപ്പൂരില്‍ ചികില്‍സയിലായിരുന്ന രജനിയുടെ ആരോഗ്യത്തിനായി ആരാധകര്‍ വഴിപാടുകള്‍ നടത്തി. രജനി പെട്ടെന്ന് സുഖം പ്രാപിക്കാന്‍ 1008 ആരാധകര്‍ പളനിയില്‍ തങ്ങളുടെ തല മുണ്ഡനം ചെയ്തു. ആരാധകരുടെ പ്രാര്‍ഥനകളുടെ ഫലമായി തിരിച്ചെത്തി രജനി വീണ്ടും അഭിനയരംഗത്ത് സജീവമായി. യന്തിരനും കബാലിയും കാലയും പേട്ടയുമെല്ലാം രജനി ആരാധകരെക്കൊണ്ട് തിയറ്റര്‍ നിറച്ചു.

തമിഴ് സിനിമാ ലോകത്തെ ഇതിഹാസതാരം എന്നു വിശേഷിപ്പിക്കാവുന്ന രജനിക്ക് 2000-ലെ പത്മഭൂഷണ്‍ അടക്കമുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും രജനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 70ാം പിറന്നാളാഘോഷത്തിന്‍റെ വേളയില്‍ രജനിയുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്നും രജനീകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

]]>