Rafale fighter jet deal – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Sep 2020 04:23:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rafale fighter jet deal – malayalees.ch https://malayalees.ch 32 32 റഫാല്‍ യുദ്ധവിമാനം ഇന്ന് വ്യോമസേനയ്ക്ക് കൈമാറും https://malayalees.ch/rafale-fighters-handed-over-to-india-which-are-still-being-kept-in-france/ Thu, 10 Sep 2020 04:22:55 +0000 https://malayalees.ch/?p=31607 റഫാൽ യുദ്ധവിമാനം ഇന്ന് ഔദ്യോഗികമായി എയർഫോഴ്‍സിന്‍റെ ഭാഗമാവും. അംബാലയിലെ വ്യോമസേനതാവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും. ചടങ്ങിനോടനുബന്ധിച്ച് അംബാല എയർബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 27നാണ് ആദ്യബാച്ചിൽപ്പെട്ട അഞ്ച് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽനിന്ന് അംബാലയിലെത്തിയത്. റഫാൽ വിമാനം അനാച്ഛാദനം, ജലപീരങ്കി അഭിവാദ്യം, പരമ്പരാഗത ‘സർവധർമ പൂജ’, റഫാൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംങ് എയ്റോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ചടങ്ങിന്‍റെ ഭാഗമായി നടക്കും.

ചടങ്ങുകൾക്ക് ശേഷം ഇന്ത്യയുടെയും ഫ്രാൻസിന്‍റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ചയുമുണ്ടാവും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത്, എയർചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്‍കുമാർ, ഡോ. ജി സതീഷ് റെഡ്ഡി, മറ്റു വ്യോമ-പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥർ, ഫ്രഞ്ച് വ്യോമ സേനയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

58,000 കോടി രൂപ ചെലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ടിട്ടുള്ളത്.

]]>
റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ സര്‍ക്കാരിനോട് മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍ https://malayalees.ch/rahul-gandhis-three-questions-for-government/ Thu, 30 Jul 2020 04:41:03 +0000 https://malayalees.ch/?p=29316 കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണായുധം റഫാല്‍ ഇടപാട് സംബന്ധിച്ചായിരുന്നു

ഫ്രാ​ൻ​സി​ൽ​നി​ന്ന് റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. റഫാല്‍ സ്വന്തമാക്കിയതിന് വ്യോമസേനയെ അഭിനന്ദിച്ചുകൊണ്ടാണ് രാഹുല്‍ ട്വിറ്ററിലൂടെ ചോദ്യങ്ങളുയര്‍ത്തിയത്. ‘റഫാലില്‍ ഇന്ത്യന്‍ വ്യോമസേനക്ക് അഭിനന്ദനങ്ങള്‍. അതേ സമയം ഉത്തരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ എന്ന് കുറിച്ചാണ് അദ്ദേഹം മൂന്നു ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്‌.

ഓ​രോ വി​മാ​ന​ത്തി​നും 526 കോ​ടി രൂ​പ​യ്ക്ക് പ​ക​രം 1,670 കോ​ടി രൂ​പ ചെ​ല​വാ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​ധാ​ന ചോ​ദ്യം. 126ന് ​പ​ക​രം 36 വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത് എ​ന്തു​കൊ​ണ്ടെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. എ​ച്ച്.എ​.എ​ല്ലി​ന് പ​ക​രം അ​നി​ൽ അം​ബാ​നി​ക്ക് 30,000 കോ​ടി​യു​ടെ ക​രാ​ർ ന​ൽ​കി​യ​ത് എ​ന്തു​കൊ​ണ്ടെ​ന്നും രാ​ഹു​ൽ ട്വീ​റ്റ​റി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ചോ​ദി​ച്ചു.​

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണായുധം റഫാല്‍ ഇടപാട് സംബന്ധിച്ചായിരുന്നു. കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

]]>