Rahul Gadhi – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 May 2021 08:24:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rahul Gadhi – malayalees.ch https://malayalees.ch 32 32 വിദേശ സഹായം സ്വീകരിക്കുന്നത് വീരകൃത്യമല്ല, പരാജയം: രാഹുല്‍ ഗാന്ധി https://malayalees.ch/rahul-gandhi-slammed-on-foreign-aid/ Mon, 10 May 2021 08:24:18 +0000 https://malayalees.ch/?p=43947 കോവിഡ് വ്യാപനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിദേശ സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് കേന്ദ്രം കണക്കാക്കുന്നത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ചെയ്യേണ്ട പണി നേരത്തെ ചെയ്തിരുന്നങ്കില്‍ വിദേശത്ത് നിന്നും സഹായം എത്തുന്നത് നോക്കിയിരിക്കേണ്ടി വരില്ലായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദേശത്ത് നിന്ന് സ്വീകരിച്ച ഭീമമായ സഹയത്തിന്റെ കണക്ക് പുറത്ത് വിടണമെന്ന് നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നത്തില്‍ സുതാര്യതയില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് വലിയ തരത്തില്‍ വിദേശ സഹായം രാജ്യത്തേക്ക് ഒഴുകിയിരുന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, യു.കെ, അയര്‍ലാന്‍റ്, ബെല്‍ജിയം, റൊമേനിയ, സിങ്കപ്പൂര്‍, സ്വീഡന്‍, കുവൈത്ത്, മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സഹായമെത്തുകയുണ്ടായി.

]]>
“യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയം” രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-again-attacks-govt-claims-india-won-t-be-able-to-give-jobs-to-youth/ Thu, 20 Aug 2020 13:54:58 +0000 https://malayalees.ch/?p=30560 വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മയെയും സമ്പദ്‌വ്യവസ്ഥയുടെ നാശത്തെയും കുറിച്ചുള്ള സത്യം മറച്ചുവെക്കാനാവില്ല രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തു

യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാരിന് പരാജയമെന്ന് രാഹുൽ ഗാന്ധി.”കോവിഡ് മൂലം കനത്ത നഷ്ടമുണ്ടാകുമെന്ന് ഞാൻ രാജ്യത്തിന് മുന്നറിയിപ്പ് നൽകിയപ്പോൾ മാധ്യമങ്ങൾ എന്നെ വിമര്‍ശിച്ചിരുന്നു. വരുന്ന മാസങ്ങളില്‍ ഇന്ത്യയിലെ യുവാക്കളുടെ അവസ്ഥ കൂടുതല്‍ മോശമാക്കും. ഇത് ഇന്ത്യയെ എത്രത്തോളം ബാധിക്കുമെന്ന് കാത്തിരുന്നു കാണം ”രാഹുൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. “കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലായി. ഫേസ്ബുക്കിൽ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മയെയും സമ്പദ്‌വ്യവസ്ഥയുടെ നാശത്തെയും കുറിച്ചുള്ള സത്യം രാജ്യത്ത് നിന്ന് മറച്ചുവെക്കാനാവില്ലെന്നും രാഹുല്‍ ട്വിറ്റ് ചെയ്തിരുന്നു.

]]>