rain alert kerala – malayalees.ch https://malayalees.ch Malayalam Online News Portal Tue, 19 Oct 2021 08:10:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rain alert kerala – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് https://malayalees.ch/rain-alert-kerala-latest-news/ Tue, 19 Oct 2021 08:10:24 +0000 https://malayalees.ch/?p=51207 സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്ന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി, തൃശൂർ, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ ,പാലക്കാട് എന്നിവടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കാസർഗോഡ്,കൊല്ലം,ആലപ്പുഴ, ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും യെല്ലോ അലർട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

കൂടാതെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 21 -ാം തിയതി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിലാണ് മറ്റന്നാൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ മറ്റന്നാൾ യെല്ലോ അലർട്ടാണ്.

]]>
സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരും; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് https://malayalees.ch/rain-alert-kerala-10/ Wed, 14 Jul 2021 04:13:15 +0000 https://malayalees.ch/?p=46740 സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴയും കാറ്റും കനത്തേക്കും.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒന്‍പത് ജില്ലകളിലും വെള്ളിയാഴ്ച 11 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

ശക്തമായ കാറ്റില്‍ വിവിധയിടങ്ങളിലായി മരങ്ങള്‍ ഒടിഞ്ഞുവീണും മറ്റും അപകട സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മണിക്കൂറില്‍ പരമാവധി 55 കിലോമിറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.

]]>