Rahul Mamkootathil – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Jul 2022 09:45:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rahul Mamkootathil – malayalees.ch https://malayalees.ch 32 32 വായിച്ചുകൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്കെയിലിൽ 2.0; ശ്രീമതി ടീച്ചറെ ട്രോളി രാഹുൽ‌ മാങ്കൂട്ടത്തിൽ https://malayalees.ch/rahul-mamkootathil-mocks-cpim-leader-pk-sreemathy/ Mon, 25 Jul 2022 09:45:25 +0000 https://malayalees.ch/?p=65367 വട്ടിയൂർക്കാവിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ ശ്രീമതി ടീച്ചറെ ട്രോളി കോൺ​ഗ്രസ് നേതാവ് രാഹുൽ‌ മാങ്കൂട്ടത്തിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ”വട്ടിയൂർക്കാവ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. വായിച്ചു കൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്കെയിലിൽ 2.0 രേഖപ്പെടുത്തിയതായി ശ്രീമതി ടീച്ചർ”. – രാഹുൽ‌ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ അടിച്ചുതകർത്തത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. ഡിവൈഎഫ്.ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.

സമൂഹമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതായാണ് നല്‍കുന്ന വിശദീകരണം.

]]>
65 വാക്കുകൾക്ക് വിലക്ക്; പ്രധാനമന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ https://malayalees.ch/65-words-banned-in-parliament-rahul-mamkootathil-trolled-narendra-modi/ Thu, 14 Jul 2022 12:48:18 +0000 https://malayalees.ch/?p=64844 പാർലമെന്റിൽ 65 വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ അൺപാർലമെന്ററി വാക്കുകളുടെ പുതിയ പട്ടികയെയാണ് രാഹുൽ പരിഹസിച്ചത്. ചുരുക്കിപ്പറഞ്ഞാൽ “പ്രധാൻ ജി” യെ പറ്റി ആരും ഒന്നും പറയരുത്! എന്നാണ് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചർച്ചയിലും സംവാദങ്ങളിലും നരേന്ദ്ര മോദിയെ വിവരിക്കുന്ന പദങ്ങളാണ് കേന്ദ്രം നിരോധിച്ചതെന്ന അർത്ഥത്തിലാണ് രാഹുൽ പോസ്റ്റിട്ടിരിക്കുന്നത്.

കോൺഗ്രസിന്റെയും ടിഎംസിയുടെയും പല വലിയ നേതാക്കളും ഈ പട്ടികയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. അഴിമതിയെ ഇനി മാസ്റ്റർസ്ട്രോക്ക് എന്ന് വിളിക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പാർലമെന്റിൽ കർഷകർക്ക് പ്രക്ഷോഭകൻ എന്ന വാക്ക് ആരാണ് ഉപയോഗിച്ചതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

കോൺഗ്രസ് എംപി അഭിഷേക് സിംഗ്വിയും ടിഎംസി എംപി മഹുവ മൊയ്ത്രയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു. പാർലമെന്റിൽ ‘സത്യം’ സംസാരിക്കുന്നതും അൺപാർലമെന്ററി ആകുമെന്ന് ടിഎംസി എംപി മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. സഭയിൽ പ്രതിപക്ഷ നേതാക്കൾക്ക് സർക്കാരിനെ വിമർശിക്കാൻ കഴിയുന്നില്ലെങ്കിൽ, പിന്നെ പാർലമെന്റിന്റെ പ്രാധാന്യമെന്തായിരിക്കും എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

ഇതാണ് ആ 65 വാക്കുകൾ

അഹങ്കാരം, അരാജകവാദി, അപമാനം, അസത്യം, ലജ്ജിച്ചു, ദുരുപയോഗം, മന്ദബുദ്ധി, നിസ്സഹായൻ, ബധിര സർക്കാർ, ഒറ്റിക്കൊടുത്തു, രക്തച്ചൊരിച്ചിൽ, രക്തരൂഷിതം, ബോബ്കട്ട്, കൊവിഡ് പരത്തുന്നയാൾ, പാദസേവ, കളങ്കം, പാദസേവകൻ, ചതിച്ചു, അടിമ, ബാലിശം, അഴിമതിക്കാരൻ, ഭീരു, ക്രിമിനൽ, മുതലക്കണ്ണീർ, കയ്യൂക്ക് രാഷ്ട്രീയം, ദല്ലാൾ, കലാപം, കൊട്ടിഘോഷിക്കുക, സ്വേച്ഛാധിപത്യപരമായ, ചാരവൃത്തി, ഏകാധിപതി, ജയ്ചന്ദ്, ഇരട്ട മുഖം, കഴുത, നാടകം, കണ്ണിൽപൊടി, വിഡ്ഡിത്തം, അസംബന്ധം, രാജ്യദ്രോഹി, ഓന്തിനെ പോലെ സ്വഭാവം മാറുന്നയാൾ, ഗുണ്ടകൾ, ഗുണ്ടായിസം, കാപട്യം, സാമർഥ്യമില്ലാത്ത, ഏകാധിപത്യം, അവാസ്തവം, ശകുനി, വാചക കസർത്ത്, കരിഞ്ചന്ത, ഖലിസ്താനി, വിലപേശൽ, രക്തദാഹി, നുണ, ലോലിപോപ്പ്, തെറ്റിദ്ധരിപ്പിക്കുക, നാട്യക്കാരൻ, ഉപകാരമില്ലാത്തവൻ, ചരടുവലിക്കുന്നവൻ, വിവേകമില്ലാത്ത, വിനാശകാരി, വിശ്വാസഹത്യ, ലൈംഗികാതിക്രമം.

]]>
ഇവർ ഇസ്ലാം മതവിശ്വാസികളല്ല, ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ്; ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ https://malayalees.ch/udaipur-murder-rahul-mamkootathils-facebook-post/ Thu, 30 Jun 2022 04:36:31 +0000 https://malayalees.ch/?p=64091 രാജസ്ഥാനിലെ ഉദയ്‌പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാജസ്ഥാൻ പൊലീസ് ഉടൻ പ്രതികളെ പിടികൂടിയെങ്കിലും, ഇവരെ അധികകാലം തീറ്റിപ്പോറ്റാതെ പരമാവധി ശിക്ഷ പെട്ടെന്ന് തന്നെ നടപ്പിലാക്കാൻ രാജ്യത്തെ നിയമകൂടത്തിന് കഴിയണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഒരാളെ നിഷ്ഠൂരം കൊല്ലുക, അത് വലിയ അഭിമാനമെന്നോണം വിഡിയോ ചിത്രീകരിക്കുക. ഇത് ഭീകരവാദമാണ്. ഇവർ ഇസ്ലാം മത വിശ്വാസികളല്ല, മറിച്ച് ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ്. രാജസ്ഥാൻ പൊലീസിന്റെ പെട്ടന്നുള്ള ഇടപെടലിൽ പ്രതികളെ പിടിക്കാനായെങ്കിലും, ഇവരെ അധികകാലം തീറ്റിപോറ്റാതെ പരമാവധി ശിക്ഷ പെട്ടെന്ന് തന്നെ നടപ്പിലാക്കാൻ രാജ്യത്തെ നിയമകൂടത്തിന് കഴിയണം. ഇവരുടെ പുറകിലുള്ള സകലവരേയും, മറ്റുബന്ധങ്ങെയും അന്വേഷിക്കണം.

തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരെ രാജസ്ഥാൻ പൊലീസ് ഇന്നലെ രാജസമന്തയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന. കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. കല്ലേറിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.

]]>