Rajamala disaster – malayalees.ch https://malayalees.ch Malayalam Online News Portal Thu, 13 Aug 2020 04:54:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rajamala disaster – malayalees.ch https://malayalees.ch 32 32 മുഖ്യമന്ത്രിയും ഗവർണറും ഇന്ന് രാജമലയിലെത്തും; ഇനി കണ്ടെത്താനുള്ളത് 15 പേരെ https://malayalees.ch/cm-pinarayi-visits-rajamala/ Thu, 13 Aug 2020 04:54:14 +0000 https://malayalees.ch/?p=30120 രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന സംഘം, മൂന്നാർ ആനച്ചാലിൽ നിന്ന് റോഡ് മാർഗമാണ് പെട്ടിമുടിയിലേക്ക് പോകുക

രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം മുഖ്യമന്ത്രിയും ഗവർണറും ഇന്ന് സന്ദർശിക്കും. രാവിലെ 10 മണിയോടെയാണ് സന്ദർശനം. അപകടത്തിൽ കാണാതായ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന സംഘം, മൂന്നാർ ആനച്ചാലിൽ നിന്ന് റോഡ് മാർഗമാണ് പെട്ടിമുടിയിലേക്ക് പോകുക. സന്ദർശനം കഴിഞ്ഞു മൂന്നാർ ടീ കൗണ്ടിയിൽ ഉന്നതതല യോഗത്തിൽ പങ്കെടുത്തശേഷം രണ്ട് മണിയോടുകൂടി സംഘം മടങ്ങും. തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഇന്ന് പെട്ടിമുടി സന്ദർശിക്കുന്നുണ്ട്.

മുഖ്യമന്ത്രിയും ഗവർണറും ഇന്ന് രാജമലയിലെത്തും; ഇനി കണ്ടെത്താനുള്ളത് 15 പേരെ

പെട്ടിമുടിയിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ 7 കുട്ടികൾ അടക്കം 15 പേരെ ആണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടിയാറിലും ഗ്രേവൽ ബാങ്കിലുമാണ് ഇപ്പോൾ കൂടുതൽ തിരച്ചിൽ നടത്തുന്നത്. ലയങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് കഴിഞ്ഞ രണ്ട് ദിവസവും മൃതദേഹങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. അപകടത്തിൽ പെട്ട 55 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 12 പേർ രക്ഷപ്പെട്ടിരുന്നു.

]]>