RAILWAY – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Jun 2023 12:06:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RAILWAY – malayalees.ch https://malayalees.ch 32 32 കണ്ണൂരിലെ ട്രെയിൻ തീപിടുത്തം: റെയിൽവേയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ല; അട്ടിമറി സാധ്യതകൾ തള്ളാനാകില്ലെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ https://malayalees.ch/railway-division-manager-on-kannur-train-fire/ Thu, 01 Jun 2023 11:59:39 +0000 https://malayalees.ch/?p=82084 കണ്ണൂരിൽ ട്രെയിൻ കംപാർട്ട്മെന്റിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ റയിൽവെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയിലെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ ട്വന്റി ഫോറിനോട്. എല്ലാ സുരക്ഷാ നടപടികളും റെയിൽവേ പൂർത്തിയാക്കിയിരുന്നു. റെയിൽവേയുടെ ഭാഗത്ത് ഒരു രീതിയിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ യഷ്പാൽ സിംഗ് ടോമാർ വ്യക്തമാക്കി. 

തീപിടുത്തം ഉണ്ടായതിൽ അട്ടിമറി സാധ്യകൾ തള്ളാനാകില്ല എന്ന് പറഞ്ഞ യഷ്പാൽ സിംഗ് ടോമാർ ഒരു സാധ്യതയും റെയിൽവേ തള്ളൂന്നില്ല എന്ന് വ്യക്തമാക്കി. എലത്തൂർ വിഷയവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ല. റെയിൽവേ വളരെ ഗൗരവത്തിലാണ് വിഷയം കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, കണ്ണൂരിൽ ട്രയിൻ കോച്ച് കത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്. അക്രമിയെന്ന് സംശയിക്കുന്നയാളാണ് പിടിയിലായത്. പ്രതിയെ സംബന്ധിച്ച് വ്യക്തമായ ചിത്രം പൊലീസിന് ഉണ്ടെന്ന് ഉന്നത അധികാരികൾ വ്യക്തമാക്കി. അവ്യക്തമായ സിസിടിവി ദൃശ്യങ്ങളിൽ ഉള്ള വ്യക്തിയാണ് ഇതെന്ന് പോലീസ് വൃത്തങ്ങൾ സംശയിക്കുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തും വിരൽ അടയാള പരിശോധന നടത്തിയ ശേഷം കൂടുതൽ നീക്കങ്ങളിലേക്ക് പോകാനാണ് പോലീസിന്റെ തീരുമാനം.

]]>
കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ റെയില്‍ പാളത്തില്‍ ഗര്‍ത്തം; ട്രെയിനുകള്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു https://malayalees.ch/large-pit-in-railway-track-koyilandy/ Fri, 04 Nov 2022 04:05:53 +0000 https://malayalees.ch/?p=70709 കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ റെയില്‍ പാളത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു. ട്രെയിനുകള്‍ കൊയിലാണ്ടി സ്റ്റേഷനില്‍ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു. ഇപ്പോള്‍ കുഴി അടച്ച് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എങ്ങിനെയാണ് ട്രാക്കില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ചെങ്ങോട്ടുകാവ് റെയില്‍വെ ഓവര്‍ ബ്രിഡിജിന് താഴെയാണ് സംഭവം നടന്നത്. മാവേലി എക്‌സ്പ്രസ് ചെന്നൈ മെയില്‍ ഉള്‍പ്പെടെ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടിരുന്നു. റെയില്‍വെയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി.

ശക്തമായ മഴ പെയ്തതിനാല്‍ കുഴിയിലേക്ക് വെള്ളം ഇറങ്ങിയ സമയത്ത് ട്രാക്കില്‍ നിന്ന് മണ്ണൊലിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. ഇന്ന് രാത്രി 8 മണിയോടെയാണ് ഗര്‍ത്തം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത് .തുടര്‍ന്ന് നാട്ടുകാര്‍ റെയില്‍വെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

]]>
നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത സര്‍ക്കാര്‍ അട്ടിമറിച്ചു; ആരോപണവുമായി കോണ്‍ഗ്രസ് https://malayalees.ch/congress-allegation-against-govt-in-nilambur-nanchankod-railway/ Thu, 22 Sep 2022 04:35:34 +0000 https://malayalees.ch/?p=68426 നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണാടക സര്‍ക്കാരും, റയില്‍വേ മന്ത്രാലയവും അനുകൂല നിലപാടുകള്‍ സ്വീകരിച്ചെങ്കിലും കേരളം പദ്ധതി അവഗണിച്ചെന്നാണ് ആരോപണം.

തലശേരി-മൈസൂര്‍ പാതക്കായാണ് നിലമ്പൂര്‍-നഞ്ചന്‍കോട് പാത ഉപേക്ഷിച്ചതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കര്‍ണാടക നല്‍കിയ കത്തിന്റെ പകര്‍പ്പ് കേരളം പദ്ധതി അട്ടിമറിച്ചതിന് തെളിവാണെന്നും, നിലംബൂര്‍ – നഞ്ചന്‍കോട് റെയില്‍ പാത പദ്ധതി ഉപേക്ഷിച്ചാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ – നഞ്ചന്‍കോട് പാതക്കായി 2017 ല്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് 2017ല്‍ തന്നെ വനമേഖലയിലൂടെ തുരങ്ക പാതയാണെങ്കില്‍ സമ്മതമറിയിച്ച് കര്‍ണാടക കേരള സര്‍ക്കാരിന് കത്ത് നല്‍കി. പിന്നീട് സംസ്ഥാനസര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.

]]>
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ട്രെയിൻ; യാത്രയെ കുറിച്ച് അറിയേണ്ടതെല്ലാം https://malayalees.ch/india-to-nepal-train-details/ Sat, 02 Apr 2022 11:28:55 +0000 https://malayalees.ch/?p=59485 നേപ്പാൾ സന്ദർശിക്കാൻ ഇനി വിമാന ടിക്കറ്റ് എന്ന കടമ്പ വേണ്ട. കുറഞ്ഞ ചെലവിൽ ട്രെയിൻ ടിക്കറ്റെടുത്ത് നേപ്പാളിലേക്ക് പോകാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാന മന്ത്രി ഷേർ ബഹദൂറും ചേർന്ന് ഈ ക്രോസ്-ബോർഡർ പാസഞ്ചർ ട്രെയിന്റെ ഫഌഗ് ഓഫ് ഇന്ന് നിർവഹിക്കും.

ട്രെയിനിനെ കുറിച്ച്

1937 ൽ ബ്രിട്ടീഷുകാരാണ് ആദ്യമായി ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് സർവീസ് ആംഭിച്ചത്. പിന്നീട് 2001 ലെ പ്രളയത്തിന് പിന്നാലെ ട്രയിൻ സർവീസ് നിർത്തലാക്കുകയായിരുന്നു. ബിഹാറിലെ ജയ്‌നഗറിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നേപ്പാളിലെ ജാനക്പൂരിലാണ് ചെന്നുനിൽക്കുക.

എട്ട് സ്റ്റേഷനുകളിലൂടെ 47 റോഡ് ക്രോസിംഗുകൾ, 15 പ്രധാനപ്പെട്ട പാലങ്ങൾ, 127 ചെറിയ പാലങ്ങൾ എന്നിവ കടന്നാണ് ട്രെയിൻ നേപ്പാളിൽ എത്തുന്നത്. 1000 രൂപ മുതലാകും ട്രയിൻ ടിക്കറ്റ് വില ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. പതിനൊന്ന് മണിക്കൂറിലേറെ സമയമെടുത്താകും ട്രെയിൻ നേപ്പാളിൽ എത്തുക.

യാത്ര ചെയ്യാനായി കൈയിൽ കരുതേണ്ട രേഖകൾ

-പാസ്‌പോർട്ട്
-കേന്ദ്ര/സംസ്ഥാന സർക്കാരിന്റെ ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്
-തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഫോട്ടോ ഐഡി കാർഡ്
-ഇന്ത്യൻ എംബസി നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റ്/ഐഡന്റിറ്റി സർട്ടിഫിക്കറ്റ്
-65 വയസിന് മുകളിലും 15 വയസിൽ താഴെയുമുള്ള വ്യക്തികൾക്ക് വയസും ഐഡന്റിറ്റിയും തെളിയിക്കുന്നതിനായി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിലേതെങ്കിലും വേണം.

]]>
കോവിഡ് വ്യാപനം ശക്തമായാലും ട്രയിൻ സർവീസുകൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് റെയിൽവെ https://malayalees.ch/railways-say-train-services-will-not-be-disrupted-even-if-covid-expansion-is-strong/ Sat, 10 Apr 2021 04:27:04 +0000 https://malayalees.ch/?p=42731 കോവിഡ് വ്യാപനം ശക്തമായാലും ട്രയിൻ സർവീസുകൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് റെയിൽവെ. ലോക്ഡൗണിന് മുൻമ്പ് സർവീസ് ഉണ്ടായിരുന്ന 90 ശതമാനം ട്രയിൻ സർവീസും പുനരാരംഭിച്ചതായി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി അറിയിച്ചു.

ട്രയിൻ യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ആർ.പി.എഫ് പരിശോധിക്കും. വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകൾ നിർത്തുമോ എന്ന ആശങ്കയാണ് എങ്ങും . എന്നാൽ ഒരു സർവീസും നിർത്തി ല്ലെന്ന് പാലക്കാട് ഡി.ആർ.എം അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ച് 24 ന് ലോക്ഡൗൺ മൂലം നിർത്തിവെച്ച സർവീസുകൾ ഇപ്പോൾ 90 ശതമാനത്തിലേറെ പുനരാരംഭിച്ചു എന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എല്ലാമുള്ള ട്രെയിനുകൾ നിലവിൽ കേരളത്തിൽ നിന്നും സർവീസ് നടത്തുന്നുണ്ട്.

ട്രയിൻ യാത്രക്കാർക്ക് ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരും. യാത്രക്കിടെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍പിഎഫിന് നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ ജീവനക്കാര്‍ക്ക് വാക്‌സിന്‍ എടുക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ആദ്യ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പാലക്കാട് ഉൾപ്പെടെ ഉളള റെയിൽവെ സ്റ്റേഷനുകളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. സമാന രീതിയിൽ സ്റ്റേഷനുകളിൽ തിരക്ക് വർദ്ധിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഡിവിഷണൽ റെയിൽവെ മാനേജർ പ്രതികരണവുമായി രംഗത്തെത്തിയത്.

]]>
പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല https://malayalees.ch/passenger-train-services-will-not-resume-soon/ Fri, 09 Apr 2021 08:27:29 +0000 https://malayalees.ch/?p=42703 പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. മെമു, പുനലൂർ- ഗുരുവായൂർ ട്രെയിനുകൾ ഒഴിച്ചുള്ള ട്രെയിനുകളിൽ റിസർവേഷനില്ലാതെ യാത്ര അനുവദിക്കില്ല. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും തിരക്കെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്നും റെയില്‍വെ അറിയിച്ചു. പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കും. പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ല. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. ടി.ടി.ഇമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

നിലവിലുള്ള പാസഞ്ചർ ട്രെയിനുകൾ തുടരും, നിർത്തിവെച്ച മറ്റു പാസഞ്ചർ ട്രെയിനുകൾ തുടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല. നിലവിലുള്ള സർവീസ് തുടരും, സർവീസ് നിർത്തിവെക്കുമെന്ന് തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും റെയില്‍വെ അറിയിച്ചു.

]]>
ഇനി ടിക്കറ്റിനൊപ്പം ഭക്ഷണവും ബുക് ചെയ്യാം https://malayalees.ch/irctc-update-railway-passengers-to-get-these-features-in-revamped-website/ Fri, 01 Jan 2021 08:24:51 +0000 https://malayalees.ch/?p=37852 ഓ​ൺ​ലൈ​ൻ വ​ഴി ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെയ്യാ​നു​ള്ള ന​വീ​ക​രി​ച്ച www.irctc.co.in വെ​ബ്സൈ​റ്റും ഐ.​ആ​ർ.​സി.​ടി.​സി റെ​യി​ൽ ക​ണ​ക്റ്റ് മൊബൈ​ൽ ആ​പ്പും കേ​ന്ദ്ര ​റെയി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ഉ​ദ്​​ഘാ​ട​നം​ചെ​യ്തു. ഇ​നി മു​ത​ൽ ടി​ക്ക​റ്റി​നൊ​പ്പം ഭ​ക്ഷ​ണം, വി​ശ്ര​മ​മു​റി, ഹോ​ട്ട​ൽ എന്നിവ ബു​ക്ക് ചെ​യ്യാൻ ക​ഴി​യു​മെ​ന്ന്​ ​റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ ഒ​രു പേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ട്രെ​യി​ൻ സ​ർ​ച്ച്, സെ​ല​ക്​​ഷ​ൻ എന്നിവ ന​വീ​ക​രി​ച്ച വെ​ബ്സൈ​റ്റി​ലു​ണ്ട്. ട്രെ​യി​നി​ൽ ല​ഭ്യ​മാ​യ ക്ലാ​സ്, യാത്രാ തു​ക എ​ന്നി​വ​യും ഒ​രു പേ​ജി​ൽ​ ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മന്ത്രാ​ലയം വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ സു​നീ​ത്​ ​ശ​ർ​മ​യെ ​റെ​യി​ൽ​വേ ബോർഡ്​ ചെയ​ർ​മാ​നും ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓഫി​സ​റാ​യും നി​യ​മി​ക്കാ​ൻ നിയമ​ന ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി.

]]>
സെപ്റ്റംബര്‍ 12 മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ്; 10 മുതല്‍ ടിക്കറ്റ് ബുക്കിങ് https://malayalees.ch/12-train/ Sat, 05 Sep 2020 15:18:23 +0000 https://malayalees.ch/?p=31425 കോവിഡ് പ്രതിസന്ധിക്ക് ശേഷം രാജ്യത്ത് റെയില്‍ ഗതാഗതം സജീവമാക്കുന്നതിന്‍റെ ഭാഗമായി ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങുന്നു. സെപ്റ്റംബര്‍ 12 മുതല്‍ 40ഓളം റൂട്ടുകളില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 10 മുതല്‍ സീറ്റ് ബുക്കിങ് ആരംഭിക്കുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നത്. പരീക്ഷയും മറ്റു പ്രധാന ആവശ്യങ്ങളും കൂടെ പരിഗണിച്ചാണ് റെയില്‍വേയുടെ പുതിയ തീരുമാനം.


നാളെ നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി 2020, പ്രവേശന പരീക്ഷകൾക്കും ഡൽഹി യൂണിവേഴ്സിറ്റി പിജി പരീക്ഷക്കും കേരളത്തിലെ സെന്‍ററുകളായ എറണാകുളത്തും, തിരുവനന്തപുരത്തും എത്തേണ്ട പരീക്ഷാർത്ഥികൾക്ക് കോവിഡ്-19 പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ രണ്ട് അൺ റിസർവ്ഡ് ട്രെയിൻ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നു.

]]>
റെയിൽവേ സ്വകാര്യ വത്ക്കരണം വേഗത്തിലാക്കാൻ സുപ്രധാന നടപടിയുമായി കേന്ദ്രസർക്കാർ https://malayalees.ch/center-moves-for-railway-privatization/ Fri, 04 Sep 2020 04:41:24 +0000 https://malayalees.ch/?p=31329 റെയിൽവേയിലെ സ്വകാര്യ വത്ക്കരണം വേഗത്തിലാക്കാൻ സുപ്രധാന നടപടിയുമായി കേന്ദ്രസർക്കാർ. റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയുമാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ഓഹരിവിൽപ്പന ഉടൻ തുടങ്ങാനും കേന്ദ്രസർക്കാർ തീരുമാനിച്ചു.

റെയിൽവേയെ പൂർണമായി സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ കൊവിഡ് കാലമണെങ്കിലും വൈകിക്കില്ല. നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയിൽവേ ബോർഡ് ചെയർമാനെ സി.ഇ.ഒ ആയി നിയമിച്ചു. നിലവിലുള്ള ചയർമാൻ വി.കെ യാദവ് തന്നെ ആയിരിക്കും ആദ്യ സിഇഒ. സ്റ്റാഫ്, എൻജിനിയറിങ്, മെറ്റീരിയൽസ് മാനേജ്‌മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോർഡ് അംഗങ്ങളുടെ തസ്തിക റദ്ദാക്കി. റെയിൽവേ ബോർഡ് അഴിച്ചുപണിയുക എന്ന ലക്ഷ്യമാണ് ഇതോടെ കേന്ദ്രസർക്കാർ യാഥാർത്ഥ്യമാക്കിയത്.

റെയിൽവേയുടെ ഏഴ് നിർമാണ ഫാക്ടറികൾ ഇന്ത്യൻ റെയിൽവേയ്‌സ് റോളിങ് സ്‌റ്റോക്ക് കമ്പനി എന്ന ഒറ്റകമ്പനിയായാകും ഇനി പ്രവര്ത്തിക്കുക. സ്വകാര്യ വത്കരണ നീക്കങ്ങളുടെ ഭാഗമായി ഓഹരിവിൽപന ഉടൻ തുടങ്ങും. വിവിധ സ്ഥലങ്ങളിലെ റെയിൽവേ ഭൂമി ദീർഘകാലത്തേയ്ക്ക് പാട്ടത്തിനു നൽകാനും തിരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തിലേയ്ക്കും ഉടൻ റെയിൽവേ കടക്കും. മൂന്നരലക്ഷം തസ്തികയാണ് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്.

]]>
ദക്ഷിണ കർണാടകയിലെ ആദ്യ റെയിൽവേ മ്യൂസിയം ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും https://malayalees.ch/the-first-railway-museum-in-south-karnataka-will-be-operational-from-wednesday/ Mon, 03 Aug 2020 05:07:19 +0000 https://malayalees.ch/?p=29497 സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ദക്ഷിണ കർണാടകയിലെ ആദ്യ റെയിൽവേ മ്യൂസിയം. ഹൂബ്ലിയിൽ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിയം രാജ്യത്തെ റെയിൽവേ ശൃഘലയുടെ പൈതൃകത്തെ പൂർണതോതിൽ വിളിച്ചോതുന്നതാണ്. ഈ മാസം അഞ്ച് മുതലാണ് സന്ദർശകർക്കായി തുറന്നു കൊടുക്കപ്പെടുന്നത്. തെക്കു പടിഞ്ഞാറൻ റെയിൽവേ ശൃംഖലയിൽ മൈസൂരു റെയിൽ മ്യൂസിയം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണെന്നും 2020 ജൂലൈ 31-നാണ് മ്യൂസിയം കമ്മീഷൻ ചെയ്തതെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ബുധനാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് സന്ദർശകർക്ക് തികച്ചും സൗജന്യമായിരിക്കും. വൈകിട്ട് 4 മുതൽ ഏഴുവരെയാണ് പ്രവേശന സമയം. ആഗസ്റ്റ് 11 മുതൽ സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി ഏഴുവരെ മ്യൂസിയം പ്രവർത്തിക്കുന്നതായിരിക്കും. ഏഴ്ചയുടെ അവസാന ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുമണി വരെയും പ്രവർത്തിക്കുന്നതാണ്. തിങ്കളാഴ്ച ദിവസം തുറന്നു പ്രവർത്തിക്കുന്നതല്ല.

അഞ്ചു മുതൽ 12 വയസുവരെയുള്ളവർക്ക് 10 രൂപയും 12 വയസിന് മുകളിലുള്ളവർക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

15 മിനിട്ടാണ് സന്ദർശന സമയം. പ്രത്യേക തിയേറ്റർ കോച്ചിൽ 12 മണി മുതൽ അഞ്ച് മണിവരെ ഓരോ മണിക്കൂറിലും പ്രദർശനമുണ്ടായിരിക്കുന്നതാണ്. പത്ത് പേർ ഉൾപ്പെടുന്ന സംഘത്തിലുള്ളവർക്ക് ഒരാൾക്ക് പത്ത് രൂപ നിരക്കായിരിക്കും ഈടാക്കുന്നത്.

റോളിങ് സ്റ്റോക്കുകൾ, മാലപ്രഭ, ഘടപ്രഭ എന്നിങ്ങനെയുള്ള കോട്ടേജുകൾ, കഫേറ്റീരിയ, മെമ്മോറാബിലിയ ഷോപ്പ്, ടിക്കറ്റ് പ്രിന്റിങ് യന്ത്രം, മാതൃകാ തീവണ്ടി, കുട്ടികൾക്കായുള്ള ആക്റ്റിവിറ്റി റൂം എന്നിവയും കളിപ്പാട്ട തീവണ്ടിയും ഉൾപ്പെടുന്നതാണ് മ്യൂസിയത്തിലെ കാഴ്ചകൾ.

]]>