Qutub Minar – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 May 2022 04:09:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Qutub Minar – malayalees.ch https://malayalees.ch 32 32 കുത്തബ് മിനാർ സ്ഥിതിചെയ്യുന്ന മേഖലയിൽ ഖനനം; ഹർജി ഇന്ന് പരി​ഗണിക്കും https://malayalees.ch/%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ac%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b5%bc-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d/ Tue, 24 May 2022 04:09:12 +0000 https://malayalees.ch/?p=62308 കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന മേഖലയിൽ ഖനനം നടത്തണമെന്ന ഹർജി ഡൽഹി സാകേത് കോടതി ഇന്ന് പരിഗണിക്കും. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തും, രൂപമാറ്റം വരുത്തിയുമാണ് കുത്തബ് മിനാർ മേഖലയിലെ ഖുവത്ത്-ഉൽ-ഇസ്‌ലാം മസ്ജിദ് നിർമിച്ചതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഈ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

അടിമ വംശത്തിലെ ഖുതുബ് ദിൻ ഐബക്കാണ് ക്ഷേത്രങ്ങൾ തകർതത്തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കുത്തബ് മിനാർ വിഷ്ണു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഖനനം നടത്തണമെന്ന ഹർജിയിൽ സാകേത് കോടതിയുടെ നിലപാട് നിർണായകമാകും.

]]>