ragging – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Oct 2023 05:36:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ragging – malayalees.ch https://malayalees.ch 32 32 റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം; നാല് പ്ലസ്ടു വിദ്യാർത്ഥികളെ സ്‌കൂൾ സസ്‌പെന്റ് ചെയ്തു https://malayalees.ch/four-students-suspended-for-ragging-valanchery/ Sat, 07 Oct 2023 05:36:07 +0000 https://malayalees.ch/?p=89035 വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നടപടി.നാല് പ്ലസ് ടു വിദ്യാർത്ഥികളെ സ്‌കൂൾ സസ്‌പെന്റ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെൻഷൻ. തുടർ നടപടി സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ വളാഞ്ചേരി പൊലീസിന് കത്ത് നൽകി.വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ സഹിതം ട്വൻറിഫോർ റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥി എപി അഭിൻ ക്രൂരമായ റാഗിംഗിന് വിധേയമായത്.ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞിരുന്നു. തുടർന്ന് അഭിനവിന്റെ രക്ഷിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകുകയിരുന്നു.

]]>
കളന്തോട് എംഇഎസ് കോളജിലെ റാഗിങ്; അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കി https://malayalees.ch/students-dismissed-in-mes-college-ragging-case/ Fri, 28 Jul 2023 06:59:40 +0000 https://malayalees.ch/?p=85155 കോഴിക്കോട് കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പൊലീസിനും ആന്റി റാഗിങ് സ്‌ക്വാഡിനും യുജിസിക്കും സര്‍വകലാശാലയ്ക്കും കൈമാറി.

കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിഥിലാജിന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്രൂരമായ റാഗിങ് നേരിട്ടത്. റാഗിങ്ങില്‍ ഉള്‍പ്പെട്ട ഏഴ് വിദ്യാര്‍ത്ഥികളാണ് കേസില്‍ നടപടി നേരിടുന്നത്. അഞ്ച് വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കും. രണ്ട് പേരെ അഞ്ചാം സെമസ്റ്ററില്‍ പുറത്താക്കുകയും ആറാം സെമസ്റ്ററില്‍ തിരിച്ചെടുക്കുകയും ചെയ്യും.

മുടിവെട്ടാത്തത്തിനും ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കാത്തതിനുമായിരുന്നു മിഥിലാജിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. കോളജിന്റെ ഗേറ്റിന് പുറത്തുവെച്ചായിരുന്നു സംഭവം. കല്ലും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു മര്‍ദനം. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേത്താണ് കേസ്. കണ്ണിനും മുഖത്തും മാരകമായി പരുക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

]]>
റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടി; വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക് https://malayalees.ch/ragging-student-jump-hostel-injury/ Mon, 28 Nov 2022 11:05:25 +0000 https://malayalees.ch/?p=71998 റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ദിബ്രുഗഡ് സർവകലാശാലയിലാണ് സംഭവം. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾ പിടിയിലായി. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ്മ പറഞ്ഞു.

സർവകലാശാലയിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥിയായ ആനന്ദ് ശർമയാണ് ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ആനന്ദ് ശർമയെ ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് ശർമ നിരന്തരമായി സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിന് ഇരയായിരുന്നു എന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. മാതാപിതാക്കളുടെ പരാതിയിൽ ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുകയാണ്. വിഷയത്തിൽ ശക്തമായ സ്വീകരിക്കുമെന്നാണ് ആസ്സാം മുഖ്യമന്ത്രി ഹിമാന്ദ വിശ്വ ശർമ്മ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ആനന്ദ് ശർമ്മ മാതാപിതാക്കളെ വിളിച്ചപ്പോൾ സീനിയർ വിദ്യാർത്ഥികൾ നിരന്തരമായി റാഗിംഗ് നടത്തുകയാണെന്നും മർദ്ദിക്കുകയാണെന്നും പരാതിപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ ക്യാമ്പസിലെ സീനിയർ വിദ്യാർത്ഥികളായ നാലുപേരെയും മുമ്പ് ക്യാമ്പസിൽ നിന്ന് പഠിച്ചു പോയ ഒരു വിദ്യാർത്ഥിയെയും അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു. തന്നെ ആനന്ദ് ശർമയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

]]>
റാഗിങ്ങിൽ വിദ്യാർത്ഥിയുടെ കർണപടം തകർന്ന സംഭവം; 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ് https://malayalees.ch/nadapuram-ragging-case-against-students/ Wed, 02 Nov 2022 08:04:09 +0000 https://malayalees.ch/?p=70620 നാദാപുരത്ത് കോളജിൽ ഉണ്ടായ റാഗിങ്ങിനിടെ ഒന്നാം വർഷ വിദ്യാർത്ഥിയുടെ കർണപടം തകർന്ന സംഭവത്തിൽ 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് എടുത്തു. സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ നിഹാൽ ഹമീദിന്റെ കർണപടമാണ് തകർന്നത്. നാദാപുരം പൊലീസ് ആണ് കേസ് എടുത്തത്.

കോഴിക്കോട് നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നത് ഇന്നലെയാണ്. നാദാപുരം എംഇടി കോളജിൽ ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപടമാണ് തകർന്നത്.

15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകിയിരുന്നു.

]]>
നാദാപുരത്ത് റാഗിങിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നു https://malayalees.ch/student-injured-ragging-met-college-nadapuram/ Tue, 01 Nov 2022 04:27:04 +0000 https://malayalees.ch/?p=70514 കോഴിക്കോട് നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നതായി പരാതി. നാദാപുരം എം ഇ ടി കോളജിൽ ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപടമാണ് തകർന്നത്.

15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകി.

]]>
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് പരാതി; അന്വേഷണം ആരംഭിച്ചു https://malayalees.ch/students-raise-ragging-complaint-at-kozhikode-medical-college/ Sat, 19 Mar 2022 08:02:32 +0000 https://malayalees.ch/?p=58812 കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്ങ് നടന്നതായി പരാതി. ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. സംഭവം നടന്നത് ഈ മാസം 15നാണ്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് പറയുന്നത്.

ഹോസ്റ്റലിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ പുലർച്ചെ മൂന്നോടെ എഴുന്നേൽപ്പിച്ച് മുതിർന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ബുധനാഴ്ച കുട്ടികൾ ക്ലാസിൽ നിന്നും ഇരുന്നും ഉറങ്ങുന്നത് കണ്ട അധ്യാപകർ കാര്യം അന്വേഷിച്ചപ്പോഴാണ് റാഗ് ചെയ്തതായി കുട്ടികൾ പറഞ്ഞത്. ഉടനെ ഇവർ കുട്ടികളോട് രേഖാമൂലം പരാതി എഴുതിത്തരാൻ പറഞ്ഞു.

കുട്ടികൾ പരാതി നൽകി. അധ്യാപകർക്ക് ഒപ്പം എത്തിയാണ് രണ്ടു ക്ലാസുകളിലെ കുട്ടികൾ പ്രിൻസിപ്പലിന് പരാതി നൽകിയത്‌. ഇതു പ്രകാരമാണ് ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം ആരംഭിച്ചത്. ഓർത്തോ വിഭാഗം ഒന്നാം വർഷ പിജി വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ 2 പിജി വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇവിടെ വീണ്ടും റാഗിങ് നടന്നതായി പരാതി ഉയർന്നത്.

]]>
കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിയെ റാഗിങ്ങിനിരയായി; നാല് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ https://malayalees.ch/coimbatore-students-held-for-indulging-in-ragging/ Fri, 01 Oct 2021 13:18:41 +0000 https://malayalees.ch/?p=50354 കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിയെ റാഗിങ്ങിനിരയായി. മലയാളി വിദ്യാർത്ഥികൾ അടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് റാഗ് ചെയ്തത്. കൊല്ലം സ്വദേശിയെ ബിഎസ്‌സി നഴ്‌സിംഗ് ഒന്നാംവർഷ വിദ്യാർത്ഥിയാണ് റാഗിങ്ങിനിരയായത്. റാഗിങ്ങ് തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചെന്നും പരാതിയുണ്ട്..

സംഭവം കോയമ്പത്തൂർ പി പി ജി നഴ്‌സിംഗ് കോളജ് ഹോസ്റ്റലിലാണ് നടന്നത്. ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയായെത്തിയ കൊല്ലം സ്വദേശിയെ രണ്ടാം വർഷ വിദ്യാർത്ഥികളായ 13 പേരാണ് റാഗ് ചെയ്തത്.

സംഭവത്തിൽ നാല് പേരെ സിങ്കനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. റാസിം, സനൂഫ്, അശ്വിൻ രാജ്, ജിത്തു എസ് സാമുവൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് ഒമ്പത് പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

]]>
മഹാരാജാസ് കോളജില്‍ വിദ്യാർഥിയെ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി https://malayalees.ch/a-student-at-maharajas-college-was-allegedly-locked-up-and-ragged/ Tue, 16 Mar 2021 05:03:37 +0000 https://malayalees.ch/?p=41578 മഹാരാജാസ് കോളജില്‍ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി. പരിക്കേറ്റ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിഥി റോബിന്‍സണ്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.എഫ്‌. ഐയുടെ പിരിവിൽ സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. പരാതി എസ്.എഫ്.ഐ നിഷേധിച്ചു.

മലപ്പുറം സ്വദേശി റോബിൻസൺ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ റാഗിംഗ് സംബന്ധിച്ച് പരാതി നൽകിയത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ റോബിൻസൺ മുൻകാല എസ്.എഫ്.ഐ പ്രവർത്തകൻ ആണ് . മഹാരാജാസ് കോളേജിൽ പഠിക്കുന്ന റോബിൻസൺ എസ്.എഫ്.ഐയുടെ പിരിവ് നടത്തിയില്ലെന്നു ആരോപിച്ചാണ് ഹോസ്റ്റൽ മുറിയിൽ കെട്ടിയിട്ട് റാഗിംഗ് നടത്തിയതെന്ന് പരാതിപ്പെടുന്നു.

വെള്ളിയാഴ്ചയാണ് കോളേജ് ഹോസ്റ്റലിൽ പൂട്ടിയിട്ടതെന്നും ഫോൺ ഉൾപ്പെടെ എസ്.എഫ്.ഐ പ്രവർത്തകർ വാങ്ങി വെച്ചെന്നും റോബിൻസൺ പറയുന്നു. കേസ് ലഭിച്ചിട്ടും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.എസ്‌.യു ആരോപിച്ചു. എന്നാൽ എസ്‌.എഫ്‌.ഐ പ്രവർത്തകർ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നു ജില്ലാ നേതൃതം അറിയിച്ചു.

]]>
റാഗിംങ്; മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ https://malayalees.ch/ragging-students-booked/ Fri, 12 Feb 2021 04:07:01 +0000 https://malayalees.ch/?p=40049 ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ റാ​ഗിം​ങ് ചെ​യ്ത മ​ല​യാ​ളി​ വിദ്യാർഥികൾ അ​റ​സ്റ്റി​ല്‍. മം​ഗ​ളൂ​രു​വി​ലെ ഉ​ള്ളാ​ൾ ക​ന​ച്ചൂ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ലെ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് റാ​ഗിം​ങി​ന് ഇ​ര​യാ​യ​ത്. ഇവർ മലയാളികളാണ്.

ഫി​സി​യോ​തെ​റാ​പ്പി, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ 11 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, കോ​ട്ട​യം, കാ​സ​ർ​ഗോ​ഡ്, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ.

താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊള്ളിക്കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്താണ് ഇവര്‍ റാഗ് ചെയ്തത്. കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ റാഗിങിനെ എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്‌

]]>