rahul eshwar – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Nov 2023 07:53:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rahul eshwar – malayalees.ch https://malayalees.ch 32 32 ശബരിമല സമരം നടന്നത് സമാധാനപരമായി; കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് രാഹുൽ ഈശ്വർ https://malayalees.ch/rahul-eshwar-wants-to-withdraw-sabarimala-related-cases/ Fri, 03 Nov 2023 07:53:04 +0000 https://malayalees.ch/?p=90539 ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് രാഹുൽ ഈശ്വർ. ശബരിമലയ്ക്ക് അനുകൂലമായി സർക്കാരുകൾ എത്തിയ സാഹചര്യത്തിൽ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും കേസുകൾ സൗഹാർദപരമായി തീർക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി ശരിയല്ലെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സമാധാനപരമായി നടന്നതാണ് ശബരിമല സമരമെന്നും പൊതുമുതൽ ഒന്നും നശിപ്പിചിട്ടിൽന്നും രാഹുൽ ഈശ്വർ വിശദീകരിച്ചു. ഒന്നോ രണ്ടോ അനിഷ്ട സംഭവങ്ങൾ മാത്രമാണ് ഉണ്ടായത്. കേസുകൾ പിൻവലിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

]]>
‘നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്’ : രാഹുൽ ഈശ്വർ https://malayalees.ch/society-hunt-dileep-like-nambi-narayanan-says-rahul-easwar/ Mon, 11 Jul 2022 04:48:31 +0000 https://malayalees.ch/?p=64589 കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. നമ്പി നാരായണൻ 50 ദിവസത്തോളമാണ് ജയിലിൽ കിടന്നതെങ്കിൽ ദിലീപ് 85 ദിവസം കിടന്നു. അദ്ദേഹത്തിന്റെ കുടുംബത്തേയും കേസിലേക്ക് വലിച്ചിഴച്ചുവെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

‘ജയിൽ ഡിജിപിയായിരുന്ന വ്യക്തിയാണ് ആർ ശ്രീലേഖ. ജയിലിലെ കാര്യങ്ങൾ നേരിട്ട് അറിയുന്ന വ്യക്തിയാണ്. അവരുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കേണ്ടെ ? ബൈജു പൗലോസിനെതിരെ കേസെടുക്കേണ്ട അവസ്ഥയാണ്. കാരണം ബൈജു പൗലോസായിരുന്നല്ലോ കേസ് അന്വേഷിച്ചിരുന്നത്. വ്യാജമായി ഫോട്ടോഷോപ്പ് ചെയ്തുവെന്ന് ഒരു ജയിൽ ഡിജിപി ഇത്ര പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയാൽ അതിന്റെ പേരിൽ കേസെടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തമില്ലേ ? നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടുകയാണ്. അത് നമ്മൾ കാണാതിരിക്കരുത്. കേരളആ പൊലീസ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരണം. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്’- രാഹുൽ ഈശ്വർ പറയുന്നു.

പൊലീസിന്റെ കൈയിൽ ഒരു തെളിവും ഇല്ലെന്നും, പൊലീസിന്റെ തെറ്റായ കാര്യങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് ഇതെന്നും രാഹുൽ ഈശ്വർ തുറന്നടിച്ചു.

]]>