Queen Elizabeth II – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Sep 2022 12:11:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Queen Elizabeth II – malayalees.ch https://malayalees.ch 32 32 എലിസബത്ത് രാജ്ഞിയുടെ വിയോഗം; ഇന്ത്യയിൽ നാളെ ദുഃഖാചരണം https://malayalees.ch/death-of-queen-elizabeth-mourning-tomorrow-in-india-h/ Sat, 10 Sep 2022 12:11:04 +0000 https://malayalees.ch/?p=67880 അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നാളെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല.

അതേസമയം 11 ന് ദുഖാചരണം നടത്തുന്നതിനും ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കിലും മുൻപ് ആരംഭിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ ഓണാഘോഷ പരിപാടികൾ തുടരും. സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും 11 ന് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും.

]]>
വര്‍ഷത്തില്‍ 2 ജന്മദിനം, പാസ്‌പോര്‍ട്ടും ലൈസന്‍സും വേണ്ട; ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണ അവകാശങ്ങള്‍ https://malayalees.ch/queen-elizabeth-death-list-of-unusual-facts-about-king-charles/ Fri, 09 Sep 2022 12:52:01 +0000 https://malayalees.ch/?p=67826 എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകൻ ചാൾസ്(73) ബ്രിട്ടന്റെ പുതിയ രാജാവാകും. യു.കെയുടേയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടേയും തലപ്പത്തെത്തിയതോടെ ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണമായ ചില അവകാശങ്ങള്‍. ബ്രിട്ടനിലെ പുതിയ രാജാവിനെക്കുറിച്ചുള്ള അസാധാരണമായ വസ്തുതകൾ നോക്കാം.

ലൈസൻസോ പാസ്‌പോർട്ടോ വേണ്ട:
ബ്രിട്ടനിൽ പാസ്‌പോർട്ടില്ലാതെയും ലൈസൻസില്ലാതെയും യാത്ര ചെയുന്ന ഏക വ്യക്തി ചാൾസ് രാജാവായിരിക്കും. കാരണം രാജ്യത്തെ എല്ലാ രേഖകളും അടിച്ചിറക്കുന്നത് രാജാവിന്‍റെ പേരിലാണ്. അതുകൊണ്ട് രാജാവിന് മറ്റു രേഖകളുടെ ആവശ്യമില്ല. എന്നാൽ മറ്റു രാജകുടുംബാംഗങ്ങള്‍ക്ക് യാത്ര ചെയ്യാൻ സാധുവായ രേഖകൾ ആവശ്യമാണ്. ഇത് സംബന്ധിച്ച് ഭരണഘടനയുടെ ആമുഖത്തിൽ നേരിയ മാറ്റം വരും.

വര്‍ഷത്തില്‍ 2 ജന്മദിനം:
ചാൾസിന്റെ അമ്മ എലിസബത്ത് രാജ്ഞിയെപ്പോലെ അദ്ദേഹത്തിനും വർഷത്തിൽ രണ്ട് ജന്മദിനങ്ങൾ ഉണ്ടായിരിക്കും. രാജ്ഞിയുടെ ജന്മദിനം ഏപ്രിൽ 21 നായിരുന്നുവെങ്കിലും, ഔദ്യോഗിക ആഘോഷം നടക്കുക ജൂണിലെ രണ്ടാം ചൊവ്വാഴ്ചയാണ്. ശൈത്യകാലമായതിനാല്‍ പൊതു ആഘോഷങ്ങള്‍ നടത്താൻ അനുകൂലമായ കാലാവസ്ഥ വേണമെന്നതാണ് ഇതിന് കാരണം. ബഹുമാനാർത്ഥം പരേഡുകൾ സംഘടിപ്പിക്കാൻ വേനല്‍ കാലത്തെ ഒരു തീയതി ഇതിനായി പ്രഖ്യാപിക്കും.

ചാൾസിന്റെ ജന്മദിനം നവംബർ 14 ആയതിനാൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ജന്മദിനം വേനല്‍ മാസത്തിലേക്ക് മാറ്റിയേക്കും. 1,400 സൈനികരും 200 കുതിരകളും 400 സംഗീതജ്ഞരും പങ്കെടുക്കുന്ന വര്‍ണാഭമായ പൊതു ആഘോഷ പരിപാടികളാകും സംഘടിപ്പിക്കുക. സെൻട്രൽ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് രാജകുടുംബാംഗങ്ങളെ സാക്ഷിയാക്കി വ്യോമസേനയുടെ ഒരു ഫ്‌ളൈപാസ്സോടെയാണ് നടപടികള്‍ അവസാനിപ്പിക്കുക.

വോട്ട് ചെയ്യേണ്ട:
ചാൾസ് ഒരിക്കലും വോട്ട് ചെയ്യുകയോ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യില്ല. രാഷ്ട്രത്തലവൻ ആയതിനാൽ ആഭ്യന്തര രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് നിഷ്പക്ഷത പാലിക്കേണ്ടി വരും. എന്നാൽ പാര്‍ലമെന്റ് സമ്മേളനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനത്തിലും പാര്‍ലമെന്റില്‍ നിന്നുള്ള നിയമ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കുന്നതിലും പ്രധാനമന്ത്രിയുമായി പ്രതിവാര ചര്‍ച്ചകള്‍ നടത്തും.

ജനങ്ങളുടെ മാത്രം അധികാരിയല്ല:
ബ്രിട്ടണിലെ ജനങ്ങളുടെ മാത്രം അധികാരിയല്ല രാജാവും രാജ്ഞിയും. ഇംഗ്ലണ്ടിലുടനീളമുള്ള തടാകങ്ങളിലും നദികളിലുമുള്ള ഹംസങ്ങൾ രാജാവിന്റെ സ്വത്തായി കണക്കാക്കപ്പെടുന്നു. ഇത് 12 നൂറ്റാണ്ടിന്റെ പാരമ്പര്യമാണ്. ബ്രിട്ടന്റെ ജലപരിധിയിലുള്ള ഡോൾഫിനുകൾക്കും തിമിംഗലങ്ങൾക്കും ഇത് ബാധകമാണ്.

ഔദ്യോഗിക കവി:
രാജാവിന് വേണ്ടി കവിതകൾ രചിക്കാൻ ബ്രിട്ടൻ ഒരു കവിയെ നിയമിക്കും. 17-ാം നൂറ്റാണ്ട് മുതല്‍ ഈ പാരമ്പര്യം നിലനില്‍ക്കുന്നുണ്ട്.

]]>
ഇന്ത്യൻ പ്രധാനമന്ത്രിമാരുമായി എലിസബത്ത് രാജ്ഞിയുടെ കൂടിക്കാഴ്ചാ ചിത്രങ്ങൾ https://malayalees.ch/5-pics-of-queen-elizabeths-meeting-with-indian-pms/ Fri, 09 Sep 2022 08:51:20 +0000 https://malayalees.ch/?p=67804 സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന ഖ്യാതിയുണ്ടായിരുന്ന കാലത്തുതന്നെ ബ്രിട്ടന്റെ റാണിയായിരുന്നു എലിസബത്ത് രാജ്ഞി. 1952ലാണ് എലിസബത്ത് അധികാരത്തിലെത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ ബ്രിട്ടീഷ് രാജ്ഞി. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങുന്നത്. ഭരണകാലത്ത് അവർ മൂന്ന് തവണ (1961, 1983, 1997) ഇന്ത്യ സന്ദർശിച്ചു.

ഇന്ത്യൻ ജനതയുടെ ഊഷ്മളതയും ആതിഥ്യമര്യാദയും താൻ വിലമതിക്കുന്നതായി രാജ്ഞി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നതയും വൈവിധ്യവും ഒരു പ്രചോദനമായി അവർ എന്നും കണ്ടിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 15 വര്‍ഷങ്ങള്‍ക്കുശേഷം രാജ്ഞി നടത്തിയ ആദ്യ സന്ദര്‍ശനമായിരുന്നു ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്രമായ ശേഷം ആ രാജ്യത്തു നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ വിശിഷ്ടവ്യക്തി ആയിരുന്നു അവര്‍.

1961-ൽ രാജ്ഞിയും അവരുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനും മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ പര്യടനം നടത്തി. ആഗ്രയിലെ താജ്മഹലും അവർ സന്ദർശിക്കുകയും സന്ദർശന വേളയിൽ ന്യൂഡൽഹിയിലെ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ചെരിപ്പ് അഴിച്ചുമാറ്റി പ്രത്യേക വെല്‍വെറ്റ് സ്ലിപ്പര്‍ ധരിച്ചാണ് അവര്‍ ഗാന്ധിസമാധിയുടെ പരിസരത്ത് പ്രവേശിച്ചത്. രാജ്ഞി പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനൊപ്പമുള്ള ചിത്രങ്ങൾ അന്ന് പത്രങ്ങൾ പ്രസിദ്ധീകരിച്ചു.

അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ ക്ഷണപ്രകാരം റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥികളായിരുന്നു അവർ. തന്റെ സന്ദർശന വേളയിൽ, രോമക്കുപ്പായവും തൊപ്പിയും ധരിച്ച് ഡൽഹിയിലെ രാംലീല ഗ്രൗണ്ടിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനക്കൂട്ടത്തെ രാജ്ഞി അഭിസംബോധന ചെയ്തു. 1969-ൽ രാജ്ഞി ലണ്ടനിൽ ഒരു വിരുന്ന് സംഘടിപ്പിച്ചു. അവിടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി അവർ ഏറെ നേരം സംസാരിച്ചു.

1983-ല്‍ അന്നത്തെ രാഷ്ട്രപതി സെയില്‍ സിംഗിൻ്റെ ക്ഷണം സ്വീകരിച്ചാണ് അവര്‍ എത്തിയത്. രാഷ്ട്രപതിഭവനിലാണ് അന്ന് അവര്‍ താമസിച്ചത്. മദര്‍ തെരേസയ്ക്ക് ഓണററി ഓഡര്‍ ഓഫ് മെരിറ്റ് അന്നവര്‍ സമ്മാനിച്ചിരുന്നു. കോമൺവെൽത്ത് ഗവൺമെന്റ് തലവന്മാരുടെ സമ്മേളന (CHOGM) സമയത്തായിരുന്നു സന്ദർശനം. 1997-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാനായിരുന്നു അവളുടെ അവസാന ഇന്ത്യാ സന്ദർശനം. അമൃത്സറിലെ ജാലിയന്‍വാലാ ബാഗ് സ്മാരകം അവര്‍ സന്ദര്‍ശിച്ചിരുന്നു.

അന്ന് കൊളോണിയൽ ചരിത്രത്തിലെ ദുഷ്‌കരമായ സമയത്തെ കുറിച്ച് അവർ ആദ്യമായി പരാമർശം നടത്തി. “ഭൂതകാലത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ദുഃഖകരമായ സംഭവങ്ങള്‍ നടന്നുവെന്നത് രഹസ്യമല്ല. ജാലിയൻ വാലാബാഗ് ഒരു ദുഃഖകരമായ ഉദാഹരണമാണ്.” അവർ പറഞ്ഞു. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പു പറയണമെന്ന ആവശ്യം ഉയരുന്നതിനിടെ ആയിരുന്നു ഇത്.

2009-ൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത ലോക നേതാക്കൾക്കുള്ള സ്വീകരണത്തിനിടെ, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ രഞ്ജി കണ്ടിരുന്നു.1963-ൽ ഡോ. രാധാകൃഷ്ണൻ, 1990-ൽ ആർ. വെങ്കിട്ടരാമൻ, 2009-ൽ പ്രതിഭാ പാട്ടീൽ എന്നിങ്ങനെ മൂന്ന് ഇന്ത്യൻ പ്രസിഡന്റുമാർക്കും രാജ്ഞി ആതിഥ്യമരുളിയിട്ടുണ്ട്.

]]>
എലിസബത്ത് രാജ്ഞിയുടെ വരെ മനം കവർന്ന കേരള ഭക്ഷണം; രാജ്ഞിയുടെ ഒരിക്കലും മറക്കാത്ത കേരള സന്ദർശനം https://malayalees.ch/queen-elizabeth-kerala-visit-favorite-food/ Fri, 09 Sep 2022 04:23:03 +0000 https://malayalees.ch/?p=67783 കൊച്ചി രാജനഗിരിയിലേക്ക് ബ്രിട്ടനിൽ നിന്നൊരു രാജ്ഞി എത്തി….1997 ഒക്ടോബർ 17നായിരുന്നു അത്. അന്ന് കേരളത്തനിമയുള്ള ഭക്ഷണം വിളമ്പി രാജ്ഞിയുടെ മനം കവരാൻ കൊച്ചിക്ക് സാധിച്ചു. കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലെ ഉച്ചഭക്ഷണവും ( favorite food ) സ്‌പെഷ്യൽ കേരള വിഭവങ്ങളും എലിസബത്ത് രാജ്ഞിക്ക് അത്രമേൽ പ്രിയപ്പെട്ടതായി.

ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി ഇന്ത്യയിലെത്തിയപ്പോൾ അവരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് താജ് മലബാർ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്‌റ്റൈൽ ചിക്കനുമായിരുന്നു. ഇത്രയും രുചികരമായ ഭക്ഷണം ഇതിന് മുമ്പ് കഴിച്ചിട്ടേയില്ലെന്നാണ് അന്ന് രാജ്ഞി പറഞ്ഞത്. അന്നത്തെ ഗവർണർ സുഖ്‌ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന മോഹിനിയാട്ടം അന്ന് രാജ്ഞിയെ പരിചയപ്പെടുത്തുകയും ചെയ്തു.

തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് രാജ്ഞി കേരളത്തിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ ചർച്ചായ സെന്റ് ഫ്രാൻസിസ് പള്ളി സന്ദർശിക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1961, 1983, 1997 വർഷങ്ങളിലാണ് രാജ്ഞി ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്. 1997 ഒക്ടോബറിലാണ് രാജ്ഞി കൊച്ചിയിലെ പരദേശി സിനഗോഗിലെത്തിയത്. സിനഗോഗ് വാർഡൻ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേർന്നാണ് രാജ്ഞിയെ സ്വീകരിച്ചത്. റാപ്പിഡ് ആക്ഷൻ ഫോഴ്സും കേരള ആംഡ് പൊലീസും ചേർന്നാണ് അന്ന് റോഡുകൾ തടഞ്ഞ് അവർക്ക് സുരക്ഷയൊരുക്കിയത്. സന്ദർശന വേളയിൽ ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു. ഇരുവരും സെന്റ് ഫ്രാൻസിസ് പള്ളിയിലെ വാസ്‌കോഡ ഗാമയുടെ ശവകുടീരവും സന്ദർശിച്ചു.

മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിൽ കന്നി സന്ദർശനം നടത്താൻ ആറ് മണിക്കൂറാണ് അന്ന് രാജ്ഞി മാറ്റിവച്ചത്. കേരള സന്ദർശനത്തിന്റെ അനുഭവങ്ങൾ വളരെ കൗതുകത്തോടെയായിരുന്നു രാജ്ഞി അന്ന് പങ്കുവെച്ചത്.

ഏറ്റവും പഴയതും മനോഹരമായതുമായ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മട്ടാഞ്ചേരിയിലെ യഹൂദ വാസസ്ഥലത്തെ കുറിച്ച് വളരെയധികം കേട്ടിട്ടുള്ളതിനാലാണ് ഇന്ത്യാ സന്ദർശനത്തിനിടെ അവർ കൊച്ചിയിലെത്തിയതെന്ന് അന്നത്തെ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്ഞിയുടെ സന്ദർശനം പ്രമാണിച്ച് 1997 ഒക്ടോബർ 17ന് കൊച്ചിയിൽ അതീവ സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. രാജ്ഞി നഗരത്തിൽ എത്തുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ ആളുകൾ കൂട്ടംകൂടുന്നതിന് വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കർശന സുരക്ഷയുള്ളതിനാൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും ഭാര്യയും ഉൾപ്പെടെ ഒമ്പത് പേർക്ക് മാത്രമായിരുന്നു എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചത്.

]]>
എലിസബത്ത് രാജ്ഞി അന്തരിച്ചു; മരണം സ്ഥിരീകരിച്ച് ബാൽമോർ കൊട്ടാരം https://malayalees.ch/queen-elizabeth-ii-has-died-aged-96/ Fri, 09 Sep 2022 04:16:40 +0000 https://malayalees.ch/?p=67772 ആരോഗ്യ നില മോശമായതിനെ തുടർന്ന് എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രണ്ടാമൻ പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്.

ഡോക്ടർമാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ സ്‌കോട്ട്ലൻറിലെ ബാൽമോർ കൊട്ടാരത്തിൽ തുടവേയാണ് രാ‍ജ്ഞി അന്തരിച്ചത്.മകൻ ചാൾസ് രാജകുമാരനായിരിക്കും അടുത്ത ചക്രവർത്തി.

കഴിഞ്ഞ 70 വർഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്‌ഞിയാണ്. മരണസമയത്ത് ചാൾസ് രാജകുമാരൻ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധാനാഴ്‌ച മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രിവി കൗൺസിൽ അംഗങ്ങളുമായുള്ള ഓൺലൈൻ മീറ്റിങ് അവർ പെട്ടെന്ന് മാറ്റിവച്ചിരുന്നു. രാജ്ഞിയുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നും വിശ്രമം അത്യാവശ്യമാണെന്നുമാണ് ഡോക്‌ടർമാർ അന്ന് അറിയിച്ചത്.

]]>