rain – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Sep 2023 04:53:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rain – malayalees.ch https://malayalees.ch 32 32 ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് സാധാരണ മഴയ്ക്ക് സാധ്യത https://malayalees.ch/kerala-normal-rain-today/ Thu, 14 Sep 2023 04:53:15 +0000 https://malayalees.ch/?p=87719 ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് സാധാരണ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

]]>
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: വീടുകൾ തകർന്നു, 5 പേർ കുടുങ്ങിയതായി റിപ്പോർട്ട് https://malayalees.ch/house-collapses-after-himachal-cloudburst/ Thu, 10 Aug 2023 07:35:00 +0000 https://malayalees.ch/?p=85931
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. സിർമൗർ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി വീടുകൾ തകർന്നു. ഒരു കുടുംബത്തിലെ അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ. അതേസമയം ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് ജില്ലയിലെ പോണ്ട സാഹിബ് മേഖലയിൽ മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനത്തെ തുടർന്ന് മണാലി ദാദിയ ഗ്രാമത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ തകർന്നു. ഒരു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനും കുടുംബവും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

മലഗി ദാദിയാത്തിലെ വസ്തുവകകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ഗിരി നദിയിലെ ജലനിരപ്പും ഉയർന്നതായും അധികൃതർ. മേഘവിസ്ഫോടനത്തെത്തുടർന്ന് ദേശീയ പാത-707-ന്റെ ഒരു ഭാഗം അടച്ചു. സംസ്ഥാനത്ത് 190-ഓളം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സിനെ വിളിച്ചിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു.

]]>
സംസ്ഥാനത്ത് ഇന്നും നാളെയും നല്ല മഴ വരും https://malayalees.ch/kerala-rain-yellow-alert-in-three-districts/ Fri, 14 Jul 2023 04:41:07 +0000 https://malayalees.ch/?p=84359
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇടുക്കി ജില്ലയില്‍ നാളെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. 

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. ഞായറാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെടും. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തില്‍ വ്യാപകമായി ഇന്നും നാളെയും മഴ ലഭിക്കുക.

മഴക്കെടുതികളേയും വെള്ളക്കെട്ടിനേയും തുടര്‍ന്ന് പല ജില്ലകളിലും ചില ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

]]>
കേരളത്തിൽ മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത https://malayalees.ch/widespread-rain-likely-in-kerala-for-three-days/ Thu, 13 Jul 2023 11:38:10 +0000 https://malayalees.ch/?p=84332
കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ജൂലൈ പതിനാറോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച (ജൂലൈ 14) വരെയും കർണാടക തീരത്ത് ഇന്ന് (ജൂലൈ 13), വെള്ളി (ജൂലൈ 14), തിങ്കൾ (ജൂലൈ 17) ദിവസങ്ങളും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച (ജൂലൈ 17) വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം, ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ഇന്ന് (ജൂലൈ 13) തെക്കൻ ആന്ധ്ര പ്രദേശ് തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരത്തിന്റെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നീ പ്രദേശങ്ങളിലും വെള്ളിയാഴ്ച (ജൂലൈ 14) മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിലും ഞായറാഴ്ച (ജൂലൈ 16) ശ്രീലങ്കൻ തീരത്തിന്റെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു-കിഴക്കൻ, മധ്യ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങളിലും തിങ്കളാഴ്ച (ജൂലൈ 17) ശ്രീലങ്കൻ തീരത്തിന്റെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു-കിഴക്കൻ, മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

]]>
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ട് https://malayalees.ch/heavy-rain-kerala-today-5/ Tue, 11 Jul 2023 05:02:01 +0000 https://malayalees.ch/?p=84162
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ച് ജില്ലകളിൽ മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിൽ ഉള്ളവർ പ്രത്യേക ജാഗ്രത പലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധനത്തിന് ഇന്ന് വിലക്കില്ല. നാളെ മുതൽ രണ്ട് ദിവസത്തേക്ക് കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തി.

]]>
കനത്തമഴയില്‍ വലഞ്ഞ് ഉത്തരരേന്ത്യ https://malayalees.ch/flash-floods-in-north-india/ Mon, 10 Jul 2023 04:43:27 +0000 https://malayalees.ch/?p=84106 ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ഡൽഹിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്.ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മണ്ണിടിച്ചിലില്‍ വിവിധ ഇടങ്ങളിലായി ഇന്നലെമാത്രം 18 പേരാണ് മരിച്ചത്. മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ കുളുവിലും മണാലിയിലും ജനജീവിതം ദുരിതത്തിൽ. ഷിംലയിലെ മധോലി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്. കുളുവിലും ചാമ്പയിലുമുണ്ടായ മണ്ണിടിച്ചിലുകളിലും മരണം റിപ്പോർട്ട് ചെയ്തു. ഹിമാചലിൽ കാലവർഷം തുടങ്ങിയ ജൂൺ 24 മുതൽ ഇന്നേവരേയ്ക്കും 24 മിന്നൽപ്രളയങ്ങളും റിപ്പോർട്ട് ചെയ്തു.

പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ യമുനാനദിയും സത്‌ലജ് നദിയുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ഡൽഹി യമുന നദിയിലെ ജലനിരപ്പ് അപകടമാംവിധം ഉയർന്നിട്ടുണ്ട്. 203.62 മീറ്ററിന് മുകളിൽ ജലനിരപ്പ് ഉയർന്നതോടെ ഡൽഹി സർക്കാർ പ്രളയ മുന്നറിയിപ്പു നൽകി പഞ്ചാബിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും പ്രളയസമാന സാഹചര്യമാണ് നിലവിലുള്ളത്.അതേസമയം, ഉത്തരേന്ത്യയിലാകെ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

]]>
കനത്ത മഴ; അവധി 11 ജില്ലകൾക്ക്; അലേർട്ടുകളും അറിയാം… https://malayalees.ch/kerala-rains-holiday-for-11-districts/ Thu, 06 Jul 2023 04:19:38 +0000 https://malayalees.ch/?p=83892 കനത്ത മഴയെത്തുടർന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുന്‍നിശ്ചയിച്ച പരീക്ഷകൾക്കു അവധി ബാധകമല്ല. മലപ്പുറത്ത് പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ ഇന്നും മഴ കനക്കും. സംസ്ഥാനത്ത് ജാഗ്രത തുടരും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

]]>
കല്ലാർകുട്ടി ഡാമിൻറെ ഒരു ഷട്ടർ കൂടി തുറന്നു; പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടി https://malayalees.ch/kallarkutty-dam-shutter-open-2/ Wed, 05 Jul 2023 04:08:45 +0000 https://malayalees.ch/?p=83799 കല്ലാർകുട്ടി ഡാമിൻറെ ഒരു ഷട്ടർ കൂടി തുറന്നു. പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടി. രണ്ടു ഷട്ടറും കൂടി 90 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിൻറെ അളവ് കൂടിയതിനാലാണ് കൂടുതൽ ഒരു ഷട്ടർ കൂടി തുറന്നത്. 

സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർഗോഡും ഇടുക്കിയിലും പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ അവധിയായിരിക്കും.

സംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. കൊല്ലത്ത് യല്ലോ അലേർട്ടും 12 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനക്കും.

നാളെ 11 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ജാഗ്രത തുടരും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 

കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗവിയിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരു അറിയിപ്പുണ്ടാകുന്ന വരെ ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല. സംസ്ഥാനത്ത് 9 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടെ മലപ്പുറം അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി. പുലർച്ചെ രണ്ടരയ്ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. 3 പേർ രക്ഷപ്പെട്ടു. സൗത്ത്‌ അമരമ്പലം കുന്നുംപുറത്ത് സുശീലയ്ക്കും പന്ത്രണ്ടുകാരിയായ പേരക്കുട്ടിക്കും വേണ്ടി തെരച്ചിൽ തുടരുകയാണ്.

]]>
ഉത്തരേന്ത്യയിലും ഹിമാലയൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുന്നു https://malayalees.ch/himalaya-north-india-rain/ Mon, 26 Jun 2023 04:22:21 +0000 https://malayalees.ch/?p=83299 ഉത്തരേന്ത്യയിലും ഹിമാലയൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡൽഹിയിൽ ഓറഞ്ച് അലർട്ട് നൽകി. ഹിമാചൽ പ്രദേശിൽ അടുത്ത 24 മണിക്കൂർ പ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് പലയിടത്തും മിന്നൽ പ്രളയം ഉണ്ടായി. നിരവധി ഇടങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു.

പന്ധോ – മണ്ടി ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ മണ്ടി കുള്ളു ദേശീയ പാത അടച്ചു. കാങ്ഗ്ര നഗരത്തിൽ വെള്ളം കയറി. ഹിമാചൽപ്രദേശിൽ ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേദാർനാഥ് തീർത്ഥാടന യാത്ര നിർത്തിവച്ചിരിക്കുകയാണ്.

ഹരിയാനയിൽ പ്രളയം അതീവ രൂക്ഷമാണ്. സംസ്ഥാനത്തെ നദികൾ മുഴുവൻ കരകവിഞ്ഞ് ഒഴുകുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്ര രാജസ്ഥാൻ പഞ്ചാബ്, ഉത്തർപ്രദേശ് ബീഹാർ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ എല്ലാം കാലവർഷം ശക്തി പ്രാപിച്ചു. അസമിൽ പ്രളയ സാഹചര്യം അതീവ രൂക്ഷമാണ്. പ്രളയദുരന്തത്തിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമായ സംസ്ഥാനത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

]]>
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത https://malayalees.ch/low-pressure-likely-over-bay-of-bengal/ Sat, 24 Jun 2023 11:56:05 +0000 https://malayalees.ch/?p=83269 വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്തിനു സമീപം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും ചൊവ്വാഴ്ച (ജൂൺ 27) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.

]]>