RAHUL – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Jan 2022 11:47:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RAHUL – malayalees.ch https://malayalees.ch 32 32 തിരിച്ചെത്തി രാഹുല്‍ ഗാന്ധി; ആദ്യ പരിപാടി ഗോവ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അവലോകനം https://malayalees.ch/rahul-returns-the-first-event-is-a-review-of-goa-election-preparations/ Tue, 11 Jan 2022 11:47:46 +0000 https://malayalees.ch/?p=55345 തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി രാഹുൽ ഗാന്ധി. രാജ്യത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഇറ്റലിക്ക് പോയ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിപക്ഷത്തിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരവെയാണ് അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് രാഹുല്‍ രാജ്യത്ത് തിരിച്ചെത്തിയത്.

തിരിച്ചെത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി. തെരഞ്ഞെടുപ്പ് സഖ്യത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ച എന്നത് ശ്രദ്ധയമാണ്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തക സമിതി അംഗവുമായ പി ചിദംബരവുമായി ചര്‍ച്ചനടത്തി. എ ഐ സി സിയുടെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രശാന്ത് കിഷോര്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് ഒരു ദേശീയ നേതാവ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ടി എം സിയുമായി യാതൊരു തെരഞ്ഞെടുപ്പ് സഖ്യവുമുണ്ടാവില്ലെന്ന് ചര്‍ച്ചക്ക് ശേഷം ദേശീയ നേതാക്കള്‍ വ്യക്തമാക്കി.

ടി എം സിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടുത്ത വികാരം നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കള്‍ വിലയിരുത്തി. കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് പാര്‍ട്ടി ശക്തിപ്പെടുത്തിയ ടി എം സിയുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.

]]>
രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂർ സന്ദർശിക്കാൻ അനുമതി https://malayalees.ch/rahul-got-permission-visit-lakhimpur/ Wed, 06 Oct 2021 09:08:21 +0000 https://malayalees.ch/?p=50556 കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂർ സന്ദർശിക്കാൻ അനുമതി. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേർക്കും ലഖിംപൂർ സന്ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വൈകിട്ടോടെ സന്ദർശിക്കും.

രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി എന്നിവർക്കുമാണ്് ലഖിംപൂർ ഖേരി സന്ദർശിക്കാൻ അനുമതി നൽകിയിരിക്കുന്നത്. 144 നിലനിൽക്കുന്ന സാഹചര്യത്തിൽ ആർക്കും പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു യു.പി പൊലീസിന്റെ നിലപാട്. എന്നാൽ ലഖിംപൂരും സീതാപൂരും സന്ദർശിക്കുമെന്ന നിലപാട് ആവർത്തിച്ച് രാഹുൽ ഗാന്ധി ഇന്ന് രാവിലെ വാർത്താസമ്മേളനം നടത്തി. ശക്തമായ നടപടിയുമായി പ്രതിപക്ഷം മുന്നോട്ടുനീങ്ങുമെന്ന സാഹചര്യം വന്നതോടെ ഉത്തർപ്രദേശ് പൊലീസ് അയയുകയായിരുന്നു. കൂടുതൽ ആളുകളെ കൂട്ടരുത്, സമാധാനപരമായ രീതിയിലായിരിക്കണം സന്ദർശനം തുടങ്ങിയ വ്യവസ്ഥകളുണ്ട്. അതേസമയം, കരുതൽ തടങ്കലിലുള്ള പ്രിയങ്കാ ഗാന്ധിയെ ഉടൻ മോചിപ്പിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ലഖിംപൂർ ഖേരിയിൽ കർഷകർക്ക് നേരെ അതിക്രമം നടന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച കാർ കർഷകർക്കിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. സംഭവം രാജ്യ വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

]]>
ഞാൻ സാറല്ല, പേരു വിളിക്കൂ; വിദ്യാർത്ഥികളെ കൈയിലെടുത്ത് രാഹുൽഗാന്ധി https://malayalees.ch/my-name-is-not-sir-rahul-gandhi-quips-loud-cheers-from-students-in-puducherry/ Thu, 18 Feb 2021 12:25:45 +0000 https://malayalees.ch/?p=40372 ന്യൂഡൽഹി: തന്നെ സാർ എന്നു വിളിച്ച കോളജ് വിദ്യാർത്ഥിനിയോട് രാഹുൽ എന്ന് വിളിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പുതുച്ചേരിയിൽ കോളജ് വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.

സർ എന്നു വിളിച്ചു ചോദ്യം തുടങ്ങിയ വിദ്യാർത്ഥിയോട്, ‘എന്റെ പേര് സർ എന്നല്ല. എന്റെ പേര് രാഹുൽ. അതു കൊണ്ട് എന്നെ രാഹുൽ എന്നു വിളിക്കൂ’ – എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതിന്റെ വീഡിയോ കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.

ഭാരതീദാസൻ ഗവൺമെന്റ് കോളജിലായിരുന്നു വിദ്യാർത്ഥികളുമായുള്ള സംവാദം. തന്നെ സാർ എന്നു വിളിക്കരുത് എന്നാവശ്യപ്പെട്ട രാഹുൽ പ്രിൻസിപ്പളിനെയും ടീച്ചർമാരെയും സർ എന്ന് വിളിക്കാനും അഭ്യർത്ഥിച്ചു.

കരഘോഷങ്ങളോടെയാണ് രാഹുലിന്റെ മറുപടിയെ സദസ്സ് വരവേറ്റത്. തൊട്ടുപിന്നാലെ, നിങ്ങളെ രാഹുൽ അണ്ണ എന്ന് വിളിക്കാൻ പറ്റുമോ എന്ന് വിദ്യാർത്ഥി ചോദിച്ചു. വിളിക്കാമെന്ന് കോൺഗ്രസ് നേതാവ് മറുപടി നൽകുകയും ചെയ്തു. നേരത്തെ പുതുച്ചേരിയിലെ മറ്റൊരു ചടങ്ങിൽ ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെൺകുട്ടിയെ ചേർത്ത് പിടിച്ച രാഹുലിന്റെ വീഡിയോയും വൈറലായിരുന്നു.

]]>
”സാമൂഹിക ഐക്യം തകർത്തിട്ട് സാമ്പത്തിക വളർച്ച സാധ്യമെന്ന് കരുതുന്നത് വിവരക്കേട്”; മോദിയോട് രാഹുൽ ഗാന്ധി https://malayalees.ch/diversity-tied-to-economy-rahul-gandhi/ Mon, 25 Jan 2021 04:12:42 +0000 https://malayalees.ch/?p=39090 രാജ്യത്ത് വൈവിധ്യവും ഐക്യവും കാത്ത് സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ, സാമ്പത്തിക വളർച്ചയെ കുറിച്ച് വാചാലനാകുന്നത് പ്രധാനമന്ത്രിയുടെ വിവരക്കേട് ആണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ചെറുകിട സംരംഭകരുടെ ഘടകവുമായി സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

കോവിഡ് മഹാമാരിക്ക് മുമ്പേ സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയിട്ടുണ്ട്. നോട്ട് നിരോധനവും പിഴവുകളോടെ ജി.എസ്.ടി നടപ്പിലാക്കിയതും ഇതിലേക്ക് നയിച്ച പ്രധാന കാരണങ്ങളിൽ പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, സാമൂഹിക ഐക്യം തകർത്തത് ബിസിനസ്സ് മേഖലയെയും പലരീതിയിൽ ബാധിച്ചുവെന്നും, വിദ്വേഷം നിലനിൽക്കുമ്പോൾ സാമ്പത്തിക മുന്നേറ്റം സാധ്യമല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈവിധ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു സംരംഭകന്റെ ചോദ്യത്തോട് രാഹുൽ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “തമിഴ് സംസാരിക്കാൻ പാടില്ലായെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം? മണിപ്പൂരിലെ ആളുകളോട് അവരുടെ ആചാരങ്ങൾ പിൻപറ്റാൻ പറ്റില്ല എന്നുപറഞ്ഞാൽ എന്താകും അവസ്ഥ? രാജ്യത്തിന്റെ സാമ്പത്തിക മേഖല സ്തംഭിക്കില്ലേ? ഈ രാജ്യത്തിന്റെ അടിസ്ഥാനം തന്നെ ഇവിടത്തെ വൈവിധ്യമാണ്. വൈവിധ്യങ്ങളെ കാത്തുസൂക്ഷിക്കാതെ ഇവിടെ സാമ്പത്തിക വളർച്ച സാധ്യമല്ല. ഇന്ത്യ എന്ന ആശയം തന്നെ സാധ്യമല്ല. ഇന്ത്യയെന്നാൽ വൈവിധ്യമാണ്.”

രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം കേന്ദ്രം അവരുടെ ആശയങ്ങളെ അടിച്ചേൽപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ”ഇതിന്റെ അനന്തരഫലം അധികം വൈകാതെ അവർക്ക് തിരിയും. കർഷകർ പ്രതിഷേധിക്കുകയാണ്, തമിഴ്നാടിനും വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുമെല്ലാം അവരുടേതായ ചോദ്യങ്ങളുണ്ട്. പൗരന്മാരോട് വിനയത്തോടെയും സ്നേഹത്തോടെയും സംവദിക്കേണ്ടത് അനിവാര്യമാണ്.” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

]]>
അച്ഛനും അമ്മയും കണ്‍മുന്നില്‍ വെന്തെരിഞ്ഞതിന്‍റെ ഞെട്ടലില്‍ നിന്നും വിട്ടുമാറിയിട്ടില്ല ഈ മക്കള്‍ https://malayalees.ch/neyyattinkara-suicide-updates/ Tue, 29 Dec 2020 08:51:17 +0000 https://malayalees.ch/?p=37668 അച്ഛനും അമ്മയും കൺമുന്നിൽ വെന്തെരിഞ്ഞതിന്‍റെ ഞെട്ടലിലാണ് മക്കളായ രാഹുലും രഞ്ജിത്തും. വീടും വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുത്തെങ്കിലും താങ്ങും തണലുമില്ലാതെ ഇനിയുള്ള നാളുകൾ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് ഇവർ.

ഇല്ലായ്മകളിലും അച്ഛന്‍റെ തണലും അമ്മയുടെ വാത്സല്യവുമായിരുന്നു ഇവരുടെ ബലം. ആ ബലം തീ ഗോളമായി എരിഞ്ഞപ്പോൾ രാഹുലും രഞ്ജിത്തും അനാഥരായി. മൂന്ന് സെന്‍റിലെ വീഴാറായ ഷെഡ്ഡിന് വേണ്ടിയാണ് ഇവരുടെ അച്ഛനും അമ്മയും പൊരുതിയത്. ഒരു പിടി ചോറ് കഴിക്കാൻ പോലും സമ്മതിക്കാതെ നിയമം നടപ്പാക്കാനിറങ്ങിയവരോടുള്ള രോഷമാണ് പതിനേഴുകാരന്‍റെ വാക്കുകളിൽ.

കേസ് ജനുവരി നാലിലേക്ക് മാറ്റിവെച്ച വിവരം പോലും പുറത്ത് വന്നത് രാജന്‍റെ മരണശേഷം . സർക്കാർ സഹായം അറിഞ്ഞപ്പോഴും മക്കളുടെ കണ്ണുകളിൽ വേദന നിറഞ്ഞ നിസംഗതയാണ്. അച്ഛന് അടുത്ത് തന്നെ അമ്മക്കും കിടക്കാൻ ഇടമൊരുക്കാനാണ് മക്കളുടെ തീരുമാനം.

]]>
‘രാജ്യം ഭരിക്കുന്നയാള്‍ കാരണമാണ് ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത്’ https://malayalees.ch/rahul-gandhi-13/ Sat, 07 Dec 2019 09:01:48 +0000 https://malayalees.ch/?p=20154 രാജ്യത്ത് അക്രമം വര്‍ധിച്ചുവരുന്നതായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്, ദളിതർക്കെതിരായ അക്രമം ദിനം പ്രതിയുള്ള വാർത്തയാകുന്നു. രാജ്യം ഭരിക്കുന്നയാളാണ് ജനങ്ങൾ നിയമം കയ്യിയിലെടുക്കാൻ കാരണം, അക്രമത്തിൽ വിശ്വസിക്കുന്നയാളാണ് രാജ്യം ഭരിക്കുന്നതെന്നാണ് അതിനു കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുലിന്റെ പ്രസ്താവന ശരിവെക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും. ഉന്നാവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 90ലധികം പീഡനകേസുകളും 185 ലൈംഗിക അതിക്രമകേസുകളുമാണ്. മാഖി ഗ്രാമത്തില്‍ മൂന്ന് വയസുകാരിയും ബുലന്ദ് ശഹറില്‍ 14 വയസ്കാരിയും പീഡനത്തിന് ഇരയായാതാണ് ഈ നിരയിലെ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലും അഞ്ച് വയസുള്ള പെണ്‍കുട്ടി പീഠനത്തിനിരയായി.

]]>
രാഹുലിന്റെ പ്രസംഗം മലയാളത്തിലാക്കി മലപ്പുറത്തെ ‘വമ്പത്തി’ https://malayalees.ch/rahum-gandhi-karuvarakund-hss-fathima-safa-translation/ Thu, 05 Dec 2019 09:01:14 +0000 https://malayalees.ch/?p=20043 വയനാട് എംപിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി താരമായിരിക്കുകയാണ് കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ്‍ലെ വിദ്യാർത്ഥിനി സഫ ഫെബി. സ്ക്കൂളിലെ സയന്‍സ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വന്ന രാഹുല്‍ ഗാന്ധി വേദിയില്‍ കയറിയതിന് ശേഷമാണ് തന്റെ പ്രസംഗം പരിഭാഷ ചെയ്യാന്‍ വിദ്യാര്‍ഥികളോട് സഹായം ചോദിച്ചത്. പൊടുന്നനെ സദസ്സിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥിനി സഫ താന്‍ പരിഭാഷ ചെയ്യാന്‍ തയാറാണെന്ന് ആംഗ്യം കാണിച്ചതോടെ രാഹുല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് വേദിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ കുട്ടികള്‍ക്കായുള്ള പ്രസംഗത്തിന് മനോഹര പരിഭാഷയാണ് സഫ നിർവഹിച്ചത്. രാഹുല്‍ ഗാന്ധിയെ ഇഷ്ടമായിരുന്നെന്നും പരിഭാഷ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സഫ പറഞ്ഞു. സദസ്സിലുള്ളവരെല്ലാം കൈയ്യടികളോടെയാണ് സഫയുടെ പരിഭാഷ സ്വീകരിച്ചത്. മികച്ച പരിഭാഷ നിര്‍വ്വഹിച്ച സഫക്ക് രാഹുല്‍ ചോക്ളേറ്റ് നല്‍കി നന്ദിയും രേഖപ്പെടുത്തി.

]]>