Rafael Nadal – malayalees.ch https://malayalees.ch Malayalam Online News Portal Fri, 16 Sep 2022 08:25:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rafael Nadal – malayalees.ch https://malayalees.ch 32 32 ‘എൻ്റെ സുഹൃത്തും എതിരാളിയും, ഇനിയുമേറെക്കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്’; വികാരനിർഭരമായ കുറിപ്പുമായി നദാൽ https://malayalees.ch/rafael-nadal-about-roger-federer/ Fri, 16 Sep 2022 08:25:09 +0000 https://malayalees.ch/?p=68169 വിരമിച്ച ടെന്നിസ് ഇതിഹാസം റോജർ ഫെഡററെപ്പറ്റി വികാരനിർഭരമായ കുറിപ്പുമായി സമകാലികനായ റാഫേൽ നദാൽ. തൻ്റെ സുഹൃത്തും എതിരാളിയുമെന്ന് ഫെഡററെ വിശേഷിപ്പിച്ച നദാൽ, കളത്തിനകത്തും പുറത്തും താങ്കൾക്കൊപ്പം പങ്കുവച്ച നിമിഷങ്ങൾ ഓർമിക്കുന്നു എന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇന്നലെയാണ് ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചത്.

“പ്രിയപ്പെട റോജർ, എൻ്റെ സുഹൃത്തും എതിരാളിയും. ഈ ദിവസം ഒരിക്കലും വന്നിരുന്നില്ലെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വ്യക്തിപരമായും കായികലോകത്തിനും ഇത് ഒരു സങ്കടദിനമാണ്. കോർട്ടിനകത്തും പുറത്തും മനോഹരമായ നിരവധി ഓർമകൾ താങ്കളുമായി പങ്കുവെക്കാനായത് സന്തോഷവും ബഹുമതിയുമായി കാണുന്നു. ഭാവിയിലും നമ്മൾ ഒരുപാട് നല്ല നിമിഷങ്ങൾ പങ്കുവെക്കും. ഇനിയുമേറെക്കാര്യങ്ങൾ ചെയ്യാനുണ്ട്. നമുക്ക് അതറിയാം. ഇപ്പോൾ, താങ്കൾക്കും കുടുംബത്തിനും എല്ലാവിധ സന്തോഷവും നേരുന്നു. ഇനി ജീവിതം ആസ്വദിക്കുക. ലണ്ടനിൽ കാണാം.”- നദാൽ കുറിച്ചു.

ആരോഗ്യം പരിഗണിച്ചാണ് വിരമിക്കാനുള്ള തീരുമാനം എടുത്തതെന്ന് ഫെഡറർ അറിയിച്ചു. അടുത്ത ആഴ്ച ലണ്ടനിൽ നടക്കുന്ന ലാവർ കപ്പ് ആവും ഫെഡററുടെ അവസാന ടൂർണമെൻ്റ്. കഴിഞ്ഞ 24 വർഷമായി ടെന്നിസിൽ നിറഞ്ഞുനിൽക്കുന്ന ഫെഡററുടെ വിരമിക്കൽ പ്രഖ്യാപനം കായിക പ്രേമികൾക്കൊക്കെ നിരാശയാണ്.

24 വർഷത്തെ കരിയറിലാകെ 1500ലധികം മത്സരങ്ങളാണ് ഫെഡറർ കളിച്ചത്. 41 വയസുള്ള താരത്തെ കഴിഞ്ഞ 3 വർഷമായി പരുക്കുകൾ അലോസരപ്പെടുത്തുന്നുണ്ട്. സ്വിസ് താരമായ ഫെഡറർ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ സ്നേഹം പിടിച്ചുപറ്റിയിരുന്നു. ആകെ 20 കരിയർ ഗ്രാൻഡ്സ്ലാമുകൾ നേടിയിടുള്ള ഫെഡറർ കളിക്കളത്തിലും പുറത്തും മാന്യതയുടെയും ശാന്തതയുടെയും പ്രതീകമായിരുന്നു. തുടർച്ചയായി 237 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് തുടർന്ന് റെക്കോർഡിട്ട ഫെഡറർ പുൽമൈതാനത്തിലെ രാജാവായിരുന്നു.

]]>
കളിമൺ കോർട്ടിന്റെ രാജാവ് നദാൽ തന്നെ; ഫ്രഞ്ച് ഓപ്പണിൽ ജോകോവിച്ചിനെ തകർത്ത് സെമിയിൽ https://malayalees.ch/rafael-nadal-won-french-open-novak-djokovic/ Wed, 01 Jun 2022 04:37:21 +0000 https://malayalees.ch/?p=62722 ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെ തകർത്ത് റാഫേൽ നദാൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോകോവിചിനെ മുട്ടുകുത്തിച്ച നദാൽ സെമിയിലെത്തി. 13 വട്ടം ഫ്രഞ്ച് ഓപ്പൺ കിരീട ജേതാവായ താരമാണ് നദാൽ. കഴിഞ്ഞ വർഷം ഫൈനലിൽ ജോകോവിച് നദാലിനെ കീഴടക്കിയിരുന്നു. ഇന്നലത്തെ ജയത്തോടെ ഈ തോൽവിക്ക് പ്രതികാരം ചെയ്യാനും നദാലിനു കഴിഞ്ഞു.

ആദ്യ സെറ്റിൽ നദാൽ പൂർണ ആധിപത്യം പുലർത്തി. 6-2 എന്ന സ്കോറിന് ഈ സെറ്റ് നദാൽ സ്വന്തമാക്കി. രണ്ടാം സെറ്റിൽ ജോകോവിച് തിരികെവന്നു. 6-4 ആയിരുന്നു സ്കോർ. മൂന്നാം സെറ്റ് 6-2നു സ്വന്തമാക്കിയ നദാൽ വീണ്ടും മുന്നിലെത്തി. ടൈ ബ്രേക്കറിലേക്ക് നീണ്ട നാലാം സെറ്റ് 7-6 (74) എന്ന സ്കോറിനു നേടിയ നദാൽ കളി കയ്യിലാക്കുകയായിരുന്നു. സെമിയിൽ ജർമൻ താരം അലക്സാണ്ടർ സ്വെരെവ് ആണ് നദാലിൻ്റെ എതിരാളി.

]]>
ഓസ്ട്രേലിയൻ ഓപ്പൺ; കലാശപ്പോരിൽ നദാലും മെദ്‌വെദേവും ഏറ്റുമുട്ടും https://malayalees.ch/australian-open-final-daniil-medvedev-rafael-nadal/ Fri, 28 Jan 2022 13:08:54 +0000 https://malayalees.ch/?p=56177 ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്പാനിഷ് താരം റാഫേൽ നദാലും റഷ്യൽ താരം ഡാനിയൽ മെദ്‌വെദേവും ഏറ്റുമുട്ടും. മെദ്‌വെദേവ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയും നദാൽ ഇറ്റാലിയൻ താരം മത്തെയോ ബരേറ്റിനിയെയുമാണ് സെമിഫൈനലിൽ കീഴടക്കിയത്. ജനുവരി 30നാണ് ഫൈനൽ.

21ആം ഗ്രാൻഡ്‌സ്ലാം കിരീടം എന്ന നേട്ടത്തിലേക്കാണ് നദാൽ റാക്കറ്റേന്തുക. ഇറ്റലിയുടെ ഏഴാം സീഡ് ബരേറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് താരം മറികടന്നത്. സ്കോർ 6-3, 6-2, 3-6, 6-3. ആദ്യ രണ്ട് സെറ്റ് അനായാസം സ്വന്തമാക്കിയ നദാലിന് മൂന്നാം സെറ്റ് നഷ്ടമായി. എന്നാൽ, നാലാം സെറ്റിൽ തിരികെയെത്തിയ താരം കളി സ്വന്തമാക്കുകയായിരുന്നു. 2 മണിക്കൂറും 55 മിനിട്ടുമാണ് ഈ മത്സരം നീണ്ടുനിന്നത്.

ലോക രണ്ടാം നമ്പർ താരം മെദ്‌വെദേവ് തുടർച്ചയായ രണ്ടാം വർഷമാണ് ഫൈനലിൽ പ്രവേശിക്കുന്നത്. സിറ്റ്സിപാസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മെദ്‌വെദേവ് മറികടക്കുകയായിരുന്നു. സ്കോർ 7-6(5) 4-6 6-4 6-1.

]]>
യു.എസ് ഓപ്പണ്‍; നാലാം തവണയും കിരീടത്തില്‍ മുത്തമിട്ട് നദാല്‍ https://malayalees.ch/rafael-nadal-wins-five-hour-battle-to-lift-crown-for-fourth-time/ Mon, 09 Sep 2019 04:40:42 +0000 https://malayalees.ch/?p=14969 യു.എസ് ഓപ്പണ്‍ പുരുഷ കിരീടം ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിന്. റഷ്യയുടെ ഡാനിയേല്‍ മെദ്‍വദേവിനെ തോല്‍പ്പിച്ചാണ് നദാല്‍ കിരീടം നേടിയത്. അഞ്ച് സെറ്റ് നീണ്ട് നിന്ന വാശിയേറിയ പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകളും അഞ്ചാം സെറ്റും നേടിയാണ് നദാലിന്റെ കിരീട നേട്ടം. നാലാം തവണയാണ് നദാല്‍ യു.എസ് ഓപ്പണില്‍ മുത്തമിടുന്നത്.

നദാലിന്റെ പത്തൊന്‍പതാം ഗ്ലാന്‍ഡ് സ്ലാമും നാലാം യു എസ് ഓപ്പണ്‍ കിരീടവുമാണ് ഇത്. കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ മെദ്‍വദേവ് ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് സ്പാനിഷ് താരത്തോട് അടിയറവ് പറഞ്ഞത്.

]]>