queen elizabeth – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 Oct 2022 04:08:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png queen elizabeth – malayalees.ch https://malayalees.ch 32 32 ചാള്‍സ് രാജാവിന്റെ കിരീട ധാരണം മെയ് ആറിന് https://malayalees.ch/king-charles-coronation-to-take-place-on-may-6-2023/ Wed, 12 Oct 2022 04:08:39 +0000 https://malayalees.ch/?p=69434 ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ കിരീടധാരണം നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി.

രാജ്യത്തെ രാജാവിന്റെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമാകും ആഘോഷപരിപാടികളെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് രാജാവിനെ കിരീടം അണിയിക്കുക. രാജാവിനെ വിശുദ്ധീകരിച്ച ശേഷം ബിഷപ്പ് തന്നെയാണ് ചാള്‍സ് രാജാവിന് ചെങ്കോല്‍ നല്‍കുക. സമാനമായ ചടങ്ങില്‍ വച്ച് കാമില രാജ്ഞിയേയും കിരീടമണിയിക്കും.

എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണ് ചാള്‍സ് രാജാവാകുന്നത്. 73 വയസാണ് ചാള്‍സ് രാജകുമാരന്റെ പ്രായം. കഴിഞ്ഞ മാസമാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്‌ലന്റിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ തുടരവേയാണ് രാജ്ഞി അന്തരിച്ചത്.

]]>
എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് ലേലത്തിന്; വില ഒൻപതര ലക്ഷം രൂപ… https://malayalees.ch/tea-bag-used-by-queen-elizabeth-auctioned-for-huge-amount/ Mon, 12 Sep 2022 08:44:49 +0000 https://malayalees.ch/?p=67935 എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങിയത്. സാമൂഹിക-രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഫാഷനിലും വിനോദരംഗത്തും എലിസബത്ത് രാജ്ഞി ശ്രദ്ധേയയായിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. മാത്രവുമല്ല എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള വസ്തുക്കൾ ഓൺലൈൻ സൈറ്റുകളിൽ ലേലത്തിന് വെക്കുന്നുണ്ട്.

എലിസബത്ത് രാജ്ഞിയുടെ മെഴുകു പ്രതിമ ബാർബി ഡോളുകളുമെല്ലാം ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്കുണ്ട്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് ഒരു ടീ ബാഗാണ്. എന്താണ് സംഭവം എന്നല്ലേ? രണ്ടര പതിറ്റാണ്ട് മുൻപ് എലിസബത്ത് രാജ്ഞി ഉപയോഗിച്ചതെന്ന അവകാശവാദവുമായാണ് ടീ ബാഗ് ഓൺലൈൻ സൈറ്റിൽ വിൽപ്പനയ്ക്കെത്തിയത്.

1998 ൽ എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് എന്ന ടാഗോടെയാണ് വില്പന. ഇതിന്റെ പഴക്കം രണ്ടര പതിറ്റാണ്ട് ആണെങ്കിലും ഈ ടീ ബാഗിന്റെ വില ഒൻപതര ലക്ഷം രൂപയാണ്. ഇതിന്റെ ആധികാരികതയിൽ സംശയമുള്ളവർക്ക് വിശദീകരണവും നൽകുന്നുണ്ട്. പ്രാണി ശല്യം ഒഴിവാക്കുന്നതിനായി കൊട്ടാരത്തിൽ എത്തിയ വിദഗ്ധനാണ് കൊട്ടാരത്തിൽ നിന്ന് ടീ ബാഗ് കടത്തിയത് എന്നാണ് പറയുന്നത്.

ഇതിൽ സംശയമുള്ളവർക്ക് തെളിവിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ സർട്ടിഫിക്കറ്റ് ഒതന്റിസിറ്റിയുടെ പക്കൽനിന്നും ബാഗിന് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടെന്നും അമേരിക്കൻ സ്വദേശിയായ വില്പനക്കാരൻ പറയുന്നു. പക്ഷെ ഇതിനു പിറകെ തന്നെ പരസ്യം കഴിഞ്ഞദിവസം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

എലിസബത്ത് രാജ്ഞിയുടേതെന്ന് പറയപ്പെടുന്ന നിരവധി വസ്തുക്കളാണ് ഇപ്പോൾ ഓൺലൈൻ സൈറ്റുകളിൽ വില്പനയ്‌ക്കെത്തുന്നത്. 5000 രൂപ മുതൽ അരക്കോടിക്കടുത്ത് വിലയുള്ളവ വരെ ഇതിൽ ഉൾപെടുന്നുണ്ട്.

]]>
ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു https://malayalees.ch/charles-3-britain-new-king/ Sat, 10 Sep 2022 12:12:47 +0000 https://malayalees.ch/?p=67883 ബ്രിട്ടൻ്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു. സെൻ്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന വിപുലമായ ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇത് വലിയ ഉത്തരവാദിത്തമാണെന്ന് സ്ഥാനമേറ്റതിനു ശേഷം ചാൾസ് മൂന്നാമൻ പറഞ്ഞു. മാതാവ് എലിസബത്ത് രാഞ്ജി ഒരു പ്രചോദനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. എലിസബത്ത് രാഞ്ജി മരിച്ചതിൻ്റെ ദുഖാചരണത്തിനു ശേഷമാവും ഔദ്യോഗിക ചടങ്ങുകൾ.

ആരോഗ്യ നില മോശമായതിനെ തുടർന്ന് ഈ മാസം എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രണ്ടാമൻ പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്.

ഡോക്ടർമാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ സ്‌കോട്ട്ലൻറിലെ ബാൽമോർ കൊട്ടാരത്തിൽ തുടവേയാണ് രാ‍ജ്ഞി അന്തരിച്ചത്.

കഴിഞ്ഞ 70 വർഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്‌ഞിയാണ്. മരണസമയത്ത് ചാൾസ് രാജകുമാരൻ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധാനാഴ്‌ച മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രിവി കൗൺസിൽ അംഗങ്ങളുമായുള്ള ഓൺലൈൻ മീറ്റിങ് അവർ പെട്ടെന്ന് മാറ്റിവച്ചിരുന്നു. രാജ്ഞിയുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നും വിശ്രമം അത്യാവശ്യമാണെന്നുമാണ് ഡോക്‌ടർമാർ അന്ന് അറിയിച്ചത്.

]]>
സ്വർണ ഖനികൾ മുതൽ ഫാബർഷി മുട്ടകൾ വരെ ; ചാൾസ് രാജാവിന് ലഭിക്കുക രാജ്ഞിയുടെ 500 ദശലക്ഷത്തിന്റെ സ്വകാര്യ ആസ്തിയും https://malayalees.ch/king-charles-inherit-queen-elizabeth-assets/ Fri, 09 Sep 2022 04:31:43 +0000 https://malayalees.ch/?p=67795 അമ്മ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ചാൾസ് രാജകുമാരൻ പുതിയ രാജാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രാജപദവി മാത്രമല്ല ചാൾസിന് ലഭിക്കുക, നികുതി അടയ്ക്കാതെ തന്നെ രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾ കൂടി ഇതോടെ ചാൾസിന് വന്നു ചേരും.

ബ്രിട്ടീഷ് രാജ കുടുംബത്തിന് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. എന്നിരുന്നാലും പുറത്ത് വരുന്ന കണക്കുകൾ പ്രകാരം രാജ്ഞിക്ക് 500 മില്യൺ ഡോളറിന്റെ സ്വകാര്യ സ്വത്തുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്. രാജകുടുംബത്തിനുള്ള ആസ്തി കൂടാതെയുള്ള കണക്കാണ് ഇത്. സോവറിൻ ഗ്രാന്റ്, ദ റോയൽ ഫേം, പ്രിവി പഴ്‌സ്, രാജകുടുംബത്തിനുള്ള സത്തുകളുടെ കണക്ക് ഇങ്ങനെ നീളുന്നു…

ബ്രിട്ടണിലെ ജനങ്ങൾ നൽകുന്ന നികുതി വർഷാവർഷം രാജകുടുംബത്തിനും നൽകുന്നു. സോവറിൻ ഗ്രാൻറ് എന്നാണ് ിതിനെ പറയുക. ഇതാണ് രാജകുടുംബത്തിന്റെ വരുമാന മാർഗങ്ങളിലൊന്ന്. 2021 ലും 2022 ലും 86 മില്യൺ പൗണ്ടാണ് ഈ ഇനത്തിൽ മാത്രം രാജകുടുംബത്തിന് ലഭിച്ചത്.

28 ബില്യൺ സാമ്രാജ്യമാണ് ദ റോയൽ ഫേം. എലിസബത്ത് രാജ്ഞിയുടെ അധ്യക്ഷതയിലുള്ള ഒരു ചെറി സംഘമാണ് റോയൽ ഫേം. യു.കെയുടെ മൊത്തം സാമ്പത്തിക രംഗത്ത് തന്നെ വലിയ സ്വാധീനം ചെലുത്തുന്ന റോയൽ ഫേം, നിരവധി ഇവന്റുകളിലൂടെയും ടൂറിസം പരിപാടികളിലൂടെയും ധന സമാഹരണം നടത്തുന്നു. ചാൾസും ഇതിൽ അംഗമായിരുന്നു. ഇരുവർക്കും പുറമെ ചാളഅ#സിന്റെ ഭാര്യ കമീല, വില്യം രാജകുമാരനും ഭാര്യ കേറ്റും, ആനി രാജകുമാരി, എഡ്വേഡ് രാജകുമാരൻ ഭാര്യ സോഫി എന്നിവരാണ് സംഘത്തിലുള്ളത്.

2021 ൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം രാജകുടുംബത്തിന് 28 ബില്യൺ റിയൽ എസ്റ്റേറ്റ് സ്വത്തുക്കളുണ്ടെന്നാണ് റിപ്പോർട്ട്. 19.5 ബില്യൺ ഡോളർ വരുന്ന ക്രൗൺ എസ്‌റ്റേറ്റ്, 4.9 ബില്യൺ ഡോളർ വരുന്ന ബക്കിംഗ്ഹാം പാലസ്, 1.3 ബില്യൺ ഡോളർ വരുന്ന ഡച്ചി കോൺവോൾ, 748 മില്യൺ ഡോളർ വരുന്ന ഡച്ചി ലാൻകാസ്റ്റർ, 630 മില്യൺ ഡോളർ വരുന്ന കെൻസിംഗ്ടൺ പാലസ്, 592 മില്യൺ വരുന്ന ക്രൗണ്ട എസ്റ്റേറ്റ് ഓഫ് സ്‌കോട്ട്‌ലാൻഡ് എന്നീ ആറ് കൊട്ടാരങ്ങളാണ് റിയൽ എസ്‌റ്റേറ്റ് ആസ്തികളിൽ പ്രധാനം.

ഡച്ചി ഓഫ് ലാൻകാസ്റ്ററിൽ നിന്ന് 24 മില്യൺ ഡോളറാണ് രാജകുടുംബത്തിന് ലഭിക്കുന്നത്.

രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾ

രാജ്ഞിയുടെ നിക്ഷേപങ്ങൾ, ആർട്ട് കളക്ഷനുകൾ, ആഭരണങ്ങൾ, ബൽമോറൽ കൊട്ടാരവും സാൻഡ്രിംഗ്ഹാം ഹൗസും ഉൾപ്പെടുന്ന റിയൽ എസ്റ്റേറ്റ് സ്വത്തുക്ക, സ്റ്റാംപ് കളക്ഷൻ, ഫാബർഷി മുട്ടകൾ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കരകൗശല-കൗതുക വസ്തുക്കളുടെ വിലപിടിപ്പുള്ള ശേഖരം തന്നെ രാജ്ഞിക്കുണ്ട്.

]]>
എലിസബത്ത് രാജ്ഞിയുടെ വരെ മനം കവർന്ന കേരള ഭക്ഷണം; രാജ്ഞിയുടെ ഒരിക്കലും മറക്കാത്ത കേരള സന്ദർശനം https://malayalees.ch/queen-elizabeth-kerala-visit-favorite-food/ Fri, 09 Sep 2022 04:23:03 +0000 https://malayalees.ch/?p=67783 കൊച്ചി രാജനഗിരിയിലേക്ക് ബ്രിട്ടനിൽ നിന്നൊരു രാജ്ഞി എത്തി….1997 ഒക്ടോബർ 17നായിരുന്നു അത്. അന്ന് കേരളത്തനിമയുള്ള ഭക്ഷണം വിളമ്പി രാജ്ഞിയുടെ മനം കവരാൻ കൊച്ചിക്ക് സാധിച്ചു. കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലെ ഉച്ചഭക്ഷണവും ( favorite food ) സ്‌പെഷ്യൽ കേരള വിഭവങ്ങളും എലിസബത്ത് രാജ്ഞിക്ക് അത്രമേൽ പ്രിയപ്പെട്ടതായി.

ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി ഇന്ത്യയിലെത്തിയപ്പോൾ അവരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് താജ് മലബാർ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്‌റ്റൈൽ ചിക്കനുമായിരുന്നു. ഇത്രയും രുചികരമായ ഭക്ഷണം ഇതിന് മുമ്പ് കഴിച്ചിട്ടേയില്ലെന്നാണ് അന്ന് രാജ്ഞി പറഞ്ഞത്. അന്നത്തെ ഗവർണർ സുഖ്‌ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന മോഹിനിയാട്ടം അന്ന് രാജ്ഞിയെ പരിചയപ്പെടുത്തുകയും ചെയ്തു.

തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് രാജ്ഞി കേരളത്തിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ ചർച്ചായ സെന്റ് ഫ്രാൻസിസ് പള്ളി സന്ദർശിക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1961, 1983, 1997 വർഷങ്ങളിലാണ് രാജ്ഞി ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്. 1997 ഒക്ടോബറിലാണ് രാജ്ഞി കൊച്ചിയിലെ പരദേശി സിനഗോഗിലെത്തിയത്. സിനഗോഗ് വാർഡൻ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേർന്നാണ് രാജ്ഞിയെ സ്വീകരിച്ചത്. റാപ്പിഡ് ആക്ഷൻ ഫോഴ്സും കേരള ആംഡ് പൊലീസും ചേർന്നാണ് അന്ന് റോഡുകൾ തടഞ്ഞ് അവർക്ക് സുരക്ഷയൊരുക്കിയത്. സന്ദർശന വേളയിൽ ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു. ഇരുവരും സെന്റ് ഫ്രാൻസിസ് പള്ളിയിലെ വാസ്‌കോഡ ഗാമയുടെ ശവകുടീരവും സന്ദർശിച്ചു.

മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിൽ കന്നി സന്ദർശനം നടത്താൻ ആറ് മണിക്കൂറാണ് അന്ന് രാജ്ഞി മാറ്റിവച്ചത്. കേരള സന്ദർശനത്തിന്റെ അനുഭവങ്ങൾ വളരെ കൗതുകത്തോടെയായിരുന്നു രാജ്ഞി അന്ന് പങ്കുവെച്ചത്.

ഏറ്റവും പഴയതും മനോഹരമായതുമായ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മട്ടാഞ്ചേരിയിലെ യഹൂദ വാസസ്ഥലത്തെ കുറിച്ച് വളരെയധികം കേട്ടിട്ടുള്ളതിനാലാണ് ഇന്ത്യാ സന്ദർശനത്തിനിടെ അവർ കൊച്ചിയിലെത്തിയതെന്ന് അന്നത്തെ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്ഞിയുടെ സന്ദർശനം പ്രമാണിച്ച് 1997 ഒക്ടോബർ 17ന് കൊച്ചിയിൽ അതീവ സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. രാജ്ഞി നഗരത്തിൽ എത്തുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ ആളുകൾ കൂട്ടംകൂടുന്നതിന് വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കർശന സുരക്ഷയുള്ളതിനാൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും ഭാര്യയും ഉൾപ്പെടെ ഒമ്പത് പേർക്ക് മാത്രമായിരുന്നു എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചത്.

]]>