RAHUL GANDI – malayalees.ch https://malayalees.ch Malayalam Online News Portal Tue, 31 Oct 2023 11:12:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RAHUL GANDI – malayalees.ch https://malayalees.ch 32 32 ‘കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചു, ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ്’; രാജീവ് ചന്ദ്രശേഖർ https://malayalees.ch/rajeev-chandrasekhar-against-rahul-gandhi/ Tue, 31 Oct 2023 11:12:33 +0000 https://malayalees.ch/?p=90363 തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രീണനക്കാരാണ് ഇരുവരും. അവരുടെ ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ്.(Rajeev Chandrasekhar Against Rahul Gandhi)

ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അവരുടെ പ്രീണന ശ്രമം തുറന്നുകാട്ടിയതിന് പിന്നാലെയാണ് കേസ് എടുത്ത് പേടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി.

അതേസമയം സംസ്ഥാനത്ത് വളർന്നുവരുന്ന മതമൌലിക വാദത്തേക്കുറിച്ച് തുറന്ന് പറഞ്ഞതിനാണ് തനിക്കും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനുമെതിരായ കേസെന്നും ഇന്ത്യ സഖ്യത്തിലെ പങ്കാളികൾ വളരുന്ന തീവ്രവാദശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ മത്സരിക്കുകയാണെന്നും അനിൽ ആന്റണി പ്രതികരിക്കുന്നു.

]]>
കന്യാസ്ത്രീകളെ ആക്രമിച്ചതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട: രാഹുല്‍ ഗാന്ധി https://malayalees.ch/rahul-gandhi-condemns-attack-on-kerala-nuns-in-up/ Thu, 25 Mar 2021 04:07:27 +0000 https://malayalees.ch/?p=42013 ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളികളടക്കമുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം സംഘപരിവാര്‍ അജണ്ടയെന്ന് രാഹുല്‍ ഗാന്ധി. രാജ്യം ഒറ്റക്കെട്ടായി സംഘപരിവാറിന്റെ ഈ അജണ്ടയെ ചെറുത്ത് തോല്‍പിക്കാന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

”കേരളത്തിൽ നിന്നുള്ള കന്യാസ്​ത്രീകൾക്കെതിരെയുള്ള ആ​ക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കുന്നതും ന്യൂനപക്ഷങ്ങളെ ചവിട്ടി മെതിക്കാനുമുളള സംഘ്​പരിവാർ കുപ്രചാരണത്തിന്‍റെ ഫലമാണ്​. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇത്തരം ഭിന്നിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്താനും ആത്മപരിശോധന നടത്താനും തിരുത്തൽ നടപടി എടുക്കാനുമുള്ള സമയമാണ്​ ഇത്​”. കന്യാസ്ത്രീകളെ ആക്രമിച്ചത് ഋഷികേശിലെ പഠനക്യാമ്പ് കഴിഞ്ഞ് മടങ്ങിയ എ.ബി.വി.പിക്കാരാണെന്ന് റെയില്‍വെ പൊലീസ് സൂപ്രണ്ട് വെളിപ്പെടുത്തിയിരുന്നു.

]]>
പ്രധാനമന്ത്രിയുടെ തുടർച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയും ഇന്ത്യൻ ജനതയെ അരക്ഷിതരാക്കിയെന്ന് രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-blames-prime-minister/ Fri, 17 Jul 2020 12:49:10 +0000 https://malayalees.ch/?p=28665 നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണത്തിന് പിന്നിലുള്ള കാരണം കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യയുടെ വിദേശനയം, അയൽക്കാരുമായുള്ള ബന്ധം, സമ്പദ് വ്യവസ്ഥ എന്നിവയിലൂടെ ഉടലെടുത്ത പ്രശ്നമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയ്ക്കതെിരെ അക്രമണോത്സുക പരമായി പ്രവർത്തിക്കാൻ ചൈനയെ പ്രേരിപ്പിച്ച ഘടകം എന്താണ്? ഇതിനുള്ള ആത്മവിശ്വാസം ചൈനയ്ക്ക് ആര് നൽകി? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള വിശദീകരണമാണ് രാഹുൽ ഗാന്ധി വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

2014 മുതലുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയും അടിസ്ഥാനപരമായി ഇന്ത്യയെ ദുർബലവും ജനതയെ അരക്ഷിതരുമാക്കി. ഭൂമിശാസ്ത്രപരമായ രാഷ്ട്രതന്ത്രത്തിന്റെ ലോകത്ത് വിൺവാക്കുകൾ പര്യാപ്തമല്ലെന്നും രാഹുൽ ഗാന്ധി കുറിച്ചു.

ഒരു രാജ്യം അതിന്റെ വിദേശബന്ധങ്ങളാലും അയൽരാജ്യങ്ങളാലും സമ്പദ് വ്യവസ്ഥയാലും സംരക്ഷിക്കപ്പെടുന്നു. അവിടുത്തെ ജനങ്ങളുടെ വികാരവും കാഴ്ചപ്പാടും അതിനെ സംരക്ഷിക്കുന്നു. എന്നാൽ, കഴിഞ്ഞ ആറ് വർഷം എന്താണ് സംഭവിച്ചതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

ഇന്ത്യക്ക് യുഎസുമായും റഷ്യയുമായും യൂറോപ്യൻ രാജ്യങ്ങളുമായും നേപ്പാളും ഭൂട്ടാനും ശ്രീലങ്കയും തന്ത്രപരമായ ബന്ധങ്ങളുണ്ടായിരുന്നു എന്നാൽ അവയൊക്കെ ഇപ്പോൾ നാമമാത്രമായിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

]]>