quatar world cup – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Nov 2022 11:34:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png quatar world cup – malayalees.ch https://malayalees.ch 32 32 നെതർലൻഡ്സിനും ഇക്വഡോറിനും ഇന്ന് നിർണായകം; ഇറാനും ഇംഗ്ലണ്ടിനും സമനിലയെങ്കിലും വേണം https://malayalees.ch/netherrlands-england-iran-ecuador/ Tue, 29 Nov 2022 11:34:04 +0000 https://malayalees.ch/?p=72065 ഖത്തർ ലോകകപ്പിൽ ഇന്ന് നിർണായക മത്സരങ്ങൾ. നെതർലൻഡ്സ്, ഇക്വഡോർ, ഇറാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊക്കെ ഇന്ന് നിർണായക മത്സരങ്ങളുണ്ട്. ഗ്രൂപ്പ് എയിൽ ഇക്വഡോർ – സെനഗൽ മത്സരവും നെതർലൻഡ്സ് – ഖത്തർ മത്സരവും ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30നും ഗ്രൂപ്പ് ബിയിൽ ഇറാൻ – യുഎസ്എ, വെയിൽസ് – ഇംഗ്ലണ്ട് മത്സരങ്ങൾ അർദ്ധരാത്രി 12.30നും നടക്കും.

ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റ് വീതമുള്ള നെതർലൻഡ്സും ഇക്വഡോറും ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. ഇന്ന് വിജയിച്ചാൽ ഇരു ടീമുകളും 7 പോയിൻ്റുമായി പ്രീ ക്വാർട്ടർ ഉറപ്പിക്കും. നെതർലൻഡ്സിന് സമനില മതിയെങ്കിൽ ഇക്വഡോറിന് ജയം കൂടിയേ തീരൂ. ഗ്രൂപ്പിൽ രണ്ട് കളിയിൽ നിന്ന് മൂന്ന് പോയിൻ്റുള്ള സെനഗൽ മൂന്നാമതും പോയിൻ്റൊന്നുമില്ലാത്ത ഖത്തർ നാലാമതുമാണ്. നെതർലൻഡ്സും ഇക്വഡോറും പരാജയപ്പെട്ടാൽ സെനഗൽ 6 പോയിൻ്റുമായി പ്രീക്വാർട്ടർ ഉറപ്പിക്കും. ഇത് ഇക്വഡോറിൻ്റെയും നെതർലൻഡ്സിൻ്റെയും സാധ്യതകൾ തുലാസിലാക്കും. ഇരു ടീമുകളിലും മികച്ച ഗോൾ ശരാശരിയുള്ളവർ അടുത്ത ഘട്ടത്തിലെത്തും. നെതർലൻഡ്സ് തോറ്റ് ഇക്വഡോർ വിജയിച്ചാലും നെതർലൻഡ്സ് രണ്ടാം സ്ഥാനക്കാരായി രക്ഷപ്പെടും. സെനഗലിനൊപ്പം ഖത്തർ വൻ ഗോൾ മാർജിനിൽ വിജയിച്ചാൽ ഖത്തറും സെനഗലും അടുത്ത ഘട്ടത്തിലെത്തും.

ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുള്ള ഇംഗ്ലണ്ട് ഒന്നാമതും 3 പോയിൻ്റുള്ള ഇറാൻ രണ്ടാമതുമാണ്. രണ്ട് പോയിൻ്റുള്ള യുഎസ്എ മൂന്നാമതാണ്. ഒരു പോയിൻ്റ് മാത്രമുള്ള വെയിൽസ് ആണ് അവസാന സ്ഥാനത്ത്. ഇറാനും ഇംഗ്ലണ്ടും ഇന്ന് വിജയിച്ചാലോ സമനില പാലിച്ചാലോ ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായും ഇറാൻ രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിലെത്തും. ഇംഗ്ലണ്ട് തോറ്റ് ഇറാൻ ജയിച്ചാൽ ഇറാൻ ഒന്നാം സ്ഥാനക്കാരായും ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിലെത്തും. ഇറാൻ തോറ്റ് ഇംഗ്ലണ്ട് വിജയിച്ചാൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായും യുഎസ്എ രണ്ടാം സ്ഥാനക്കാരായും അടുത്ത റൗണ്ടിലെത്തും. ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം നേടിയാൽ വെയിൽസിനും സാധ്യതയുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിൽ ഇറാൻ വിജയിച്ചാലോ സമനില പാലിച്ചാലോ ഇംഗ്ലണ്ട് പുറത്താവും. ഇറാനും വെയിൽസും അടുത്ത ഘട്ടത്തിലെത്തും. ഇംഗ്ലണ്ട് വമ്പൻ തോൽവി വഴങ്ങി ഇറാനും തോറ്റാൽ വെയിൽസും യുഎസ്എയും പ്രീക്വാർട്ടർ കളിക്കും.

]]>
ബ്രൂണോയുടെ ഇരട്ടഗോൾ, യുറുഗ്വേയുടെ കൊമ്പൊടിച്ചു; പോർച്ചു​ഗൽ പ്രീ ക്വാർട്ടറിൽ https://malayalees.ch/portugal-beat-uruguay-2-0-to-qualify-for-the-last-16-stage/ Tue, 29 Nov 2022 04:15:18 +0000 https://malayalees.ch/?p=72038 ഖത്തർ ലോകകപ്പിൽ യുറുഗ്വേയെ തോൽപ്പിച്ച് പോർച്ചു​ഗൽ പ്രീ ക്വാർട്ടർ ഉറപ്പാക്കി. ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ടഗോളുകളിലാണ് പോർച്ചുഗൽ വിജയവും പ്രീക്വാർട്ടർ ബർത്തും സ്വന്തമാക്കിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 54–ാം മിനിറ്റിലാണ് ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിനായി ആദ്യ ലക്ഷ്യം കണ്ടത്. പിന്നാലെ അവസാന നിമിഷം വന്ന പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോർച്ചു​ഗലിന്റെ വിജയം ഉറപ്പിച്ചു. യുറുഗ്വേയ്ക്ക് അവസാന മത്സരം ഇതോടെ നിർണായകമായി. പോർച്ചു​ഗൽ ഈ വിജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.

ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിന് തലവച്ച് ഗോൾ നേടിയത് റൊണാൾഡോയാണെന്നായിരുന്നു ആദ്യ വിശദീകരണമെങ്കിലും, പന്ത് റൊണാൾഡോയുടെ തലയിൽ സ്പർശിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ, ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റെ പേരിലാവുകയായിരുന്നു.

പോർച്ചു​ഗീസ് ആക്രമണവും യുറുഗ്വേ പ്രതിരോധവും തമ്മിലുള്ള പോരാട്ടമാണ് ​ഗ്രൂപ്പ് എച്ചിൽ നടന്നത്. മത്സരത്തിന്റെ ഗതിക്കെതിരായി 32–ാം മിനിറ്റിൽ യുറുഗ്വേയ്‌ക്ക് ഗോൾ നേടാൻ സുവർണാവസരം ലഭിച്ചിരുന്നു. ഗോൾകീപ്പർ ഡീഗോ കോസ്റ്റ മാത്രം മുന്നിൽ നിൽക്കെ റോഡ്രിഗോ ബെന്റാകറിന് പന്ത് വലയിലെത്തിക്കാനായില്ല. മൈതാനമധ്യത്തിലൂടെ യുറുഗ്വേ നടത്തിയ മുന്നേറ്റത്തിൽ നിന്നായിരുന്നു ഗോളിന്റെ വക്കോളമെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു ലഭിച്ച മത്തിയാസ് വെച്ചീനോ അത് ബെന്റാകറിന് നീട്ടിനൽകി. പോർച്ചുഗീസ് പ്രതിരോധം നെടുകെ പിളർത്തി മൂന്ന് പ്രതിരോധനിരക്കാർക്കിടയിലൂടെ ബോക്സിനുള്ളിൽ കടന്ന ബെന്റാകറിന്, ഫൈനൽ ടച്ചിൽ കാലിടറി. നിരങ്ങിയെത്തിയ ഗോൾകീപ്പർ ഡീഗോ കോസ്റ്റ പന്ത് ഒരുവിധത്തിൽ പിടിച്ചെടുത്തു.

ഇതിനിടെ ആദ്യപകുതിയിൽ മികച്ച കളി കെട്ടഴിച്ച മധ്യനിര താരം ന്യൂനോ മെൻഡസ് പരുക്കേറ്റ് കയറിയത് പോർച്ചുഗലിന് തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ മെൻഡസ് പുറത്തായതോടെ, റാഫേൽ ഗ്വറെയ്റോയാണ് പകരം കളത്തിൽ ഇറങ്ങിയത്.

]]>
അടി തെറ്റി അർജന്റീന; സൗദി ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് https://malayalees.ch/saudi-arabia-stun-messis-argentina-2-1-in-its-opening-match/ Wed, 23 Nov 2022 04:41:06 +0000 https://malayalees.ch/?p=71726 ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അട്ടിമറിച്ചു. സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവർ സൗദിക്കായി ലക്ഷ്യം കണ്ടപ്പോൾ ആദ്യപകുതിയിൽ ലഭിച്ച പെനാലിറ്റി മെസ്സിയും ഗോളാക്കി.

അറിവുള്ളവർ പറയും എതിരാളി എത്ര ചെറുതാണെങ്കിലും വിലകുറച്ച് കാണരുതെന്ന്. ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയ്ക്ക് സംഭവിച്ചതും അതാണ്. ജയം കൈവെള്ളയിൽ, എത്ര ഗോൾ പിറക്കും? അതിൽ മിശിഹായുടെ സംഭാവന എത്ര? ഇതുമാത്രം അറിയാൻ കാത്തിരുന്നവർ പക്ഷേ സൗദിയെ വിലകുറച്ചു കണ്ടു.

കളിയുടെ 10 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മെസ്സി തന്റെ 2022 ലോകകപ്പ് ആരംഭിച്ചു. ആരാധക ആവേശം അണപൊട്ടിയ നിമിഷം. പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതോടെ ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം.

22-ാം മിനിറ്റില്‍ മെസ്സി വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ 28–ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസും ലക്ഷ്യം കണ്ടെങ്കിലും ഇക്കുറിയും ഓഫ്സൈഡ് വില്ലനായി. 34–ാം മിനിറ്റിൽ ഒരിക്കൽക്കൂടി അർജന്റീന പന്ത് സൗദി വലയിലെത്തിച്ചെങ്കിലും ഇത് ആവര്‍ത്തിച്ചു. മെസ്സിയുടെ ഒറ്റ ഗോൾ ലീഡിൽ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ കളി മാറി. സൗദിയുടെ സമനില ഗോൾ എത്തി. 48 ആം മിനിറ്റിൽ എമിലിയാനോ മാർട്ടിനെസിൻ്റെ പന്ത് സാലിഹ് അൽഷെഹ്‌രി വലയിൽ എത്തിച്ചു.

53 ആം മിനിറ്റിൽ രണ്ടാം ഗോൾ. അർജന്റീനയുടെ പ്രതിരോധം നോക്കി നിൽക്കെ സേലം അൽ ദവ്സരിയുടെ ഒരു ഷാർപ്പ് ഷൂട്ട്. ലീഡ് നേടിയതോടെ സൗദി പ്രതിരോധം ശക്തമാക്കി. ഇടം വലം അനങ്ങാൻ അനുവദിക്കാതെ അർജന്റീനയെ പൂട്ടി. ഇടയിൽ വീണു കിട്ടിയ അവസരം മെസ്സി പാഴാക്കി. മത്സരം ചൂട് പിടിച്ചതോടെ മഞ്ഞ കാർഡുകൾ പ്രത്യക്ഷപ്പെട്ടു. എട്ട് മിനിറ്റ് അധിക സമയം ലഭിച്ചിട്ടും സമനിലയ്‌ക്കായുള്ള അർജന്റീനയുടെ ശ്രമങ്ങൾ തുടർന്നു. പക്ഷേ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. അവസാന വിസിൽ മുഴക്കാൻ അമാന്തിച്ച റിഫ്രീ ഒടുവിൽ സൗദി വിജയം വിളിച്ചോതി.

]]>
Qatar World Cup ഖത്തര്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു https://malayalees.ch/qatar-world-cup-france-squad/ Thu, 10 Nov 2022 04:28:18 +0000 https://malayalees.ch/?p=71010 ഖത്തര്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ ദിദിയര്‍ ദെഷാംസ് പ്രഖ്യാപിച്ചത്. കാമവിംഗ, എന്‍കുനു, ടച്ച്‌മെനി, യൂള്‍സ് കൗണ്ടെ എന്നിവര്‍ ടീമില്‍ ഇടംനേടി. ദിദിയര്‍ ദെഷാംപ്സിന്റെ ഫ്രാന്‍സ് ഓസ്ട്രേലിയ, ടുണീഷ്യ, ഡെന്മാര്‍ക്ക് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ്.

ഗോള്‍കീപ്പര്‍മാര്‍; അല്‍ഫോണ്‍സ് അരിയോള, സ്റ്റീവ് മന്ദണ്ട, ഹ്യൂഗോ ലോറിസ്. ഡിഫന്‍ഡര്‍മാര്‍: ലൂക്കാസ് ഹെര്‍ണാണ്ടസ്, ബെഞ്ചമിന്‍ പവാര്‍ഡ്, റാഫേല്‍ വരാനെ, തിയോ ഹെര്‍ണാണ്ടസ്, പ്രെസ്‌നെല്‍ കിംപെംബെ ഇബ്രാഹിമ കൊണാറ്റെ, യൂള്‍സ് കൗണ്ടെ , വില്യം സാലിബ, ദയോത് ഉപമെക്കാനോ, മിലിയക്‌സ് ഡി ടെറൈന്‍. മിഡ്ഫീല്‍ഡര്‍മാര്‍: എഡ്വേര്‍ഡോ കാമവിംഗ, യൂസഫ് ഫൊഫാന, മാറ്റിയോ ഗ്വെന്‍ഡൂസി, അഡ്രിയന്‍ റാബിയോട്ട്, ഔറേലിയന്‍ ചൗമേനി, ജോര്‍ദാന്‍ വെറെറ്റൗട്ട്. ഫോര്‍വേഡ്‌സ്: കരീം ബെന്‍സെമ, കിംഗ്സ്ലി കോമാന്‍, ഔസ്മാന്‍ ഡെംബെലെ, കൈലിയന്‍ എംബാപ്പെ, ഒലിവിയര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രീസ്മാന്‍, ക്രിസ്റ്റഫര്‍ എന്‍കുനു.

2018 ഫൈനലില്‍ ഗോള്‍ നേടിയ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായ പോള്‍ പോഗ്ബയും എന്‍ ഗോലോ കാന്റെയും പരുക്കുമൂലം പുറത്താണ്. പുതുതായി കിരീടമണിഞ്ഞ ബാലന്‍ ഡി ഓര്‍ ജേതാവ് കരീം ബെന്‍സെമ, കൈലിയന്‍ എംബാപ്പെ, ഒലിവിയര്‍ ജിറൂഡ്, ഔസ്മാന്‍ ഡെംബെലെ എന്നിവര്‍ക്കൊപ്പം നിരയെ നയിക്കും. ഈ മാസം ആദ്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുന്നതിനിടെ പരുക്കേറ്റ് പുറത്തുപോയ സെന്റര്‍ ബാക്ക് റാഫേല്‍ വരാനെ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

]]>