rajab tayyab erdogan – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Jun 2022 04:31:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rajab tayyab erdogan – malayalees.ch https://malayalees.ch 32 32 തുര്‍ക്കി അയഞ്ഞു; സ്വീഡനും ഫിന്‍ലന്‍ഡും ഉടന്‍ നാറ്റോ സഖ്യത്തിലേക്ക് https://malayalees.ch/sweden-finland-to-be-invited-to-become-nato-members-today/ Wed, 29 Jun 2022 04:31:27 +0000 https://malayalees.ch/?p=64036 നാറ്റോ സഖ്യത്തില്‍ ചേരുന്നതിനായി ഫിന്‍ലന്‍ഡിനോയും സ്വീഡനേയും ഉടന്‍ ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇരുരാജ്യങ്ങളുടേയും നാറ്റോ പ്രവേശനത്തിന് വിലങ്ങുതടിയായിരുന്ന തുര്‍ക്കിയുടെ എതിര്‍പ്പ് നീങ്ങിയ സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാകുന്നത്. അടുത്ത ദിവസം തന്നെ ഇരുരാജ്യങ്ങളേയും സഖ്യത്തിലേക്ക് ക്ഷണിക്കുമെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.

ആയുധ കയറ്റുമതി, തീവ്രവാദത്തിനെതിരായ പോരാട്ടം മുതലായ വിഷയങ്ങളില്‍ തുര്‍ക്കിക്കുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിച്ചതോടെയാണ് ഫിന്‍ലന്‍ഡിനും സ്വീഡനും നാറ്റോയില്‍ പ്രവേശിക്കാന്‍ വഴിയൊരുങ്ങിയത്. തുര്‍ക്കിയുടെ ആവശ്യങ്ങളിലൂന്നി തുര്‍ക്കിയും സ്വീഡനും ഫിന്‍ലന്‍ഡും കരാറില്‍ ഒപ്പുവച്ചു. ഇനി ഈ രാജ്യങ്ങളുടെ നാറ്റോ പ്രവേശനം വളരെ വേഗത്തില്‍ സാധ്യമാകുമെന്ന് മാഡ്രിഡില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.

പികെകെയ്ക്കും മറ്റ് കുര്‍ദിഷ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ തുര്‍ക്കിയുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ രണ്ട് നോര്‍ഡിക് രാജ്യങ്ങളും സമ്മതിച്ചതായി അല്‍പ സമയം മുന്‍പാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദൊഗന്‍ പ്രഖ്യാപിച്ചത്. 2019ല്‍ സിറിയയിലേക്കുള്ള അങ്കാറയുടെ സൈനിക നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധം പിന്‍വലിക്കാനും ഇരുനോര്‍ഡിക് രാജ്യങ്ങളും സമ്മതിച്ചു.

]]>
ഖഷോഗി വധത്തില്‍ അയഞ്ഞ് തുര്‍ക്കി; സൗദിയിലെത്തി സല്‍മാന്‍ രാജകുമാരനെ പുണര്‍ന്ന് എര്‍ദൊഗന്‍ https://malayalees.ch/turkey-and-saudi-arabia-reset-relations/ Sat, 30 Apr 2022 08:21:48 +0000 https://malayalees.ch/?p=61050 മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉലഞ്ഞ തുര്‍ക്കി- സൗദി അറേബ്യ ബന്ധം വീണ്ടും ഉറപ്പിക്കുന്നതിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എന്‍ദൊഗന്‍ സൗദി അറേബ്യയിലെത്തി. രാജ്യത്തെത്തിയ എര്‍ദൊഗനെ സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചു. എല്ലാ മേഖലകളിലും സൗദിയും തുര്‍ക്കിയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് രണ്ട് നേതാക്കളും തമ്മില്‍ ധാരണയായി.

രാഷ്ട്രീയം, സൈനികം, സമ്പദ്‌വ്യവസ്ഥ, സംസ്‌കാരം എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും പരസ്പരം സഹകരിച്ചുള്ള ഒരു പുതുയുഗം പിറക്കാനിരിക്കുകയാണെന്ന് എര്‍ദൊഗന്‍ പറഞ്ഞു. രാഷ്ട്രീയമായും സാമ്പത്തികമായും തുര്‍ക്കി തിരിച്ചടികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് ബന്ധം ഊട്ടിയുറപ്പിക്കാന്‍ എര്‍ദൊഗന്‍ സൗദി അറേബ്യയിലേക്ക് പുറപ്പെട്ടത്. തുര്‍ക്കിഷ് ഉല്‍പ്പന്നങ്ങളുടെ പ്രധാന വിപണിയാണ് സൗദി അറേബ്യ. സൗദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക വഴി തുര്‍ക്കിഷ് സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ സ്ഥിരത കൈവരിക്കാനാകുമെന്നാണ് എര്‍ദൊഗന്‍ പ്രതീക്ഷിക്കുന്നത്.

2018 ഒക്ടോബര്‍ മാസത്തിലാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണമായിരുന്നു. സൗദി ആവശ്യപ്പെട്ടത് പ്രകാരം ഖഷോഗി കൊലപാതകത്തിലെ 26 പ്രതികള്‍ ഉള്‍പ്പെട്ട കേസിലെ വിചാരണ സൗദിക്ക് കൈമാറാമെന്ന് തുര്‍ക്കി സമ്മതിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കത്തിന് കാരണമായിരുന്നു.

]]>