Rain 2020 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 23 Sep 2020 04:42:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rain 2020 – malayalees.ch https://malayalees.ch 32 32 മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുന്നു https://malayalees.ch/water-level-increases-in-idukki-dam-2/ Wed, 23 Sep 2020 04:42:17 +0000 https://malayalees.ch/?p=32205 മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുകയാണ്. 2385 അടിയാണ് നിലവിലെ ജലനിരപ്പ്. രണ്ടടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുന്നതിന് മുന്‍പുള്ള ആദ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ആറ് അടിയാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്.

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ജലനിരപ്പ് രണ്ട് അടിയാണ് കൂടിയത്. നിലവില്‍ 2385.06 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് കൂടിയത് ആറ് അടി. ആകെ സംഭരണ ശേഷിയുടെ 85 ശതമാനം ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. ജലനിരപ്പ് 2.34 അടികൂടി ഉയര്‍ന്നാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിക്കും. നിലവിലെ റൂള്‍ കര്‍വ് പ്രകാരം പത്ത് അടികൂടി ഉയര്‍ന്ന് ജലനിരപ്പ് 2395.4 അടിയിലെത്തിയാല്‍ ഡാം തുറക്കേണ്ടിവരും. എന്നാല്‍ വരും ദിവസങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജലനിരപ്പ് കൂടുതല്‍ ഉയരില്ലെന്നാണ് വിലയിരുത്തല്‍. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി ജനിരപ്പ്.

]]>
കനത്ത മഴ: രണ്ട് മരണം, നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു https://malayalees.ch/two-died-and-many-houses-collapsed-in-rain/ Mon, 21 Sep 2020 08:31:29 +0000 https://malayalees.ch/?p=32118 സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാലവര്‍ഷ കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. മുന്‍കരുതലിന്‍റെ ഭാഗമായി മലപ്പുറത്തും കാസര്‍കോടും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

കാസര്‍കോടാണ് വെള്ളക്കെട്ടില്‍ വീണ് രണ്ട് പേര്‍ മരിച്ചത്. ചെറുവത്തൂർ മയ്യിച്ച കോളായി സുധൻ, മധൂർ പരപ്പാടി ചേനക്കോട് ചന്ദ്രശേഖരന്‍ എന്നിവരാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മലപ്പുറത്ത് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പോത്ത്കല്ല് പഞ്ചായത്തിലെ 12 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഭൂതാനം എല്‍ പി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്. കോഴിക്കോട് രണ്ട് വീടുകള്‍ പൂര്‍ണ്ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വടകരയിലാണ്. ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 15 സെന്‍റിമീറ്റര്‍ കൂടി ഉയര്‍ത്തി. രണ്ട് ഷട്ടറുകളും നിലവില്‍ 30 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കണ്ണൂരില്‍ അഴിമുഖം, ആറളം, പുളിക്കല്‍, പയ്യാവൂര്‍ തുടങ്ങിയ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കര്‍ണാടക വനമേഖലയില്‍ മഴ ശക്തമായതിനാല്‍ ജില്ലയിലെ പ്രധാന നദികളിലെല്ലാം വെള്ളം കയറി. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

കോട്ടയം ചങ്ങനാശേരിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണിമലയാറും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്നു. എറണാകുളം ജില്ലയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. മലയോര മേഖലയിൽ മഴ തുടരുന്നതിനാൽ പുഴകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു.

]]>
സംസ്ഥാനത്ത് കനത്ത മഴ: 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് https://malayalees.ch/orange-alert-in-10-districts/ Mon, 21 Sep 2020 05:16:53 +0000 https://malayalees.ch/?p=32092 സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മിക്ക ജില്ലകളിലും രാത്രിയിലും അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കോഴിക്കോട് വടകരയിലാണ് ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത്. 21 സെന്‍റീമീറ്റര്‍. തളിപ്പറമ്പില്‍ 17ഉം മൂന്നാറില്‍ 14 സെന്‍റീമീറ്റര്‍ മഴയുമാണ് ലഭിച്ചത്. അരുവിക്കര ഡാമിന്‍റെയും നെയ്യാര്‍ ഡാമിന്‍റെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വാളയാര്‍ ഡാം ഇന്ന് തുറക്കും.

കനത്ത മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി. ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

]]>
ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ കടത്തി: തട്ടിപ്പിന് കൂട്ടുനിന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍ https://malayalees.ch/relief-fund-alappuzha-controversy/ Mon, 17 Aug 2020 09:22:15 +0000 https://malayalees.ch/?p=30340 കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം അംഗമായ പ്രിനോ ഉതുപ്പാനാണ് വെട്ടിപ്പുനടത്തിയത്.

ആലപ്പുഴ നീലംപേരൂരില്‍ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ കടത്തിയ സംഭവത്തില്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗം മാപ്പുപറഞ്ഞ് പണം തിരിച്ചുനല്‍കി. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം അംഗമായ പ്രിനോ ഉതുപ്പാനാണ് വെട്ടിപ്പുനടത്തിയത്. തട്ടിപ്പിന് കൂട്ടുനിന്ന ബ്രാഞ്ച് സെക്രട്ടറി സുകുമാരനെ സിപിഎം സസ്പെന്‍ഡ് ചെയ്തു.

നീലംപേരൂര്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ കഴിഞ്ഞ പതിനാലാം തീയതിയാണ് സംഭവം. വീട്ടില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് ഗവ. എല്‍പി സ്കൂളിലെ കാമ്പില്‍ താമസിക്കുന്നവര്‍ക്ക് വില്ലേജ് ഓഫീസര്‍ 20000 രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചു. എന്നാല്‍ കാമ്പിലേക്കെത്തിയ ഭക്ഷ്യധാന്യങ്ങളില്‍ 3650 രൂപയുടെ സാധനങ്ങള്‍ കുറവുണ്ടായിരുന്നു. നാട്ടുകാര്‍ ഇത് കണ്ടെത്തി ചോദ്യം ചെയ്തതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ പ്രിനോ ഉതുപ്പാന്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചു.

വെട്ടിച്ച ഭക്ഷ്യധാന്യങ്ങള്‍ സിപിഎം നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറിയായ കെ പി സുകുമാരന്റെ വീട്ടില്‍നിന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നാട്ടുകാരുടെ പരാതിയില്‍ കൈനടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍;20 വീടുകള്‍ മണ്ണിനടിയിലെന്ന് സൂചന, പാലക്കാട് വീട് തകര്‍ന്ന് ഒരു മരണം https://malayalees.ch/rain-lashes-kerala-4/ Fri, 07 Aug 2020 06:03:21 +0000 https://malayalees.ch/?p=29789 കോഴിക്കോട് കോടഞ്ചേരിയില്‍ ചാലിപ്പുഴ വീണ്ടും കര കവിഞ്ഞ് ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിലെ 29 കുടുംബങ്ങളെ ചെമ്പുകടവ് യു പി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു

സംസ്ഥാനത്ത് നാശം വിതച്ച് കാലവര്‍ഷം കനക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. മൂന്നാര്‍,രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായി‍. 20 വീടുകള്‍ മണ്ണിലടിയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന. ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

Landslide in Munnar Rajamala

തോട്ടം തൊഴിലാളികളാണ് ഇവിടെ കൂടുതലും താമസിക്കുന്നത്. വയനാട്ടിൽ കോറോം ,കരിമ്പിൽ പ്രദേശങ്ങളിൽ നിരവധി വീടുകളില്‍ വെള്ളം കയറി .പ്രദേശത്ത് ഇപ്പോഴും വെള്ളം കയറിക്കൊണ്ടിരിക്കുന്നു. ദേശീയപാത 766 ൽ പൊൻകുഴിയിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. വയനാട് തലപ്പുഴ മക്കിമലയിൽ പൊലീസ് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്നു

പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരിൽ കനത്ത മഴയിൽ വീട് തകർന്ന് വീണ് ഒരാൾ മരിച്ചു. മച്ചിങ്ങത്തൊടി മൊയ്തീനാണ് ( 70 )മരിച്ചത്. പാലക്കാട് ആലത്തൂർ കേരള പറമ്പിൽ കനാല്‍ പൊട്ടി വീടുകളില്‍ വെള്ളം കയറി. മലപ്പുറത്ത് ചാലിയാറിൽ മല വെള്ളപാച്ചിലുണ്ടായി. നിലമ്പൂർ ടൌണില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് നിലമ്പൂര്‍ ഗൂഡല്ലൂര്‍ പാതയിലെ ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട് കോടഞ്ചേരിയില്‍ ചാലിപ്പുഴ വീണ്ടും കര കവിഞ്ഞ് ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിലെ 29 കുടുംബങ്ങളെ ചെമ്പുകടവ് യു പി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു. നൂറിലധ ആളുകളെയാണ് സ്‌കൂളിലേക്ക് മാറ്റിയത്. മലവെള്ളപ്പാച്ചിലില്‍ പുതുപ്പാടി-കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലത്തിന്‍റെ കൈവരികള്‍ തകര്‍ന്നു. താല്‍ക്കാലികമായി നിര്‍മിച്ച പാലമാണ് ഭാഗികമായി തകര്‍ന്നത്.

ഏലപ്പാറ വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനു സമീപം മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. നല്ല തണ്ണി സ്വദേശി മാർട്ടിൻ ആണ് മരിച്ചത്. കാണാതായ മറ്റൊരാള്‍ക്കുള്ള തെരച്ചിൽ തുടരുകയാണ്. പാലത്തിനടുത്ത് നിർത്തിയിട്ടിരുന്ന കാറും, കാറിന് സമീപമുണ്ടായിരുന്ന രണ്ട് പേരും മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോവുകയായിരുന്നു.

പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നു. അട്ടപ്പാടി ഷോളയൂരിലും പാലക്കയത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നെല്ലിയാമ്പതി ചുരത്തിൽ രണ്ട് സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഒരു വീട് പൂർണ്ണമായും, 35 വീടുകൾ ഭാഗികമായും തകർന്നു.80 ഹെക്ടർ കൃഷി നശിച്ചു. അട്ടപ്പാടിയിൽ നാലാം ദിവസവും വൈദ്യൂതി പുനസ്ഥാപിക്കനായില്ല. ജില്ലയിൽ ഓറഞ്ച് അലർട്ടാണ് ഉള്ളത്.

]]>
കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ് https://malayalees.ch/central-water-commission-warns-six-states-including-kerala/ Thu, 06 Aug 2020 04:55:53 +0000 https://malayalees.ch/?p=29691 4 ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജല കമ്മീഷന്‍റെ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി

കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്. 4 ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജല കമ്മീഷന്‍റെ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി.

അതേസമയം ശക്തമായ മഴയും കാറ്റും തുടരുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലും എന്‍.ഡി.ആര്‍.എഫിന്‍റെ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചു.

കേരളം, മാഹി, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, അടക്കം 10 സംസ്ഥാനങ്ങളിൽ വരുന്ന നാല് ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സെൻട്രൽ ജല കമ്മീഷൻ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി ഇറക്കിയത്. കേരളത്തിൽ പെരിയാർ തടത്തിൽ ശക്തമായ മഴ ലഭിക്കും. ഇടുക്കി, ഇടമലയാർ ഡാമുകളിൽ വലിയതോതിൽ ജലനിരപ്പ് ഉയരാം.

തമിഴ്നാട്ടിലെ നീലഗിരിയിൽ ശക്തമായ മഴ തുടരുമെന്നതിനാൽ പാലക്കാട് ഭവാനിയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കാമെന്നും ജല കമ്മീഷൻ അറിയിച്ചു. കേരളത്തിന് പുറമേ മഹാരാഷ്ട്ര ഗുജറാത്ത് ഗോവ കർണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്. അതേസമയം മഹാരാഷ്ട്രയിലും ഗുജറാത്തിലും താഴ്ന്ന പ്രദേശങ്ങളും നഗര മേഖലകളും വെള്ളതിനടിയിലാണ്.

മഹാരാഷ്ട്രയിൽ വരുന്ന മണിക്കൂറുകളിൽ 70 കിലോമീറ്റർ വേഗതയുള്ള കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാറ്റിന് 107 കിലോമീറ്റർ വരെ വേഗത വർദ്ധിക്കാം. മുംബൈയിലെ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് പൊലീസ് നിർദ്ദേശിച്ചു. മസ്ജിദ്, ഭയ്ഖാല സ്റ്റേഷനുകളിൽ രണ്ട് ലോക്കൽ ട്രെയിനുകളിലായി കുടുങ്ങിയ 40 പേരെ പുറത്തെത്തിച്ചു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ആശയവിനിമയം നടത്തിയ

പ്രധാനമന്ത്രി ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി.

ഗുജറാത്തിലും സമാനമാണ് അവസ്ഥ. വൽസദ് അടക്കമുള്ള മേഖലകളിൽ എന്‍.ഡി.ആര്‍.എഫ് രക്ഷാപ്രവർത്തനം തുടരുകയാണ്.

]]>