rainalert – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Jul 2023 10:35:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rainalert – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് https://malayalees.ch/heavy-rain-in-kerala-rain-warning-in-13-districts/ Thu, 06 Jul 2023 10:35:03 +0000 https://malayalees.ch/?p=83955
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ യല്ലോ അലർട്ടുമാണ്. നാളെയും മറ്റന്നാളും വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.

തിരുവനന്തപുരം ജില്ലയിലെ വിതുര പൊന്മുടി റോഡിൽ മരം വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു. പൊന്മുടി ഗോൾഡൻ വാലിയ്ക്ക് സമീപമാണ് മരം വീണ് അപകടമുണ്ടായത്. വിതുര ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിക്കുകയാണ്. കൊല്ലം പന്മനയിൽ കിണർ ഇടിഞ്ഞു താണു. നടുവത്തുച്ചേരി സ്വദേശി നിസാമുദ്ദീന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താണത്.

പത്തനംതിട്ട പ്ലാപ്പള്ളി ളാഹാ റൂട്ടിൽ റോഡിലേക്ക് മരം ഒടിഞ്ഞുവീണ് കെഎസ്ആർടിസി ബസ് ഉൾപ്പെടെ റോഡിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമം നടത്തുകയാണ്. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഒമ്പതായി. ചെങ്ങന്നൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍ കൂടി തുറന്നു. നിലവില്‍ ചെങ്ങന്നൂര്‍ ആറും ചേര്‍ത്തല രണ്ടും മാവേലിക്കര ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. 93 കുടുംബങ്ങളില്‍ നിന്നായി 130 പുരുഷന്‍മാരും 132 സ്ത്രീകളും 39 കുട്ടികളുമുള്‍പ്പെടെ 301 പേര്‍ ക്യാമ്പുകളില്‍ കഴിയുകയാണ്. തലവടി കുന്നുമാടി കുതിരച്ചാൽ പ്രദേശം ഒറ്റപ്പെട്ടു. 60 കുടുംബങ്ങളെ ബോട്ടിൽ ക്യാമ്പിലേക്ക് മാറ്റും. പമ്പയാറിന്റെ തീരത്താണ് ഈ പ്രദേശം. സ്ഥലത്ത് ഫയർഫോഴ്സ് എത്തിയിട്ടുണ്ട്.

ഇടുക്കിയിൽ ഹൈറേഞ്ച് മേഖലയിൽ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. എറണാകുളത്തെ കണ്ണമാലിയിൽ കടൽക്ഷോഭത്തിന് താൽക്കാലിക പരിഹാരം ഉടനെന്ന് ജില്ലാ കളക്ടർ NSK ഉമേഷ് അറിയിച്ചു. ജിയോ ബാഗുകൾ തീരത്ത് പെട്ടന്ന് തന്നെ സ്ഥാപിക്കും. കൊച്ചിയിലെ തീരത്ത് മുഴുവൻ കടൽ ഭിത്തി നിർമ്മാണവും പദ്ധതിയിലുണ്ട്. കൊച്ചി നഗരത്തിൽ കാര്യമായ വെള്ളക്കെട്ടുണ്ടായിട്ടില്ല. പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും കണ്ണമാലിക്കാരോട് സംസാരിക്കാൻ സബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ശക്തമായ മഴയെ തുടർന്ന് നെല്ലിക്കുഴിയിൽ കിണറിൻ്റെ സംരക്ഷണ ഭിത്തി ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു. കിണറിന്റെ മതിൽക്കെട്ടും ഒരു മോട്ടറും അടക്കം കിണറ്റിലേക്ക് പതിച്ചു. ആറോളം വീട്ടുകാർ കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറാണ് തകർന്നത്.

ശക്തമായ മഴയെതുടർന്ന് കണ്ണൂർ അഴീക്കോട്‌ മണ്ഡലത്തിൽ 3 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 125 പേരെ മാറ്റി പാർപ്പിച്ചതായും 50 ഓളം പേർ ബന്ധു വീടുകളിലേക്ക് മാറിയതായും കെ വി സുമേഷ് എം എൽ എ അറിയിച്ചു. ചെറുപുഴ പുളിങ്ങോം ഉദയംകാണാക്കുണ്ടിൽ ഉരുൾപൊട്ടലുണ്ടായി. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ചാലാട് മണൽ കിസാൻ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിയതോടെ അതിവേ​ഗത്തിൽ ആളുകളെ ഒഴിപ്പിക്കുകയാണ്. കണ്ണൂർ കാപ്പിമലയിൽ ഉരുൾ പൊട്ടലുണ്ടായി. വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുൾ പൊട്ടിയത്. ബിനോയ്‌ എന്ന ആളുടെ പറമ്പിലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്.

മലപ്പുറം വളാഞ്ചേരി മമ്മുക്കുട്ടികുളത്ത് ചുറ്റുമതിൽ സമീപത്തെ വീടിന് മുകളിലേക്ക് അടർന്നു വീണ് അപകടമുണ്ടായി. കണ്ണങ്കോളി ഹാജിറയുടെ വീടിന് മുകളിലേക്കാണ് ചുറ്റുമതിൽ തകർന്നു വീണത്. വീടിന്റെ അടുക്കള പൂർണ്ണമായും തകർന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. ചിറയിൽ ചുങ്കം കോട്ടാശ്ശെരി കോളനിയിലെ അമാരൻ പ്രതീപിന്റെ വീടിന് മുകളിലേക്ക് ആണ് മരം വീണത്.

കോഴിക്കോട് നാദാപുരം അരയാക്കൂലിൽ 25 ഓളം വീടുകളിൽ വെള്ളം കയറി. ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കും ബന്ധുവീടുകളിലേക്കും മാറ്റുന്ന പ്രവർത്തനമാണ് നാദാപുരത്ത് പുരോ​ഗമിക്കുന്നത്. കോടഞ്ചേരിയില്‍ 18 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്. ചെമ്പുകടവ് ഗവണ്‍മെന്റ് യു പി സ്‌കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്. 23 കുട്ടികള്‍ ഉള്‍പ്പെടെ 68 പേരാണ് ക്യാമ്പിലുള്ളത്. വെള്ളിമാടുകുന്നിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. എൻജിഒ ക്വാട്ടേഴ്സ് – വളാകുളം റോഡിൽ ഗതാഗത തടസ്സം കെഎസ്ഇബി ഉദ്യോഗസ്ഥരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിഹരിക്കാൻ ശ്രമിക്കുകയാണ്.

കോഴിക്കോട് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പൂനൂർ പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊയിലാണ്ടി മൂടാടി വീമംഗലം സ്കൂളിന് സമീപം മരത്തിന്റെ ശിഖരം പൊട്ടി വീണതോടെ ഹൈവേയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മരക്കൊമ്പ് മുറിച്ചുമാറ്റിയത്.

കാസർഗോട്ടെ മൊഗ്രാൽ, ഷിറിയ, മധുവാഹിനി പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാസർഗോഡ് മംഗൽപ്പാടി – മീഞ്ച പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മടന്തൂർ – ദേരമ്പള നടപ്പാലവും തകർന്നു. മരം ഒഴുകി വന്ന് തൂണിലടിച്ചാണ് പാലം തകർന്നത്. കാസർഗോഡ് അംഗടിമൊഗർ പുത്തിഗെ റോഡിൽ മണ്ണിടിച്ചിലുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മണ്ണ് മാറ്റിയ ശേഷമാണ് വാഹനങ്ങൾക്ക് പോവാനായത്. ചോയംകോട് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
വീടുകളിലും കൃഷിയിടങ്ങളിലുമാകെ വെള്ളം കയറിയിരിക്കുകയാണ്.

]]>
അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് https://malayalees.ch/orange-alert-six-districts-kerala/ Wed, 24 Aug 2022 12:11:54 +0000 https://malayalees.ch/?p=67027 സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. കടലില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

കാലവര്‍ഷക്കാറ്റുകള്‍ സജീവമാകുന്നതും ബംഗാള്‍ ഉള്‍കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതുമാണ് മഴയ്ക്ക് കാരണം.

]]>
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട് https://malayalees.ch/rainalert-in-kerala-2/ Fri, 19 Nov 2021 05:02:31 +0000 https://malayalees.ch/?p=52730 സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി കര തൊടുന്നതിൻറെ ജാഗ്രതയിലാണ് ദക്ഷിണേന്ത്യ. തീവ്രന്യൂനമർദ്ദം ഇന്ന് പുലർച്ചെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണിത്. തീവ്രന്യൂനമർദ്ദം കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ്.

അതേസമയം തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 16 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ തീരത്തിനടുത്തായി നിലകൊള്ളുന്ന തീവ്ര ന്യൂനമർദ്ദത്തിൻറെ പ്രഭാവത്തിൽ മഴ ശക്തമാണ്. ഇപ്പോഴും മഴ തുടരുകയാണ്. വരും മണിക്കൂറുകളിൽ മഴയുടെ ശക്തി കൂടാനാണ് സാധ്യത. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

]]>
സംസ്ഥാനത്തെ അതിശക്തമായ മഴ; ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ടർമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി https://malayalees.ch/rainalert-in-kerala-cm-meet/ Sat, 16 Oct 2021 08:43:24 +0000 https://malayalees.ch/?p=51096 സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ടർമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതി ഗതികൾ വിലയിരുത്തനാണ് യോഗം വിളിച്ചത്. വൈകിട്ട് 3.30നാണ് യോഗം. നിലവിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

]]>
സംസ്ഥാനത്ത് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട് https://malayalees.ch/rainalert-in-kerala/ Fri, 15 Oct 2021 04:04:50 +0000 https://malayalees.ch/?p=51003 സംസ്ഥാനത്ത് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്ടും വയനാടും ഒഴികെയുള്ള ബാക്കി 10 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഒരേ സമയം ന്യൂനമർദം രൂപപ്പെട്ടതാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ശനിയാഴ്ച്ച 8 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യതൊഴിലാളികളും പ്രത്യേക ജാഗ്രത പുലർത്തണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

]]>