Rain will continue in the state today; Warning to fishermen – malayalees.ch https://malayalees.ch Malayalam Online News Portal Mon, 02 Oct 2023 08:12:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rain will continue in the state today; Warning to fishermen – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് ഇന്നും മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം https://malayalees.ch/rain-will-continue-in-the-state-today-warning-to-fishermen/ Mon, 02 Oct 2023 08:12:28 +0000 https://malayalees.ch/?p=88737
സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര-തീരദേശ മേഖലകളിൽ ജാഗ്രത തുടരണമെന്നും മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. അതേസമയം തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ ഇന്നലെ രാത്രിയും ശക്തമായ മഴ പെയ്തു. എങ്കിലും കഴിഞ്ഞ ഏതാനും മണിക്കൂറുകളായി മഴയ്ക്ക് ശമനമുണ്ട്.

]]>