Rajan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Dec 2020 04:05:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rajan – malayalees.ch https://malayalees.ch 32 32 അച്ഛനെയും അമ്മയെയും നിങ്ങളെല്ലാമാണ് കൊന്നത്, ഇനി അടക്കാനും സമ്മതിക്കില്ലേ? https://malayalees.ch/rajan-suicide-childresn-says/ Tue, 29 Dec 2020 04:05:13 +0000 https://malayalees.ch/?p=37635 നെയ്യാറ്റിൻകരയിൽ ആത്മഹത്യ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്‍റെയും അമ്പിളിയുടെയും വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അച്ഛനെയും അമ്മയെയും നിങ്ങളെല്ലാമാണ് കൊന്നത്, ഇനി അടക്കാനും സമ്മതിക്കില്ലേ, എന്ന അവരുടെ ചോദ്യമാണ് ഏവരെയും വേദനിപ്പിക്കുന്നത്. തർക്ക വസ്തുവിൽ അച്ഛന്‍റെ സംസ്കാര ചടങ്ങുകൾക്കായി കണ്ണീരോടെ കുഴിമാടം ഒരുക്കുന്ന ഇളയ മകൻ രഞ്ജിത്തിന്‍റെ ദൃശ്യങ്ങൾ ആരിലും വേദനയുണ്ടാക്കും.

കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജൻ കുടിയൊഴിപ്പിക്കൽ തടയാനായി ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഈ മാസം 22നാണ് സംഭവം നടന്നത്. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടർന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജൻ ഭാര്യയെ ചേർത്തു പിടിച്ചുകൊണ്ട് ലൈറ്റർ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെ രാജനും രാത്രിയിൽ ഭാര്യ അമ്പിളിയും മരിച്ചു.

]]>