Rain-alert – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Jul 2023 11:28:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rain-alert – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; കണ്ണൂര്‍, കാസ‍ര്‍ഗോട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് https://malayalees.ch/rain-alert-in-kerala-21/ Fri, 07 Jul 2023 11:27:58 +0000 https://malayalees.ch/?p=84020
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനാക്കാൻ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍ഗോട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടാണ്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയെ കരുതിയിരിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. കണ്ണൂരിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെളളമിറങ്ങിയിട്ടില്ല. ഇരുനൂറോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. പാനൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പതിനെട്ടുകാരനായി തെരച്ചിൽ തുടരുകയാണ്.

]]>
14 ജില്ലകളിലും മഴസാധ്യത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി https://malayalees.ch/kerala-rain-update-alerts/ Wed, 05 Jul 2023 05:07:19 +0000 https://malayalees.ch/?p=83822
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. സംസ്ഥാനത്തുടനീളം ഇന്ന് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്ത് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം കൂടാതെ കൊല്ലത്തും യല്ലോ അലേർട്ട് ആണ്.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർഗോഡും ഇടുക്കിയിലും പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ അവധിയായിരിക്കും.

നാളെ 11 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ജാഗ്രത തുടരും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

അതേസമയം, കല്ലാർകുട്ടി ഡാമിൻറെ ഒരു ഷട്ടർ കൂടി തുറന്നു. പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടി. രണ്ടു ഷട്ടറും കൂടി 90 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിൻറെ അളവ് കൂടിയതിനാലാണ് കൂടുതൽ ഒരു ഷട്ടർ കൂടി തുറന്നത്.

വയനാട് പനമരത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. നീരാട്ടാടി മഠത്തിൽ വളപ്പിൽ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കിണറിന്റെ അകത്ത് നിന്ന് വെള്ളം തിളച്ച് മറിയുന്ന ശബ്ദം കേൾക്കുന്നതായി വിട്ടുകാർ പറയുന്നു.

മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്വാറികൾ ഉൾപെടെയുള്ള എല്ലാ ഖനനവും നിർത്തിവെക്കാൻ മലപ്പുറം ജില്ലാ കലക്ടർ ഉത്തരവിട്ടു. മഴ ശക്തമാക്കുന്ന പശ്ചത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

]]>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു https://malayalees.ch/rain-alert-cancelled/ Tue, 30 Nov 2021 11:49:39 +0000 https://malayalees.ch/?p=53267 സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. എന്നാൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദമാക്കാനും സാധ്യത. കേരള, കർണാടക,ലക്ഷ്വദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. കൂടാതെ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അതികൃതർ അറിയിച്ചു. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം എത്താൻ 12 മണിക്കൂർ എടുക്കും.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൻറെ കൂടുതൽ സ്പിൽവേ ഷട്ടറുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് കൂടി. അഞ്ച് വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ ശേഷമാണ് മുന്നറിയിപ്പ് നൽകിയതെന്ന് പെരിയാർ തീരവാസികൾ ആരോപിച്ചു.

142 അടിയിൽ ജലമെത്തിയതോയാണ് മുല്ലപ്പെരിയാറിൽ നിന്ന് അധികം ജലമൊഴുക്കാൻ തമിഴ്നാട് തീരുമാനിച്ചത്. ഘട്ടം ഘട്ടമായി 9 ഷട്ടറുകൾ ഉയർത്തി. സെക്കൻറിൽ പുറത്തേക്കൊഴുക്കിയത് 5691.16 ഘനയടി വെള്ളം. ഇതോടെ പെരിയാർ നദിയിൽ ജലനിരപ്പ് നാലടിയിലേറെ ഉയർന്നു.

]]>
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട് https://malayalees.ch/rain-alert-in-kerala-6/ Mon, 29 Nov 2021 04:09:44 +0000 https://malayalees.ch/?p=53167 സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട്.

തെക്കൻ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശമാണ് അതിൽ തിരുവനന്തപുരവും ആലപ്പുഴയും മഴക്കെടുതിയിലാണ്.തിരുവനന്തപുരം ജില്ലയിലെ മലയോര, ഗ്രാമീണ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം. അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. വിതുര, നെടുമങ്ങാട്, പാലോട്,ആറ്റിങ്ങൽ, ആര്യനാട് എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്.

ആലപ്പുഴയിൽ കനത്ത മഴയെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. വലിയമരം, ചാത്തനാട് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ആലപ്പുഴ നഗരത്തിലാണ് മഴക്കെടുതി കാര്യമായി ബാധിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ പുലർച്ചെ വരെ നീണ്ടുനിന്നു. ഇപ്പോൾ മഴയ്ക്ക് ശമനമുണ്ടെങ്കിലും അന്തരീക്ഷം മേഖാവൃതമാണ്. ജില്ലയുടെ വിവിധ ഇടങ്ങളിൽ മഴ തുടരുകയും ചെയ്യുന്നുണ്ട്.

നഗരത്തിൽ കൂടുതലും പെയ്ത്തുവെള്ളമാണ് കയറിയത്. മഴ മാറിനിന്നാൽ വെള്ളം ഇറങ്ങിയേക്കും. അപ്പർ കുട്ടനാട്ടിലും നിരവധി വീടുകളിൽ വെള്ളം കയറി. മഴ തുടരുന്ന സാഹചര്യമുണ്ടായാൽ നഗര പ്രദേശങ്ങൾ പൂർണമായും വെള്ളക്കെട്ടിലാവും.

]]>