rahul-gandhi – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Feb 2022 13:01:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rahul-gandhi – malayalees.ch https://malayalees.ch 32 32 ”സരസ്വതി ദേവിക്ക് ആരോടും വിവേചനമില്ല”; ഹിജാബ് വിലക്കിൽ രാഹുൽ ഗാന്ധി https://malayalees.ch/goddess-saraswati-gives-knowledge-to-all-rahul-gandhi-comments-on-karnataka-hijab-controversy/ Sat, 05 Feb 2022 13:01:11 +0000 https://malayalees.ch/?p=56565 കർണാടകയിലെ സർക്കാർ കോളേജുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ പെൺമക്കളുടെ ഭാവിയാണ് നടപടിയിലൂടെ കവരുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.

വിദ്യാർത്ഥികളുടെ ഹിജാബിനെ അവരുടെ വിദ്യാഭ്യാസത്തിനു വിഘാതമാക്കിത്തീർക്കുന്നതിലൂടെ ഇന്ത്യയുടെ പെൺമക്കളുടെ ഭാവിയാണ് നാം കവരുന്നതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. സരസ്വതി ദേവി എല്ലാവർക്കുമാണ് അറിവ് നൽകുന്നതെന്നും അവർക്ക് അക്കാര്യത്തിൽ വേർതിരിവൊന്നുമില്ലെന്നും രാഹുൽ കുറിച്ചു.

കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് വിവിധ സർക്കാർ കോളേജുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ അധികൃതർ തടഞ്ഞത്. ഇവരെ ക്ലാസിലിരിക്കാൻ അധികൃതർ അനുവദിച്ചില്ല. നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കുട്ടികൾക്ക് പിന്തുണയുമായി രംഗത്തെത്തി. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ‘മുസ്ലിം പെൺകുട്ടികൾ ആദ്യം മുതലേ ഹിജാബ് ധരിക്കുന്നു. അതവരുടെ മൗലികാവകാശമാണ്. കാവി ഷാളുകൾ ധരിച്ചു വരുന്നവർ നേരത്തെ അങ്ങനെയാണോ കോളേജുകളിൽ വന്നിരുന്നത്? ഇത് രാഷ്ട്രീയപ്രേരിതമാണ്. അതുകൊണ്ട് തന്നെ സർക്കാർ നിലപാട് വ്യക്തമാക്കണം’-സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാക്കളും പാർലമെന്റ് അംഗങ്ങളുമായ ശശി തരൂർ, കാർത്തി പി. ചിദംബരം, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല തുടങ്ങിയവരെല്ലാം നടപടിക്കെതിരെ കടുത്ത വിമർശനം നടത്തിയിരുന്നു.

വിദ്യാർത്ഥിനികളെ വീണ്ടും തടഞ്ഞു

ഉഡുപ്പിയിലെ കുന്ദാപുരയിലെ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ ഇന്നലെയും കോളേജ് അധികൃതർ തടഞ്ഞിരുന്നു. ഹിജാബ് ധരിച്ചെത്തിയവരെ കോളേജ് പരിസരത്തുനിന്ന് അധികൃതർ ബലംപ്രയോഗിച്ച് പുറത്താക്കി. ഇതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഉഡുപ്പിയിലെ വനിതാ പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെയാണ് ഇതേ ജില്ലയിലെ തന്നെ കുന്ദാപുരയിലെ ഗവ. പി.യു കോളേജിലും ഹിജാബ് വിലക്കേർപ്പെടുത്തിയത്.

ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഇവരെ പ്രിൻസിപ്പൽ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള കോളേജ് അധികൃതർ ഗെയിറ്റിനു പുറത്ത് തടയുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടുമാസം ബാക്കിനിൽക്കെയാണ് ഇവരെ ക്ലാസിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയത്. ഇതുവരെയില്ലാത്ത വിലക്ക് ഇപ്പോൾ എന്തിനാണ് ഏർപ്പെടുത്തുന്നതെന്ന് വിദ്യാർത്ഥിനികൾ ചോദിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം ലഭിച്ചില്ല. തുടർന്ന് വിദ്യാർത്ഥികൾ കോളേജിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നേരത്തെ, കാവി ഷാൾ ധരിച്ച് ഒരു സംഘം വിദ്യാർത്ഥികൾ ക്യാംപസിലെത്തുകയും പെൺകുട്ടികളോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹിജാബിന് വിലക്കേർപ്പെടുത്തണമെന്ന് ഇവർ കോളജ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ കോളേജിനു പുറത്ത് തടഞ്ഞതെന്നാണ് വിവരം. സംഭവത്തിന്റെ വിഡിയോ മാധ്യമപ്രവർത്തകരടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

കോളേജിലെ ഹിജാബ് വിലക്കിനെതിരെ നേരത്തെ രേഷം ഫാറൂഖ് എന്ന വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണിതെന്ന് കാണിച്ചാണ് വിദ്യാർത്ഥിനി കോടതിയിൽ ഹരജി നൽകിയത്.

]]>
”പൊള്ളയായ ബജറ്റ്”; കർഷകരേയും ദരിദ്രരേയും അവഗണിച്ചെന്ന് രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-reaction-on-union-budget/ Tue, 01 Feb 2022 11:39:15 +0000 https://malayalees.ch/?p=56339 മോദി സർക്കാരിന്റേത് പൊള്ളയായ ബജറ്റാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശമ്പളക്കാർക്കും മധ്യവർഗത്തിനും ദരിദ്രർക്കും യുവാക്കൾക്കും കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഒന്നും ബജറ്റിൽ ഒരു ആനുകൂല്യവുമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും തകർത്ത സാധാരണക്കാർക്ക് ബജറ്റിൽ ഒന്നുമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. പെഗാസസിലൂടെ കറങ്ങുന്ന ബജറ്റ് എന്നാണ് മമത ബജറ്റിനെ വിശേഷിപ്പിച്ചത്.

]]>
‘ഇന്ത്യയിൽ 3.03 കോടി യുവാക്കൾക്ക് ജോലിയില്ല’; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-slams-central-govt/ Mon, 31 Jan 2022 04:23:26 +0000 https://malayalees.ch/?p=56255 രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്കിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയിൽ 3.03 കോടി യുവാക്കൾക്ക് ജോലിയില്ല. തൊഴിലില്ലായ്മ നിരക്ക് ലോക്ക്ഡൗൺ കാലയളവിനേക്കാൾ കൂടുതലാണെന്ന മാധ്യമ റിപ്പോർട്ട് പങ്കുവെച്ചായിരുന്നു രാഹുലിൻ്റെ വിമർശനം. നാല് വർഷത്തിനുള്ളിൽ രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം 1.26 കോടിയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.

“എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ നിർബന്ധിതരാവുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു അഹങ്കാരി ഇപ്പോഴും കണ്ണടച്ച് ഇരിക്കുകയാണ്” രാഹുൽ ട്വീറ്റ് ചെയ്തു. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ എൻടിപിസി സ്റ്റേജ് 1 പരീക്ഷാ ഫലത്തിലെ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രാഹുലിൻ്റെ വിമർശനം.

ബീഹാറിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകളും സംശയങ്ങളും പരിശോധിക്കാൻ റെയിൽവേ മന്ത്രാലയം ഉന്നതാധികാര സമിതിക്കും രൂപം നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ആശങ്കകൾ സമർപ്പിക്കാൻ ഫെബ്രുവരി 16 വരെ മൂന്നാഴ്ച സമയം നൽകി. ഈ ആശങ്കകൾ പരിശോധിച്ച ശേഷം സമിതി മാർച്ച് 4 നകം ശുപാർശകൾ സമർപ്പിക്കും.

അതേസമയം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷയിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭം കണക്കിലെടുത്ത്, ഫെബ്രുവരി 15, ഫെബ്രുവരി 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നോൺ-ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (എൻടിപിസി), ലെവൽ 1 ടെസ്റ്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.

]]>
‘പ്രധാനമന്ത്രിയുടെ മൗനമാണ് അദ്ദേഹത്തിന്റെ ഉത്തരം’; വിമർശനവുമായി രാഹുൽ https://malayalees.ch/rahul-gandhi-slams-centre/ Thu, 20 Jan 2022 08:57:43 +0000 https://malayalees.ch/?p=55772 ഇന്ത്യൻ യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ മൗനമാണ് അദ്ദേഹത്തിന്റെ ഉത്തരം. മോദി മൗനം പാലിക്കുന്നത് അദ്ദേഹത്തിന് താൽപ്പര്യമില്ലാത്തത് കൊണ്ടാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

“റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് ഒരാളെ ചൈന തട്ടിക്കൊണ്ടുപോയി. ഞങ്ങൾ മിറാം തരൂണിന്റെ കുടുംബത്തോടൊപ്പമാണ്, പ്രതീക്ഷ കൈവിടില്ല.. വിട്ടുകൊടുക്കില്ല… പ്രധാനമന്ത്രിയുടെ മൗനമാണ് അദ്ദേഹത്തിന്റെ ഉത്തരം. അദ്ദേഹത്തിന് വിഷയത്തിൽ താൽപ്പര്യമില്ല…” – രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെടുന്ന സംഭവം “നിർഭാഗ്യകരമെന്ന്” പാസിഘട്ട് വെസ്റ്റ് നിനോംഗ് എറിംഗ് കോൺഗ്രസ് എംഎൽഎ വിശേഷിപ്പിച്ചു. അരുണാചൽ പ്രദേശിലെ സിഡോ ഏരിയ, അപ്പർ സിയാങ് ജില്ല, ലുങ്താ ജോർ ഏരിയയിൽ നിന്ന് 17 വയസ്സുള്ള മിറാം തരോണിനെ ചൈനയുടെ PLA തട്ടിക്കൊണ്ടുപോയതായി എം.എൽ.എ എഎൻഐയോട് പറഞ്ഞു.

“ഇത് അരുണാചൽ പ്രദേശിൽ ഉയർന്നുവന്ന ഗുരുതരമായ ഒരു പ്രശ്നമാണ്. അരുണാചൽ പ്രദേശിലെ സിഡോ ഏരിയ, അപ്പർ സിയാങ് ജില്ല, ലുങ്താ ജോർ ഏരിയയിൽ നിന്ന് മിറാം തരോണിനെ ചൈനയുടെ PLA തട്ടിക്കൊണ്ടുപോയതായി ഞങ്ങൾ മനസ്സിലാക്കി. ചൈനക്കാർ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്നത് ദൗർഭാഗ്യകരമാണ്” കോൺഗ്രസ് എംഎൽഎ പറഞ്ഞു. ഇന്ത്യൻ ഭൂമിയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം പരിശോധിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രദേശത്തിന് കീഴിലുള്ള ലുങ്താ ജോർ എന്ന കാട്ടിൽ നിന്ന് സിയുങ്‌ലയ്ക്ക് സമീപം വൈകുന്നേരം 6:30 ഓടെ ടാരോണിനെ തട്ടിക്കൊണ്ടുപോയതായി അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റ് പറയുന്നു.

]]>
കൊവിഡിന് ശേഷം 9% ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടി; രാഹുൽ ഗാന്ധി https://malayalees.ch/9-pc-of-msmes-closed-rahul-gandhi/ Sat, 18 Dec 2021 04:08:34 +0000 https://malayalees.ch/?p=54237 രാജ്യത്ത് കൊവിഡ് ആരംഭിച്ചതിന് ശേഷം 9 ശതമാനം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) അടച്ചുപൂട്ടിയെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര നയങ്ങൾ ഗുണം ചെയുന്നത് മോദിയുടെ സുഹൃത്തുക്കൾക്ക് മാത്രമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

“എം.എസ്.എം.ഇകളിൽ, ഞാൻ ഗവൺമെന്റിനോട് ചില ഗൗരവമേറിയ ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിന് മറുപടിയായി, കൊവിഡ് കാലയളവിൽ 9 ശതമാനം എം.എസ്.എം.ഇകൾ അടച്ചുപൂട്ടിയതായി അവർ സമ്മതിച്ചു. അതിനർത്ഥം… ‘സുഹൃത്തുക്കൾക്ക്’ ആനുകൂല്യങ്ങൾ, ദുർബലമായ സമ്പദ്‌വ്യവസ്ഥ, ജോലികൾ, എല്ലാം പൂർത്തിയായി!” ഗാന്ധി ട്വീറ്റ് ചെയ്തു.

നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് 2020 ഓഗസ്റ്റിൽ 32 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 5,774 എംഎസ്എംഇകളെ ഉൾപ്പെടുത്തി ഒരു ഓൺലൈൻ സർവേ നടത്തി. എംഎസ്എംഇകളിൽ 91 ശതമാനം എംഎസ്എംഇകളും പ്രവർത്തനക്ഷമമാണെന്നും കൊവിഡിന്റെ ആഘാതം കാരണം 9 ശതമാനം അടച്ചുപൂട്ടിയതായും കണ്ടെത്തിയെന്ന് രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര മന്ത്രി നാരായൺ റാണെ ലോക്സഭയിൽ പറഞ്ഞിരുന്നു.

അതേസമയം, എംഎസ്എംഇ മേഖലയിൽ സംസ്ഥാന അടിസ്ഥാനത്തിലുള്ള എൻപിഎ ഡാറ്റ ആർബിഐയുടെ പക്കലില്ലെന്നും സർക്കാർ അറിയിച്ചു.

]]>
മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി https://malayalees.ch/rahul-gandhi-mounts-pressure-on-centre-over-compensation/ Sat, 04 Dec 2021 04:38:04 +0000 https://malayalees.ch/?p=53475 കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കർഷക സമരത്തിനിടെ മരിച്ചവരുടെ എണ്ണം സർക്കാരിന്റെ കയ്യിൽ ഇല്ലെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ കൊവിഡ് മരണങ്ങളുടെ കണക്കും കേന്ദ്രത്തിന് അറിയില്ല. കൊവിഡ് മരണങ്ങളിൽ ഒളിച്ച് കളിച്ച സർക്കാർ കർഷകരുടെ കാര്യത്തിലും ഇതേ നിലപട് തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മരിച്ച കർഷകരുടെ കണക്ക് അറിയില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കർഷക സമരത്തിനിടെ മരിച്ചവരുമായി ബന്ധപ്പെട്ട് കേന്ദ്രം കള്ളം പറയുകയാണ്. മരിച്ച കര്‍ഷകര്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നൽകണം. പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനത്തിലൂടെ 700 കർഷകർക്കാണ് ജീവൻ നഷ്ടമായതെന്നും രാഹുൽ ആരോപിച്ചു.

മരിച്ച കർഷകരുടെ പേരുവിവരങ്ങൾ രാഹുല്‍ പുറത്തുവിട്ടു. മരിച്ച കർഷകരിൽ 403 പേരുടെ കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകി. 152 പേരുടെ കുടുംബങ്ങൾക്ക് ജോലിയും നൽകി. മറ്റു സംസ്ഥാനങ്ങളിൽ നിന്നായി 100 കർഷരുടെ പേരുവിവരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെയൊരു പട്ടിക തന്നെയില്ലെന്നാണ് സർക്കാർ പറയുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

]]>
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയം ; കേന്ദ്ര സർക്കാർ ചര്‍ച്ചകളെ ഭയക്കുന്നു; രാഹുല്‍ ഗാന്ധി https://malayalees.ch/rahul-gandhi-against-nda-government/ Mon, 29 Nov 2021 12:22:38 +0000 https://malayalees.ch/?p=53208 വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് രാഹുല്‍ ഗാന്ധി. ലഖിംപുർ ഖേരി, എംഎസ്പി വിഷയങ്ങളിൽ ചർച്ച വേണമായിരുന്നു. ചർച്ചകൾ ഇല്ലെങ്കിൽ എന്തിനാണ് പാർലമെന്റ് എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. തെറ്റ് സംഭവിച്ചത് തിരിച്ചറിഞ്ഞെങ്കിൽ കേന്ദ്രം നഷ്ടപരിഹാരവും നൽകാൻ തയാറാകണം.

നിയമങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. നിയമം പിന്‍വലിച്ചതും താങ്ങുവിലയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതെയാണ്. ചര്‍ച്ചകളെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കർഷക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ചർച്ചയില്ലാതെ ഇരു സഭകളിലും പാസാക്കി. ബിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ഇരുസഭകളിലും അധ്യക്ഷന്മാർ തള്ളി. ബില്ലിനെ കുറിച്ച് പ്രാധാനമന്ത്രി ജനങ്ങളോട് വിവരിച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. രാവിലെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കിയിരുന്നു. ലോക്സഭയിൽ ഈ ബില്ല് പാസ്സായ സ്ഥിതിക്ക് ഉച്ചയ്ക്ക് ശേഷം തന്നെ രാജ്യസഭയിലും ബില്ല് പാസ്സാക്കാൻ തന്നെയായിരുന്നു സർക്കാർ തീരുമാനം.

വിവാദമായ മൂന്ന് കാർഷികനിയമങ്ങളാണ് പിൻവലിച്ചത്. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബില്ല് രാജ്യസഭയിലും പാസ്സാക്കി.

]]>
മുൻകാല അനുഭവങ്ങൾ കാരണം ജനം പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല: രാഹുൽ ഗാന്ധി https://malayalees.ch/people-not-believing-pm-due-to-past-experience-rahul-gandhi-on-farm-laws/ Mon, 22 Nov 2021 04:25:23 +0000 https://malayalees.ch/?p=52862 കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ആളുകൾ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

മുൻകാല അനുഭവങ്ങളാണ് സമരം തുടരാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. വ്യാജ വാഗ്ദാനങ്ങൾ നരേന്ദ്ര മോദി നേരത്തെയും നടത്തിയിരുന്നു. ഇനിയും പറ്റിക്കപ്പെടാൻ ജനം തയ്യാറല്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. “#Farmers Protest continues” എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് രാഹുൽ ട്വീറ്റ് ചെയ്തത്.

നേരത്തെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന കർഷകർ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളത്തെ ലഖ്‌നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരും.

പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കർഷകർ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളിൽകൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം വരേണ്ടതുണ്ട്.

]]>
പെഗസിസ് വിഷയം; സുപ്രീംകോടതിയുടെ ഇടപെടലിൽ സത്യം തെളിയും; ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമെന്ന് രാഹുൽ ഗാന്ധി https://malayalees.ch/supreme-court-has-accepted-to-look-into-pegasus-snooping-issue-rahul-gandhi/ Thu, 28 Oct 2021 04:25:17 +0000 https://malayalees.ch/?p=51681 പെഗസിസ് വിഷയത്തിൽ സുപ്രീംകോടതി വിധി പ്രതിപക്ഷത്തിൻറെ ആവശ്യങ്ങൾ അംഗീകരിച്ചതിൻറെ തെളിവെന്ന് രാഹുൽഗാന്ധി. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ സത്യം തെളിയുമെന്ന് വിശ്വസിക്കുന്നു. ഫോണുകൾ ആർക്കുവേണ്ടി, എന്തിന് വേണ്ടിയാണ് ചോർത്തിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

”പെഗസിസ് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ്. രാജ്യത്തിനും രാജ്യത്തെ സംവിധാനങ്ങൾക്കും എതിരെയാണ് പെഗസിസ് ആക്രമണം. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി സത്യം പുറത്തുകൊണ്ടുവരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്”-രാഹുൽ ഗാന്ധി പറഞ്ഞു.പെഗസിസ് ഉപയോഗിച്ച് ചോർത്തിയ വിവരങ്ങൾ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ലഭിച്ചിരുന്നോ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോൺ സംഭാഷണം പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ക്രിമിനൽ കുറ്റമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ആരാണ് പെഗസിസിന്റെ ഉത്തരവാദികൾ, ആര്, ആർക്കെതിരെയാണ് ഉപയോഗിച്ചത്, നമ്മുടെ ജനതയുടെ വിവരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന മൂന്ന് ചോദ്യങ്ങളാണ് ഞങ്ങൾ ചോദിച്ചത്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പെഗസിസ് പ്രശ്‌നം ഞങ്ങൾ ഉന്നയിച്ചതാണ്. ഇപ്പോൾ സുപ്രീം കോടതിയും വിഷയത്തിൽ നയം വ്യക്തമാക്കുകയും ഞങ്ങൾ പറഞ്ഞതിനെ പിന്തുണക്കുകയും ചെയ്തു. മുഖ്യമന്ത്രിമാർ, മുൻ പ്രധാനമന്ത്രി, ബിജെപി മന്ത്രിമാർ എന്നിവർക്കെതിരെയെല്ലാം പെഗസിസ് ഉപയോഗിച്ചിട്ടുണ്ട്.

]]>