Rahul Dravid – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Sep 2023 05:02:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rahul Dravid – malayalees.ch https://malayalees.ch 32 32 ‘അച്ഛന് പിന്നാലെ മകനും’; രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് കര്‍ണാടക അണ്ടര്‍ 19 ടീമില്‍ https://malayalees.ch/rahul-dravid-son-samit-dravid-in-karnataka-u19-squad/ Mon, 25 Sep 2023 05:02:25 +0000 https://malayalees.ch/?p=88333 ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചും മുൻ ഇന്ത്യൻ താരവുമായ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ആദ്യമായി കര്‍ണാടക അണ്ടര്‍ 19 ടീമില്‍. വിനൂ മങ്കാദ് ട്രോഫിക്കുള്ള 15 അംഗ കര്‍ണാടക സ്ക്വാഡില്‍ സമിത്തിനെ ഉൾപ്പെടുത്തിയത്.കര്‍ണാടകയ്‌ക്കായി അണ്ടര്‍ 14 ക്രിക്കറ്റ് കളിച്ചിട്ടുണ്ട് സമിത്.(Rahul dravid son samit dravid in karnataka U19 squad)

ഹൈദരാബാദില്‍ ഒക്ടോബര്‍ 12 മുതല്‍ 20 വരെയാണ് ടൂര്‍ണമെന്‍റ്. നിലവില്‍ 17 വയസുകാരനായ സമിത്, വിനൂ മങ്കാദ് ട്രോഫിയിലൂടെ കര്‍ണാടക അണ്ടര്‍ 19 ടീമിലേക്ക് ആദ്യമായി എത്തി. 17 വയസുകാരനായ സമിത് കര്‍ണാടകയ്ക്ക് വേണ്ടി 14 വയസിന് താഴെയുള്ള ടീമിലും കളിച്ചിട്ടുണ്ട്.

ദ്രാവിഡിന്റെ ഇളയ മകന്‍ അന്‍വെ ദ്രാവിഡ് 14 വയസിന് താഴെയുള്ള കര്‍ണാടക ടീമിന്റെ ക്യാപ്റ്റനാണ്. മക്കള്‍ ഇരുവരും പിതാവിന്റെ വഴി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യൻ ടീമിനൊപ്പം ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയുടെ തിരക്കിലാണ് രാഹുല്‍ ദ്രാവിഡ്. അതുകൊണ്ടുതന്നെ സമിത് ദ്രാവിഡ് കളിക്കുമ്പോള്‍ ഏകദിന ലോകകപ് ടീമിനൊപ്പമായിരിക്കും അദ്ദേഹം. ഇക്കാരണത്താല്‍ മകന്റെ കളി കാണാന്‍ രാഹുല്‍ ദ്രാവിഡ് എത്തില്ല.

രാഹുല്‍ ദ്രാവിഡും കര്‍ണാടകയെ അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 തലങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇതിന് ശേഷം ദ്രാവിഡ് 1991-92 സീസണില്‍ കര്‍ണാടകയ്ക്കായി കളിച്ച് രഞ്ജി ട്രോഫിയില്‍ അരങ്ങേറി. ഇതേ പാതയിലേക്കാണ് ഇപ്പോള്‍ മക്കളും

കര്‍ണാടക സ്ക്വാഡ്: ധീരജ് ജെ ഗൗഡ (ക്യാപ്റ്റന്‍), ധ്രുവ് പ്രഭാകര്‍ (വൈസ് ക്യാപ്റ്റന്‍), കാര്‍ത്തിക് എസ്‌ യു, ശിവം സിംഗ്, ഹര്‍ഷില്‍ ധര്‍മണി (വിക്കറ്റ് കീപ്പര്‍), സമിത് ദ്രാവിഡ്, യുവ്‌രാജ് അറോറ (വിക്കറ്റ് കീപ്പര്‍, ഹര്‍ദിക് രാജ്, ആരവ് മഹേഷ്, ആദിത്യ നായര്‍, ധനുഷ് ഗൗഡ, ശിഖര്‍ ഷെട്ടി, സമര്‍ഥ് നാഗരാജ്, കാര്‍ത്തികേയ കെ പി, നിഷ്‌ചിത് പൈ.

]]>
‘ടി-20യിൽ കഴിവ് കണ്ടതാണ്, ഒറ്റക്കളി കൊണ്ട് ഏകദിനത്തിലെ മോശം ഫോം മാറ്റാനാവും’; സൂര്യകുമാറിനെ പിന്തുണയ്ക്കുന്നു എന്ന് ദ്രാവിഡ് https://malayalees.ch/rahul-dravid-backs-suryakumar-yadav-2/ Fri, 22 Sep 2023 06:13:10 +0000 https://malayalees.ch/?p=88216 ലോകകപ്പ് ടീമിൽ ഉൾപ്പെട്ട സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കുന്നു എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. സൂര്യകുമാറിൻ്റെ കഴിവ് ടി-20യിൽ കണ്ടതാണ്. ഒറ്റക്കളി കൊണ്ട് ഏകദിനത്തിലെ മോശം ഫോം മാറ്റാനാവും എന്നും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ദ്രാവിഡ് പറഞ്ഞു. (rahul dravid suryakumar yadav)

“അവൻ ടീമിലുണ്ട്. അതുകൊണ്ട് അവനെ പൂർണമായി പിന്തുണയ്ക്കുകയാണ്. അവന് കഴിവുള്ളതിനാലാണ് ഞങ്ങൾ അവനെ പിന്തുണയ്ക്കുന്നത്. ടി-20യിൽ മാത്രമേ അത് കണ്ടിട്ടുള്ളൂ എങ്കിലും ഒരു താരമെന്ന നിലയിൽ അവൻ എത്ര മികച്ചയാളാണെന്ന് നമുക്കറിയാം. കളിയുടെ ഗതി മാറ്റിമറിയ്ക്കാൻ അവനു കഴിയും.

ഏകദിനത്തിൽ മികച്ച റെക്കോർഡുകളുള്ള സഞ്ജു സാംസണിനു പകരം സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ടീം മാനേജ്മെൻ്റിനെതിരെ വിമർശനം ശക്തമാണ്. 99.81 സ്ട്രൈക്ക് റേറ്റും 24.40 ശരാശരിയുമുള്ള സൂര്യയെ 104 സ്ട്രൈക്ക് റേറ്റും 55.71 ശരാശരിയുമുള്ള സഞ്ജുവിനു മുകളിൽ പരിഗണിച്ചത് ആരാധകരും മുൻ താരങ്ങളുമടക്കം ചോദ്യം ചെയ്യുന്നുണ്ട്. 25 മത്സരങ്ങൾ കളിച്ച സൂര്യ 537 റൺസ് നേടിയപ്പോൾ വെറും 12 മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് 390 റൺസുണ്ട്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം ഇന്ന് നടക്കും. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30ന് മത്സരം ആരംഭിക്കും. സുപ്രധാന താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും വിശ്രമം നൽകിയാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ ഇറങ്ങുക. ഏകദിനത്തിൽ തുടരെ പരാജയപ്പെടുന്ന സൂര്യകുമാർ യാദവിന് ഒരുപക്ഷേ, ഇത് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള അവസാന അവസരമാവും.

]]>
ദ്രാവിഡ് ലോകകപ്പോടെ പടിയിറങ്ങുമെന്ന് റിപ്പോർട്ട്; ലക്ഷ്‌മൺ പകരക്കാരനാവും https://malayalees.ch/vvs-laxman-india-coach-rahul-dravid/ Wed, 04 Jan 2023 04:52:59 +0000 https://malayalees.ch/?p=73885 ഈ വർഷാവസനത്തിൽ നടക്കുന്ന ഏകദിന ലോകകപ്പോടെ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുമെന്ന് റിപ്പോർട്ട്. 2023 ഏകദിന ലോകകപ്പ് വരെയാണ് ദ്രാവിഡിൻ്റെ കരാർ. ഇത് നീട്ടിയേക്കില്ല. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ പരിശീലകനായ വിവിഎസ് ലക്ഷ്‌മൺ പകരം പരിശീലകനാവുമെന്നാണ് റിപ്പോർട്ട്. ദ്രാവിഡിൻ്റെ അഭാവത്തിൽ ഇന്ത്യയെ വിവിധ പരമ്പരകളിൽ ലക്ഷ്‌മൺ പരിശീലിപ്പിച്ചിരുന്നു.

അതേസമയം, ശ്രീലങ്കക്കെതിരായ ആദ്യ ടി-20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് ലങ്കയെ എറിഞ്ഞിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി.

]]>
25 വർഷം മുമ്പ് ചെയ്ത തെറ്റിന് ദ്രാവിഡിനോട് മാപ്പ് പറഞ്ഞ് അലൻ ഡൊണാൾഡ് https://malayalees.ch/allan-donald-issues-public-apology-to-dravid-for-old-ugly-behaviour/ Thu, 15 Dec 2022 10:10:55 +0000 https://malayalees.ch/?p=72897 ഒരുകാലത്ത് ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്നു ദക്ഷിണാഫ്രിക്കയുടെ അലൻ ഡൊണാൾഡ് എന്ന ഫാസ്റ്റ് ബൗളർ. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അദ്ദേഹത്തിൻ്റെ വേഗത, രണ്ടാമതായി എതിരാളികളെ ഭയപ്പെടുത്തുന്ന നോട്ടവും ഇടയ്ക്കിടെയുള്ള വായ്മൊഴികളും. ഒരിക്കൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിനോട് അദ്ദേഹം മോശമായി പെരുമാറിയിരുന്നു.

25 വർഷത്തിന് ശേഷം ദ്രാവിഡിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ക്ഷമാപണം നടത്തിയിരിക്കുകയാണ് നിലവിലെ ബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ചായ ഡൊണാൾഡ്. ഇരുവരും ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ചാറ്റോഗ്രാമിലാണ്, ഇതിനിടെയായിരുന്നു ക്ഷമാപണം. 1997-ൽ ഡർബനിൽ നടന്ന ഏകദിനത്തിനിടെ ദ്രാവിഡിനെ അതിരുകടന്ന് സ്ലെഡ്ജ് ചെയ്തതായി സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ഡൊണാൾഡ് പറഞ്ഞു. കൂടാതെ അത്താഴത്തിന് ക്ഷണിക്കുകയും ചെയ്തു.

“ഞാൻ സംസാരിക്കാൻ ആഗ്രഹിക്കാത്ത ഒരു സംഭവമാണ് ഡർബനിൽ ഉണ്ടായത്. അദ്ദേഹവും(രാഹുൽ ദ്രാവിഡും) സച്ചിനും ഞങ്ങളെ നിലം തൊടാൻ അനുവദിക്കാതെ പ്രഹരിച്ചുകൊണ്ടിരുന്നു. പെട്ടന്നുള്ള കോപത്തിൽ അവരോട് അതിരുവിട്ട് പെരുമാറി. രാഹുലിനെ പുറത്താക്കാൻ ഈ മണ്ടത്തരം എനിക്ക് ചെയ്യേണ്ടിവന്നു. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമല്ലാതെ മറ്റൊന്നുമില്ല. രാഹുലിനൊപ്പം അത്താഴം കഴിക്കാനും അന്ന് സംഭവിച്ചതിൽ അദ്ദേഹത്തോട് ക്ഷമ ചോദിക്കാനും ഞാൻ ആഗ്രഹിക്കുന്നു.”- അലൻ ഡൊണാൾഡ് പറഞ്ഞു.

മറ്റൊരു അഭിമുഖത്തിൽ ഡൊണാൾഡിന്റെ സന്ദേശത്തോട് ദ്രാവിഡ് പ്രതികരിച്ചിരുന്നു. “തീർച്ചയായും, ഞാൻ അതിനായി കാത്തിരിക്കുന്നു, പ്രത്യേകിച്ചും അദ്ദേഹം ബില്ല് നൽകുകയാണെങ്കിൽ”-ഡൊണാൾഡിന്റെ ക്ഷണത്തോട് രാഹുലിൻ്റെ ക്ലാസിക് മറുപടി.

]]>
ന്യൂസീലൻഡ് പര്യടനത്തിൽ ദ്രാവിഡിനു വിശ്രമം; ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും https://malayalees.ch/vvs-laxman-india-coach-newzealand-tour/ Fri, 11 Nov 2022 07:41:41 +0000 https://malayalees.ch/?p=71083 ന്യൂസീലൻഡ് പര്യടനത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും. സ്ഥിരം പരിശീലകനായ രാഹുൽ ദ്രാവിഡിനു വിശ്രമം അനുവദിച്ചാണ് ലക്ഷ്‌മണെ ന്യൂസീലൻഡിലേക്ക് അയക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ഇന്ത്യ ന്യൂസീലൻഡിൽ കളിക്കുക. ഈ മാസം 18ന് പര്യടനം ആരംഭിക്കും.

ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾക്കൊക്കെ പര്യടനത്തിൽ വിശ്രമം അനുവദിച്ചു. ദ്രാവിഡ് ഉൾപ്പെടെ മുഴുവൻ കോച്ചിംഗ് സ്റ്റാഫിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. മുൻ താരങ്ങളായ ഹൃഷികേശ് കനിത്കർ ബാറ്റിംഗ് പരിശീലകനായും സായ്‌രാജ് ബഹുതുലെ ബൗളിംഗ് പരിശീലകനായും ന്യൂസീലൻഡിലേക്ക് തിരിക്കും. സിംബാബ്‌വെ, അയർലൻഡ് പര്യടനങ്ങളിലും ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പരയിലും ലക്ഷ്‌മൺ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഹാർദിക് പാണ്ഡ്യ ടി-20 ടീമിനെ നയിക്കുമ്പോൾ ശിഖർ ധവാനാണ് ഏകദിന ടീമിൻ്റെ നായകൻ. മലയാളി താരം സഞ്ജു സാംസൺ ഇരു സ്ക്വാഡുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ഈ മാസം 18ന് വെല്ലിങ്ങ്ടണിൽ നടക്കുന്ന ടി-20 മത്സരത്തോടെ പര്യടനം ആരംഭിക്കും. 20, 22 തീയതികളിൽ ബേ ഓവലിലും നേപിയറിലുമാണ് അടുത്ത രണ്ട് മത്സരങ്ങൾ. നവംബർ 25ന് ഓക്ക്ലൻഡിലാണ് ആദ്യ ഏകദിന മത്സരം. 27ന് ഹാമിൽട്ടണിലും 30ന് ക്രൈസ്റ്റ്ചർച്ചിലും അടുത്ത മത്സരങ്ങൾ നടക്കും.

]]>
വിദേശ ലീഗുകളിൽ കളിക്കുന്നത് താരങ്ങൾക്ക് ഗുണം ചെയ്യും, പക്ഷേ രഞ്ജി ട്രോഫി തകരും: രാഹുൽ ദ്രാവിഡ് https://malayalees.ch/rahul-ravid-t20-leagues/ Fri, 11 Nov 2022 04:20:04 +0000 https://malayalees.ch/?p=71058 വിദേശ ലീഗുകളിൽ കളിക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് ഗുണം ചെയ്യുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ദ്രാവിഡ് പ്രതികരിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ദ്രാവിഡിൻ്റെ അഭിപ്രായ പ്രകടനം.

“ഒരുപാട് താരങ്ങൾക്ക് ഇത്തരം വിദേശ ലീഗുകളിൽ കളിക്കാനുള്ള അവസരം നഷ്ടമാവുന്നുണ്ട്. അതൊരു വലിയ പ്രതിസന്ധിയാണ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. പക്ഷേ, ഈ ലീഗുകൾ പലതും നടക്കുന്നത് നമ്മുടെ ആഭ്യന്തര സീസണിനിടയിലാണ്. ആ സമയത്ത് ഇന്ത്യൻ താരങ്ങൾ ഈ ലീഗിൽ കളിച്ചാൽ നമ്മുടെ രഞ്ജി ട്രോഫി അവസാനിക്കും. അതായത്, ടെസ്റ്റ് ക്രിക്കറ്റ് അവസാനിക്കും.”- ദ്രാവിഡ് പ്രതികരിച്ചു.

സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തകർപ്പൻ ജയം നേടിയിരുന്നു. വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി.

]]>
‘ഒരു കളി കൊണ്ട് ഞങ്ങൾ ആരെയും വിലയിരുത്താറില്ല’; ഋഷഭ് പന്തിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ് https://malayalees.ch/rahul-dravid-supports-rishabh-pant/ Mon, 07 Nov 2022 10:39:32 +0000 https://malayalees.ch/?p=70865 സിംബാബ്‌വെയ്ക്കെതിരായ ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നിരാശപ്പെടുത്തിയ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പിന്തുണച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഒരു കളി കൊണ്ട് തങ്ങൾ ആരെയും വിലയിരുത്താറില്ല എന്ന് ദ്രാവിഡ് പറഞ്ഞു. ദിനേഷ് കാർത്തികിനു പകരം ടീമിലെത്തിയ പന്ത് മത്സരത്തിൽ അഞ്ച് പന്തുകൾ നേരിട്ട് 3 റൺസ് നേടി പുറത്തായിരുന്നു.

“ഒരു കളി കൊണ്ട് ഞങ്ങൾ ആരെയും വിലയിരുത്താറില്ല. ഒരു കളി പരിഗണിച്ച് ഒരാളെ കളിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാറുമില്ല. ചിലപ്പോൾ ചില ബൗളർമാരെ പരിഗണിച്ചാവും ചിലരെ ടീമിൽ ഉൾപ്പെടുത്തുന്നത്. പന്തിലുള്ള വിശ്വാസം ഇതുവരെ നഷ്ടമായിട്ടില്ല. ഞങ്ങളുടെ 15 താരങ്ങളിലും വിശ്വാസമുണ്ട്. 11 പേർക്കേ കളിക്കാനാവൂ. എപ്പോൾ വേണമെങ്കിലും 15 അംഗ ടീമിലുള്ളവർ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടാം. ചിലർക്ക് ചില മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചേക്കില്ല. ഋഷഭ് പന്ത് നെറ്റ്സിൽ ഏറെ നേരം ബാറ്റ് ചെയ്യുന്നു. നന്നായി കളിക്കുന്നു. ഒരുപാട് ഫീൽഡിംഗ് പരിശീലനം നടത്തുന്നു. അങ്ങനെ ഞായറാഴ്ച പന്തിന് അവസരം നൽകാൻ തീരുമാനിച്ചു. ആ ഷോട്ട് കളിക്കാനുള്ള തീരുമാനം മികച്ചതായിരുന്നു. പക്ഷേ, കണക്കുകൂട്ടൽ തെറ്റിപ്പോയി. ലെഫ്റ്റ് ആം സ്പിന്നറെ കടന്നാക്രമിക്കുക എന്നതായിരുന്നു പന്തിൻ്റെ ചുമതല. അതാണ് അയാൾ ചെയ്തത്. ചിലപ്പോൾ അത് വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും.”- ദ്രാവിഡ് പറഞ്ഞു.

]]>
ബംഗ്ലദേശിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിനെ ഒഴിവാക്കില്ല; രാഹുൽ ദ്രാവിഡ് https://malayalees.ch/kl-rahul-has-our-support-rahul-dravid/ Tue, 01 Nov 2022 10:41:27 +0000 https://malayalees.ch/?p=70538 ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും റൺസ് കണ്ടെത്താൻ പരാജയപ്പെട്ടതോടെ ഓപ്പണർ കെ.എൽ രാഹുലിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ചാണ് ഇന്ത്യൻ ആരാധകർക്കിടയിലെ പ്രധാന ചർച്ച. 8 പന്തിൽ 4 റൺസ്, 12 പന്തി‍ൽ 9, 14 പന്തിൽ 9 എന്നിവയാണ് കഴിഞ്ഞ 3 മത്സരങ്ങളിൽ രാഹുലിന്റെ സ്കോ‍ർ. എന്നാൽ തരത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.

നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിനെ ഒഴിവാക്കി രോഹിതിനൊപ്പം ഓപ്പൺ ചെയ്യാൻ ഋഷഭ് പന്തിന് അവസരം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട് തള്ളിയ ദ്രാവിഡ് കെ.എൽ രാഹുൽ ടീമിൽ തുടരുമെന്ന് പറഞ്ഞു. താരത്തിൽ പൂർണ വിശ്വാസമുണ്ട്. കെ‌.എൽ.ആർ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണിംഗ് തുടരുമെന്നും രാഹുൽ അറിയിച്ചു.

കെ.എൽ രാഹുൽ ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഓസ്‌ട്രേലിയയിൽ ഓപ്പണർമാർക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളാണ്. ഈ ടി20 ലോകകപ്പിലെ ഓരോ കളിക്കാരനിലും രോഹിത് ശർമ്മ വിശ്വസിക്കുന്നുവെന്ന് രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. അഡ്‌ലെയ്ഡിൽ നാളെ നടക്കുന്ന മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദിനേശ് കാർത്തിക് കളിക്കുമോ എന്നതിനെ കുറിച്ചും ദ്രാവിഡ് പ്രതികരിച്ചു.

ദിനേശ് കാർത്തിക് മികച്ച പ്രകടനമാണ് നടത്തുന്നതെന്നും പരിശീലനത്തിന് എത്തിയിട്ടുണ്ടെന്നും രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു. ‘ബംഗ്ലാദേശിനെതിരെ കളിക്കണോ വേണ്ടയോ എന്ന് നാളെ രാവിലെ തീരുമാനിക്കും. കഠിനമായ സാഹചര്യത്തിലാണ് ദിനേഷ് കാർത്തിക് ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് അത്തരം കളിക്കാരെ നമ്മൾ പിന്തുണയ്ക്കണം.’- രാഹുൽ പറഞ്ഞു.

]]>
ഷോട്ട് സെലക്ഷനെപ്പറ്റി ഋഷഭ് പന്തിനോട് സംസാരിക്കും; രാഹുൽ ദ്രാവിഡ് https://malayalees.ch/conversations-pant-shot-selection-rahul-dravid/ Fri, 07 Jan 2022 08:26:52 +0000 https://malayalees.ch/?p=55173 ഷോട്ട് സെലക്ഷനിൽ ഏറെ വിമർശനം നേരിടുന്ന ഋഷഭ് പന്തിനോട് സംസാരിക്കുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. പന്തിൻ്റെ ആക്രമണ ശൈലിയെ പിന്തുണയ്ക്കുമെന്നും ഷോട്ട് സെലക്ഷനിൽ കുറച്ചുകൂടി ശ്രദ്ധിക്കാൻ ആവശ്യപ്പെടുമെന്നും ദ്രാവിഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ കഗീസോ റബാഡയ്ക്കെതിരെ അലക്ഷ്യമായ ഷോട്ട് കളിച്ച് പൂജ്യത്തിനു പുറത്തായ പന്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. (conversations Pant Rahul Dravid)

“ഋഷഭ് പന്ത് പോസിറ്റീവായും ഒരു പ്രത്യേക രീതിയിലുമാണ് കളിക്കുന്നതെന്ന് നമുക്കറിയാം. അത് അയാൾക്ക് വിജയം നൽകിയിട്ടുമുണ്ട്. പക്ഷേ, ഷോട്ട് സെലക്ഷനെപ്പറ്റി പന്തിനോട് സംസാരിക്കും. അഗ്രസീവായി കളിക്കരുതെന്ന് ആരും പന്തിനോട് പറയില്ല. പക്ഷേ, ചിലപ്പോൾ ഷോട്ടുകൾ കളിക്കുന്ന സമയം വളരെ പ്രധാനമാണ്. ക്രീസിലെത്തി അല്പ സമയം ചെലവഴിക്കുന്നത് നന്നാവും. പക്ഷേ, കളിയുടെ ഒഴുക്ക് വേഗം മാറ്റാൻ പന്തിനു കഴിയും. അത് മാറ്റാൻ ആവശ്യപ്പെടില്ല. ചിലപ്പോൾ ആക്രമിക്കാനുള്ള കൃത്യസമയം മനസ്സിലാക്കുക എന്നതാണ് കാര്യം.”- ദ്രാവിഡ് പറഞ്ഞു.

ഗാബയിലെ അവിസ്മരണീയ ഇന്നിംഗ്സിനു ശേഷം ഋഷഭ് പന്ത് മോശം ഫോമിലാണ് കളിക്കുന്നത്. അവസാന 13 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് ഒരേയൊരു ഫിഫ്റ്റിയാണ് താരത്തിനുള്ളത്. റൺസ് എടുക്കുന്നില്ല എന്നതിനപ്പുറം പന്ത് പുറത്താവുന്ന രീതിയാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്. അലക്ഷ്യമായ ഷോട്ടുകൾ കളിച്ചാണ് താരം മിക്ക കളിയിലും പുറത്തായിട്ടുള്ളത്. മുൻ താരങ്ങടക്കമുള്ളവർ പന്തിനെ വിമർശിച്ചിരുന്നു.

ജൊഹാനസ്ബർഗ് ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം മൂന്നുവിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ക്യാപ്റ്റൻ ഡീൻ എൽഗറിന് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അർധസെഞ്ചുറി നേടി. ഇതോടെ മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം മഴമൂലം കളി വൈകിയപ്പോഴും ആരാധർ പ്രതീക്ഷിച്ചു. മൂന്നാം ദിനം ഇന്ത്യ ഉയർത്തിയ 240 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക രണ്ടിന് 118 എന്ന ശക്തമായ നിലയിലായിരുന്നു കളിനിർത്തിയത്. 96 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഡീൻ എൽഗാറണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി.

വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. വാണ്ടറേഴ്സിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക നേടുന്ന ആദ്യ ജയവും. പരമ്പരയിൽ ഇരു ടീമും ഓരോ ജയം സ്വന്തമാക്കിയതോടെ കേപ്ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ തീപ്പാറുമെന്നുറപ്പായി.

]]>
ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷിച്ച് ദ്രാവിഡ് https://malayalees.ch/rahul-dravid-applies-team-india-head-coach-post/ Wed, 27 Oct 2021 04:24:29 +0000 https://malayalees.ch/?p=51627 മുൻ ഇന്ത്യൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലകനുമായ രാഹുൽ ദ്രാവിഡ് തന്നെ ഇന്ത്യൻ ടീം പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. ദ്രാവിഡ് ഔദ്യോഗികമായി പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളെ ശരിവച്ച് ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻസിഎ ഫീൽഡിംഗ് പരിശീലകൻ അഭയ് ശർമ്മയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്ന്. (Dravid India Head Coach)

നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.

ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡ് പരമ്പര മുതലാണ് ദ്രാവിഡ് ഇന്ത്യയെ പരിശീലിപ്പിക്കുക. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരും.

ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ഇന്ത്യ- ന്യൂസിലാൻഡ് ടി-20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ യുവ താരങ്ങൾക്ക് അവസരം നൽകുമെന്നാണ് സൂചന. ഐപിഎല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് യുവ നിരയെ തിരഞ്ഞെടുക്കുന്നത്. ടി-20 ലോകകപ്പോടെ കോലി ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നതിനാൽ രോഹിത് ആവും ടീം ക്യാപ്റ്റൻ. രോഹിതിനും വിശ്രമം അനുവദിക്കുമോ എന്നതിൽ വ്യക്തതയില്ല.

ദ്രാവിഡ് പരിശീലകനാവുമെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ബിസിസിഐ പ്രസിഡൻ്റും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി തള്ളിയിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും. തീരുമാനമെടുക്കാൻ അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നോക്കാം എന്നും ഗാംഗുലി അറിയിച്ചിരുന്നു.

]]>